For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ രോഗങ്ങളാണ് ദാമ്പത്യ ജീവിതത്തിലെ വില്ലന്‍

By Aparna
|

പതിവ് ലൈംഗികബന്ധം നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും നിരവധി രോഗങ്ങളില്‍ നിന്ന് പ്രതിരോധശേഷി നല്‍കുകയും ചെയ്യും. ഇത് ദീര്‍ഘായുസ്സിനും, ഹൃദ്രോഗം, ഹൃദയാഘാതം, ചില അര്‍ബുദങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കും. നിങ്ങളുടെ രോഗപ്രതിരോധ ശേഷി ശക്തമാവുകയും മെച്ചപ്പെട്ട മാനസികാരോഗ്യം ലഭിക്കുകയും ചെയ്യുന്നുണ്ട്.

രാത്രിയിലല്ല, പുലര്‍ച്ചെയാണ് ലൈംഗികബന്ധത്തിന്റെ ഗുണങ്ങളറിയുന്നത്‌രാത്രിയിലല്ല, പുലര്‍ച്ചെയാണ് ലൈംഗികബന്ധത്തിന്റെ ഗുണങ്ങളറിയുന്നത്‌

ഇത് കൂടാതെ നിങ്ങളുടെ ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുകയും ഇത് പല രോഗങ്ങളുടെയും അപകടസാധ്യത കുറയ്ക്കുകയും ചെയ്യുന്നു. എന്നാല്‍ നിങ്ങളുടെ ലൈംഗിക ജീവിതത്തെ തടസ്സപ്പെടുത്തുന്ന, നശിപ്പിക്കുന്നില്ലെങ്കില്‍ ചില രോഗങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

ഉറക്കമില്ലായ്മ

ഉറക്കമില്ലായ്മ

പല രോഗങ്ങള്‍ കൊണ്ടും ഉറക്കമില്ലായ്മ സംഭവിക്കുന്നുണ്ട്. നിരവധി പഠനങ്ങള്‍ അനുസരിച്ച് ഉറക്കം കുറയ്ക്കുന്നത് ആരോഗ്യമുള്ള ഒരു ചെറുപ്പക്കാരന്റെ ടെസ്റ്റോസ്റ്റിറോണ്‍ അളവ് ഗണ്യമായി കുറയ്ക്കുന്നു, ഇത് അയാളുടെ ലൈംഗികാരോഗ്യത്തെ സ്വാധീനിക്കുന്നു. ഉറക്കം ഒഴിവാക്കുന്നത് ഒരു യുവാവിന്റെ ടെസ്റ്റോസ്റ്റിറോണ്‍ അളവ് 10 മുതല്‍ 15 വരെ കുറയ്ക്കുന്നതായി കണ്ടെത്തി. വാസ്തവത്തില്‍, ഒരു വ്യക്തിയുടെ ലൈംഗിക ജീവിതത്തെ ബാധിക്കുന്ന നിരവധി ആരോഗ്യ അവസ്ഥകളുണ്ട്. ഇവയെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കാവുന്നതാണ്.

ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍

ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍

ഹൃദയ രോഗങ്ങള്‍ പലപ്പോഴും മാനസിക പ്രയാസങ്ങള്‍ക്ക് കാരണമാകുന്നു, ഇത് ലൈംഗിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. കൊറോണറി ആര്‍ട്ടറി രോഗം, ഹൃദയസ്തംഭനം, ഹൃദയ വൈകല്യങ്ങള്‍, മറ്റ് അനുബന്ധ രോഗങ്ങള്‍ എന്നിവ നിങ്ങളില്‍ സംതൃപ്തി കുറയ്ക്കുന്നതിലൂടെ ലൈംഗിക പ്രവര്‍ത്തനങ്ങളില്‍ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. മാത്രമല്ല, ലൈംഗികത തങ്ങളുടെ അവസ്ഥ വഷളാകാന്‍ ഇടയാക്കുമെന്നും ഇത് അവരുടെ ലൈംഗിക ജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്നും പല രോഗികളും ആശങ്കപ്പെടാം.

ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍

ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍

ഉത്കണ്ഠയും വിഷാദവും പലപ്പോഴും ഹൃദയ സംബന്ധമായ അസുഖങ്ങളുടെ ഫലമായി ഉണ്ടാവുന്നതാണ്. ഇത് ഉദ്ധാരണക്കുറവ്, ലൈംഗികാരോഗ്യം ഇല്ലാതാക്കുന്നത് എന്നിവയ്ക്ക് കാരണമാകുന്നു. നിങ്ങള്‍ക്ക് ഈ പ്രശ്നമുണ്ടെങ്കില്‍, ഡോക്ടറുമായി സംസാരിക്കുക. ഇതിന് ഒരു പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ക്ക് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഓരോ അവസ്ഥയിലും ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ മാത്രമേ നിങ്ങളുടെ ലൈംഗികാരോഗ്യം നിലനിര്‍ത്തുന്നതിന് സാധിക്കുകയുള്ളൂ.

പ്രമേഹം

പ്രമേഹം

അനിയന്ത്രിതമായ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഞരമ്പുകള്‍ക്കും രക്തക്കുഴലുകള്‍ക്കും കേടുവരുത്തും. ഇത് സംവേദനങ്ങളെ തടയുകയും രക്തചംക്രമണത്തെ ബാധിക്കുകയും ചെയ്യുന്നു, ഇത് ഒരു ഉദ്ധാരണം നേടുന്നതിനും നിലനിര്‍ത്തുന്നതിനും അത്യാവശ്യമാണ്. നിങ്ങള്‍ ഒരു പുരുഷനും പ്രമേഹ രോഗിയുമാണെങ്കില്‍, നിങ്ങള്‍ക്ക് ഉദ്ധാരണക്കുറവ് അനുഭവപ്പെടാം. സ്ത്രീകള്‍ക്ക് കുറഞ്ഞ ലൈംഗികസംതൃപ്തി, യോനി ലൂബ്രിക്കേഷന്‍ കുറയല്‍, രതിമൂര്‍ച്ഛ നേടാനുള്ള കഴിവില്ലായ്മ എന്നിവ അനുഭവപ്പെടാം.

പ്രമേഹം

പ്രമേഹം

മാത്രമല്ല, പ്രമേഹം നിങ്ങള്‍ക്ക് രക്താതിമര്‍ദ്ദം, ഹൃദ്രോഗം എന്നിവയും വിഷാദരോഗത്തിന് കാരണമായേക്കാം. ഈ അവസ്ഥകളെല്ലാം ലൈംഗിക ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നു. നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണവിധേയമാക്കുന്നതിലൂടെ നിങ്ങള്‍ക്ക് ഇത് എളുപ്പത്തില്‍ നേരിടാന്‍ കഴിയും. അതുകൊണ്ട് ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം അവസ്ഥയില്‍ ഭക്ഷണവും വ്യായാമവും എല്ലാം വളരെയധികം ശ്രദ്ധിച്ചാല്‍ ഈ പ്രശ്‌നത്തെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്.

അമിതവണ്ണം

അമിതവണ്ണം

പല വിട്ടുമാറാത്ത ആരോഗ്യ അവസ്ഥകള്‍ക്കും ഇത് ഒരു പ്രധാന കാരണമാണ്. ഇതിന് നിങ്ങളുടെ ലൈംഗികാരോഗ്യത്തെ ഗണ്യമായി കുറയ്ക്കാനും കഴിയും. അമിതവണ്ണമുള്ള പുരുഷന്മാര്‍ക്ക് സാധാരണയായി ടെസ്റ്റോസ്റ്റിറോണ്‍ അളവ് കുറവാണ്, മാത്രമല്ല അവര്‍ക്ക് ഉദ്ധാരണക്കുറവ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കുറഞ്ഞ ബീജങ്ങളുടെ എണ്ണവും ബീജങ്ങളുടെ ചലനശേഷിയും കുറയുന്നു. അമിതവണ്ണമുള്ള സ്ത്രീകള്‍ക്ക് ലിബിഡോ കുറവാണ്. എന്നാല്‍ ശരീരഭാരം കുറയുകയാണെങ്കില്‍ ഈ പ്രശ്‌നങ്ങള്‍ അപ്രത്യക്ഷമാകും എന്നതാണ് മികച്ച കാര്യം.

ക്യാന്‍സര്‍

ക്യാന്‍സര്‍

ക്യാന്‍സര്‍ രോഗികള്‍ക്ക് ലൈംഗികത ഒരു പ്രധാന ആശങ്കയാണ്, കാരണം ഇത് എല്ലാവര്‍ക്കുമുള്ളതാണ്. രോഗം തന്നെ, പലപ്പോഴും അതിന്റെ തെറാപ്പി രോഗിയുടെ ലൈംഗിക ജീവിതത്തില്‍ വലിയ ദോഷകരമായ ഫലമുണ്ടാക്കാം. ക്യാന്‍സറും അനുബന്ധ ചികിത്സാ നടപടികളും ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയ്ക്കും നാഡികളുടെ പ്രവര്‍ത്തനത്തിനും കേടുവരുത്തും, ലൈംഗിക പ്രശ്‌നങ്ങളെ ഇല്ലാതാക്കും. നിങ്ങളുടെ ഡോക്ടറെ സമീപിക്കുക. ശരിയായ മരുന്നും ചികിത്സയും ഈ പ്രശ്‌നങ്ങളെ മറികടക്കാന്‍ നിങ്ങളെ സഹായിക്കും. അതുകൊണ്ട് കൃത്യമായി ചികിത്സ എടുക്കുന്നതിന് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

English summary

Underlying Health Conditions That Can Ruin Your Marriage Life

Here we are sharing underlying health conditions that can ruin your marriage life. Take a look
X
Desktop Bottom Promotion