For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ പ്രണയം നീണ്ട് നില്‍ക്കുമോ: പക്വതയുള്ള പങ്കാളിയെ തിരിച്ചറിയാം

|

പ്രണയ ബന്ധം എന്നത് എപ്പോഴും പരസ്പരമുള്ള വിശ്വാസത്തെയും കൂടി വര്‍ദ്ധിപ്പിക്കുന്നതാണ്. പങ്കാളിയുടെ നല്ലതും ചീത്തയുമായ സമയങ്ങളില്‍ അവരോടൊപ്പം സമയം പങ്കിടുന്നതിനും അവരെ അതില്‍ നിന്നെല്ലാം മോചിപ്പിക്കുന്നതിനും പ്രണയിക്കുന്നവര്‍ക്ക് പരസ്പരം സാധിക്കുന്നു. പരസ്പരം മനസ്സിലാക്കുന്നതിനും സ്‌നേഹിക്കുന്നതിനും അംഗീകരിക്കുന്നതിനും കൂടിയാണ് പ്രണയം എന്ന് പറയുന്നത്. എന്നാല്‍ ഇന്നത്തെ കാലത്ത് പല പ്രണയങ്ങളിലും നമുക്ക് കാണാന്‍ സാധിക്കാത്തതും പരസ്പരമുള്ള മനസ്സിലാക്കല്‍ തന്നെയാണ്. സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ മുന്നില്‍ വെച്ച് പ്രണയിക്കുന്നവരും അതല്ലാതെ സ്വന്തം ജീവന്റെ പാതിയായി സ്‌നേഹിക്കുന്നവരും നമുക്കിടയിലുണ്ട്.

Your Partner Is Emotionally Matured

നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധത്തില്‍ പരസ്പര വിശ്വാസവും ധാരണയും ആത്മവിശ്വാസവും നിങ്ങള്‍ക്കുണ്ട് എന്ന് തെളിയിക്കുന്ന ചില സൂചനകള്‍ ഉണ്ട്. ആരോഗ്യകരമായി ഒരു ബന്ധം മുന്നോട്ട് കൊണ്ട് പോവുന്ന കാര്യത്തില്‍ നിങ്ങള്‍ പാലിക്കേണ്ടതായ ചില കാര്യങ്ങള്‍. അവയെക്കുറിച്ചാണ് ഈ ലേഖനത്തില്‍ പറയുന്നത്. നിങ്ങളുടെ ബന്ധങ്ങള്‍ തകരാതിരിക്കുന്നതിനും അതിവൈകാരികമായി ചിന്തിച്ച് കാടു കയറാതിരിക്കുന്നതിനും വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. പങ്കാളിയുടെ പക്വത തന്നെയാണ് ഇവിടെ വെളിവാകേണ്ടത്. നിങ്ങളുടെ പങ്കാളി പരസ്പരം മനസ്സിലാക്കി അതിവൈകാരികതയോടെ അല്ലാതെ പെരുമാറുന്നു എന്നതിന്റേയും പക്വതയുള്ളവരാണ് എന്ന് സൂചിപ്പിക്കുന്നതിന്റേയും ചില ലക്ഷണങ്ങള്‍ ഉണ്ട്. അവയെക്കുറിച്ച് ഈ ലേഖനത്തില്‍ വായിക്കാം.

ജിജ്ഞാസ

ജിജ്ഞാസ

നിങ്ങള്‍ക്കും പങ്കാളിക്കും എപ്പോഴും ഇത്തരം ഒരു സ്വഭാവം ഉണ്ടായിരിക്കണം. കാര്യങ്ങള്‍ മനസ്സിലാക്കാതെ ഒരിക്കലും ഇവയെക്കുറിച്ച് സംസാരിക്കരുത്. അതുകൊണ്ട് എപ്പോഴും ബന്ധങ്ങളില്‍ പങ്കാളിയെ വിലയിരുത്തുന്നതിന് പകരം നിര്‍ബന്ധമായും കാര്യങ്ങള്‍ മനസ്സിലാക്കിയതിന് ശേഷം മാത്രം തീരുമാനമെടുക്കുന്നതിന് ശ്രദ്ധിക്കുക. സംഭവങ്ങളെക്കുറിച്ച് അറിയാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്ന വ്യക്തിയായിരിക്കണം. അത് മാത്രമല്ല ഏത് ഘട്ടത്തിലും തന്റെ പിന്തുണ നല്ല കാര്യങ്ങള്‍ക്ക് നല്‍കുകയും വേണം.

തെറ്റുകള്‍ സ്വയം ഏറ്റെടുക്കണം

തെറ്റുകള്‍ സ്വയം ഏറ്റെടുക്കണം

താന്‍ ചെയ്ത തെറ്റാണ് എന്നുണ്ടെങ്കില്‍ അത് സ്വന്തം ഏറ്റെടുക്കുന്നതിന് ഇവര്‍ക്ക് സാധിക്കണം. പങ്കാളിയുടെ മേല്‍ പിഴ ചുമത്തി കുറ്റങ്ങള്‍ ചാരുന്നത് അത്ര നല്ല സ്വഭാവമായിരിക്കില്ല. സ്വന്തം തെറ്റുകള്‍ തിരിച്ചറിഞ്ഞ് അതിനെ ഏറ്റെടുക്കുന്നതിനുള്ള ഉത്തരവാദിത്വം കാണിക്കണം. മാത്രമല്ല അത്തരം തെറ്റുകള്‍ വിശദീകരിച്ച് അതിന് വേണ്ടി ന്യായീകരണങ്ങള്‍ നിരത്തുന്നവരുടെ ബന്ധം അത്ര നല്ല രീതിയില്‍ മുന്നോട്ട് പോവുകയില്ല.

അതിരുകള്‍ സൂക്ഷിക്കുന്നത്

അതിരുകള്‍ സൂക്ഷിക്കുന്നത്

ഏത് ബന്ധത്തിലും എത്ര അടുപ്പമുള്ളവരാണെങ്കിലും അതിരുകള്‍ സൂക്ഷിക്കുന്നത് നല്ലതാണ്. പങ്കാളിയുടെ സൗഹൃദങ്ങളെ ബഹുമാനിക്കുകയും ജീവിതത്തില്‍ സ്വാതന്ത്ര്യത്തോടെ ഇടപെടുന്നതിന് തയ്യാറാവുകയും ചെയ്യുക. അനാവശ്യമായി അവരുടെ കാര്യത്തില്‍ ഇടപെടാതിരിക്കുന്നത് നല്ലൊരു ലക്ഷണമാണ്. ഏത് തരത്തിലുള്ള ബന്ധത്തിലും അതിരുകള്‍ ഉണ്ടായിരിക്കുന്നതും മറ്റുള്ളവരുടെ അതിരുകളെ ബഹുമാനിക്കുന്നതും ആരോഗ്യകരമായ ബന്ധത്തിന്റെ അടയാളമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഇതിലൂടെ നിങ്ങളുടെ ബന്ധത്തിന്റെ ആഴം മനസ്സിലാക്കാന്‍ സാധിക്കും.

 നിഗമനങ്ങള്‍

നിഗമനങ്ങള്‍

എന്തെങ്കിലും ഒരു പ്രശ്‌നം ഉണ്ടായാല്‍ ഒരിക്കലും സ്വന്തമായി നിഗമനത്തില്‍ എത്തിച്ചേരരുത്. അത് മാത്രമല്ല അതിലെ തെറ്റോ ശരിയോ തിരിച്ചറിയാതെ ഒരിക്കലും തീരുമാനങ്ങള്‍ എടുക്കരുത്. അത് നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. സംഭവങ്ങള്‍ കൃത്യമായി വിശകലനം ചെയ്തതിന് ശേഷം ഒരു നിഗമനത്തില്‍ എത്തുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം നിങ്ങളുടെ ബന്ധം ഉടന്‍ അവസാനിക്കുമെന്നും പക്വതയില്ല എന്നുമാണ് അര്‍ത്ഥമാക്കുന്നത്. പലപ്പോഴും ബന്ധത്തിലുള്ള വിശ്വാസം നിങ്ങള്‍ക്ക് നഷ്ടപ്പെടുന്നു.

ജഡ്ജ്‌മെന്റ്

ജഡ്ജ്‌മെന്റ്

എപ്പോള്‍ ഏത് കാര്യത്തിലും നീതിയും ന്യായവും നോക്കി വേണം കാര്യങ്ങള്‍ തീരുമാനിക്കുന്നത്. തെറ്റായ തീരുമാനം എടുത്തിട്ട് പിന്നീട് അതില്‍ ദു:ഖിക്കുന്നത് പക്വതയുള്ള ഒരു പ്രണയത്തിന് ചേര്‍ന്ന കാര്യമല്ല. കാര്യങ്ങള്‍ കൃത്യമായി വിശകലനം ചെയ്യുന്നതിനും അതില്‍ തന്നെ ആരോഗ്യകരമായി ഇടപെടുന്നതിനും സ്വകാര്യങ്ങളെ അതുപോലെ സൂ്ഷിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കണം. വൈകാരികതയുടെ പുറത്ത് ഒരിക്കലും ഒരു കാര്യവും ചെയ്യരുത്. ഒരു തീരുമാനവും ന്യായവും എടുക്കരുത്. കൂടാതെ നിങ്ങളുടെ ബന്ധത്തില്‍ പങ്കാളിക്ക് പൂര്‍ണ സുരക്ഷിതത്വം ഉണ്ടായിരിക്കണം എന്നത് നിങ്ങളുടെ കടമയാണ്. ഇത്രയും കാര്യങ്ങള്‍ പക്വതയുള്ള ഒരു ബന്ധത്തില്‍ ഉണ്ടായിരിക്കണം.

ശാരീരിക ബന്ധത്തിന് ശേഷം സ്ത്രീ ശരീരത്തിലെ പ്രധാന മാറ്റംശാരീരിക ബന്ധത്തിന് ശേഷം സ്ത്രീ ശരീരത്തിലെ പ്രധാന മാറ്റം

പങ്കാളിയോടൊപ്പം ഉറങ്ങുന്നത് ഇങ്ങനെയോ, ബന്ധത്തിന്റെ ആയുസ്സ് പറയാംപങ്കാളിയോടൊപ്പം ഉറങ്ങുന്നത് ഇങ്ങനെയോ, ബന്ധത്തിന്റെ ആയുസ്സ് പറയാം

English summary

Signs Your Partner Is Emotionally Matured Details In Malayalam

Here in this article we are sharing some signs of emotional maturity that you must look out for in your partner in malayalam. Take a look
Story first published: Saturday, January 28, 2023, 19:48 [IST]
X
Desktop Bottom Promotion