Latest Updates
-
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത!
വാലന്റൈന്‍ വീക്ക്.. എന്നോട് പറ, ഐ ലവ് യൂ
ലോകമെമ്പാടുമുള്ള പ്രണയിതാക്കളുടെ മനസ്സില്‍ പ്രേമത്തിന്റെ വസന്തം പൂക്കുന്ന ദിവസം, ഫെബ്രുവരി 14 വാലന്റൈന്‍സ് ഡേ. ഓരോരുത്തര്‍ക്കും അവരുടെ പരിശുദ്ധ പ്രണയം പങ്കുവയ്ക്കാനുള്ള ദിവസമാണിത്. പ്രണയിതാക്കള്‍ സമ്മാനങ്ങളിലൂടെ പരസ്പരം ഹൃദയം കൈമാറിയും സമയം ചെലവഴിച്ചും അവരുടെ ഇഷ്ടം അറിയിക്കുന്നു.
Most read: കാലം മായ്ക്കാത്ത ചരിത്ര പ്രണയങ്ങള്‍
ഈ പ്രത്യേക ദിവസത്തിനു പുറമേ അതിലേക്ക് നയിക്കുന്ന ആഴ്ചയും ആഘോഷിക്കേണ്ടതാണ്. വാലന്റൈന്‍സ് ഡേയ്ക്ക് മുമ്പുള്ള ആഴ്ച വാലന്റൈന്‍സ് വീക്ക് എന്നറിയപ്പെടുന്നു. പ്രണയിതാക്കള്‍ക്ക് പങ്കാളിയോടുള്ള ഇഷ്ടം വെളിപ്പെടുത്താന്‍ നിരവധി സമ്മാനങ്ങള്‍ ഈ ദിവസങ്ങളിലായി നല്‍കാം. ഫെബ്രുവരി 7 മുതല്‍ 13 വരെ ആഴ്ച മുഴുവന്‍ വാലന്റൈന്‍ വീക്ക് ആയി ആഘോഷിക്കുന്നു. ആഴ്ചയുടെ അവസാനം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഫെബ്രുവരി 14 വാലന്റൈന്‍ ദിനം വന്നുചേരുന്നു.

റോസ് ഡേ
വാലന്റൈന്‍സ് വാരത്തിന്റെ ആരംഭം കുറിക്കുന്ന ഫെബ്രുവരി 7 റോസ് ദിനമായി ആഘോഷിക്കുന്നു. ഈ ദിവസം കമിതാക്കള്‍ തങ്ങളുടെ പങ്കാളിക്ക് പ്രണയത്തിന്റെ പ്രതീകമായ റോസാപ്പൂക്കള്‍ നല്കുന്നു. ഈ റോസാപ്പൂക്കളിലൂടെ തങ്ങളുടെ പ്രണയം അവരെ അറിയിക്കുന്നു. പ്രണയമാണെങ്കില്‍ ചുവന്ന റോസാപ്പൂവും സുഹൃത്താണെങ്കില്‍ മഞ്ഞയും പ്രണയത്തിനും സൗഹൃദത്തിനും ഇടയിലാണെങ്കില്‍ പിങ്ക് റോസാപ്പൂമുമാണ് നല്‍കാറ്.

പ്രൊപ്പോസ് ഡേ
ഫെബ്രുവരി എട്ടിന് ആഘോഷിക്കുന്ന പ്രൊപ്പോസ് ഡേ പ്രേമിക്കുന്നവര്‍ പരസ്പരം സ്നേഹം ഏറ്റുപറയുന്ന ദിവസമാണ്. ദമ്പതികള്‍ മാത്രമല്ല സിംഗിളായവര്ക്കും അവരുടെ ഇഷ്ടം വെളിപ്പെടുത്താവുന്ന ദിവസമാണിത്. ചിലരെ ജീവിതത്തിന്റെ മധുരത്തിലേക്ക് പ്രണയം കൈപിടിച്ചു കയറ്റുമ്പോള്‍ മറ്റുള്ളവരെ പങ്കാളിയുടെ ഒരു വിപരീത മറുപടി തളര്‍ത്തുന്നു.

ചോക്ലേറ്റ് ദിനം
പ്രണയം ഏറെ മധുരിക്കും, ചിലപ്പോള്‍ ചോക്ലേറ്റ് പോലെ. നിങ്ങളുടെ പ്രണയ പങ്കാളിക്ക് നല്കാന് ചോക്ലേറ്റിനേക്കാള്‍ മികച്ച സമ്മാനം മറ്റെന്താണ് ? ഫെബ്രുവരി 9ന് ആഘോഷിക്കുന്ന ചോക്ലേറ്റ് ഡേ ജീവിതകാലം മുഴുവന്‍ വിലമതിക്കാനായി മധുര നിമിഷങ്ങളും ഓര്‍മ്മകളുമായി ഒരു ബന്ധം കെട്ടിപ്പടുക്കാന്‍ നിങ്ങളെ അനുവദിക്കുന്നു. വൈവിധ്യമാര്‍ന്ന ചോക്ലേറ്റുകള്‍ പ്രണയ പങ്കാളിക്ക് സമ്മാനിച്ച് നിങ്ങള്ക്ക്് അവരെ അത്ഭുതപ്പെടുത്താം.

ടെഡി ഡേ
ടെഡി ബിയറുകള് ആരാണ് ഇഷ്ടപ്പെടാത്തത് ? നിങ്ങളുടെ പ്രിയപ്പെട്ട വ്യക്തിക്ക് നല്‍കേണ്ട ഏറ്റവും മനോഹരമായ സമ്മാനമാണ് ടെഡികള്‍. ഫെബ്രുവരി 10ന് നിങ്ങളുടെ പങ്കാളിയെ ഒരു ടെഡി ബിയര്‍ സമ്മാനിച്ചുകൊണ്ട് നിങ്ങളുടെ പ്രണയത്തിന്റെ ആഴം കൂടുതല്‍ വെളിപ്പെടുത്തുക. ആകര്‍ഷകമായ മൃദുവായ ടെഡി ബിയര്‍ പാവകള്‍ കമിതാക്കള്‍ എത്ര അകലത്തിലായാലും പരസ്പരം ഓര്‍മ്മപ്പെടുത്തുന്നു. ഈ ദിവസം കമിതാക്കള്‍ അവരുടെ പ്രിയപ്പെട്ടവര്‍ക്ക് ചെറുതും വലുതുമായ ടെഡികള്‍ നല്കുന്നു.

പ്രോമിസ് ഡേ
ഫെബ്രുവരി 11ന് ആഘോഷിക്കുന്ന പ്രോമിസ് ഡേ രണ്ടുപേര്‍ തമ്മിലുള്ള പ്രതിബദ്ധതയുടെ പ്രാധാന്യത്തെ സൂചിപ്പിക്കുന്നു. ഈ ദിവസം കമിതാക്കള്‍ പരസ്പരം നല്ല ബന്ധത്തില്‍ തുടരാമെന്നും ആ വാഗ്ദാനം എന്നേക്കും നിലനിര്‍ത്തുന്നതിനായി പ്രവര്‍ത്തിക്കുമെന്നും വാഗ്ദാനം ചെയ്യുന്നു. വാഗ്ദാനം ചെയ്യുന്നത് നല്ലതാണ് പക്ഷേ വാഗ്ദാനങ്ങള്‍ നല്കുന്നതിനേക്കാള് പ്രിയപ്പെട്ടവരോട് നിങ്ങളുടെ സ്നേഹവും പ്രകടിപ്പിക്കണം. നിങ്ങളുടെ ബന്ധം കൂടുതല്‍ ശക്തമാക്കുക.

ഹഗ് ഡേ
ഫെബ്രുവരി 12നാണ് ഹഗ് ഡേ ആഘോഷിക്കുന്നത്. ആയിരം വാക്കുകള്‍ പറയാതെ തന്നെ സ്നേഹം പ്രകടിപ്പിക്കുന്നതിന്റെ ഏറ്റവും ഊഷ്മളവും ശുദ്ധവുമായ രൂപമാണ് ആലിംഗനം. ഈ ഊഷ്മളവും ആകര്‍ഷകവുമായ വികാരം മറ്റുള്ളവരെ സന്തോഷിപ്പിക്കുകയും ചെയ്യുന്നു. സ്നേഹവും വാത്സല്യവും പ്രകടിപ്പിക്കുന്നതിനുള്ള ഒരു പ്രധാന വികാരമാണ് ആലിംഗനം. ഈ ദിവസം നിങ്ങളുടെ പങ്കാളിയെ ആലിംഗനം ചെയ്യുക. നിങ്ങള്‍ എല്ലായ്പ്പോഴും അവര്ക്കായിരിക്കുമെന്ന് അവരെ ഓര്‍മ്മിപ്പിക്കുക.

കിസ് ഡേ
നിങ്ങളുടെ പങ്കാളിയോടുള്ള നിങ്ങളുടെ സ്നേഹം പ്രകടിപ്പിക്കുന്നതിനുള്ള ഏറ്റവും റൊമാന്റിക് വികാരാധീനമായ മാര്‍ഗമാണ് ചുംബനം. ഫെബ്രുവരി 13ന് കിസ് ഡേ ആഘോഷിക്കുന്നവര്‍ ഈ ദിവസം ഒരു ചുംബനത്തിലൂടെ പരസ്പരം സന്തോഷത്തോടെ തുടരുമെന്ന് പ്രതിജ്ഞയെടുക്കുന്നു.

വാലന്റൈന്‍സ് ഡേ
അവസാനം ആ ദിവസം വന്നെത്തി. കമിതാക്കള്‍ ഏറ്റവും കാത്തിരുന്ന വാലന്റൈന്‍സ് ദിനം. ഫെബ്രുവരി 14ന് ആഘോഷിക്കുന്ന ഈ ദിവസം തങ്ങളുടെ പങ്കാളിയെ ലോകത്തിലെ എല്ലാ സ്നേഹത്തോടും വാത്സല്യത്തോടും കൂടി അവരെ സ്നേഹിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നു. നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് ഒരിക്കലും മറക്കാത്ത പ്രത്യേകള്‍ സമ്മാനിച്ച് ഈ ദിവസം മുഴുവന്‍ ചെലവഴിക്കുക.



Click it and Unblock the Notifications
