Latest Updates
-
ഓഗസ്റ്റ് 21 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യ നക്ഷത്രങ്ങൾ ഇവരാണ്! -
സംഖ്യാശാസ്ത്രം ഓഗസ്റ്റ് 20: 2-ാം നമ്പർകാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓഗസ്റ്റ് 20 സിദ്ധയോഗം: പുതിയ തുടക്കത്തിന് ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ശ്രദ്ധിക്കൂ -
പേർപ്പിൾ രാഖി സെയിൽ ഇന്ന് അവസാനിക്കുന്നു; മഴക്കാലത്തെ ചർമ്മ-മുടി സംരക്ഷണത്തിന് ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളങ്ങുന്ന ചർമ്മത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ് -
ശനിയുടെ രേവതി മാറ്റം: ഓണം 2026-ൽ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ഓണം: ഈ രാശിക്കാർക്ക് ഭാഗ്യകാലം! ഓണത്തിന് സ്വർണം വാങ്ങാൻ ശുഭമുഹൂർത്തം എപ്പോൾ? -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ശ്രദ്ധിക്കൂ; കണ്ണാടിയും ക്ലോക്കും വെക്കേണ്ടത് ഇങ്ങനെ, ഐശ്വര്യം കൂടും
Happy Propose Day 2023: മടിക്കാതെ സ്നേഹം തുറന്ന് പറയാന്‍ ഇന്ന് പ്രൊപ്പോസ് ഡേ
പ്രൊപ്പോസ് ഡേ, പേര് പോലെ തന്നെ നമുക്കിഷ്ടപ്പെട്ട വ്യക്തിയോട് നമ്മുടെ ഉള്ളിലെ സ്നേഹം തുറന്ന് പറയാവുന്ന ദിനം. വാലന്റൈന്‍സ് വീക്കിലെ രണ്ടാമത്തെ ദിനമാണ് ഇന്ന്. നിങ്ങളുടെ പ്രിയപ്പെട്ടവളോട് അല്ലെങ്കില്‍ പ്രിയപ്പെട്ടവനോട് ഉള്ളിലുള്ള സ്നേഹം തുറന്ന് പറയാന്‍ ഏറ്റവും അനുയോജ്യമായ ദിനം. എത്ര ധൈര്യശാലിയാണെങ്കിലും ഇഷ്ടം തുറന്ന് പറയുക എന്നത് അല്പം പ്രയാസം നിറഞ്ഞ കാര്യം തന്നെയായിരിക്കും. അത് അത്ര എളുപ്പമുള്ള ഒന്നായി തോന്നുന്ന കാര്യമല്ല. ജീവിതത്തില്‍ താന്‍ അത്രയേറെ സനേഹിക്കുന്ന വ്യക്തിയോട് തന്റെ ഇഷ്ടം തുറന്ന് പറയാന്‍ പോവുമ്പോള്‍ നാം അതിന് വേണ്ടി കൂടുതല്‍ തയ്യാറെടുപ്പുകള്‍ നടത്തിയിരിക്കണം.

നേരിട്ട് പറയാന്‍ മടിയുള്ളവര്‍ പലപ്പോഴും ഒരു കത്തിലൂടേയോ സന്ദേശത്തിലൂടേയോ അല്ലെങ്കില്‍ ചില സമ്മാനങ്ങളിലൂടേയോ എല്ലാം ഇത്തരം കാര്യങ്ങള്‍ പങ്കാളിയെ അറിയിക്കുന്നു. ഇഷ്ടപ്പെട്ട വ്യക്തിയുമായി എവിടെയെങ്കിലും തനിച്ചിരുന്നു മനസ്സ് തുറക്കാന്‍ പലരും ആഗ്രഹിക്കുന്നുണ്ടാവും. എന്നാല്‍ ഈ ദിനത്തില്‍ പ്രണയം പറയാന്‍ പലരും തിരഞ്ഞെടുക്കുന്ന വഴിയാണ് സന്ദേശങ്ങള്‍. ഇത്തരം പ്രണയ സന്ദേശങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഇത്രയും കാലം സൂക്ഷിച്ച് വെച്ചിരുന്ന പ്രണയം പങ്കാളിയെ അറിയിക്കുന്നതിന് സഹായിക്കുന്നു. കൂടുതല്‍ അറിയാന്‍ വായിക്കൂ.....
പ്രണയ സന്ദേശങ്ങള്‍
എനിക്കുള്ള എല്ലാ പോരായ്മകളും അംഗീകരിച്ച് എന്നോടൊപ്പം നില്ക്കാന് നീ തീരുമാനിക്കുന്നോ, എങ്കില്‍ എന്നും നിന്നെ ഞാന്‍ എന്റെ കൂടെ ചേര്‍ത്ത് നിര്‍ത്തും, സ്നേഹിക്കും, ഹാപ്പി പ്രൊപ്പോസ് ഡേ....
എന്റെ ജീവിതത്തിലെ എല്ലാ നിമിഷങ്ങളും ഇത് പോലെ തന്നെ സുന്ദരമാവട്ടെ... പ്രൊപ്പോസ് ഡേ ആശംസകള്‍.....
എന്റെ ജീവിതത്തിലെ സംഗീതമാണ് നീ. നിന്റെ ചിരി എന്നെ വളരെയധികം സന്തോഷിപ്പിക്കുന്നു, ഹാപ്പി പ്രോപ്പോസ് ഡേ......
എന്റെ മരണം വരെ നിന്റെ കൂടെയിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, നിന്റെ പ്രണയമാണ് എന്നോടൊപ്പം എപ്പോഴും ഉണ്ടായിരിക്കേണ്ടത്, ഹാപ്പി പ്രൊപ്പോസ് ഡേ.....
ജീവിതാവസാനം വരെ എന്റെ ഹൃദയത്തിലെ സ്ന്ഹേം ഞാന്‍ നിനക്ക് വാഗ്ദാനം ചെയ്യുന്നു, ഓരോ ദിനവും ഞാന്‍ മികച്ചതാക്കും എന്ന് ഉറപ്പ് നല്കുന്നു ഹാപ്പി പ്രൊപ്പോസ് ഡേ.....
എന്റെ ഹൃദയം തുറക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ലോകം മുഴുവന്‍ കേള്‍ക്കുന്ന രീതിയില്‍ ഞാന്‍ നിന്നേ സ്നേഹിക്കുന്നു. പ്രൊപ്പോസ് ഡേ ആശംസകള്‍.....

നിന്നെക്കുറിച്ച് ചിന്തിക്കാതെ ഒരു ദിവസം പോലും കടന്ന് പോവില്ല. അത്രയേറെ ഞാന്‍ നിന്നേ സ്നേഹിക്കുന്നു, ഹാപ്പി പ്രൊപ്പോസ് ഡേ.....
നമ്മള് ആദ്യമായി കണ്ടുമുട്ടിയ ദിനം എന്നെ വളരെയധികം സന്തോഷവാനാക്കുന്നു, ജീവിതകാലം മുഴുവന്‍ നീ എനിക്കൊപ്പം ഉണ്ടാവുമോ? ഹാപ്പി പ്രൊപ്പോസ് ഡേ.....
എന്റെ ജീവിതത്തിലേക്ക് വന്നതിനും ആ ജീവിതം ഇത്രയേറെ മനോഹരമാക്കിയതിനും നന്ദി.... പ്രൊപ്പോസ് ദിന ആശംസകള്‍...

നിന്നെ പരിചയപ്പെട്ടപ്പോള്‍ മുതല്‍ എനിക്ക് നിന്നെ കുറിച്ച് ചിന്തിക്കാതിരിക്കാന്‍ കഴിയുന്നില്ല. ഞാന്‍ നിന്നെ വളരെ സ്നേഹിക്കുന്നു. നീ എന്നേക്കും എന്റേതായിരിക്കുമോ? ഹാപ്പി പ്രൊപ്പോസ് ഡേ!
ജീവിതകാലം മുഴുവന്‍ ഞാന്‍ നിനക്ക് സന്തോഷം വാഗ്ദാനം ചെയ്യുന്നു, എന്റെ ജീവിതത്തിലുടനീളം ഒരിക്കലും നിന്നെ കൈവിടില്ല... ഹാപ്പി പ്രൊപ്പോസ് ഡേ
ഈ ജീവിതത്തില്‍ ഞാന്‍ ആഗ്രഹിക്കുന്ന ഒരേയൊരു കാര്യം, എല്ലാ ദിവസവും, ഓരോ നിമിഷവും നിങ്ങള്‍ എന്നോടൊപ്പം ഉണ്ടായിരിക്കണം എന്നതാണ്. ഹാപ്പി പ്രൊപ്പോസ് ഡേ!
വളരെ സന്തോഷകരമായ ഒരു പ്രൊപ്പോസ് ഡേ ആശംസിക്കുന്നു. വളരെക്കാലമായി ഞാന്‍ ആലോചിച്ചുകൊണ്ടിരുന്ന ഒരു കാര്യം ഈ ദിനത്തില്‍ പറയാന്‍ കഴിയുന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു. ഹാപ്പി പ്രൊപ്പോസ് ഡേ.....



Click it and Unblock the Notifications
