Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
പിണങ്ങിനില്ക്കുന്ന ഭര്‍ത്താവിനെ ഇണക്കിനിര്ത്താം; സ്നേഹം സമ്പാദിക്കാം; ഈ 7 കാര്യം ശ്രദ്ധിക്കൂ
തര്‍ക്കങ്ങളും വഴക്കുകളും എല്ലാ ബന്ധങ്ങളുടെയും ഭാഗമാണെന്തില് സംശയമില്ല. എന്നിരുന്നാലും, നിങ്ങളുടെ പങ്കാളി നിങ്ങളോട് ദീര്‍ഘനേരം അകല്‍ച്ച കാണിച്ചാല്‍ അത് പ്രശ്നമാകും. നിങ്ങള്‍ അവഗണിക്കപ്പെടുമ്പോള്‍, അത് നിങ്ങളുടെ ദാമ്പത്യത്തിലെ കൂടുതല്‍ ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് വഴിവയ്ക്കും
നിങ്ങളുടെ ഭര്‍ത്താവ് നിങ്ങളെ അവഗണിക്കുമ്പോള്‍ എന്തുചെയ്യുമെന്ന് ചിന്തിച്ചിട്ടുണ്ടോ? ഭര്‍ത്താവ് നിങ്ങളോട് അകലം പാലിക്കുന്നതിന് നിരവധി കാരണങ്ങളാലാകാം. പ്രശ്നം വലുതാകുന്നതിന് മുമ്പ് അതിന്റെ മൂലകാരണം കണ്ടെത്തുന്നതാണ് നല്ലത്. ഇത്, പ്രശ്നം പരിഹരിക്കാനും നിങ്ങളുടെ പങ്കാളിയുമായി വീണ്ടും അടുക്കാനും സഹായിക്കും. അതിനുള്ള ചില വഴികളിതാ.

ഭര്ത്താക്കന്മാര് ഭാര്യമാരെ അവഗണിക്കുന്നതിനുള്ള ചില കാരണങ്ങള്‍
* ഭാര്യമാര്‍ ചിലപ്പോള്‍ തങ്ങളുടെ ഭര്ത്താക്കന്മാരോട് അമിതമായി ദേഷ്യപ്പെടുന്നു, ഇടയ്ക്കിടെ ശകാരിക്കുന്നു
* ചെറിയ അഭിപ്രായവ്യത്യാസങ്ങള്‍ വലുതാകുന്നു. അവര്‍ക്ക് ദേഷ്യവും നിരാശയും വരുന്നു.
* ജോലിസമ്മര്‍ദ്ദം
* ബന്ധത്തില്‍ വിരസത
* സാമ്പത്തിക തര്‍ക്കം
* കുറ്റബോധം
മേല്‍പ്പറഞ്ഞ കാരണങ്ങളില്‍ ചിലത് അങ്ങേയറ്റത്തെ കേസുകളാണ്. ഈ കാരണങ്ങളില്‍ ഏതാണ് നിങ്ങളുടെ ദാമ്പത്യത്തിന് പ്രശ്നമാകുന്നത് എന്നത് പരിഗണിക്കാതെ തന്നെ, കാരണം ഉടനടി തിരിച്ചറിയുകയും അത് കൂടുതല്‍ ഗുരുതരമായ പ്രശ്നത്തിലേക്ക് നീങ്ങുന്നതിന് മുമ്പ് പരിഹരിക്കാനുള്ള വഴികള്‍ കണ്ടെത്തുകയും ചെയ്യുക.

ആവശ്യമായ സമയം നല്‍കുക
ഏത് ബന്ധത്തിലും പങ്കാളിക്ക് ആവശ്യമായ ഇടം നല്‍കുന്നത് നല്ല ദാമ്പത്യത്തിനുള്ള വഴിയാണ്. ജോലി സമ്മര്ദത്തെക്കാളും മറ്റ് സമ്മര്‍ദ്ദ പ്രശ്നങ്ങളേക്കുറിച്ചും എപ്പോഴും ചോദിച്ചുകൊണ്ടിരിക്കുന്നത് അത്ര നല്ലതല്ല. എന്നാല്‍, ഒടുവില്‍ അവര്‍ നിങ്ങളുടെ അടുക്കല്‍ വന്ന് അവരുടെ വികാരങ്ങള്‍ പങ്കുവെക്കും. അതിനാല്‍, അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കുറച്ച് സമയം നല്കാന് ശ്രമിക്കുക. അവഗണിക്കപ്പെടുന്നുവെന്ന ചിന്ത ഒഴിവാക്കി പോസിറ്റീവും ശാന്തവുമായിരിക്കുക.

പോസിറ്റീവ് ആയിരിക്കുക
നിങ്ങളുടെ ഭര്‍ത്താവിന്റെ പെരുമാറ്റത്തിന് പിന്നിലെ കാരണം എന്താണെന്ന് നിങ്ങള്‍ക്കറിയില്ലായിരിക്കാം. അവര്‍ ഒരു മോശം ഘട്ടത്തിലൂടെ കടന്നുപോകുകയാണെങ്കില്‍, അതില്‍ നിന്ന് പുറത്തുവരാന്‍ അവരെ സഹായിക്കുക. ഒരു നല്ല മാര്‍ഗം എന്തെന്നാല്‍, നിങ്ങള്‍ വളരെ ശാന്തമായിരിക്കുകയും പോസിറ്റീവ് ചിന്തകളോടെ തുടരുകയും ചെയ്യുക എന്നതാണ്. നിങ്ങളുടെ ഭര്‍ത്താവിന്റെ മോശം സമയങ്ങളില്‍ നിങ്ങള്‍ ദയയും സൗഹൃദവും പുലര്‍ത്തുമ്പോള്‍, അവര്‍ പ്രശ്നകാരണം നിങ്ഹളോട് തുറന്നുപറഞ്ഞേക്കാം.

സംസാരിക്കുക
ദാമ്പത്യജീവിതത്തിന്റെ അടിത്തറയാണ് ആശയവിനിമയം. ഭാര്യയും ഭര്‍ത്താവും പരസ്പരം കാര്യങ്ങള്‍ തുറന്നു സംസാരിക്കണം. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആശയവിനിമയം പ്രധാനമാണ്. നിങ്ങളുടെ ഭര്‍ത്താവ് നിങ്ങളെ അവഗണിക്കുകയാണെങ്കില്‍, അവരോട് സംസാരിക്കുക. പൊതുവേ, പുരുഷന്മാര് എന്തെങ്കിലും വിഷമത്തിലായിരിക്കുമ്പോള് സംസാരിക്കാന്‍ ഇഷ്ടപ്പെടാറില്ല. എന്നാല്‍ നല്ല പക്വതയുള്ള സംഭാഷണം എല്ലായ്പ്പോഴും മികച്ചതാണ്. നിങ്ങള്‍ അവരെ വേദനിപ്പിച്ചെങ്കില്‍, നിങ്ങളുടെ ഭര്‍ത്താവിനോട് ക്ഷമ ചോദിക്കുക.

ആവശ്യങ്ങള്‍ നിറവേറ്റാന്‍ ശ്രമിക്കുക
പുരുഷന്മാര് സാധാരണയായി ആഗ്രഹങ്ങള്‍ പ്രകടിപ്പിക്കുന്നവരല്ല. നിങ്ങളുടെ ഭര്‍ത്താവ് നിങ്ങളെ അവഗണിക്കാന്‍ തുടങ്ങിയാല്‍, അത് അവരുടെ ചില ആവശ്യങ്ങളും ആഗ്രഹങ്ങളും മനസ്സിലാക്കാനോ നിറവേറ്റാനോ നിങ്ങള്‍ക്ക് കഴിയാത്തതുകൊണ്ടാകാം. അത് എന്തായിരിക്കുമെന്ന് ചിന്തിക്കുക, ആ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി നിങ്ങള്‍ പ്രവര്‍ത്തിക്കുക. അവര്‍ക്ക് എന്താണ് വേണ്ടതെന്ന് അവരോട് ചോദിക്കുക. അവരുടെ ആവശ്യങ്ങള്‍ സത്യസന്ധതയോടെ നിറവേറ്റാനും ബന്ധത്തിലെ വിടവ് നികത്താനും ശ്രമിക്കുക.

ആകര്‍ഷിക്കുക
നിങ്ങളുടെ ഭര്‍ത്താവിന്റെ മാനസികാവസ്ഥ മനസിലാക്കുക. കൂടുതല്‍ അടുപ്പത്തോടെ അവരുടെ മനസ് അറിയാന്‍ ശ്രമിക്കുക. അവര്‍ക്ക് ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്യുക. ഭാര്യ ഇതിനായി മുന്‍കൈയെടുക്കുന്നതില്‍ തെറ്റൊന്നുമില്ല. നിങ്ങളുടെ ബന്ധം വിജയകരമാക്കാന്‍ നിങ്ങള്‍ രണ്ടുപേരും പരസ്പരം സഹകരിക്കണം.

സമീപനം
ഭര്‍ത്താവുമായി വീണ്ടും ഇണങ്ങാന്‍ ബോധപൂര്‍വമായ ശ്രമം നടത്തുക. ആര്‍ദ്രതയോടെ അവരെ സമീപിക്കുക. അവര്‍ നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നതെന്തും നിങ്ങള്‍ സ്വീകരിക്കുന്നുവെന്ന് കാണിക്കുക. അവര്‍ നിങ്ങളോട് സംസാരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് നിങ്ങള്‍ കണ്ടെത്തുകയാണെങ്കില്‍ അടുപ്പത്തോടെ അവരെ സമീപിക്കുക.

പ്രശ്നകാരണം മനസിലാക്കുക
നിങ്ങളുടെ ഭര്‍ത്താവ് നിങ്ങളെ അവഗണിക്കുകയാണെങ്കില്‍, അടുത്തിടെ വന്ന സാഹചര്യങ്ങള്‍ ഒന്ന് ഓര്‍ത്തുനോക്കുക. പ്രശ്നങ്ങളെ മികച്ച രീതിയില്‍ നേരിടാന്‍ ഇത് നിങ്ങളെ സഹായിക്കും. ഏത് സംഭവത്തിന് ശേഷമാണ് അവര്‍ നിങ്ങളെ ഇങ്ങനെ അവഗണിക്കാന്‍ തുടങ്ങിയതെന്ന് തിരിച്ചറിയാന്‍ ശ്രമിക്കുക. നിങ്ങളുടെ ഭര്‍ത്താവിന്റെ പെരുമാറ്റത്തിന്റെ കാരണം നിങ്ങള്‍ എത്ര വേഗത്തില്‍ തിരിച്ചറിയുന്നുവോ അത്രയും വേഗത്തില്‍ പ്രശ്നം പരിഹരിക്കാന്‍ കഴിയും.



Click it and Unblock the Notifications
