Latest Updates
-
വിദേശ കോസ്മെറ്റിക്സ് വാങ്ങുന്നവരാണോ? വ്യാജന്മാരെ തിരിച്ചറിയാൻ ഈ കാര്യങ്ങൾ നിർബന്ധം -
ചന്ദ്രൻ മകരം രാശിയിലേക്ക്: കരിയറിൽ വലിയ മാറ്റങ്ങൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടമുണ്ടാക്കാം -
ശനി വക്രഗതി 2026: കുംഭം, മീനം, മേടം രാശിക്കാർക്ക് ഇനി നിർണ്ണായക സമയം; ശ്രദ്ധിക്കേണ്ടത് എന്ത്? -
ജൂലൈ 27: വൈധൃതി യോഗം; സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
ജൂലൈ 27: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
2026 ജൂലൈ 27 സോമപ്രദോഷം: ചന്ദ്രന്റെ രാശിമാറ്റം ഈ നക്ഷത്രക്കാർക്ക് നൽകുന്നത് വൻ നേട്ടങ്ങൾ -
2026 ജൂലൈ 26 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്! -
9 കിലോ കുറച്ച് കുനാൽ കെമ്മു; വാട്ടർ ഫാസ്റ്റിംഗ് ശരിക്കും സുരക്ഷിതമാണോ? അറിയേണ്ടതെല്ലാം -
സലൂണിൽ പോകുമ്പോൾ ഈ അശ്രദ്ധ വേണ്ട, ഹെപ്പറ്റൈറ്റിസ് വരാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഗോവയിലെ മഴക്കാല യാത്ര: ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ചെരിപ്പ്, മുടി, ശരീരഭാഷ; ആദ്യ കാഴ്ചയില്‍ സ്ത്രീകള്‍ പുരുഷന്മാരില് ശ്രദ്ധിക്കുന്നത് ഈ 12 കാര്യങ്ങള്‍
സ്ത്രീകളെ ആകര്‍ഷിക്കാനായി പുരുഷന്മാര് പല അടവുകളും പയറ്റാറുണ്ട്. ഒരു പെണ്ണുമായി നിങ്ങള്‍ക്ക് ബന്ധം സ്ഥാപിക്കണമെങ്കില്‍ ആദ്യം അവരെ ആകര്‍ഷിക്കാന്‍ ശ്രമിക്കണം. മിക്ക ആണ്‍കുട്ടികളും ആദ്യ കാഴ്ചയില്‍ തന്നെ പെണ്‍കുട്ടികളെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ അത് അത്ര എളുപ്പമല്ല. സ്ത്രീകള്‍ സൂക്ഷ്മമായ നിരീക്ഷകരാണ്.
അവര്‍ പുരുഷന്മാരുടെ ശാരീരിക രൂപം ശ്രദ്ധിക്കുന്നു. അതിന്റെ അടിസ്ഥാനത്തില്‍ അവര്‍ ചില നിഗമനങ്ങളില്‍ എത്തിച്ചേരുന്നു. ആദ്യ കാഴ്ചയില്‍ ആണ്‍കുട്ടികളില്‍ പെണ്‍കുട്ടികള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നു. ഒരു പെണ്‍കുട്ടി നിങ്ങളെ ആദ്യമായി കാണുമ്പോള്‍ ശ്രദ്ധിക്കുന്ന ചില കാര്യങ്ങള്‍ ഇതാണ്.

വസ്ത്രധാരണം
മുഖം ശ്രദ്ധിക്കുന്നതിനൊപ്പം ആണ്‍കുട്ടികളുടെ ഡ്രസ്സിംഗ് സെന്‍സും പെണ്‍കുട്ടികള്‍ ശ്രദ്ധിക്കാറുണ്ട്. വസ്ത്രധാരണത്തിന് ഒരാളുടെ രൂപം പൂര്‍ണ്ണമായും മാറ്റാന്‍ കഴിയും എന്നത് സത്യമാണ്. അതുകൊണ്ട് ഒരു പെണ്‍കുട്ടിയെ ആകര്‍ഷിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങളുടെ വസ്ത്രധാരണത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തുക.

ഉയരം
ഒരു സ്ത്രീ ഒരു പുരുഷനില്‍ ആദ്യം ശ്രദ്ധിക്കുന്നത് ഇതാണ്. നിങ്ങള്‍ ഉയരമുള്ളവരോ ഉയരം കുറഞ്ഞവരോ എന്നത് പരിഗണിക്കാതെ, നിങ്ങളുടെ ഉയരത്തിന് അവര്‍ കണക്കാണോ എന്ന് ശ്രദ്ധിക്കുന്നു. നിങ്ങള്‍ വളരെ ഉയരമുള്ള ആളാണെങ്കില്‍ കുനിഞ്ഞു നില്‍ക്കുന്നത് ഒഴിവാക്കുക. ഉയരം കുറവാണെങ്കില്‍ ഉയരമുള്ള സ്ത്രീകള്‍ക്ക് ചുറ്റും അസ്വാരസ്യം കാണിക്കുന്നത് ഒഴിവാക്കുക.

പുഞ്ചിരി
ഏതൊരു പുരുഷന്റെയും പുഞ്ചിരിയില്‍ സ്ത്രീകള്‍ പെട്ടെന്ന് ആകര്‍ഷിക്കപ്പെടുന്നു. ഒരു പുരുഷനെ കണ്ടുമുട്ടുമ്പോള്‍, അവളുടെ കണ്ണുകള്‍ അവന്റെ പുഞ്ചിരിയില്‍ ഉടക്കും. നിങ്ങളുടെ മന്ദസ്നേഹം നിറഞ്ഞ പുഞ്ചിരി മതി ഒരു പെണ്ണിന് നിങ്ങളോട് ഇഷ്ടം തോന്നാന്‍.

സംസാര ശൈലി
പെണ്‍കുട്ടികളോ സ്ത്രീകളോ ഒരു പുരുഷനെയോ ആണ്‍കുട്ടിയെയോ ആദ്യമായി കണ്ടുമുട്ടുകയാണെങ്കില്‍, അവര്‍ അവരുടെ സംസാരത്തിലൂടെ അവരുടെ വ്യക്തിത്വത്തെ വിലയിരുത്തുന്നു. ഒരു ആണിന്റെ സംസാരരീതി പെണ്ണിനെ ആകര്‍ഷിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു.

കരുതല്‍
ഓരോ പെണ്‍കുട്ടിയും തന്റെ പങ്കാളി കരുതലുള്ളവരായിരിക്കണമെന്ന് ആഗ്രഹിക്കുന്നു. എല്ലാ കാര്യങ്ങളിലും അവരെ ശ്രദ്ധിക്കുന്നവരും ശ്രദ്ധിക്കുന്നവരുമായിരിക്കണം. തങ്ങളെ പരിപാലിക്കുകയും കരുതല്‍ നല്‍കുകയും ചെയ്യുന്ന പുരുഷനെ സ്ത്രീകള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നു. അതിനാല്‍ തന്നെ സ്ത്രീകള്‍ ആദ്യം നിരീക്ഷിക്കുന്നത് പുരുഷന്മാരുടെ കരുതല്‍ സ്വഭാവമാണ്.

നഖങ്ങള്‍
നിങ്ങളുടെ വ്യക്തിത്വത്തില്‍ നഖങ്ങള്‍ക്കും ഒരു പങ്കുണ്ട്. ലുക്ക് മികച്ചതാക്കാന്‍ ആണ്‍കുട്ടികള്‍ വസ്ത്രധാരണത്തിലും മുഖത്തും പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എന്നാല്‍ നഖങ്ങളെ അവഗണിക്കുന്നു. ഒരു ആണില്‍ പെണ്‍കുട്ടികള്‍ ആദ്യം ശ്രദ്ധിക്കുന്ന ഒന്നാണ് അവരുടെ നഖങ്ങള്‍. ഇതിലൂടെ അവര്‍ ശുചിത്വത്തില്‍ എത്രത്തോളം ശ്രദ്ധിക്കുന്നുവെന്ന് പെണ്‍കുട്ടികള്‍ മനസിലാക്കുന്നു.

പെര്‍ഫ്യൂമിന്റെ മണം
ശരീര ദുര്‍ഗന്ധമുള്ള ആണ്‍കുട്ടികളെ പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമല്ല. ആണ്‍കുട്ടികളുടെ ഡിയോ പെര്‍ഫ്യൂമിന്റെ മണം നല്ലതാണോ ചീത്തയാണോ എന്ന് മിക്ക പെണ്‍കുട്ടികളും തീര്‍ച്ചയായും ശ്രദ്ധിക്കാറുണ്ട്. എപ്പോഴും ശക്തമായ മണമുള്ള പെര്‍ഫ്യൂം അല്ലെങ്കില്‍ ഡിയോഡറന്റ് ഉപയോഗിക്കുക.

ഹെയര്‍ സ്റ്റൈല്‍
നിങ്ങളുടെ ഹെയര്‍ സ്റ്റൈല്‍ ഒരുപാട് കാര്യങ്ങള്‍ നിങ്ങളെക്കുറിച്ച് പറയുന്നു. അതുകൊണ്ട് തന്നെ പുരുഷന്മാരെ കാണുമ്പോള്‍ സ്ത്രീകള്‍ ആദ്യം മുടി പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. കാരണം നിങ്ങളുടെ ഹെയര്‍സ്റ്റൈല്‍ നോക്കി നിങ്ങളുടെ മനോഭാവവും പെരുമാറ്റവും ഊഹിക്കാന്‍ കഴിയും. സ്ത്രീയെ ആകര്‍ഷിക്കാനും നിങ്ങളുടെ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കാനും കഴിയുന്ന ഒരു ഹെയര്‍സ്റ്റൈല്‍ സ്വീകരിക്കാന്‍ ശ്രമിക്കുക.

ചെരിപ്പ്
വിശ്വസിച്ചാലും ഇല്ലെങ്കിലും, നിങ്ങളുടെ മറ്റ് സവിശേഷതകള്‍ കാണുന്നതിന് മുമ്പ് ഒരു പെണ്‍കുട്ടി എപ്പോഴും നിങ്ങള്‍ ധരിച്ചിരിക്കുന്ന ചെരിപ്പ് ആദ്യം നിരീക്ഷിക്കും. നിങ്ങളുടെ ചെരിപ്പ് നോക്കി നിങ്ങളുടെ ശ്രദ്ധയും അശ്രദ്ധയും അലസതയുമെല്ലാം മനസിലാക്കാന്‍ സാധിക്കും.

ഫിറ്റ്നസ്
ഒരു സമീപകാല പഠനമനുസരിച്ച്, പെണ്‍കുട്ടികള്‍ ആദ്യം നോക്കുന്നത് നിങ്ങളുടെ വയറിലേക്കാണെന്നാണ്. നിങ്ങളുടെ വയര്‍ പുറത്തേക്ക് തള്ളിനില്ക്കുന്നില്ലെങ്കില്, നിങ്ങള്‍ ഫിറ്റ്നാണെങ്കില്‍, പെണ്‍കുട്ടികള്‍ നിങ്ങളിലേക്ക് പെട്ടെന്ന് ആകര്‍ഷിക്കപ്പെടുന്നു.

ശരീരഭാഷ
നിങ്ങളുടെ ശരീരഭാഷ വാക്കുകളേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ പറയുന്നു. നിങ്ങള്‍ എങ്ങനെ ഇരിക്കുന്നു, എങ്ങനെ നില്ക്കുന്നു എന്നതിലാണ് സ്ത്രീകള്‍ വളരെയധികം ശ്രദ്ധിക്കും. നിങ്ങള്‍ തോളുയര്‍ത്തി നിവര്‍ന്നു നിന്നാല്‍ നിങ്ങള്‍ ആത്മവിശ്വാസത്തോടെ കാണപ്പെടുന്നു. ആത്മവിശ്വാസമുള്ള ആണ്‍കുട്ടികളെയാണ് പെണ്‍കുട്ടികള്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്നത്.

നര്‍മ്മബോധം
സ്വയം ചിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ ചിരിപ്പിക്കാന്‍ കഴിവുള്ള ആണ്‍കുട്ടികളെ പെണ്‍കുട്ടികള്‍ വളരെ വേഗം ഇഷ്ടപ്പെടുന്നു. നിങ്ങള്‍ ഇത്തരത്തിലുള്ള വ്യക്തിയാണെങ്കില്‍, ഇത് നിങ്ങള്‍ക്ക് ഒരു ബോണസ് പോയിന്റായിരിക്കും. ഒരു പെണ്‍കുട്ടി ആണില്‍ ആദ്യം ശ്രദ്ധിക്കുന്ന കാര്യങ്ങളിലൊന്ന് അവരുടെ നര്‍മ്മബോധമാണ്.



Click it and Unblock the Notifications