Latest Updates
-
18 മാസത്തെ ഇടവേളയ്ക്ക് ശേഷം രാകുൽ പ്രീത് സിംഗിന്റെ കരുത്തുറ്റ തിരിച്ചുവരവ്; ഫിറ്റ്നസ് രഹസ്യം ഇതാണ്! -
ഡൽഹിയിൽ കനത്ത മഴ; ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
മുംബൈ മഴക്കാലം: ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ ലളിത വഴികൾ പരീക്ഷിക്കൂ -
2026 ഗുരുപൂർണിമ: സൂര്യ-ഗുരു സംയോഗം; ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, അറിയേണ്ടതെല്ലാം -
ജൂലൈ 28: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ വളർച്ചയും തേടിയെത്തും! -
ചന്ദ്രൻ മകരം രാശിയിലേക്ക്: അശ്വതി മുതൽ രേവതി വരെ ഈ നക്ഷത്രക്കാർക്ക് ഇന്ന് നിർണ്ണായക മാറ്റങ്ങൾ! -
ജൂലൈ 27 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം നഗരം തിരിച്ചുള്ള ശുഭമുഹൂർത്തങ്ങൾ -
36-ാം വയസ്സിലും തിളങ്ങുന്ന കൃതി സനോൺ; 'കോക്ടെയിൽ 2'ന് വേണ്ടി താരം പരീക്ഷിച്ച ആ ഫിറ്റ്നസ് മന്ത്രം ഇതാണ് -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങളും അണുബാധയും: ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആരോഗ്യം സുരക്ഷിതമാക്കാം
ഭര്‍ത്താവിന്റെ സ്നേഹം കുറയുന്നോ? നിങ്ങളെ അവഗണിക്കുന്നോ? ഈ 9 ലക്ഷണങ്ങള്‍ ശ്രദ്ധിക്കൂ
എല്ലാ ബന്ധങ്ങളുടെയും ഭാഗമാണ് തര്‍ക്കങ്ങളും വഴക്കുകളും. ചിലപ്പോള്‍ അത് തെറ്റിദ്ധാരണകള്‍ ഇല്ലാതാക്കുകയും ആളുകളെ കൂടുതല്‍ അടുപ്പിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, നിങ്ങളുടെ പങ്കാളി നിങ്ങളോട് എപ്പോഴും ഇത്തരത്തിലാണ് പെരുമാറുന്നതെങ്കില്‍ അത് പ്രശ്നമാകും. ദാമ്പത്യത്തിന്റെ ആദ്യ നാളുകളില്‍ ഭാര്യാഭര്ത്താക്കന്മാര് തമ്മില്‍ ഇഴപിരിയാത്ത് അടുപ്പം കാത്തുസൂക്ഷിക്കുന്നു. എന്നാല്‍ പല ബന്ധത്തിലും കാലക്രമേണ ഈ അടുപ്പം നഷ്ടപ്പെടുന്നു. ചില ബന്ധങ്ങള്‍ അതുപോലെ തന്നെ നിലനില്ക്കുകയും ചെയ്യും.
നിങ്ങളുടെ ഭര്‍ത്താവ് നിങ്ങളെ അവഗണിക്കുന്നതായോ സ്നേഹം കുറയുന്നതായോ തോന്നിയിട്ടുണ്ടോ? അത് മനസിലാക്കാന്‍ സഹായിക്കുന്ന ചില സൂചകളുണ്ട്. അവരുടെ ചില പെരുമാറ്റത്തിലൂടെ ഇത് തിരിച്ചറിയാന്‍ സാധിക്കും. നിങ്ങളുടെ ഭര്‍ത്താവ് നിങ്ങളെ അവഗണിക്കുന്നുവെന്ന് മനസിലാക്കിത്തരുന്ന 9 സൂചനകള്‍ ഇതാ.

നിങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാതിരിക്കുന്നു
നിങ്ങള്‍ പറയുന്നത് കേള്‍ക്കാതെ നിങ്ങളുടെ ഭര്‍ത്താവ് തയാറാകാതെ നിങ്ങളുടെ ആവശ്യങ്ങള്‍ അവഗണിക്കുകയാണെങ്കില്‍, അത് ഒരു വലിയ സൂചനയാണ്. ഭര്‍ത്താവിന് നിങ്ങളോടുള്ള സനേഹവും താല്പര്യവും കുറയുന്നതിന്റെ ലക്ഷണമായി ഇതിനെ കണക്കാക്കാം.

വിട്ടുവീഴ്ചകള്‍ ചെയ്യാതിരിക്കുന്നു
ഒരു കാര്യത്തിലും വിട്ടുവീഴ്ച ചെയ്യാന്‍ കഴിയാത്ത ഒരു വ്യക്തിയുടെ കൂടെ ആയിരിക്കുക എന്നത് അല്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. നിങ്ങളുടെ ഭര്‍ത്താവ് നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് കാര്യങ്ങള്‍ ചെയ്യാന്‍ വിസമ്മതിക്കുന്നുവെങ്കില്‍, അതിനര്‍ത്ഥം അവര്‍ക്ക് നിങ്ങളോടുള്ള സ്നേഹവും താല്പര്യവും കുറഞ്ഞുവരുന്നു എന്നാണ്.

പ്രശ്നങ്ങള്‍ കണ്ടെത്തുന്നു
നിങ്ങളുടെ ഭര്‍ത്താവ് എല്ലായ്പ്പോഴും പ്രശ്നങ്ങള്‍ കണ്ടെത്തി നിങ്ങളെ വിമര്‍ശിക്കാന്‍ ശ്രമിക്കുന്നുവെങ്കില്‍ അതൊരു സൂചനയാണ്. പങ്കാളിയെ എങ്ങനെ ഒഴിവാക്കാന്‍ അവര്‍ എല്ലായ്പ്പോഴുംഒരു അവസരം കണ്ടെത്തുന്നു.

സംസാരിക്കാന്‍ വിമുഖത കാട്ടുന്നു
നിങ്ങളുടെ ഭര്‍ത്താവ് നിങ്ങളോട് സംസാരിക്കാന്‍ കൂട്ടാക്കാതിരിക്കുകയോ സംസാരം പലപ്പോഴും വിരസമായിത്തീരുകയോ ചെയ്യുന്നുവെങ്കില്‍ ആ ബന്ധത്തിന്റെ ആയുസ്സ് കുറവായിരിക്കും. സന്തുഷ്ടരായ ദമ്പതികള്‍ അവരുടെ ഭാവിയെക്കുറിച്ച് സംസാരിക്കുകയും ജീവിത ലക്ഷ്യങ്ങളെക്കുറിച്ച് സംസാരിക്കുകയും ചെയ്യും. പൊരുത്തക്കേടുള്ള ഒരു ബന്ധത്തില്‍ പങ്കാളികള്‍ തമ്മിലുള്ള സംസാരം ഹ്രസ്വവും വിരസവുമായിരിക്കും. ഭര്‍ത്താവ് നിങ്ങളെ അവഗണിക്കുന്നതിന്റെ സൂചനയാണ് സംസാരിക്കാന്‍ അവര്‍ കാണിക്കുന്ന വിമുഖത.

ലൈംഗികതയില്‍ താല്പര്യക്കുറവ്
നിങ്ങളുടെ ഭര്‍ത്താവിന് നിങ്ങളോടുള്ള താല്പര്യം കുറയുന്നു എന്നതിന്റെ മറ്റൊരു സൂചനയാണിത്. ദാമ്പത്യബന്ധത്തില്‍ ലൈംഗികാഭിലാഷം കാലക്രമേണ മാറ്റങ്ങള്‍ക്ക് വിധേയമാകുന്നു. ശാരീരിക ബന്ധത്തിലെ താല്പര്യക്കുറവ് ദാമ്പത്യത്തില്‍ കുഴപ്പങ്ങളുണ്ടാക്കും.

നിങ്ങളോട് അകാരണമായി ദേഷ്യപ്പെടുന്നു
നിങ്ങളുടെ ഭര്‍ത്താവ് നിങ്ങളോട് അകാരണമായി ദേഷ്യപ്പെടാറുണ്ടോ? എന്തു കാര്യത്തിനും നിങ്ങളെ വഴക്ക് പറയാറുണ്ടോ? എങ്കില്‍ ഇതെല്ലാം നിങ്ങളോട് അവര്‍ക്കുള്ള താല്പര്യക്കുറവിന്റെ സൂചനയായി കണക്കാക്കാം. നിങ്ങളുടെ ഭര്‍ത്താവ് നിങ്ങളോട് തുടര്‍ച്ചയായി ദേഷ്യപ്പെടുന്നുവെങ്കില് അത് നിങ്ങളുടെ ദാമ്പത്യത്തിന് നല്ല സൂചനയല്ല. നിരന്തരമായ ദേഷ്യം ശാരീരികമോ വൈകാരികമോ ആയ പീഡനങ്ങളിലേക്ക് കാലക്രമേണ വഴിമാറിയേക്കാം.

അവര്‍ ഒറ്റയ്ക്ക് സമയം ചെലവഴിക്കുന്നു
ദാമ്പത്യത്തിന്റെ തുടക്കത്തില്‍ പങ്കാളികള്‍ പരസ്പരം കഴിയുന്നത്ര സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കും. എന്നാല്‍, കുറച്ച് കാലം കഴിഞ്ഞാല്‍ തുടക്കത്തില്‍ അനുഭവപ്പെട്ട പുതുമയും ആവേശവും വികാരങ്ങളും പതിയെ കുറയാന്‍ തുടങ്ങും. വിരസത ഒരു പരിധിവരെ സാധാരണമാണെങ്കിലും, നിങ്ങളുടെ ഇണയോടൊപ്പം സമയം ചെലവഴിക്കുന്നില്ലെങ്കില്‍ അത് പ്രശ്നമാണ്. ഭര്‍ത്താവ് നിങ്ങള്‍ക്കായി സമയം കണ്ടെത്തുന്നില്ലെങ്കിലോ അവര്‍ ഒറ്റയ്ക്ക് സമയം ചെലവഴിക്കാന്‍ ഇഷ്ടപ്പെടുന്നുവെങ്കിലോ നിങ്ങളുടെ ബന്ധം ചോദ്യം ചെയ്യപ്പെടുന്നുവെന്ന് മനസിലാക്കാം. നിങ്ങളോടുള്ള അടുപ്പം കുറയുന്നതിന്റെ സൂചനയായി ഇതിനെ കണക്കാക്കാം.

ബഹുമാനമില്ലായ്മ
ഏതൊരു ബന്ധവും നല്ല രീതിയില്‍ മുന്നോട്ടുനീങ്ങാന്‍ പങ്കാളികള്‍ തമ്മില്‍ പരസ്പരം ബഹുമാനിക്കണം. നിങ്ങളുടെ ഇണയുമായി എല്ലായ്പ്പോഴും യോജിക്കേണ്ടതില്ലെങ്കിലും, നിങ്ങള്‍ അവരുടെ മൂല്യങ്ങളെയും കഴിവുകളെയും ബഹുമാനിക്കണം. ദാമ്പത്യത്തിന്റെ അടിത്തറയാണ് പരസ്പര ബഹുമാനം. എന്നാല്‍, നിങ്ങളുടെ ഭര്‍ത്താവ് നിങ്ങള്‍ക്ക് ബഹുമാനം നല്കുന്നില്ലെങ്കിലോ എല്ലായ്പ്പോഴും തരംതാഴ്ത്തുന്നുവെങ്കിലോ, അത് നിങ്ങളോടുള്ള അടുപ്പം കുറയുന്നതിന്റെ സൂചനയാണ്.

വിശ്വാസക്കുറവ്
ബഹുമാനം പോലെ തന്നെ ഒരു നല്ല ബന്ധത്തിന്റെ അടിത്തറയാണ് വിശ്വാസവും. ഭാര്യാഭര്ത്താക്കന്മാര് പരസ്പരം വിശ്വസിക്കാത്തപ്പോള്‍ അവരുടെ ദാമ്പത്യജീവിതം പ്രശ്നത്തിലായേക്കാം. നിങ്ങളുടെ ഭര്‍ത്താവ് നിങ്ങളെ സദാസമയം സംശയിക്കുന്നുവെങ്കില്‍ അത് നിങ്ങളോടുള്ള സ്നേഹക്കുറവിന്റെയും അവഗണനയുടെയും ലക്ഷണമായി കണക്കാക്കാം.



Click it and Unblock the Notifications