Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
പുരുഷന്റെ സ്നേഹം ഇങ്ങനെ അറിയാം; സ്നേഹിക്കുന്ന സ്ത്രീക്ക് വേണ്ടി മാത്രം അവര്‍ ചെയ്യുന്ന കാര്യങ്ങള്‍
കാമുകന്റെ അല്ലെങ്കില്‍ ഭര്‍ത്താവിന്റെ സ്നേഹം അളക്കാന്‍ പല സ്ത്രീകളും ശ്രമിക്കാറുണ്ട്. പക്ഷേ, സ്നേഹപ്രകടനത്തില്‍ പൊതുവേ പിന്നിലായ പുരുഷന്മാരുടെ സ്നേഹം അളന്ന് തിട്ടപ്പെടുത്തുക അത്ര എളുപ്പമുള്ള കാര്യമല്ല. പ്രണയമായാലും ദാമ്പത്യമായാലും ഏതെങ്കിലുമൊരു ഘട്ടത്തില്‍ പങ്കാളിക്ക് തന്നോട് സ്നേഹമില്ലേ, ആത്മാര്‍ത്ഥത കുറവുണ്ടോ എന്ന് മിക്കവരും സംശയിക്കാറുണ്ട്. അത്തരത്തില്‍ ഭര്‍ത്താവിന്റെ അല്ലെങ്കില്‍ കാമുകന്റെ സ്നേഹത്തില്‍ സംശയമുള്ള ആളാണ് നിങ്ങളെങ്കില്‍ അവരുടെ സ്നേഹം മനസ്സിലാക്കാന്‍ ഉപകരിക്കുന്ന ചില കാര്യങ്ങളാണ് ഈ ലേഖനത്തില്‍ പറയുന്നത്.

നിങ്ങളുടെ കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നത് മുതല്‍ നിങ്ങളെ സന്തോഷിപ്പിക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നത് വരെ ഓരോ പുരുഷനും അവന് സ്നേഹിക്കുന്ന സ്ത്രീക്ക് വേണ്ടി മാത്രം ചെയ്യുന്ന ചില കാര്യങ്ങള്‍ ഉണ്ട്. ആ ബന്ധത്തിന് അവര്‍ അത്രയേറെ വില കല്‍പ്പിക്കുന്നുണ്ട് എന്നതിനും ആ സ്ത്രീയെ അവര്‍ അത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്നതിനും തെളിവാണ് അവ. പുരുഷന്റെ സ്നേഹം വെളിപ്പെടുത്തുന്ന അത്തരം ചില സൂചനകള്‍ എന്തെല്ലാമാണെന്ന് നോക്കാം.
നിങ്ങളോടൊപ്പം സമയം ചിലവഴിക്കാന്‍ ദിനചര്യയില്‍ മാറ്റം വരുത്തുക
പുരുഷന് ഒരു സ്ത്രീയെ ആത്മാര്‍ത്ഥമായി സനേഹിക്കുമ്പോള്‍ അവരോടൊപ്പം സമയം ചിലവഴിക്കാന്‍ അവര്‍ വളരെയധികം ആഗ്രഹിക്കും. അതിനായി ദിനചര്യകളിലും മറ്റ് പരിപാടികളിലും മാറ്റം വരുത്താന്‍ അവര്‍ മടിക്കില്ല. നിത്യജീവിതത്തിലെ അത്തരം ചില ത്യാഗങ്ങളും വിട്ടുവീഴ്ചകളും അവരുടെ സ്നേഹത്തിന് തെളിവാണ്.
സന്തോഷിപ്പിക്കാനുള്ള ശ്രമങ്ങള്‍
സ്ത്രീകള്‍ക്ക് പൊടുന്നനെയാണ് മൂഡുകള്‍ മാറുക. അത് അവരുടെ ഹോര്‍മോണുകളുടെ പ്രത്യേകതയാണ്. പക്ഷേ അതുമായി ഒത്തുപോകാന്‍ അവരെ ഏറെ സ്നേഹിക്കുന്ന പുരുഷന് മാത്രമേ കഴിയൂ. പങ്കാളിയുടെ മൂഡ് മാറ്റങ്ങള്‍ മനസ്സിലാക്കുകയും അതിനനുസരിച്ച് പെരുമാറുകയും അവരുടെ മാനസിക നില മെച്ചപ്പെടുത്താന്‍ ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യുകയും ചെയ്യുന്നത് ആത്മാര്‍ത്ഥ സ്നേഹത്തിന്റെ ലക്ഷണമാണ്.
ഇഷ്ടമുള്ള കാര്യങ്ങള്‍ക്ക് സമയം കണ്ടെത്തുക
ഭാര്യയുടെയോ കാമുകിയുടെയോ ഇഷ്ടങ്ങള്‍ മനസ്സിലാക്കുകയും അതിനായി തന്നെ കൊണ്ട് കഴിയാവുന്ന കാര്യങ്ങള്‍ ചെയ്യുകയും ചെയ്യുന്നത് ഉദാത്ത സ്നേഹത്തിന്റെ ലക്ഷണമാണ്. അവര്‍ക്ക് ഇഷ്ടമുള്ള സ്ഥലങ്ങളിലേക്ക് യാത്ര പോകുക, അവരുടെ ഇഷ്ടം മനസ്സിലാക്കി ഭക്ഷണം വാങ്ങിക്കൊടുക്കുക, അവരുടെ കഷ്ടപ്പാടുകളും ജോലിഭാരവും കുറയ്ക്കാനുള്ള കാര്യങ്ങള്‍ ചെയ്യുക എന്നിവയെല്ലാം പുരുഷന്മാരുടെ സ്നേഹത്തിന്റെ അടയാളമാണ്.
മാതാപിതാക്കളെയും കുടുംബത്തെയും സ്നേഹിക്കുക
സ്ത്രീകള്‍ പൊതുവേ അവരുടെ അച്ഛനമ്മമാര്‍ക്കും സഹോദരങ്ങള്‍ക്ക് ഏറെ വില കല്‍പ്പിക്കുന്നവരാണ്. അത് മനസ്സിലാക്കി അവരെ കൂടി സ്വന്തം പോലെ സ്നേഹിക്കുകയും അവരുടെ കാര്യങ്ങള്‍ അറിഞ്ഞ് ചെയ്യുകയും ചെയ്യുന്നത് പുരുഷന്മാര്ക്ക് അവരുടെ ഭാര്യയോടോ കാമുകിയോടോ ഉള്ള സ്നേഹത്തിന് തെളിവാണ്.
പ്രിയപ്പെട്ടവര്‍ക്ക് മുമ്പില്‍ പരിചയപ്പെടുത്തുക
ഇഷ്ടപ്പെടുന്ന സ്ത്രീയെ ആര്‍ക്ക് മുമ്പില്‍ വേണമെങ്കിലും പരിചയപ്പെടുത്താന്‍ പുരുഷന് ഒരു മടിയും ഉണ്ടാകില്ല. കൂട്ടുകാര്‍ക്ക് മുമ്പിലും വീട്ടുകാര്‍ക്ക് മുമ്പിലും അഭിമാനത്തോടെ ആയിരിക്കും അവര്‍ പങ്കാളിയെ പരിചയപ്പെടുത്തുക. ആ ബന്ധത്തില്‍ അവര്‍ക്കുള്ള അഭിമാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും തെളിവാണ് അത്. അവര്‍ അരികില്‍ ഇല്ലെങ്കിലും ഇതേ സ്നേഹത്തോടും ആത്മാര്‍ത്ഥതയോടും കൂടി പുരുഷന് സ്നേഹിക്കുന്ന സ്ത്രീയെ കുറിച്ച് മറ്റുള്ളവരോട് സംസാരിക്കും.
ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക
പങ്കാളിയെ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്നവര്‍ക്ക് മാത്രമേ അവരുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്കാന് സാധിക്കുകയുള്ളൂ. എന്തെങ്കിലും പരിപാടികളോ യാത്രകളോ പ്ലാന്‍ ചെയ്യുമ്പോള്‍ അവര്‍ ഭാര്യയുടെ സൗകര്യം കൂടി നോക്കിയാകും ചെയ്യുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
