For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വഴക്കിന് ശേഷം സ്ത്രീപുരുഷന്‍മാരില്‍ സ്‌നേഹക്കൂടുതലോ?

|

നിങ്ങള്‍ക്കു ജീവിതത്തില്‍ എപ്പോഴെങ്കിലും പങ്കാളിയുമായി തര്‍ക്കിക്കേണ്ടി വന്നിട്ടുണ്ടോ? എന്നാല്‍ അതിന് ശേഷം നിങ്ങളുടെ സ്വഭാവം എങ്ങനെയെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? പങ്കാളിയുമായുള്ള ഒരു വഴക്ക് നിങ്ങളുടെ വേവലാതി വര്‍ദ്ധിപ്പിക്കുന്നുണ്ടോ? തീര്‍ച്ചയായും വളരെ പ്രകടമായ ഒന്നായിരിക്കും ഇത്. നിങ്ങള്‍ ദേഷ്യപ്പെടുന്നത് എന്തുകൊണ്ടും വാദപ്രതിവാദത്തില്‍ വിജയിക്കാന്‍ തന്നെയാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ വിജയിച്ചാലും തോറ്റാലും നിങ്ങള്‍ക്ക് പങ്കാളിയോട് തോന്നുന്ന ചില മാറ്റങ്ങള്‍ അത് അറിഞ്ഞിരിക്കേണ്ടതാണ്.

Fight With Your Partner

ചിലര്‍ക്ക് അവരുടെ പങ്കാളിയുമായി തര്‍ക്കിക്കുമ്പോള്‍ വൈകാരികമായ ഉണര്‍വ്വ് ലഭിക്കുന്നതായി കാണുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നുണ്ട്. എന്നാല്‍ ഇതിന് പിന്നില്‍ മാനസികമായും ശാരീരികമായും നമുക്ക് ചില കാര്യങ്ങള്‍ മനസ്സിലാക്കാം. എന്തുകൊണ്ടാണ് നിങ്ങളില്‍ പെട്ടെന്ന് ഇത്തരത്തിലുള്ള ഒരു മാറ്റം ഉണ്ടാവുന്നത് എന്ന് നമുക്ക് നോക്കാം. അതിന് പിന്നീല്‍ കാരണമാകുന്ന ചില ഹോര്‍മോണ്‍ മാറ്റങ്ങള്‍ ഉണ്ട്. അവയെക്കുറിച്ച് നമുക്ക് നോക്കാം.

ഹോര്‍മോണ്‍ മാറ്റങ്ങള്‍

ഹോര്‍മോണ്‍ മാറ്റങ്ങള്‍

നിങ്ങള്‍ ഒരാളുമായി തര്‍ക്കിക്കുമ്പോള്‍ പങ്കാളി ഉള്‍പ്പെടെയുള്ളവരാണെങ്കിലും നിങ്ങളുടെ ശരീരത്തിലെ ടെസ്റ്റോസ്റ്റിറോണ്‍, കോര്‍ട്ടിസോള്‍, അഡ്രിനാലിന്‍ എന്നീ ഹോര്‍മോണുകള്‍ക്കു ഏറ്റക്കുറച്ചില്‍ സംഭവിക്കുന്നുണ്ട്. സമ്മര്‍ദ്ദത്തില്‍ നിന്നും ഉത്ഭവിക്കുന്ന ഹോര്‍മോണ്‍ ആണ് കോര്‍ട്ടിസോണ്‍. ഇതിന്റെ പ്രവര്‍ത്തനഫലമായി ശരീരവും മനസ്സും ശാരീരിക ബന്ധത്തിനായി വളരെയധികം ആഗ്രഹിക്കുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. ഇതാണ് പലപ്പോഴും വഴക്കിന് ശേഷം നിങ്ങളില്‍ ലൈംഗിക ആഗ്രഹം വര്‍ദ്ധിക്കുന്നത്. ദേഷ്യപ്പെടുമ്പോഴും വഴക്കുണ്ടാക്കുമ്പോഴും തര്‍ക്കിക്കുമ്പോഴും ഈ ഹോര്‍മോണുകള്‍ വൈകാരികമായി നിങ്ങളെ വളരെയധികം ഉത്തേജിപ്പിക്കുകയും പിന്നീട് നിങ്ങള്‍ക്ക് ശാന്തത നല്‍കുകയും ചെയ്യുന്നുണ്ട്.

ഗുണങ്ങള്‍

ഗുണങ്ങള്‍

എന്നാല്‍ ഇത്തരത്തിലുള്ള ബന്ധത്തില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് എന്തൊക്കെയാണ് ഇതിന്റെ ഗുണങ്ങള്‍ എന്നുള്ളതാണ്. നിങ്ങളുടെ പങ്കാളിയുമായുള്ള തര്‍ക്കങ്ങള്‍ക്കൊടുവില്‍ നിങ്ങളുടെ മനസ്സിലെ എല്ലാ അസ്വസ്ഥതകളും ഇല്ലാതാവുന്നു എന്നുള്ളതാണ് സത്യം. ഇത് നിങ്ങള്‍ക്ക് സമാധാനവും സന്തോഷവും അതോടൊപ്പം ഉത്സാഹവും പ്രദാനം ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇതെല്ലാമാണ്.

ഉല്‍ക്കണ്ഠ വര്‍ദ്ധിക്കുമ്പോള്‍

ഉല്‍ക്കണ്ഠ വര്‍ദ്ധിക്കുമ്പോള്‍

ഉല്‍ക്കണ്ഠ വര്‍ദ്ധിക്കുമ്പോള്‍ നിങ്ങളുടെ ഹൃദയമിടിപ്പും ശ്വാസോച്ഛ്വാസവും രക്തയോട്ടവും വര്‍ദ്ധിപ്പിക്കുന്നു. ഈ അവസ്ഥയില്‍ നിങ്ങള്‍ വളരെയധികം ആവേശഭരിതരാവുന്നു. തര്‍ക്കങ്ങള്‍ കൊണ്ട് നിങ്ങള്‍ക്ക് സമ്മര്‍ദ്ദം അനുഭവപ്പെടുമ്പോള്‍ ശരീരത്തിലെ എല്ലാ നാഡീവ്യൂഹങ്ങളും പ്രവര്‍ത്തന സജ്ജമാകുന്നു. ഇത് നിങ്ങളുടെ ശാരീരികോര്‍ജ്ജം കൂട്ടുകയും ഊര്‍ജ്ജം നിറക്കുകയും ഏതെങ്കിലും വിധത്തില്‍ ശാരീരിക പ്രവര്‍ത്തികള്‍ ചെയ്യാന്‍ നിങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വഴക്കിടുന്നതിന് മുന്‍പ് അറിഞ്ഞിരിക്കണം.

മാനസികാഘാതത്തെ പ്രതിരോധിക്കുന്നു

മാനസികാഘാതത്തെ പ്രതിരോധിക്കുന്നു

അനിയന്ത്രിതമായ ദേഷ്യവും പങ്കാളിയോടുള്ള ദേഷ്യവും എല്ലാം പലപ്പോഴും ശരീരത്തിനു ആഘാതം ഉണ്ടാക്കുന്നുണ്ട്. ഇവയെല്ലാം നിങ്ങളില്‍ പല അവസ്ഥയില്‍ ലൈംഗികോത്തേജനം വര്‍ദ്ധിപ്പിക്കുന്നു. ഇത് കാരണം പങ്കാളിയുമായി തര്‍ക്കം ഉണ്ടാകുമ്പോള്‍ നിങ്ങള്‍ക്ക് മാനസിക സമ്മര്‍ദ്ദം അനുഭവപ്പെടുന്നു. എന്നാല്‍ ശാരീരിക ബന്ധം ഈ ഭയത്തെ ലഘൂകരിക്കുകയും മാനസിക അടുപ്പവും സുരക്ഷിതത്വവും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

ശാരീരിക ബന്ധത്തിന്റെ ഗുണങ്ങള്‍

ശാരീരിക ബന്ധത്തിന്റെ ഗുണങ്ങള്‍

ശാരീരിക ബന്ധത്തിന് യഥാര്‍ത്ഥത്തില്‍ മനസ്സുകള്‍ തമ്മിലുള്ള അകലം ഇല്ലാതാക്കുന്നതിന് സാധിക്കുന്നുണ്ട്. പങ്കാളികള്‍ തമ്മില്‍ ഒരു തര്‍ക്കമുണ്ടായി കഴിയുമ്പോള്‍ തമ്മില്‍ ക്ഷമിക്കേണ്ടതിന്റെയും അടുപ്പം പുനഃസ്ഥാപിക്കേണ്ടതിന്റെയും ആവശ്യകത മനസ്സിലാക്കേണ്ടതാണ്. ഒരു തര്‍ക്കത്തിന്നുശേഷം പങ്കാളികള്‍ തമ്മിലുള്ള ബന്ധം ഊഷ്മളമായി നിലനിര്‍ത്താന്‍ ഒരു ശാരീരിക ബന്ധം അത്യാവശ്യമാണ്. ഇത് നിങ്ങളുടെ ശാരീരികവും മാനസികാരോഗ്യവും നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു.

12 രാശിക്കാരില്‍ ഈ 7 രാശിക്കാരെ കണ്ണടച്ച് പ്രണയിക്കാം12 രാശിക്കാരില്‍ ഈ 7 രാശിക്കാരെ കണ്ണടച്ച് പ്രണയിക്കാം

ബീജം കൂട്ടാം, ലൈംഗികാരോഗ്യം വളര്‍ത്താം; അതിനുള്ള വഴിയിത്ബീജം കൂട്ടാം, ലൈംഗികാരോഗ്യം വളര്‍ത്താം; അതിനുള്ള വഴിയിത്

English summary

Reasons Why You Feel Passionate After Fight With Your Partner In Malayalam

Here in this article we are sharing some reasons why you feel passionate after fight with your partner in malayalam.
Story first published: Thursday, January 13, 2022, 17:19 [IST]
X
Desktop Bottom Promotion