Latest Updates
-
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്!
ഭര്‍ത്താവിന്റെ സ്നേഹത്തില്‍ സംശയമുണ്ടോ, തിരിച്ചറിയാന്‍ അഞ്ച് വഴികള്‍
സ്നേഹസമ്പന്നമായ ദാമ്പത്യം അതിമനോഹരമാണ്. പക്ഷേ അത് എല്ലാ പങ്കാളികള്‍ക്കിടയിലും ഉണ്ടായിക്കൊള്ളണമെന്നില്ല. ദാമ്പത്യത്തിലുടനീളം സ്നേഹത്തിന്റെ അളവ് കുറഞ്ഞും കൂടിയും ഇരിക്കും. ചില ഘട്ടങ്ങളില്‍ പങ്കാളിക്ക് തന്നോട് സ്നേഹം ഇല്ലെന്ന് സംശയിക്കുകയും ചെയ്യും ചിലര്‍. ഇക്കാര്യത്തില്‍ സ്ത്രീകളാണ് മുമ്പില്‍. ഒരു ഘട്ടം കഴിയുമ്പോള്‍ ഭര്‍ത്താവിന്റെ സ്നേഹം കുറയുന്നുണ്ടോയെന്നും സ്നേഹിക്കുന്നില്ലെയെന്നും അവര്‍ അനാവശ്യമായി സംശയിക്കും. പുരുഷന്മാരുടെ സ്നേഹപ്രകടന രീതികള്‍ വളരെ സങ്കീര്‍ണ്ണമാണ് എന്നതാണ് അതിനുള്ള ഒരു കാരണം.

പുരുഷന്മാരുടെ സ്നേഹപ്രകടനം
ഉള്ളില്‍ ആഴത്തിലുള്ള സ്നേഹം കൊണ്ടുനടന്നാലും ചില പുരുഷന്മാര് അത് പ്രകടിപ്പിക്കില്ല. അല്ലെങ്കില്‍ അവര്‍ക്ക് സ്നേഹം പ്രകടിപ്പിക്കാന്‍ അറിയില്ല. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ സ്ത്രീകളില്‍ നിന്ന് വിഭിന്നമായി പുരുഷന്മാരുടെ സ്നേഹ പ്രകടന രീതികള്‍ വളരെ വ്യത്യസ്തമാണ്. വിഷമഘട്ടങ്ങളില്‍ താങ്ങായി നിന്നും വേണ്ട കാര്യങ്ങള്‍ തിരിച്ചറിഞ്ഞ് ചെയ്തുമെല്ലാമായിരിക്കും പുരുഷന് സ്നേഹം പ്രകടിപ്പിക്കുക. ഭാര്യയെ അല്ലെങ്കില്‍ സ്ത്രീ പങ്കാളിയെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്നും അല്ലെങ്കില്‍ അവരോട് എത്ര കരുതല്‍ ഉണ്ടെന്നും പ്രകടിപ്പിക്കാന്‍ പുരുഷന്മാര് സ്വീകരിക്കുന്ന ചില വഴികള്‍ എന്തെല്ലാമാണെന്ന് നോക്കാം.
ഭാര്യയെ മനസ്സിലാക്കല്‍
ഭാര്യയെ അഗാധമായി സ്നേഹിക്കുന്ന പുരുഷന് അവരില്‍ വിശ്വാസമര്‍പ്പിക്കും. അവര്‍ ഒരിക്കലും ഭാര്യയെ കുറ്റപ്പെടുത്തില്ല. ഭാര്യ ചിറക് വിരിച്ച് പറക്കുന്നത് കാണാന്‍ അവര്‍ ആഗ്രഹിക്കും. അതിനുവേണ്ട പിന്തുണ നല്‍കും. ഭാര്യ സങ്കടപ്പെടുമ്പോഴും ആശയക്കുഴപ്പത്തിലാകുമ്പോഴും വേണ്ട പിന്തണയും സ്നേഹവും നല്കി ആശ്വസിപ്പിക്കും.
അസ്വസ്ഥരാകുമ്പോഴും സന്തോഷിപ്പിക്കാന്‍ ശ്രമിക്കും
ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ കൊണ്ടും മറ്റും സ്ത്രീകളുടെ മൂഡുകള്‍ അടിക്കടി മാറും. ചില ഘട്ടങ്ങളില്‍ അവര്‍ ആകെ അസ്വസ്ഥരാകും. അപ്പോഴും അവരുടെ അവസ്ഥയില്‍ നീരസപ്പെടാതെ ഭാര്യയെ മനസ്സിലാക്കി അവരുടെ ബുദ്ധിമുട്ട് മാറ്റാനും സന്തോഷിപ്പിക്കാനും ഭാര്യയെ അളവില്ലാതെ സ്നേഹിക്കുന്ന ഒരു ഭര്‍ത്താവ് ശ്രമിക്കും.
ഭാര്യയുടെ താല്‍പ്പര്യങ്ങള്‍ക്കും മുന്‍തൂക്കം
ശാരീരികബന്ധമായാലും അല്ലാത്ത കാര്യങ്ങളായാലും ഭാര്യയുടെ താല്‍പ്പര്യങ്ങളെ കൂടി കണക്കിലെടുക്കുന്നവര്‍ സ്നേഹമുള്ള ഭര്‍ത്താവാണ്. എന്തൊക്കെ കാര്യങ്ങളാണ് ഭാര്യയെ സന്തോഷിപ്പിക്കുന്നതെന്ന് അവര്‍ കൃത്യമായി മനസ്സിലാക്കും.
ഭാര്യയ്ക്ക് ഇഷ്ടമുള്ളവരെ സ്നേഹിക്കാന്‍ മടിക്കില്ല
ഭാര്യയെ മാത്രമല്ല, ഭാര്യയ്ക്ക് വേണ്ടപ്പെട്ടവരെയും സ്നേഹിക്കാന്‍ ഇക്കൂട്ടര്‍ക്ക് ഒരു മടിയും ഉണ്ടാകില്ല. അവരുടെ പ്രധാനപ്പെട്ട ഒരു സ്നേഹപ്രകടന രീതിയാണിത്.
ഭാര്യയുടെ അഭിപ്രായത്തിന് മുന്‍തൂക്കം
ഭാര്യയെ ആഴത്തില്‍ സ്നേഹിക്കുന്ന പുരുഷന്മാര് എന്തുകാര്യങ്ങളിലും ഭാര്യയുടെ അഭിപ്രായം എന്താണെന്നറിയാന്‍ ശ്രമിക്കും. ഒരു വസ്ത്രം വാങ്ങുമ്പോള്‍ പോലും ഭാര്യയുടെ ഇഷ്ടം കൂടി അവര്‍ കണക്കിലെടുക്കും. നിങ്ങളുടെ അഭിപ്രായങ്ങള്‍ മാത്രമല്ല, നിങ്ങളുടെ പ്രശംസയും അവര്‍ക്കിഷ്ടമാണ്. അതുപോലെ ഭാര്യ ചെയ്യുന്ന നല്ല കാര്യങ്ങളെ അഭിനന്ദിക്കാനും അവര്‍ മുമ്പിലുണ്ടാകും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
