Latest Updates
-
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം!
കിടക്കയില്‍ പുരുഷനിലെ മൂഡ് ഉണര്‍ത്താന്‍
ഒന്നാമതായി, വിവാഹശേഷം നിങ്ങളുടെ പുരുഷന്റെ ലൈംഗിക താല്‍പ്പര്യങ്ങളില്‍ സാരമായ മാറ്റം കാണുന്നത് വളരെ സാധാരണമാണെന്ന് അറിയുക. അതിന് പിന്നിലെ കാരണങ്ങള്‍ പലതും ആകാം. എന്നാല്‍ അല്പം ശ്രദ്ധിച്ചാല്‍ നിങ്ങളുടെ പങ്കാളിയുമൊന്നിച്ചുള്ള സമയം നിങ്ങള്‍ക്ക് മികച്ചതാക്കി മാറ്റാന്‍ സാധിക്കുന്നുണ്ട്. പങ്കാളിയില്‍ ലൈംഗിക താല്‍പ്പര്യം ഉണര്‍ത്തുന്നതിനും നിങ്ങളുടെ ബന്ധം പരിപോഷിപ്പിക്കുന്നതിനും ഇനി നിങ്ങള്‍ക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. എന്നാല്‍ ഒരിക്കലും പങ്കാളിയെ ഒരു കാര്യത്തിനും നിര്‍ബന്ധിക്കരുത്, എന്നാല്‍ ചില മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കുന്നത് തീര്‍ച്ചയായും നിങ്ങളുമായി അടുപ്പമുള്ള നിമിഷങ്ങള്‍ പങ്കിടാനുള്ള മാനസികാവസ്ഥയില്‍ പങ്കാളിയെ എത്തിക്കും.
ഭര്ത്താവിലായാലും കാമുകനിലായാലും ലൈംഗിക താല്‍പ്പര്യം ജനിപ്പിക്കുന്നതിനും മൂഡുണര്ത്തുന്നതിനും വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അതിലൂടെ ജീവിതത്തില്‍ കൂടുതല്‍ പോസിറ്റീവ് ചിന്തകള്‍ കടന്നു വരുന്നു. നിങ്ങളുടെ മാനസികവും ശാരീരികവുമായ പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് മികച്ചതാണ് ലൈംഗികബന്ധം. ഇതിന് വേണ്ടി പങ്കാളികള്‍ ഇരുവരും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ലൈംഗികത ആരംഭിക്കുക
കിടക്കയില്‍ നിങ്ങളുടെ ഭര്‍ത്താവിന്റെ ശ്രദ്ധ നേടുന്നതിനുള്ള ഏറ്റവും ലളിതമായ മാര്‍ഗ്ഗങ്ങളിലൊന്നാണ് ലൈംഗികതയ്ക്ക് തുടക്കം കുറിക്കുക. ഭര്‍ത്താവ് നേതൃത്വം വഹിക്കുന്നതിനായി എല്ലായ്പ്പോഴും കാത്തിരിക്കരുത്. എല്ലായ്പ്പോഴും ചുമതലയേല്‍ക്കുകയും നിങ്ങളുമായി ശാരീരികമായി അടുക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്നത് പലപ്പോഴും ബന്ധങ്ങളില്‍ മുഷിച്ചിലുണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ചില സമയങ്ങളിലെങ്കിലും നിങ്ങള്‍ മുന്‍കൈയ്യെടുത്ത് ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ പങ്കാളിയുടെ മാനസികാവസ്ഥയെ എത്ര വേഗത്തില്‍ മാറ്റുന്നുവെന്ന് മനസ്സിലാക്കാന്‍ സാധിക്കും.

മസാജ്
ഒരിക്കലെങ്കിലും നിങ്ങളുടെ പങ്കാളിക്ക് മസാജ് ചെയ്ത് നല്‍കുന്നത് ശരിയാണ്. ഒരു മസാജ് നിങ്ങളുടെ പുരുഷന്റെ മാനസികാവസ്ഥയെ എങ്ങനെ മാറ്റുമെന്ന് നിങ്ങള്‍ക്ക് അറിയില്ല. ഇത്തരത്തിലുള്ള മസ്സാജുകള്‍ പുരുഷന്മാരില് ഉത്തേജനം വര്‍ദ്ധിപ്പിക്കുകയും ആരോഗ്യകരവും മാനസികപരവുമായ അവസ്ഥകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ഭര്‍ത്താവ് ഒരിക്കലും നിങ്ങളില്‍ നിന്ന് അത്തരം കാര്യങ്ങള്‍ വേണ്ടെന്ന് പറയാന്‍ പോകുന്നില്ല.

ആശയങ്ങള്‍ പങ്കുവെക്കുക
നിങ്ങളുടെ പങ്കാളിയെ ലൈംഗികമായി ഉത്തേജിപ്പിക്കുന്നതിനുള്ള മറ്റൊരു ലളിതമായ മാര്‍ഗ്ഗം, നിങ്ങള്‍ക്കിടയിലെ ലൈംഗിക ബന്ധത്തില്‍ സംഭവിക്കാനിടയുള്ള കാര്യങ്ങളെക്കുറിച്ച് മുന്‍കൂട്ടി പങ്കാളിയെ അറിയിക്കുക എന്നതാണ്. ഇതിലൂടെ പങ്കാളിയെ ആവേശഭരിതനാക്കാവുന്നതാണ്. ചെറിയ ശബ്ദമുണ്ടാക്കുക, എന്തെങ്കിലും അവന്റെ ചെവിയില്‍ മന്ത്രിക്കുക, കിടക്കയില്‍ നിന്ന് നിങ്ങള്‍ എന്താണ് പ്രതീക്ഷിക്കുന്നതെന്നും നിങ്ങളില്‍ നിന്ന് അവന് എന്ത് പ്രതീക്ഷിക്കാമെന്നും അവനെ അറിയിക്കുക. സെക്സ്റ്റിംഗ് നടത്തുക എന്നിവയെല്ലാം നിങ്ങളുടെ പങ്കാളിയില്‍ വളരെയധികം ലൈംഗികോത്തേജനം വര്‍ദ്ധിപ്പിക്കുന്നതാണ്.

വസ്ത്രധാരണ രീതി
പുരുഷന്മാര് എപ്പോഴും വിഷ്വല്‍ കാര്യങ്ങളില്‍ സംതൃപ്തരായിരിക്കും. നിങ്ങള്‍ എപ്പോഴും ധരിക്കുന്ന രീതിയിലുള്ള വസ്ത്രം ധരിക്കുന്നത് എന്തുകൊണ്ടും മടുപ്പുളവാക്കുന്ന ഒന്നാണ്. എന്നാല്‍ അല്പം മോഡേണ്‍ ആയ വസ്ത്രങ്ങള്‍ ധരിക്കുന്നത് എന്തുകൊണ്ടും നിങ്ങളുടെ ബന്ധത്തില്‍ നേട്ടങ്ങള്‍ സൃഷ്ടിക്കുന്നു. ഇതെല്ലാം നിങ്ങളില്‍ വളരെയധികം ലൈംഗികാസക്തി വര്‍ദ്ധിപ്പിക്കുന്നു. വസ്ത്രധാരണ രീതിയില്‍ മാറ്റം വരുത്തുന്നത് എന്തുകൊണ്ടും നല്ലത് തന്നെയാണ്. ഇത് ലൈംഗിക ബന്ധത്തില്‍ ആഴം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

ഒരുമിച്ച് കുളിക്കുന്നത്
ഒരുമിച്ച് കുളിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത അനുഭൂതി സമ്മാനിക്കുന്നുണ്ട്. ഒരുമിച്ച് കുളിക്കുക എന്നുള്ളത് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം ഉന്മേഷം നിറക്കുന്നു. ലൈംഗിക ജീവിതത്തില്‍ ഇത് ഉത്തേജനം നിറക്കുകയും ചെയ്യുന്നുണ്ട്. അത് ആത്യന്തികമായി ലൈംഗികതയിലേക്ക് നയിച്ചേക്കാം. ചിലപ്പോള്‍, നിങ്ങള്‍ക്ക് കിടപ്പുമുറിയിലെ ലൈംഗിക ദിനചര്യകള്‍ ഉപേക്ഷിച്ച് ഇത്തരം കാര്യങ്ങള്‍ക്ക് സമയം കണ്ടെത്തിയാല്‍ നിങ്ങളുടെ ബന്ധത്തില്‍ നല്ല മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.



Click it and Unblock the Notifications
