കിടപ്പറയില്‍ ആണിനെ ഉണര്‍ത്തും ഹോട്ട് സ്‌പോട്ടുകള്‍

സ്ത്രീക്കും പുരുഷനും ശരീരത്തില്‍ വികാരങ്ങള്‍ ഉണര്‍ത്തുന്ന ചില സെന്‍സിറ്റീവ് ഏരിയകളുണ്ട്. രണ്ടുപേര്‍ക്കും ഇത് വ്യത്യാസപ്പെട്ടിരിക്കും. സ്ത്രീ ശരീരത്തില്‍ മിക്കയിടങ്ങളും ലൈംഗികോത്തേജനം ഉളവാക്കുന്ന സ്‌പോട്ടുകളാണ്. എന്നാല്‍ ഒരു പുരുഷനില്‍ അങ്ങനെയല്ല. ഒരു പുരുഷന്റെ ഹോട്ട് സ്‌പോട്ടുകള്‍ എവിടെയാണെന്ന് നിങ്ങള്‍ക്കറിയാമെങ്കില്‍ പരസ്പരം ബന്ധപ്പെടുമ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പങ്കാളിയില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കാം.

ഇത്തരം ഭാഗങ്ങളില്‍ സ്പര്‍ശിച്ച് നിങ്ങള്‍ക്ക് ഫോര്‍പ്ലേ കൂടുതല്‍ സുന്ദരവും ഉത്തേജനം നിറഞ്ഞതുമാക്കാവുന്നതാണ്. നിങ്ങളുടെ പങ്കാളിയുടെ ശരീരത്തിലുള്ള ഈ വികാര കേന്ദ്രങ്ങള്‍ സ്പര്‍ശിച്ച് നിങ്ങള്‍ക്ക് അവനെ കൂടുതല്‍ ഹോട്ട് ആയി നിര്‍ത്താം. ഫോര്‍പ്ലേയിലും തുടര്‍ന്നും പുരുഷനെ ഉണര്‍ത്താവുന്ന ശരീരത്തിലെ ചില ഹോട്ട്‌സ്‌പോട്ടുകള്‍ ഇതാണ്:

കഴുത്തിന്റെ പിന്‍ഭാഗം

കഴുത്തിന്റെ പിന്‍ഭാഗം

പുരുഷന്റെ കഴുത്തിന്റെ പിന്‍ഭാഗം ഒരു സെന്‍സിറ്റീവ് ഏരിയയാണ്, മാത്രമല്ല ഈ സ്ഥലത്ത് അപ്രതീക്ഷിതമായുള്ള ഒരു ചുംബനം അല്ലെങ്കില്‍ നേര്‍ത്ത സ്പര്‍ശനം പോലും അവനെ ചൂടുപിടിപ്പിക്കും. അടുത്ത തവണ, നിങ്ങള്‍ ഫോര്‍പ്ലേ പരീക്ഷിക്കുമ്പോള്‍ തോളില്‍ മസാജ് ചെയ്ത് ആരംഭിക്കുക, ഒപ്പം പങ്കാളിയുടെ കഴുത്തിന്റെ പിന്‍ഭാഗത്ത് ഒരു ചുംബനവും നല്‍കി നോക്കുക. നിരവധി നാഡികള്‍ ഈ സ്ഥലത്തുണ്ട്. പെട്ടെന്നുള്ള ഒരു ചെറിയ സ്പര്‍ശനം പോലും നിങ്ങളുടെ പങ്കാളിയില്‍ ഒരു തല്‍ക്ഷണ വികാരം നല്‍കും.

ചെവിയുടെ പിന്‍ഭാഗം

ചെവിയുടെ പിന്‍ഭാഗം

സ്ത്രീകള്‍ക്കും അതുപോലെ തന്നെ പുരുഷന്‍മാര്‍ക്കും വളരെ സെന്‍സിറ്റീവ് ആയ വികാരകേന്ദ്രങ്ങളില്‍ ഒന്നാണിത്. ഇവിടങ്ങളിലെ സ്പര്‍ശനം അവനിലും വികാരങ്ങള്‍ ഉണര്‍ത്തും. ചെവിയുടെ പുറകില്‍ സൗമ്യമായ ഒരു ചുടുചുംബനം നല്‍കി അവനെ സന്തോഷിപ്പിക്കുക. നിങ്ങളുടെ പങ്കാളിയുടെ മാനസികാവസ്ഥ മാറുന്നത് നിങ്ങള്‍ക്ക് കാണാനാവും.

നിതംബം

നിതംബം

ഒരു പുരുഷന്റെ നിതംബവും അയാളുടെ സെന്‍സിറ്റീവ് ഏരിയയാണ്. നിങ്ങളുടെ പങ്കാളിയെ കിടപ്പറയില്‍ ചൂടുപിടിപ്പിക്കാന്‍ നിങ്ങള്‍ക്ക് അവന്റെ നിതംബത്തില്‍ പിടിച്ച് മസാജ് ചെയ്യുക. നിങ്ങളുടെ പങ്കാളി പ്രതീക്ഷിക്കാത്ത സമയത്ത് നിങ്ങള്‍ അവിടെ ഒന്നു മസാജ് ചെയ്ത് നോക്കൂ. അത് തീര്‍ച്ചയായും അവനിലെ വികാരങ്ങളെ ഉണര്‍ത്തും.

തുടയുടെ ഉള്‍വശം

തുടയുടെ ഉള്‍വശം

ഹോട്ട് സ്‌പോട്ടുകളില്‍ വച്ച് ഏറ്റവും അവഗണിക്കപ്പെടുന്ന മേഖലകളില്‍ ഒന്നാണിത്. ഒരു പുരുഷന്റെ തുടയുടെ ഉള്‍ഭാഗത്ത് സ്പര്‍ശിക്കുന്നത് അത്ഭുതകരമായ ചില ഫലങ്ങള്‍ നിങ്ങള്‍ക്ക് സമ്മാനിക്കും. ഈ പ്രദേശം തികച്ചും സെന്‍സിറ്റീവ് ആയ ഒന്നാണ്. മാത്രമല്ല ഇത് ഒരു പുരുഷന്റെ വികാരങ്ങളെ ഉണര്‍ത്തുന്ന ഒരു പ്രദേശം കൂടിയാണ്.

പെരിനിയം

പെരിനിയം

ലൈംഗികതയ്ക്കിടെ പുരുഷനില്‍ ഫോര്‍പ്ലേയില്‍ ഏറ്റവും ആനന്ദം നല്‍കുന്ന ഒരു ഇടമാണിത്. അവര്‍ നിങ്ങളെ ആസ്വദിക്കുന്നുണ്ടോ എന്ന് നിങ്ങള്‍ക്ക് പരീക്ഷിക്കാനും കാണാനും കഴിയുന്ന മറ്റൊരു പ്രദേശം. പുരുഷന്റെ വൃഷണത്തിനും മലദ്വാരത്തിനും ഇടയിലുള്ള ഭാഗമാണ് പെരിനിയം. നിങ്ങളുടെ പങ്കാളിയുടെ മാനസികാവസ്ഥ സജ്ജമാക്കാന്‍ ഈ സ്ഥലത്ത് കുറച്ച് സൗമ്യമായ തലോടലുകള്‍ മാത്രം മതി.

നിപ്പിള്‍

നിപ്പിള്‍

പുരുഷന്റെ നെഞ്ചില്‍ നിപ്പിളും ഒരു ഹോട്ട്‌സ്‌പോട്ടാണ്. ആമുഖലീലകള്‍ക്കിടെ അവന്റെ നിപ്പിളിലുള്ള സ്പര്‍ശനം നിങ്ങളെ വളരെയധികം ചൂടുപിടിപ്പിക്കും.

ഉള്ളം കാല്‍

ഉള്ളം കാല്‍

ഇത് പെട്ടെന്ന് ഫലം കാണില്ല, പക്ഷേ ഇത് യഥാര്‍ത്ഥത്തില്‍ ഒരു പുരുഷന്റെ വികാരങ്ങള്‍ ഉണര്‍ത്താനുള്ള താക്കോലാണ്. കാല്‍വിരലുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഉള്ളംകാല്‍ മസാജ് ചെയ്ത് അവനെ ആശ്ചര്യപ്പെടുത്തുക. ഇത് നിങ്ങളുടെ രതിലീലകള്‍ക്കുള്ള മികച്ച സ്റ്റാര്‍ട്ടറാണെന്ന് മനസിലാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.

ചര്‍മ്മം

ചര്‍മ്മം

ഉത്തേജന പ്രക്രിയയില്‍ ചര്‍മ്മത്തിന് ഒരു പ്രധാന പങ്കുണ്ട്. ലൈംഗികവേളയില്‍ ഉള്‍പ്പെടുന്ന ഏറ്റവും വലിയ അവയവമാണിത്. ചര്‍മ്മത്തില്‍ തടവുകയും സ്പര്‍ശിക്കുകയും ചെയ്യുന്നത് രക്തചംക്രമണം മെച്ചപ്പെടുത്തുകയും അത് ഉത്തേജനത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. അതിനാല്‍, ഫോര്‍പ്ലേയില്‍ നിങ്ങളുടെ പങ്കാളിയുടെ ചര്‍മ്മത്തിന്റെ പരമാവധി ഭാഗങ്ങള്‍ സ്പര്‍ശിക്കുക. നിങ്ങള്‍ക്ക് ഒരു മസാജില്‍ ആരംഭിച്ച് ലൈംഗിക വേളയില്‍ നിങ്ങളുടെ കൈകള്‍ മുകളിലേക്കും താഴേക്കും തലോടി പങ്കാളിയുടെ ചൂട് ഉയര്‍ത്താം.

നാവ്

നാവ്

ആഴത്തിലുള്ള ചുംബനം എത്രമാത്രം ലൈംഗികവും ഇന്ദ്രിയവുമാണെന്നതില്‍ അതിശയിക്കാനില്ല. നിങ്ങളുടെ പുരുഷ പങ്കാളിയെ ഓണാക്കാനുള്ള ഏറ്റവും ലളിതമായ മാര്‍ഗ്ഗമാണിത്. ചുംബനം ചുണ്ടില്‍ മാത്രം ഒതുക്കാതെ നാക്കില്‍ ചെറുതായി കടിക്കുകയും നിങ്ങളുടെ നാവ് അവന്റെ നാവിനു ചുറ്റും കറക്കുകയും അവന്റെ നാവ് ചെറുതായി വലിക്കുകയും ചെയ്യുക.

മുഖം

മുഖം

ഒരു പെണ്‍കുട്ടി ചെറുതായി മുഖത്ത് വിരലുകൊണ്ട് തലോടുമ്പോള്‍ ഒരു പുരുഷന്‍ എങ്ങനെ ലൈംഗികതയ്ക്ക് തയാറാകുന്നുവെന്ന് നിങ്ങള്‍ സിനിമകളില്‍ ശ്രദ്ധിച്ചിട്ടുണ്ടോ? അതെ, മുഖത്ത് ചെറിയ സ്പര്‍ശനം കൊണ്ട് തന്നെ പുരുഷന്മാരില്‍ വികാരം ഉണരും. അതിനാല്‍ അടുത്ത തവണ നിങ്ങള്‍ ചുംബിക്കുമ്പോഴോ ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോഴോ പങ്കാളിയുടെ മുഖം അവഗണിക്കരുത്.

Story first published: Wednesday, May 19, 2021, 11:16 [IST]
X
Desktop Bottom Promotion