Latest Updates
-
Rashiphalam: കരിയര്‍, ധനം, ദാമ്പത്യം, ജോലി, ജീവിതം എപ്രകാരം ഇന്ന് 12 രാശിക്കാര്‍ക്കും, അറിയാം സമ്പൂര്‍ണഫലം -
ഹോളി ആശംസകള്‍ 2026: ഓരോ വാക്കിലും വിരിയട്ടെ വര്‍ണങ്ങള്‍: പ്രിയപ്പെട്ടവര്‍ക്ക് ഹോളി ആശംസകള്‍ അറിയിക്കാം -
ശുക്രന് മീനത്തിലെത്തിയപ്പോള് ശുക്രദശയാരംഭിക്കുന്നത് ഈ രാശിക്കാര്‍ക്ക്, നിങ്ങളുടെ രാശിയേത് -
യൂറിക് ആസിഡ് കൂടുതലെങ്കില്‍ സൂചിപ്പിക്കും ലക്ഷണങ്ങള്‍ നിസ്സാരമല്ല: അവഗണിക്കരുത് ഇതൊന്നും -
ചന്ദ്രഗ്രഹണം 2026: ഗ്രഹണമാരംഭത്തില് കണ്ട് തുടങ്ങും മാറ്റങ്ങള്‍, ഈ നാളുകാരില്‍ ദുരിതമൊഴിഞ്ഞ് കോടീശ്വരയോഗം -
തടി കുറയ്ക്കാന്‍ ഇക്കാര്യങ്ങള്‍ ബ്രേക്ക്ഫാസ്റ്റില്‍ ചേര്‍ക്കാം: ഫലം കൃത്യമാണെന്ന് എന്‍ഡോക്രൈനോളജിസ്റ്റ് -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: തുടരെത്തുടരെ തേടി എത്തും ഭാഗ്യം, തലയിലെഴുത്ത് മാറാന്‍ ഇനി അധികം നാളില്ല -
ആറ്റുകാല്‍ പൊങ്കാല 2026: ഗ്രഹണ ദിനത്തില്‍ പൊങ്കാല, പരകോടി പുണ്യം നല്‍കും അപൂര്‍വ്വ ദിനം -
Rashiphalam: ഇന്ന് ആറ്റുകാല്‍ പൊങ്കാല, ദേവിയുടെ അനുഗ്രഹം കൂടെയുള്ളവര്‍: അറിയാം ഇന്നത്തെ രാശിഫലം -
കൃത്യം 48 മണിക്കൂറിനുള്ളില്‍ നവപഞ്ചമരാജയോഗം: മാര്‍ച്ച് 5 അതിഗംഭീരഭാഗ്യം കാത്തിരിക്കുന്ന രാശിക്കാര്‍
പ്രണയത്തെക്കുറിച്ചും പങ്കാളിയെക്കുറിച്ചും ഞങ്ങള്‍ക്കും പറയാനുണ്ട്; മനസ്സ് തുറന്ന് ജെന്‍ സി പെണ്‍കുട്ടികള്‍
Love and relationships in the 21st century: മൊത്തത്തില്‍ അങ്ങ് വെറൈറ്റിയാണോ ചോദിച്ചാല്‍ പിള്ളേര്‍ വെറൈറ്റി തന്നെയാ! അത് സ്റ്റൈലിലും ലുക്കിലും മാത്രമല്ല, സങ്കല്‍പ്പത്തിലും ഇവര്‍ കുറച്ച് മുന്‍പില്‍ തന്നെയാണ്. പണ്ടത്തെ പ്രണയസങ്കല്‍പ്പങ്ങളില്‍ നിന്നും മാറി ചിന്തിക്കുന്ന ചെറുപ്പക്കാര്‍. തന്റെ പങ്കാളി എങ്ങനെയായിരിക്കണം എന്ന് ചോദിച്ചാല്‍ അതിലും ഇവര്‍ കുറച്ച് വ്യത്യസ്തരാണ്. പ്രത്യേകിച്ച് ഇന്നത്തെ പെണ്‍കുട്ടികളുടെ ചിന്താഗതിയില്‍ തന്നെ, ഭര്‍ത്താവ്, കാമുകൻ, വിവാഹം എന്നി സങ്കൽപ്പങ്ങളിലെല്ലാം വലിയൊരു മാറ്റം തന്നെ വന്നിട്ടുണ്ട്. പങ്കാളിയെക്കുറിച്ചും, പ്രണയത്തെക്കുറിച്ചും 4 ജെന്‍ സി പെണ്‍കുട്ടികള്‍ മനസ്സ് തുറക്കുന്നു.

ആര്യ
(അസിസ്റ്റന്റ് പ്രൊഫസ്സര്‍)
എന്നെ ഞാനായി അംഗീകരിക്കുന്ന ഒരു ജീവിത പങ്കാളിയെയൈണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. ആ വ്യക്തിയുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് എന്നെ ഓരോ കാര്യങ്ങള്‍ക്ക് നിര്‍ബന്ധിക്കുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല. പങ്കാളിയുടെ സൗന്ദര്യത്തില്‍ അധികം പ്രാധാന്യം നല്‍കുന്നില്ലെങ്കില്‍ പ്രായം എനിക്കൊരു പ്രധാന ഘടകമാണ്. കൂടിപ്പോയാല്‍ 6 വയസ്സ്. അതില്‍ കൂടുതല്‍ വയസ്സ് വരുന്നത് എനിക്ക് ഇഷ്ടമുള്ള കാര്യമല്ല. എന്റെ അച്ഛനും അമ്മയും തമ്മില്‍ 10 വയസ്സിന്റെ പ്രായ വ്യത്യാസം ഉണ്ട്. അത്രയും പ്രായം വ്യത്യാസം എനിക്ക് ഒരിക്കലും സെറ്റാകില്ല. നല്ല വിദ്യാഭ്യാസം ഉള്ള ചെക്കനായിരിക്കണം. ഒരു 50000 മുകളിൽ സാലറി ഉണ്ടെങ്കില്‍ അത്രയും നല്ലതാണ്. ഏത് കാലഘട്ടത്തിലായാലും പരസ്പരം മനസ്സിലാക്കി മുന്നേറണം എന്നതാണ് എന്റെ അഭിപ്രായം. എന്റെ വീട്ടില്‍ എന്റെ ആഗ്രഹങ്ങള്‍ക്ക് മാതാപിതാക്കള്‍ ഒപ്പം നിന്നിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് നെറ്റ് എക്‌സാം പാസ്സാവാന്‍ സാധിച്ചതും. കൂടാതെ, ഒരു നൃത്ത വിദ്യാലയവും ഞാന്‍ നടത്തുന്നുണ്ട്. പഠനത്തിന്റെ കൂടെ ഡാന്‍സ് പഠിക്കാനും, അതില്‍ ഡിപ്ലോമ എടുക്കാനും എന്നെ പിന്തുണച്ചതും എന്റെ മാതാപിതാക്കളാണ്. അതേ പിന്തുണ പങ്കാളിയില്‍ നിന്നും ഞാന്‍ പ്രതീക്ഷിക്കും. കുറേ കുട്ടികളെ ഉണ്ടാക്കി അവര്‍ക്കു വേണ്ടി ജീവിതം മാറ്റിവെയ്ക്കാന്‍ താല്‍പര്യം ഇല്ല. ഒരു പ്രായം വരെ അവരെ പഠിപ്പിക്കും. അതു കഴിഞ്ഞാല്‍ അവര്‍ സമ്പാദിക്കട്ടെ. എല്ലാ പണവും കുട്ടികള്‍ക്കായി ചിലവഴിച്ചാല്‍ നമ്മുടെ ജീവിതത്തില്‍ എന്ത് സന്തോഷം ലഭിക്കും? എനിക്ക് കുറേ യാത്രകള്‍ ചെയ്യണം. വയസ്സായാലും പെന്‍ഷന്‍ കാശ് ഉപയോഗിച്ച് യാത്രകള്‍ ചെയ്യണം. സ്വന്തം ജീവിതം ആസ്വദിക്കണം. അതാണ് ആഗ്രഹം. മക്കള്‍ നമ്മളെ നോക്കും എന്ന ചിന്തയോ, പ്രതീക്ഷയോ എനിക്കില്ല. നമ്മള്‍ അമിതമായി ആഗ്രഹിക്കുന്നത് മക്കള്‍ക്കും ബാധ്യതയാണ്, നമുക്കും ബാധ്യതയാണ്. അതുകൊണ്ട് ടിപ്പിക്കല്‍ ട്രാക്കിനോട് ഒട്ടും യോജിക്കുന്നില്ല. നല്ലതുപോലെ സമ്പാദിച്ച് ജീവിതം ആസ്വദിക്കണം. അതാണ് ആഗ്രഹം! അതിനുപറ്റുന്ന പങ്കാളിയും വേണം.

അക്ഷര
(മാധ്യമ പ്രവര്‍ത്തക)
ഓരോ പ്രായത്തിനനുസരിച്ച് ചിന്തകളിലും വ്യത്യാസം വരാറുണ്ട്. 18 വയസ്സില്‍ ഭംഗിയാണ് ഞാന്‍ ആസ്വദിച്ചിരുന്നത്. 21 വയസ്സായപ്പോഴാണ് ഭംഗിയിലല്ല, പരസ്പരം വൈബ് സെറ്റാകണം എന്ന് മനസ്സിലായത്. പരസ്പരം മനസ്സിലാക്കാന്‍ സാധിക്കണം. ഒപ്പം രണ്ട് പേരുടെയും സ്വാതന്ത്രത്തെ ഒരിക്കലും ചോദ്യം ചെയ്യരുത്. കാരണം, ഓരോരുത്തര്‍ക്കും ഓരോ ഇഷ്ടങ്ങളായിരിക്കും. അതിനെ അംഗീകരിക്കുക എന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യം. രണ്ട് ഫാമിലിന്ന് വരുമ്പോള്‍, തീര്‍ച്ചയായും രണ്ട് പേര്‍ക്കും രണ്ട് തരം സ്വഭാവമായിരിക്കും. ഇവിടെയാണ് പരസ്പരം മനസ്സിലാക്കേണ്ടത്. രണ്ടപേര്‍ക്കും പരസ്പരം ധാരണകളുണ്ടെങ്കില്‍ വെല്യ സീന്‍ ഇല്ല്യാണ് പോകും. വിവാഹം കഴിക്കാന്‍ എനിക്ക് ഇഷ്ടമാണ്. അതുവിചാരിച്ച് സെറ്റായി പോകാന്‍ പറ്റിയില്ലെങ്കില്‍ കഷ്ടപ്പെട്ട് നില്‍ക്കില്ല. അവിടെ വെച്ച് എല്ലാം നിര്‍ത്തും. പിന്നെ, അച്ഛനും അമ്മയും എല്ലാവരും ചേര്‍ന്ന് ജീവിക്കുന്നതിനേക്കാള്‍ ഭാര്യയും ഭര്‍ത്താവും മാറി താമസിക്കുന്നതാണ് നല്ലത്. കാരണം, പരസ്പരം മനസ്സിലാക്കാന്‍ സാധിക്കും. ആരേയും പേടിക്കണ്ട. നമുക്ക് നമ്മളുടേതായ സ്‌പേയ്‌സും ലഭിക്കുന്നതാണ്.

രുഖ്‌ന
(വിദ്യാര്‍ത്ഥിനി)
ഇന്നത്തെ കാലത്ത് ആരും പെര്‍ഫെക്ടായിട്ടില്ല. അതുകൊണ്ട് തന്നെ പങ്കാളി നമ്മളുടെ ആഗ്രഹത്തിനൊത്ത്, എല്ലാം തികഞ്ഞ ഒരാളെ കിട്ടുമോ എന്നത് എനിക്ക് ഒരു സംശയമാണ്. എന്റെയൊരു അഭിപ്രായത്തില്‍ പങ്കാളിയുമായി ഒരു ഓപ്പണ്‍ കമ്മ്യൂണിക്കേഷന്‍ അത്യാവശ്യമാണ്. ഞാന്‍ പങ്കാളിയെ നോക്കുമ്പോഴും ഇത്തരത്തില്‍ ഓപ്പണ്‍ കമ്മ്യൂണിക്കേഷന് സ്‌പേയ്‌സ് ഉണ്ടോ എന്നാണ് ആദ്യം നോക്കുക. നമ്മളെ ശരിയായ രീതിയില്‍ മനസ്സിലാക്കുക, മറ്റുള്ളവര്‍ എന്ത് പറഞ്ഞാലും പങ്കാളിയില്‍ വിശ്വാസം ഉണ്ടായിരിക്കുക. നമ്മുടെ ആഗ്രഹങ്ങളെ സപ്പോര്‍ട്ട് ചെയ്യുന്ന ആളായിരിക്കണം. പരസ്പരം മനസ്സിലാക്കി കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ എല്ലാം കയ്യീന്ന് പോകും. നമ്മളുടെ നെഗറ്റീവും പോസറ്റീവും അറിയുന്ന ഒരു വ്യക്തിയാണെങ്കില്‍ മാത്രമാണ് കാര്യം ഉള്ളൂ. എനിക്ക് പുറത്ത് ജോലി ചെയ്ത്, അവിടെ താമസിക്കാനാണ് താല്‍പര്യം. അതുകൊണ്ടുതന്നെ, ഇതിനെല്ലാം ഓക്കെ ആയിട്ടുള്ള വ്യക്തിയെയാണ് ഞാനും താല്‍പര്യപ്പെടുന്നത്. പാരന്റ്‌സിന് ഞങ്ങളുടെ കൂടെ വരാന്‍ താല്‍പര്യം ഉണ്ടെങ്കില്‍, അവരെയും കൊണ്ട് പോകുന്നതാണ്.

ദേവിക ലൈല രവി
(വിദ്യാര്‍ത്ഥിനി)
രണ്ട് വ്യക്തികള്‍ തമ്മില്‍ പരസ്പരം ധാരണ ഉണ്ടായിരിക്കണം. അതുപോലെ, എല്ലാം ട്രാന്‍സ്പരന്റായിരിക്കണം. ഒന്നും ഹൈഡ് ഹൈഡ് ചെയ്യാന്‍ പാടുള്ളതല്ല. രണ്ട് പേര്‍ക്കും വെട്ടിത്തുറന്ന് പറയാനുള്ള സ്‌പേയ്‌സ് ഉണ്ടായിരിക്കണം. പങ്കാളിയുടെ ബാഹ്യ സൗന്ദര്യത്തിലേയ്ക്ക് വന്നാല്‍, എനിക്ക് കുറച്ച് ഹൈറ്റുള്ള, ബോഡി ഫിറ്റായിട്ടുള്ള ചെക്കന്മാരെയാണ് ഇഷ്ടം. കാണാന്‍ കുറച്ച് ഭംഗി വേണം. ഞങ്ങള്‍ ഒരുമിച്ച് നില്‍ക്കാണെങ്കില്‍ മറ്റുള്ളവര്‍ കുറ്റം പറയാന്‍ പാടില്ല. എനിക്ക് പഠിക്കാന്‍ വളരെ ഇഷ്ടമാണ്. എനിക്ക് നല്ലൊരു ജോലി കിട്ടുമെന്ന് വിശ്വാസവും ഉണ്ട്. അതുപോലെ, ചെക്കന് നല്ല പഠിപ്പും ജോലിയും വേണമെന്നത് നിര്‍ബന്ധമാണ്. ചെക്കന് സാലറി എത്രയായാലും കുഴപ്പമില്ല. ഞാന്‍ ജോലിയ്ക്ക് പോകുമല്ലോ! ആള്‍ക്ക് ജോലി ഇല്ലെങ്കിലും ഞങ്ങള്‍ക്ക് ഒരുമിച്ച് വളരാന്‍ സാധിക്കണം. വിവാഹത്തിനോടാണ് താല്‍പര്യം. കല്ല്യാണം കഴിച്ച് ഒരു ഫാമിലിയായി ജീവിക്കാനാണ് ഇഷ്ടം. നല്ലപോലെ ആഘോഷിച്ച് തന്നെ കല്ല്യാണം കഴിക്കാനും എനിക്ക് ഇഷ്ടമാണ്. സിറ്റിയുവേഷന്‍ഷിപ്പ് താല്‍പര്യം ഇല്ല. എനിക്ക് കുറച്ചും കൂടെ ഇഷ്ടം 19's ചേട്ടന്മാരെയാണ്. എനിക്കൊരു 22 വയസ്സാണെങ്കില്‍ അവര്‍ക്കൊരു 27 യസ്സായാലും കുഴപ്പമില്ല. എനിക്ക് കുറച്ച് ഏയ്ജ് ഗ്യാപ്പുള്ള ചെക്കന്മാരെയാണ് ഇഷ്ടം!

നയന
(വിദ്യാര്‍ത്ഥിനി)
പ്രണയം എന്ന് പറയുമ്പോള്‍ അത് പൂവിനോട് പോലും നമുക്ക് പ്രണയം തോന്നാം. അത് പങ്കാളിയിലേയ്ക്ക് വരുമ്പോള്‍, നമ്മുക്ക് റസ്‌പെക്റ്റ് തരുന്ന, എന്ത് പ്രശ്‌നം വന്ന് കഴിഞ്ഞാലും നമ്മുടെ കൂടെ നില്‍ക്കാന്‍ പറ്റുന്ന ഒരാളെ വേണം. ഇപ്പോള്‍ എന്തെങ്കിലും ഒറു പ്രശ്‌നം വന്നു കഴിഞ്ഞാല്‍, സാരല്ല്യ! പോട്ടെ, എന്നൊക്കെ പറയുന്ന ഒരാളായിരിക്കണം. കല്ല്യാണം എന്ന് പറയാണെങ്കില്‍, വളരെ സിമ്പിളായിട്ടുള്ളൊരു കല്ല്യാണം നടത്താനാണ് എനിക്ക് ഇഷ്ടം. അതുപോലെ, എനിക്ക് ഇഷ്ടമുള്ളത് എനിക്ക് ചെയ്യണം. അതിനെയൊന്നും എതിര്‍ക്കാന്‍ പാടില്ല. അതുവേണ്ട, ഇത് വേണ്ട, അങ്ങനെ വേണ്ട, കയ്യില്ലാത്തത് ഇടരുത്, കാലില്ലാത്തത് ഇടരുത്, അങ്ങനെയൊക്കെ പറുന്ന ഒരാളെ എനിക്ക് വേണ്ട. എനിക്ക് ഇഷ്ടൊള്ളപോലെ എനിക്ക് ജീവിക്കണം. ഇപ്പോള്‍ കല്ല്യാണം കഴിക്കാന്‍ എനിക്ക് ഒരിക്കലും താല്‍പര്യം ഇല്ല. എന്റെ ആഗ്രഹങ്ങള്‍ക്കും ഒത്തിരി വില കല്‍പ്പിക്കുന്ന ഒരാളായിരിക്കണം പങ്കാളി.

അശ്വതി
(വിദ്യാര്‍ത്ഥിനി)
ഞാന്‍ പറയുന്ന കാര്യങ്ങള്‍ മനസ്സിലാക്കുന്ന ഒരു വ്യക്തിയായിരിക്കണം പങ്കാളി. ഞാന്‍ ഒരു ആംബിവേര്‍ട്ട് ആയിട്ടുള്ള ഒരാളാണ്. ഒട്ടും സംസാരിക്കാത്തത് എന്നല്ല. കുറച്ച് സംസാരിക്കും. ഞാന്‍ പറയുന്നത് കേള്‍ക്കാന്‍ മനസ്സുള്ള, എന്നെ നന്നായി മനസ്സിലാക്കുന്ന ഒരു വ്യക്തിയായിരിക്കണം. ഞാന്‍ എന്തെങ്കിലും കാര്യം ചെയ്യുകയാണെങ്കില്‍, അതിനുപിന്നില്‍ എന്തെങ്കിലും കാരണം ഉണ്ടായിരിക്കും എന്നെല്ലാം തിരിച്ചറിയുന്ന, മനസ്സിലാക്കുന്ന ഒരു വ്യക്തിയായിരിക്കണം. ഞാന്‍ ഇതുവരെ റിലേഷന്‍ഷിപ്പില്‍ ആയിട്ടില്ല, അതുകൊണ്ട്, എന്തെല്ലാം അഡ്ജസ്റ്റ്‌മെന്റ്‌സ് ഉണ്ട് എന്നൊന്നും എനിക്കറിയില്ല. ഞാന്‍ മറ്റുള്ളവരുടെ കാര്യങ്ങള്‍ കേട്ടിട്ടുള്ളൂ. അതുപോലെ, വിവാഹം കഴിക്കാണെങ്കില്‍, എനിക്ക് ഒരാളെ മനസ്സിലാക്കിയിട്ട് കല്ല്യാണം കഴിക്കാനാണ് താല്‍പര്യം. എന്തായാലും കല്ല്യാണം കഴിക്കും. പക്ഷേ, ആ വ്യക്തിയെ മനസ്സിലാക്കിയിട്ട് മാത്രമേ കല്ല്യാണത്തിലേയ്ക്ക് കടക്കൂ. കല്ല്യാണം എന്ന സിസ്റ്റത്തിനോടാണ് താല്‍പര്യം. എല്ലാവരും ചേര്‍ന്ന് വൈബ് ചെയ്ത്, എന്‍ജോയ് ചെയ്ത് വിവാഹം കഴിക്കണം. ചെക്കന് ജോലി വേണമെന്നുണ്ട്. എനിക്ക് ജോലി ഉണ്ട്, ചെക്കന് ജോലിയില്ലെങ്കില്‍, ചെക്കനെ ജോലി ആകുന്നതുവരെ നോക്കുന്നതുകൊണ്ട് എനിക്ക് പ്രശ്‌നമില്ല. എനിക്ക് ജോലിയ്ക്ക് പോകണം. അത് നിര്‍ബന്ധമാണ്. പിന്നെ, എന്നെ വീട്ടിലെ കാര്യങ്ങള്‍ ചെയ്യാന്‍ ഹെല്‍പ്പ് ചെയ്യണം. ചെക്കന്റെ ലുക്കിന് അത്ര പ്രാധാന്യം നല്‍കുന്നില്ല. പക്ഷേ, സ്വഭാവം നല്ലതായിരിക്കണം. ലുക്ക് നോക്കുമ്പോള്‍ അതൊരു ആകര്‍ഷണം മാത്രമായിരിക്കും. സ്വഭാവമാണ് എല്ലാം. അതാണ് ഞാന്‍ കൂടുതലും ശ്രദ്ധിക്കുക. അതുപോലെ, ചെക്കന്റെ അച്ഛന്റെയും അമ്മയുടൈയും കൂടെ താമസിക്കുന്നതില്‍ എനിക്ക് പ്രശ്‌നമില്ല. പക്ഷേ, എന്നെയും കൂടെ മനസ്സിലാക്കുന്ന ആള്‍ക്കാര്‍ ആയിരിക്കണം. എന്നെ മനസ്സിലാക്കാന്‍ പറ്റാത്തവരാണെങ്കില്‍ മാറി താമസിക്കണം എന്നുതന്നെയാണ് ആഗ്രഹം. അതുപോലെ, പേഴ്‌സണല്‍ സ്‌പേയ്‌സ് നിര്‍ബന്ധമാണ്.



Click it and Unblock the Notifications












