Latest Updates
-
മൗഞ്ചാരോ ഇൻജക്ഷൻ എടുക്കുന്നവരാണോ? എളുപ്പത്തിൽ തടി കുറയ്ക്കാൻ പോയി ജീവൻ കളയല്ലേ! -
കഠിനമായ വെയിലത്ത് സൺസ്ക്രീൻ വെറുതെ പുരട്ടിയാൽ പോരാ, ഈ തെറ്റുകൾ ചെയ്താൽ ചർമ്മം കരിഞ്ഞുപോകും! -
രാജ്യോഗം തെളിഞ്ഞു; ഇന്ന് നിങ്ങളുടെ ഭാഗ്യം മാറിമറിയുമോ? അറിയേണ്ടതെല്ലാം! -
ഏപ്രിൽ 23: കരിയറിലും പണമിടപാടിലും തിളങ്ങാൻ ഈ 4 രാശിക്കാർക്ക് ഭാഗ്യദിനം, വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, പണവും കരിയറും തേടിയെത്തും! -
ഭരണി നക്ഷത്രത്തിലേക്ക് ചന്ദ്രൻ: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്നത് വമ്പൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇരട്ടി നേട്ടം -
ചൂട് കടുക്കുന്നു; വെയിലത്ത് ഇറങ്ങുമ്പോൾ ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കല്ലേ! -
കത്തുന്ന വെയിലിൽ തളരരുത്; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ വീട്ടിലുണ്ടാക്കാം ഈ അത്ഭുത പാനീയം! -
ഡൽഹിയിൽ 44 ഡിഗ്രി ചൂട്; വ്യായാമം ചെയ്യുന്നവർക്ക് എട്ടിന്റെ പണി കിട്ടാതിരിക്കാൻ ഈ മുൻകരുതലുകൾ വേണം! -
ഉഷ്ണതരംഗം: ഗർഭിണികളും പിസിഒഎസ് ഉള്ളവരും ഈ തെറ്റുകൾ ചെയ്താൽ അപകടം ഉറപ്പ്!
2025-ല്‍ പ്രണയം, വിവാഹം, ദാമ്പത്യം കാത്തിരിക്കുന്നത് ഇതെല്ലാം- 12 രാശിക്കും സമ്പൂര്‍ണ പ്രണയഫലം
ലോകം നിലനില്ക്കുന്നതിന്റെ അടിസ്ഥാനം തന്നെ സ്നേഹമാണ്. ഒന്നുകൂടി കൃത്യമായി പറഞ്ഞാല്‍ പരസ്പരമുള്ള പ്രണയം തന്നെ. ചില പ്രണയ ബന്ധങ്ങള്‍ പക്ഷേ ദാമ്പത്യത്തിലേക്ക് കടക്കുമ്പോള്‍ പ്രണയത്തെ അവിടെ കളഞ്ഞ് ഉത്തരവാദിത്വങ്ങളെ കൂട്ടുപിടിക്കും. എന്നാല്‍ എവിടേയും മരിക്കാതെ നിലനില്‍ക്കുന്നത് എപ്പോഴും പ്രണയം തന്നെയാണ് എന്നാണ് പല ജീവിതങ്ങളും നമ്മളെ ഓര്‍മ്മിപ്പിക്കുന്നത്. പ്രണയം എന്നത് എങ്ങനെ നിര്‍വ്വചിക്കണം എന്നത് പലപ്പോഴും കവികള്‍ക്ക് പോലും നിശ്ചയമില്ലാത്ത ഒന്നാണ്. അത്രയേറെ അനശ്വരമായ ഒരു വികാരം തന്നെയാണ് ഇത്.
എന്നാല്‍ ജ്യോതിഷത്തിന് പ്രണയവുമായി എന്താണ് ബന്ധം എന്ന് ചോദിച്ചാല്‍, പ്രണയത്തിന് ഉത്തരവാദിയായി ജ്യോതിഷത്തില്‍ പറയുന്ന ഗ്രഹമാണ് ശുക്രന്. രണ്ട് വ്യക്തികള്‍ തമ്മിലുള്ള പ്രണയത്തിന് ആകര്‍ഷണവും സ്നേഹവും വര്‍ദ്ധിപ്പിക്കുന്നത് പലപ്പോഴും ശുക്രനാണ്. എന്നാല്‍ ശുക്രന് 2025-ല്‍ നിങ്ങളുടെ ജീവിതത്തെ എത്രത്തോളം പ്രണയ സുരഭിലമാക്കും എന്നത് മുന്‍കൂട്ടി നമുക്ക് നോക്കാം. അതിനായി 12 രാശിക്കാരുടേയും പ്രണയ ഫലം വായിക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് പ്രണയത്തിന്റെ കാര്യത്തില്‍ പുതുവര്‍ഷം പ്രതീക്ഷിക്കാത്ത തരത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പങ്കാളിക്കൊപ്പം ദീര്‍ഘസമയം തന്നെ ചിലവഴിക്കാന്‍ സാധിക്കും എന്നതാണ് സത്യം. വേര്‍പിരിയാനാവാത്ത വിധത്തില്‍ നിങ്ങള്‍ തമ്മിലുള്ള അടുപ്പം കൂടും. അതിനെല്ലാം തന്നെ ശുക്രനും ഒരു കാരണമായി മാറുന്നു. ബന്ധത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ തന്നെ നിങ്ങളുടെ മനസ്സില്‍ പ്രണയം വിരിയുന്നു.
ഇടവം
ഇടവം രാശിക്കാര്‍ക്ക് പുതുവര്‍ഷത്തില്‍ പ്രണയം അത്ര നല്ല ഫലങ്ങളല്ല കാത്തു വെച്ചിരിക്കുന്നത്. എങ്കിലും അല്പമൊന്ന് ശ്രദ്ധിച്ചാല്‍ മോശം ഫലത്തെ ഗുണപ്രദമാക്കി എടുക്കാവുന്നതേ ഉള്ളൂ. എല്ലാ കാര്യങ്ങളും പങ്കാളിയോട് തുറന്ന് പറയുന്നതിന് ശ്രദ്ധിക്കുക. കൂടാതെ കാര്യങ്ങളില്‍ വിട്ടുവീഴ്ച വരുത്തണമെങ്കില്‍ അതിന് മുതിരുക. നിങ്ങളുടെ ഭാഗത്ത് തെറ്റുണ്ടെങ്കില്‍ മടി കൂടാതെ ക്ഷമ പറയുന്നതിനും ശ്രദ്ധിക്കാം.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് പ്രണയത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങളാണ് 2025 കാത്തു വെച്ചിരിക്കുന്നത്. പങ്കാളിയുമായുള്ള ബന്ധം കൂടുതല്‍ ശക്തമാവുന്നു. പ്രണയം വിവാഹത്തിലേക്ക് എത്തുന്നതിനും അധികം സമയം വേണ്ട എന്നതാണ് സത്യം. എന്നാല്‍ അല്പം ജാഗ്രതയോടെ വേണം പ്രണയത്തെ കണ്ണടച്ച് വിശ്വസിക്കുന്നതിന്. കാരണം വര്‍ഷാവസാനത്തില്‍ ചെറിയ അകല്‍ച്ചകള്‍ക്കുള്ള സാധ്യതയുണ്ട്.
കര്‍ക്കിടകം
കര്‍ക്കടക രാശിക്കാര്‍ക്ക് പ്രണയം വളരെ മികച്ച അനുഭൂതിയാണ് പുതുവര്‍ഷത്തില്‍ സമ്മാനിക്കുന്നത്. കൂടാതെ എല്ലാ പ്രണയ പദ്ധതികള്‍ക്കും പച്ചക്കൊടി കിട്ടുന്ന വര്‍ഷം കൂടിയാണ്. പ്രണയം വിവാഹത്തില്‍ എത്തുന്നതിനും അധികം സമയം വേണ്ട എന്നതാണ് സത്യം. പലപ്പോഴും പുതിയ ഊര്‍ജ്ജം ജീവിതത്തില്‍ കൊണ്ട് വരുന്നതിന് ഏറ്റവും അനുകൂലമായ വര്‍ഷമാണ് 2025.
ചിങ്ങം
പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍ ചിങ്ങം രാശിക്കാര്‍ക്ക് പ്രണയപരാജയത്തിനുള്ള സാധ്യതയുണ്ട്. എന്നാല്‍ ആ ദു:ഖത്തില്‍ നിന്ന് നിങ്ങള്‍ ഉടന്‍ തന്നെ കരകയറുന്നു. ഏത് കാര്യത്തിലും വിവേകത്തോടെ പ്രവര്‍ത്തിക്കുക എന്നതാണ് ചിങ്ങം രാശിക്കാര്‍ ശ്രദ്ധിക്കേണ്ട കാര്യം. പലപ്പോഴും ക്ഷമയില്ലാതെ പെട്ടെന്നെടുക്കുന്ന തീരുമാനങ്ങള്‍ക്ക് അനുസരിച്ച് മുന്നോട്ട് പോവുന്നതാണ് പ്രണയ പരാജയത്തിലേക്ക് നയിക്കുന്നത്. എന്നാല്‍ വര്‍ഷാവസാനത്തോടെ കാര്യങ്ങള്‍ ഭേദപ്പെടുന്നു.
കന്നി
കന്നി രാശിക്കാര്‍ക്ക് അവര്‍ ഒന്നില്‍ കൂടുതല്‍ പ്രണയ ബന്ധത്തിലേക്ക് എത്തുന്നതിന് യോഗം കാണുന്നു. ഇതിന്റെ പേരില്‍ പലപ്പോഴും ബന്ധം അവസാനിക്കുന്നതിനും സാധ്യതയുണ്ട്. പിരിമുറുക്കം വര്‍ദ്ധിക്കുന്ന ഒരു വര്‍ഷമാണ് ഇവര്‍ക്ക് 2025. മാത്രമല്ല എല്ലാ വിഷയങ്ങളിലും ഇവര്‍ പങ്കാളിയുമായു തുറന്ന് സംസാരിക്കുന്നതിന് താല്‍പ്പര്യപ്പെടുന്നു. എന്നാല്‍ പ്രണയം ആത്മാര്‍ത്ഥതയോടെ മുന്നോട്ട് കൊണ്ട് പോവാന്‍ സാധിക്കണം എന്നില്ല.
തുലാം
തുലാം രാശിക്കാര്‍ക്ക് പുതുവര്‍ഷത്തില്‍ പ്രണയം എന്നത് പുത്തന്‍ അനുഭൂതി നിറക്കുന്ന ഒന്നായിരിക്കും. ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്ന ഒരു വര്‍ഷമാണ് എന്നതില്‍ സംശയം വേണ്ട, കൂടാതെ പങ്കാളിയോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിനും അത്ഭുതകരമായ മാറ്റങ്ങള്‍ ജീവിതത്തില്‍ സൃഷ്ടിക്കുന്നതിനും സാധിക്കുന്നു, എന്നാല്‍ പരസ്പരം തീരുമാനങ്ങളിലെ അഭിപ്രായം മാനിക്കണം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.
വൃശ്ചികം
വൃശ്ചിക രാശിക്കാര്‍ക്ക് ശുക്രന് ഗുണാനുഭവങ്ങള്‍ നല്കുന്നതിനാല് പ്രണയത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരാന്‍ സാധിക്കും. സന്തോഷവും സമാധാനവും സംതൃപ്തിയും അവര്‍ക്ക് പ്രണയത്തിലൂടെ ലഭിക്കുന്നു. പരസ്പരം മനസ്സിലാക്കാന്‍ സാധിക്കുന്ന ഒരു പങ്കാളി തന്നെയായിരിക്കും ഇവര്‍ക്ക് കൂടെയുണ്ടാവുന്നത്. നിങ്ങള്‍ രണ്ട് പേരുടേയും താല്‍പ്പര്യത്തിനും ഇഷ്ടത്തിനും അനുസരിച്ച് ജീവിക്കാനുള്ള സാഹചര്യമുണ്ടാവും.
ധനു
ധനു രാശിക്കാര്‍ക്ക് വര്‍ഷാരംഭത്തില്‍ സംഭവിക്കുന്ന ഗ്രഹമാറ്റം പലപ്പോളഴും ഗുണപ്രദമായ നേട്ടങ്ങളിലേക്ക് എത്തിക്കുന്നു. ആളുകള്‍ ആവശ്യപ്പെടുന്നത് പോലെ മുന്നോട്ട് പോവുന്നതിനേക്കാള്‍ സ്വന്തം ഇഷ്ടത്തിന് എപ്രകാരം പ്രണയം ആസ്വദിക്കാം എന്ന ധാരണ ഇവര്‍ക്കുണ്ടായിരിക്കും. കൂടാതെ നിരവധി തടസ്സങ്ങളെ തരണം ചെയ്യുന്നതിനും സാധിക്കുന്നു. ബന്ധം വളരെയധികം ശക്തമായതിനാല്‍ ജീവിതം തന്നെ മാറി മറിയുന്ന തരത്തിലാണ് 2025 കടന്നു പോവുക.
മകരം
മകരം രാശിക്കാര്‍ക്ക് പ്രണയത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ഗുണപ്രദമായ ഒരു വര്‍ഷമായിരിക്കും എന്നതില്‍ സംശയം വേണ്ട. പലപ്പോഴും പങ്കാളിയോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിനും ദീര്‍ഘദൂര യാത്രകള്‍ നടത്തുന്നതിനും അനുകൂല വര്‍ഷമാണ്. പ്രണയം വിവാഹത്തിലേക്ക് വഴിമാറുന്നതിനുള്ള സാധ്യതയും കാണുന്നു. എന്തൊക്കെ പ്രതിസന്ധികളുണ്ടായാലും ശക്തമായി ബന്ധത്തില്‍ തുടരുന്നതിന് ഇവര്‍ക്ക് സാധിക്കും.
കുംഭം
കുംഭം രാശിക്കാര്‍ക്ക് പുതുവര്‍ഷത്തില്‍ പ്രണയം കൂടുതല്‍ സന്തോഷവും സമാധാനവും നല്കുന്നു. കൂടാതെ നിങ്ങള്‍ ഒരു വ്യക്തിയെ സ്നേഹിക്കുന്നുവെങ്കില്‍ അതിന്റെ പേരിലുണ്ടാവുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും നിങ്ങള്‍ക്കടുത്ത് പരിഹാരമുണ്ടായിരിക്കും. പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോവുന്നതിനാല്‍ ഇവരെ പ്രണയത്തിന്റെ കാര്യത്തില്‍ ആര്‍ക്കും വേര്‍പിരിക്കാന്‍ സാധിക്കുകയില്ല. ഓരോ ദിവസം കഴിയുന്തോറും പങ്കാളിയുമായുള്ള ബന്ധം ആഴത്തിലുള്ളതാവും.
മീനം
മീനം രാശിക്കാര്‍ പ്രണയത്തില്‍ നിരവധി വെല്ലുവിളികള്‍ നേരിടേണ്ടിവരുന്നു. എങ്കിലും അതിനെയെല്ലാം തരണം ചെയ്യുന്നത് വഴി നേട്ടങ്ങളിലേക്കും സന്തോഷത്തിലേക്കും മീനം രാശിക്കാര്‍ എത്തുന്നു. ക്ഷമയോടെ എല്ലാ കാര്യത്തേയും പ്രതിസന്ധികളേയും തരണം ചെയ്യുന്നതിന് മീനം രാശിക്കാര്‍ക്ക് സാധിക്കും. വര്‍ഷാവസാനത്തില്‍ നിങ്ങളുടെ ബന്ധം വിവാഹത്തിലേക്ക് മാറുന്നതിനുള്ള സാധ്യതയും കൂടുതലാണ്.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications











