Latest Updates
-
ഓഗസ്റ്റ് 19-ലെ അപൂർവ്വ രവി യോഗം: ഈ സമയത്ത് ഇത് ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 19 ദ്വിപുഷ്കർ യോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്! -
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ
ദാമ്പത്യത്തില്‍ സന്തോഷം വേണാ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം; ഇത് 50 പിന്നിട്ടവര്‍ നല്കുന്ന ഉപദേശം
Dating advice: ഡിജിറ്റല്‍ യുഗത്തിലാണ് നമ്മളെല്ലാവരും ജീവിക്കുന്നത്. ദാമ്പത്യത്തില്‍ പോലും പത്ത് വര്‍ഷം മുമ്പുള്ള സ്ഥിതിയല്ല ഇന്നുള്ളത്. ഇപ്പോള്‍ അമ്പതും അറുപതും പിന്നിട്ട ആളുകള്‍ പ്രണയത്തിലായിരുന്ന കാലത്ത് പ്രിയപ്പെട്ടവരെ ഒരു നോക്ക് കാണണമെങ്കില്‍ അവരുടെ വീടിന് മുന്നിലൂടെയോ അല്ലെങ്കില്‍ അവര്‍ പുറത്തിറങ്ങുന്ന സമയമോ നോക്കിയിരിക്കണമായിരുന്നു. പക്ഷേ ഇന്ന് കാണാന്‍ ആഗ്രഹിച്ചാല്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ വീഡിയോകോളില്‍ ആളെ കാണാം. കാലം ഏറെ മാറി, സാങ്കേതികവിദ്യ പുരോഗമിച്ചു. പക്ഷേ അതിനൊത്ത് ബന്ധങ്ങളുടെ മൂല്യത്തില്‍ മാറ്റം വന്നോ?

യുവാക്കളായ ദമ്പതിമാരും കമിതാക്കളും ഏയ് ഏതെല്ലാം പഴയ ആളുകളുടെ ചിന്താഗതിയാണെന്ന് പറയും. എന്നാല്‍ പണ്ടുകാലത്തുള്ളവര്‍ക്ക് പുതുതലമുറയുടെ പ്രണയരീതികളോട് താല്‍പ്പര്യമുണ്ടായിരിക്കില്ല. പ്രണയരീതികള്‍ ആധുനികമാകുന്നതിനൊപ്പം ബന്ധങ്ങളില്‍ വീഴ്ചകളും പരാജയങ്ങളും ഉണ്ടാകുന്നതായി അവര്‍ പറയുന്നു. അതില്‍ ചില ശരികളും ഇല്ലാതില്ല.
പ്രണയത്തിന്റെ ഭാഷ
റിലേഷന്‍ഷിപ്പ് കൗണ്‍സിലര്‍ ആയ ഗാരി ചമ്പന്‍ അഞ്ച് പ്രണയ ഭാഷകളെ കുറിച്ച് പറയുന്നുണ്ട്. വാക്കുകളിലൂടെയുള്ള ദൃഢീകരണം, സഹായങ്ങള്‍, സമ്മാനങ്ങള്‍, ഒപ്പം ചിലവഴിക്കുന്ന സമയം, സ്പര്‍ശം എന്നിവയാണവ. പണ്ടുകാലത്തുള്ളവര്‍ക്ക് ഈ അഞ്ചുകാര്യങ്ങളെ കുറിച്ചും ആഴത്തില്‍ ഗ്രാഹ്യവും അവയുടെ വില അറിയുകയും ചെയ്യുമായിരുന്നു. എന്നാല്‍ മില്ലേനിയല്‍ ദമ്പതിമാര്‍ എന്ന് വിശേഷിക്കപ്പെടുന്ന പുതുതലമുറ ദമ്പതിമാര്‍ക്ക് ഈ പ്രണയഭാഷകളുടെ വിലയറിയില്ല.
സാങ്കേതികവിദ്യയുടെ മുന്നേറ്റം കൊണ്ട് ദമ്പതിമാര്‍ക്ക് ഏതുസമയം വേണമെങ്കിലും കാണുകയും സംസാരിക്കുകയും സ്നേഹം പങ്കുവെക്കുകയും ചെയ്യാം. എന്നാല്‍ പ്രണയഭാഷകളെല്ലാം ഇന്നത്തെ കാലത്ത് ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്.
ബന്ധങ്ങളില്‍ ശരിയായ സ്നേഹവും സന്തോഷവും അനുഭവിക്കാനാകാത്തവര് ദശാബ്ദങ്ങളുടെ പ്രണയ അനുഭവം ഉള്ളവരുടെ ഈ ഉപദേശങ്ങള്‍ ഒന്ന് കേട്ടുനോക്കൂ.
ബഹുമാനം ഏറ്റവും പ്രധാനം
ദാമ്പത്യത്തില്‍ സ്നേഹത്തിന് ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാം. പക്ഷേ പര്സപരമുള്ള ബഹുമാനത്തില്‍ ഒരിക്കലും ഏറ്റക്കുറച്ചില്‍ ഉണ്ടാകരുത്. താല്‍പ്പര്യങ്ങളിലും തീരുമാനങ്ങളിലും വ്യത്യാസങ്ങള്‍ ഉണ്ടായാലും രണ്ടുപേര്‍ക്കും അങ്ങോട്ടും ഇങ്ങോട്ടും ഉള്ള ബഹുമാനം തകരാതിരുന്നാല്‍ ദാമ്പത്യം വിജയമാകും.
ശത്രുക്കളാകാതെ, മിത്രങ്ങളെ പോലെ ആകുക
ദാമ്പത്യത്തില്‍ വഴക്കുകള്‍ സാധാരണകാര്യമാണ്. ചിലപ്പോഴത് പരിധിവിടാം. പക്ഷേ, അതിനുശേഷം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒന്നിച്ച് ശ്രമിക്കണം. അവിടെ കൂട്ടായ ശ്രമമാണ് ആവശ്യം. അല്ലാതെ എതിരാളികളെ പോലെയാകരുത്.
ചെറിയ കാര്യങ്ങള്‍ പോലും വലിയ മാറ്റം നല്‍കും
വലിയ വലിയ സമ്മാനങ്ങളും സര്‍പ്രൈസുകളും പങ്കാളിയെ സന്തോഷത്തില്‍ മുക്കുമെന്നത് സത്യമാണ്. എന്നാല്‍ അതിന് സാധിക്കുന്നില്ലെന്ന് കരുതി ഇരിക്കാതെ ചെറിയ ചെറിയ കാര്യങ്ങള്‍ അവര്‍ക്കായി ചെയ്യുക. ഒരു മിഠായി സ്നേഹത്തോടെ വാങ്ങിക്കൊടുത്താലും അവര്‍ക്ക് സന്തോഷമാകും. ചെറിയ ചെറിയ സന്തോഷങ്ങള്‍ വലിയ നേട്ടങ്ങള്‍ ദാമ്പത്യത്തിന് നല്‍കും.
സന്തോഷവും സങ്കടവും എപ്പോഴും പങ്കിടുക
ദാമ്പത്യത്തിന്റെ തുടക്കത്തിലുള്ള എല്ലാ കാര്യങ്ങളും പങ്കാളിയുമായി പങ്കുവെക്കുന്ന ശീലം എന്നും തുടരുക. സന്തോഷമായാലും സങ്കടമായാലും അത് പങ്കാളിയോട് പറയുമ്പോഴുള്ള സുഖവും ആശ്വാസവും എല്ലാ കാലവും നിലനിര്‍ത്തുക. നമ്മുടെ എല്ലാ വികാരങ്ങളും പങ്കുവെക്കാനുള്ള ഒരാള്‍ ഉണ്ടായിരിക്കുക സൗഭാഗ്യമാണ്.
ത്യാഗങ്ങള്‍ എണ്ണിപ്പറയാതിരിക്കുക
ദാമ്പത്യം മുന്നോട്ടുപോകണമെങ്കില്‍ വിട്ടുവീഴ്ചകളും ത്യാഗങ്ങളും പൊരുത്തപ്പെടലും ആവശ്യമാണ്. പക്ഷേ ഒരിക്കലും ഇതിന് കണക്ക് വെക്കുകയോ അത് പറഞ്ഞ് പങ്കാളിയെ ബ്ലാക്ക്മെയില്‍ ചെയ്യുകയോ ചെയ്യാതിരിക്കുക.
അനിശ്ചിതത്വങ്ങളുടെ ലോകത്ത് പ്രണയം നഷ്ടപ്പെടുമെന്ന ഭീതിയോടെ ജീവിക്കാതെ എല്ലാ കാലവും നിലനില്‍ക്കുമെന്ന ശുഭാപ്തി വിശ്വാസത്തോടെ സ്നേഹിക്കുക. നിരുപാധികം, സത്യസന്ധമായി സ്നേഹിക്കുന്നിടത്തോളം ദാമ്പത്യത്തില്‍ പ്രണയവും സന്തോഷവും ഒരിക്കലും അസ്തമിക്കില്ല.



Click it and Unblock the Notifications