For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കിടപ്പ് മുറിയിലെ അകല്‍ച്ചക്ക് പുറകിലെ പെണ്‍കാരണങ്ങള്‍

By Aparna
|

വിവാഹ ജീവിതം എന്നത് സ്ത്രീക്കും പുരുഷനും തുല്യത ഉറപ്പ് വരുത്തുന്ന ഒന്നാണ്. ഏത് കാര്യത്തിലും സ്ത്രീയും പുരുഷനും ഒരുപോലെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും വേണം. വിജയകരമായ ദാമ്പത്യബന്ധത്തിന്റെ അടിസ്ഥാനം എന്ന് പറയുന്നത് തന്നെ പലപ്പോഴും പരസ്പരം മനസ്സിലാക്കുന്നതും പങ്കാളിയിലെ വ്യക്തിത്വം മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നതും തന്നെയാണ്. ശാരീരിക ബന്ധവും ഇത്തരത്തില്‍ ദാമ്പത്യ ബന്ധത്തിലെ അടിസ്ഥാനപരമായ ഒരു കാര്യം തന്നെയാണ്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒരു പോലെ തന്നെ പ്രാധാന്യം നല്‍കേണ്ട ഒന്ന് തന്നെയാണ് ഇതും.

Real Reasons Your Partner Avoiding Intimacy

എന്നാല്‍ ചില അവസരങ്ങളില്‍ പങ്കാളി ശാരീരിക ബന്ധത്തിന് വിസമ്മതിക്കുന്നു. എന്താണ് ഇതിന് പിന്നില്‍ എന്നത് പലരേയും സംശയത്തിലാക്കുന്നുണ്ട്. എന്നാല്‍ പങ്കാളി നിങ്ങള്‍ക്ക് ശാരീരികബന്ധം നിഷേധിക്കുമ്പോള്‍ അതിന് പിന്നില്‍ അറിയേണ്ട അല്ലെങ്കില്‍ അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ ഉണ്ട്. നിങ്ങളുടെ സ്വകാര്യനിമിഷങ്ങളില്‍ പങ്കാളിക്ക് താല്‍പ്പര്യമില്ലാതെ വരുമ്പോള്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. അതിന് പിന്നിലുള്ള കാരണങ്ങള്‍ നിസ്സാരമല്ല. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കാം.

കാരണം കണ്ടെത്തുക

കാരണം കണ്ടെത്തുക

ആദ്യം തന്നെ എന്തുകൊണ്ടാണ് ഇത്തരത്തില്‍ സംഭവിക്കുന്നത് എന്നതിനുള്ള കാരണം കണ്ടെത്തുകയാണ് ചെയ്യേണ്ട കാര്യം. നിങ്ങള്‍ക്കിടയില്‍ ഒരു പ്രധാന പ്രശ്‌നം ഉണ്ടെന്നത് തന്നെയാണ് ഇതില്‍ അറിഞ്ഞിരിക്കേണ്ട കാര്യം. രണ്ടുപേര്‍ പ്രണയത്തിലും ആ പ്രണയം വിവാഹത്തിലേക്കും എത്തുമ്പോള്‍ ഉണ്ടാവുന്ന ആവേശവും അഭിനിവേശവും ജീവിതം ആരംഭിച്ച് കഴിയുമ്പോള്‍ പരസ്പരം ഉണ്ടായിരിക്കണം എന്നില്ല. എന്നാല്‍ ഇത് പിന്നീട് പരിഹരിക്കാതെ വരുമ്പോള്‍ അത് മടുപ്പിലേക്കും നിരാശയിലേക്കും ഏകാന്തതയിലേക്കും നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ നിങ്ങളുടെ പങ്കാളി നിങ്ങളോട് അടുപ്പം കാണിക്കുന്നില്ലെങ്കിലും ശാരീരിക ബന്ധത്തിന് വിസ്സമ്മതിക്കുന്ന അവസ്ഥയുണ്ടാവുന്നതിന് പിന്നിലും നിരവധി കാരണങ്ങള്‍ ഉണ്ട്.

ആത്മവിശ്വാസമില്ലായ്മ

ആത്മവിശ്വാസമില്ലായ്മ

പലപ്പോഴും ആത്മവിശ്വാസമില്ലായ്മ നിങ്ങളുടെ പങ്കാളിയെ ഇത്തരം കാര്യങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതാണ്. പലപ്പോഴും ഇത് അവരുടെ അരക്ഷിതാവസ്ഥയിലേക്ക് എത്തിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് ശാരീരികമായും വൈകാരികമായും മാനസികമായും നിങ്ങളോട് തുറന്നുപറയുന്നത് അവര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാവുകയും ചെയ്യും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളെക്കുറിച്ച് നിങ്ങള്‍ തന്നെ തുറന്ന് സംസാരിക്കുക എന്നതാണ് ഏക പോംവഴി. നിങ്ങളുടെ പങ്കാളിക്ക് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്ന തരത്തില്‍ സംസാരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. പതുക്കെ അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി പ്രശ്‌നപരിഹാരത്തിന് ശ്രമിക്കേണ്ടതാണ്.

ശാരീരിക ക്ഷീണം

ശാരീരിക ക്ഷീണം

പലപ്പോഴും ജോലിയും, വീട്ടുജോലിയും, കുട്ടികളെ നോക്കലും, മറ്റ് ചില ശാരീരിക പ്രവര്‍ത്തനങ്ങളും നിങ്ങളുടെ പങ്കാളിയെ ശാരീരികമായി ക്ഷീണിപ്പിക്കുകയാണ് ചെയ്യുന്നത്. ഈ അവസരത്തില്‍ പലപ്പോഴും ശാരീരിക ബന്ധം എന്നത് ഒരു പീഢനം തന്നെയായാണ് പലര്‍ക്കും തോന്നുന്നത്. ഈ അവസരത്തില്‍ പങ്കാളി ക്ഷീണിക്കുകയും അവര്‍ക്ക് നിങ്ങളോട് അടുപ്പം തോന്നാത്ത അവസ്ഥയും ഉണ്ടാവുന്നുണ്ട്. ഇത്തരം അവസ്ഥയില്‍ ശാരീരിക ബന്ധം എന്നത് കൂടുതല്‍ വെല്ലുവിളിയായി ഇവര്‍ക്ക് തോന്നുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ശാരീരിക ബന്ധം മാനസികവും ആരോഗ്യപരവുമായി ഉന്‍മേഷം തോന്നുന്ന സമയത്താണ് വേണ്ടത്.

പെട്ടെന്നുള്ള ലൈംഗികത

പെട്ടെന്നുള്ള ലൈംഗികത

പെട്ടെന്നുള്ള ലൈംഗിക ബന്ധം പലപ്പോഴും പങ്കാളിയില്‍ മടുപ്പുളവാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ അവസ്ഥയില്‍ അത് ബന്ധത്തില്‍ വിള്ളല്‍ വീഴുന്നതിന് കാരണമാകുന്നുണ്ട്. ഇത് കൂടാതെ ജോലിത്തിരക്കും മറ്റും നിങ്ങളെ വളരെയധികം ക്ഷീണിപ്പിക്കുന്നുണ്ട്. എന്നാല്‍ ഒരിക്കലും സമയവും ഷെഡ്യൂളും നോക്കിയല്ല ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടേണ്ടത് എന്നതും സത്യമാണ്. എന്നാല്‍ പെട്ടെന്നുള്ള ലൈംഗിക ബന്ധം പങ്കാളിക്ക് പലപ്പോഴും നിങ്ങളില്‍ താല്‍പ്പര്യക്കുറവ് ഉണ്ടാക്കുകയാണ് ചെയ്യുന്നത്. പങ്കാളിയുടെ കൂടെ മാനസികാവസ്ഥക്ക് പ്രാധാന്യം കൊടുക്കുന്നതിന് അതുകൊണ്ട് തന്നെ നിങ്ങള്‍ ശ്രദ്ധിക്കണം.

അടുപ്പമില്ലായ്മ

അടുപ്പമില്ലായ്മ

ഭാര്യാഭര്‍ത്താക്കന്‍മാര്‍ ആണെങ്കിലും പലപ്പോഴും പരസ്പരമുള്ള അടുപ്പമില്ലായ്മ അല്‍പംം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇതും പങ്കാളിക്ക് ശാരീരിക ബന്ധത്തില്‍ മടുപ്പ് ഉണ്ടാക്കാവുന്നതാണ്. പ്രത്യേകിച്ചും പങ്കാളിയുടെ ഇടപെടല്‍ നല്ലതല്ലെങ്കില്‍ അതും നിങ്ങളില്‍ പ്രശ്‌നമുണ്ടാക്കുന്നതാണ്. ഇത് പലപ്പോഴും പങ്കാളിക്ക് നിങ്ങളോടുള്ള അടുപ്പം കുറക്കുകയും ഇത് കൂടുതല്‍ ദാമ്പത്യ പ്രശ്‌നങ്ങളിലേക്ക് എത്തുകയും ചെയ്യുന്നതാണ്. ഇത് നിങ്ങള്‍ തമ്മിലുള്ള വൈകാരിക ബന്ധത്തിന് വെല്ലുവിളിയാവുന്നുണ്ട്. അത് കിടപ്പ് മുറിയില്‍ വരെ അകല്‍ച്ചയുണ്ടാക്കുന്നതാണ്. പലപ്പോഴും സ്ത്രീകളെയാണ് ഇത് കൂടുതല്‍ ബാധിക്കുന്നത്. അതുകൊണ്ട് തന്നെ പങ്കാളിക്ക് അവരര്‍ഹിക്കുന്ന പരിഗണന ഏത് ഘട്ടത്തിലും സാഹചര്യത്തിലും നാം നല്‍കേണ്ടതാണ്. അവരുടെ സ്വകാര്യതക്കും വാക്കുകള്‍ക്കും അഭിപ്രായങ്ങള്‍ക്കും വില കൊടുക്കുന്നതിലൂടെ കുടുംബ ജീവിതത്തില്‍ പല പോസിറ്റീവ് മാറ്റങ്ങളും സംഭവിക്കുന്നുണ്ട്.

വഴക്കിന് ശേഷം സ്ത്രീപുരുഷന്‍മാരില്‍ സ്‌നേഹക്കൂടുതലോ?വഴക്കിന് ശേഷം സ്ത്രീപുരുഷന്‍മാരില്‍ സ്‌നേഹക്കൂടുതലോ?

most read:12 രാശിക്കാരില്‍ ഈ 7 രാശിക്കാരെ കണ്ണടച്ച് പ്രണയിക്കാം

English summary

Real Reasons Your Partner Avoiding Intimacy In Malayalam

Here in this article we are sharing some reasons why your partner avoiding intimacy. Take a look.
X
Desktop Bottom Promotion