Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
മികച്ച ലൈംഗിക ജീവിതം സസ്യാഹാരികള്‍ക്ക്
മത്സ്യവും മാംസവും കഴിച്ച് ജീവിക്കുന്നവര്‍ തന്നെയാണ് നമ്മളില്‍ പലരും. കാരണം മലയാളികള്‍ക്ക് മത്സ്യവും മാംസവും കഴിക്കാതെ ജീവിക്കാന്‍ അല്പം ബുദ്ധിമുട്ട് തന്നെയാണ്. കാരണം അത്രക്ക് ആരോഗ്യ ഗുണങ്ങള്‍ മത്സ്യവും മാംസവും നല്‍കുന്നുണ്ട് എന്നത് തന്നെയാണ് കാര്യം. എന്നാല്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിനും പലപ്പോഴും മത്സ്യവും മാംസവും കാരണമാകുന്നുണ്ട്. ഇത് എന്തൊക്കെയെന്നത് പലപ്പോഴും പലര്‍ക്കും തിരിച്ചറിയാന്‍ സാധിക്കുന്നില്ല എന്നുള്ളതാണ് സത്യം.

കിടക്കയില്‍ മിടുക്കര്‍
ലൈംഗിക ജീവിതം ഉഷാറായി മുന്നോട്ട് കൊണ്ടു പോവുന്നതിന് പുരുഷനും സ്ത്രീക്കും ഏറ്റവും അധികം സഹായിക്കുന്നത് എപ്പോഴും സസ്യാഹാരം തന്നെയാണ് എന്നാണ് പഠനങ്ങള്‍ പറയുന്നത്. മാംസാഹാരികളേക്കാള്‍ ഇവര്‍ക്ക് ആരോഗ്യത്തോടെയും കരുത്തോടെയും ഇണയെ സമീപിക്കാന്‍ സാധിക്കും എന്നാണ് സര്‍വ്വേ ഫലം. മാംസാഹാരം കഴിക്കുന്നവരേയും സസ്യാഹാരം കഴിക്കുന്നവരേയും തമ്മില്‍ താരതമ്യപ്പെടുത്തി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം ഒരു നിഗമനത്തില്‍ എത്തിയത്.
നോണ്‍വെജിറ്റേറിയന്‍
പഠനഫലം അനുസരിച്ച് നോണ്‍വെജിറ്റേറിയന്‍ കഴിക്കുന്നവര്‍ കിടക്കയില്‍ സ്വാര്‍ത്ഥരും അസംതൃപ്തരും ആണ് എന്നാണ് പറയുന്നത്. ഇവര്‍ക്ക് നല്ല രീതിയില്‍ ഇവരുടെ ലൈംഗിക ജീവിതം ആസ്വദിക്കാന്‍ സാധിക്കുന്നില്ല എന്നാണ് പഠനങ്ങള്‍ പറയുന്നത്. യുകെയിലെ ഹക്ക്നള്‍ ഡിസ്പാച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം ഒരു കാര്യത്തെക്കുറിച്ച് പ്രതിപാദിച്ചത്.
സംതൃപ്തി
ഇറച്ചിയും മറ്റും കഴിക്കുന്നവര്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ മാത്രമാണ് സെക്സില്‍ ഏര്‍പ്പെടുന്നത് എന്നാണ് പറയുന്നത്. എന്നാല്‍ സസ്യാഹാരികള്‍ ആഴ്ചയില്‍ നാല് തവണയില്‍ അധികം പ്രാവശ്യം സെക്സില്‍ ഏര്‍പ്പെടുന്നു എന്നാണ് പറയുന്നത്. മാത്രമല്ല ഇവര്‍ക്ക് മികച്ച ലൈംഗിക സംതൃപ്തിയും ലഭിക്കുന്നുണ്ട്. മാംസാഹാരം കഴിക്കുന്നവരില്‍ 59% ആളുകള്‍ മാത്രമാണ് മികച്ച ലൈംഗിക ജീവിതം ആസ്വദിക്കുന്നത് എന്നാണ് പഠനം പറയുന്നത്.
ഭക്ഷണത്തിന്റെ കാര്യം
സസ്യാഹാരം കഴിക്കുന്നവരില്‍ എന്തുകൊണ്ട് ഇത്തരത്തില്‍ ലൈംഗിക സംതൃപ്തിയും നല്ല ലൈംഗിക ജീവിതവും സാധ്യമാവുന്നു എന്നുള്ളതാണ് മറ്റൊരു കാര്യം. സസ്യ ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ ഇവയില്‍ അടങ്ങിയിരിക്കുന്ന സിങ്ക്, വൈറ്റമിന്ബി, എന്നിവയെല്ലാം ലൈംഗിക ശേഷി വര്‍ദ്ധിപ്പിക്കുന്നുണ്ട് എന്നാണ് പറയുന്നത്. ഇത് കൂടാതെ വാഴപ്പഴം, പച്ചക്കറികള്‍, കടല, പരിപ്പ്, തണ്ണിമത്തന് എന്നിവയെല്ലാം കഴിക്കുമ്പോള്‍ അത് ആളുകളില്‍ ലൈംഗികോത്തേജനം വര്‍ദ്ധിപ്പിക്കുന്നു എന്ന് കാണിക്കുന്നുണ്ട്.
വീഗന്‍ ആവുന്നതിന്റെ ഗുണങ്ങള്‍
വീഗന്‍ ആവുന്നതിന്റെ ഗുണങ്ങള്‍ എന്തൊക്കെയെന്ന് പലര്‍ക്കും അറിയില്ല. ഇത് സെറാടോണിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും നിങ്ങളില്‍ ലൈഗികാസക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ വീഗനാവുന്നതിലൂടെ അത് നിങ്ങളുടെ ലൈംഗിക ജീവിതത്തിന് സന്തോഷം പകരുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതെല്ലാം പഠനത്തിന്റെ അടിസ്ഥാനത്തില്‍ കണ്ടെത്തിയ കാര്യമാണ്.



Click it and Unblock the Notifications
