Latest Updates
-
18 മാസത്തെ ഇടവേളയ്ക്ക് ശേഷം രാകുൽ പ്രീത് സിംഗിന്റെ കരുത്തുറ്റ തിരിച്ചുവരവ്; ഫിറ്റ്നസ് രഹസ്യം ഇതാണ്! -
ഡൽഹിയിൽ കനത്ത മഴ; ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
മുംബൈ മഴക്കാലം: ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ ലളിത വഴികൾ പരീക്ഷിക്കൂ -
2026 ഗുരുപൂർണിമ: സൂര്യ-ഗുരു സംയോഗം; ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, അറിയേണ്ടതെല്ലാം -
ജൂലൈ 28: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ വളർച്ചയും തേടിയെത്തും! -
ചന്ദ്രൻ മകരം രാശിയിലേക്ക്: അശ്വതി മുതൽ രേവതി വരെ ഈ നക്ഷത്രക്കാർക്ക് ഇന്ന് നിർണ്ണായക മാറ്റങ്ങൾ! -
ജൂലൈ 27 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം നഗരം തിരിച്ചുള്ള ശുഭമുഹൂർത്തങ്ങൾ -
36-ാം വയസ്സിലും തിളങ്ങുന്ന കൃതി സനോൺ; 'കോക്ടെയിൽ 2'ന് വേണ്ടി താരം പരീക്ഷിച്ച ആ ഫിറ്റ്നസ് മന്ത്രം ഇതാണ് -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങളും അണുബാധയും: ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആരോഗ്യം സുരക്ഷിതമാക്കാം
Happy Promise Day 2023: വാക്കുകളില്‍ പ്രണയം നിറയും പ്രോമിസ് ഡേ, പ്രിയപ്പെട്ടവരെ ചേര്‍ത്ത് പിടിക്കാം
എല്ലാ പ്രണയവും ആരംഭിക്കുന്നത് തന്നെ പരസ്പരമുള്ള വിശ്വാസത്തിലും നല്കുന്ന ഉറപ്പിലുമാണ്. അതുകൊണ്ട് തന്നെ ആ ഉറപ്പിന് വേണ്ടിയാണ് പ്രോമിസ് ഡേ. പരസ്പരം വഞ്ചിക്കില്ലെന്നും പിരിയില്ലെന്നും ഉറപ്പ് നല്കുന്ന ദിനമാണ് പ്രോമിസ് ഡേ. ഈ ദിനത്തിന് വളരെയധികം പ്രത്യേകതകള്‍ ഉണ്ട്. എത്രയൊക്കെ പ്രശ്നങ്ങളും പിണക്കങ്ങളും ഉണ്ടായാലും അതിനെയെല്ലാം ഇല്ലാതാക്കി വീണ്ടും ഒന്നാണ് എന്ന് സൂചിപ്പിക്കുന്ന ഈ ദിനത്തിന് പ്രത്യേകതകള്‍ നിരവധിയാണ്. ഒരിക്കലും അകലുകയില്ലെന്നും ഏത് പ്രശ്നത്തിലും കൂടെയുണ്ടാവും എന്ന വാക്കാണ് പ്രോമിസ് ഡേയില്‍ ഓരോ കാമുകനും കാമുകിയും പരസ്പരം കൈമാറുന്നത്..

എത്ര വര്‍ഷം കഴിയുമ്പോഴും തങ്ങളുടെ പ്രണയത്തിന്റെ തീവ്രത വര്‍ദ്ധിക്കുകയേ ഉള്ളൂ. അതില്‍ ഒട്ടും കുറവ് വരില്ലെന്നുമാണ് ഓരോ വാലന്റൈന്‍സ് വീക്കിലേയും പ്രോമിസ് ഡേ പറഞ്ഞ് വെക്കുന്നത്. പ്രണയം പലപ്പോഴും സന്തോഷത്തില്‍ അവസാനിക്കണം എന്നില്ല,, ചിലരില്‍ അത് നോവിന്റെ ചെറിയ കണികകള്‍ അവശേഷിപ്പിച്ച് കൊണ്ട് കടന്നു പോവുന്നു. എന്നാല്‍ അടുത്ത പ്രണയ ദിനത്തിലും താന്‍ പങ്കാളിക്ക് കൊടുത്ത വാക്കുകള്‍ ആലോചിച്ച് ദു:ഖിക്കുന്നവര്‍ നിരവധിയാണ്. ഈ പ്രണയവാരത്തില്‍ ഫെബ്രുവരി 11- ശനിയാഴ്ചയാണ് പ്രോമിസ് ഡേ വരുന്നത്. എപ്പോഴും ഒരുമിച്ച് ഉണ്ടായിരിക്കും ഏത് പ്രശ്നത്തിലും പിരിയില്ലെന്നും കൂടെയുണ്ടാവും എന്ന വാക്കില്‍ ആണ് ഈ ദിനത്തില്‍ പ്രണയം ആരംഭിക്കുന്നത്. ഈ ദിനത്തില്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് ചില പ്രണയ സന്ദേശങ്ങള്‍ കൈമാറാം.

സന്ദേശങ്ങള്‍ ഇപ്രകാരം
നിങ്ങള്‍ നിങ്ങളെ തന്നെ കൈമാറുന്ന ഒരു ദിനമാണ് പ്രോമിസ് ഡേ. ഈ ദിനത്തില്‍ വാക്കുകളിലൂടെയാണ് അര്‍ത്ഥം പൂര്‍ണമാകുന്നത്
ചില കാര്യങ്ങളില്‍ നിങ്ങള്‍ നല്കുന്ന ഉറപ്പുകള്‍ക്ക് ആയുസ്സിന്റെ ബലമുണ്ട് വിശ്വാസവും .. ഹാപ്പി പ്രോമിസ് ഡേ.....
എന്ത് വിലകൊടുത്തും വാക്ക് പാലിക്കണം,, അതാണ് പ്രണയം അവിടെയാണ് പ്രണയം. ഹാപ്പി പ്രോമിസ് ഡേ.....
പ്രണയം എപ്പോഴും ഒരു ഉറപ്പ് നല്‍കലാണ്, ഓര്‍മ്മപ്പെടുത്തലാണ്. ഹാപ്പി പ്രോമിസ് ഡേ...
എല്ലാ ഉറപ്പുകളും പാലിക്കാന്‍ സാധിക്കണം എന്നില്ല, അതുകൊണ്ട് പാലിക്കാന്‍ കഴിയുന്ന ഉറപ്പ് നല്‍കുക. ഹാപ്പി പ്രോമിസ് ഡേ....
പ്രണയത്തിലും വിവാഹത്തിലും പരസ്പരവിശ്വാസവും വാക്കിലെ ഉറപ്പുമാണ് ബന്ധം മുന്നോട്ട് കൊണ്ട് പോവുന്നത്.. ഹാപ്പി പ്രോമിസ് ഡേ.....
ഉപാധികളില്ലാതെ സ്നേഹിക്കുക, ആ സ്നേഹം നിങ്ങള്‍ക്ക് സന്തോഷം തിരിച്ച് നല്കുന്നു... ഹാപ്പി പ്രോമിസ് ഡേ....
എല്ലാ പ്രണയിതാക്കള്‍ക്കും ഹൃദയം നിറഞ്ഞ പ്രോമിസ് ഡേ ആശംസകള്‍....

എന്തിനാണ് ഈ ദിനം ആഘോഷിക്കുന്നത്?
പ്രോമിസ് ഡേ എന്തിന് വേണ്ടിയാണ് നാം ആഘോഷിക്കുന്നത് എന്ന് പലര്‍ക്കും അറിയില്ല. വാലന്റൈന്‍സ് വീക്കിലെ അഞ്ചാം ദിവസമാണ് പ്രോമിസ് ഡേ ആഘോഷിക്കുന്നത്. പ്രണയബന്ധങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ അവിഭാജ്യ ഘടകമാണ് വാഗ്ദാനങ്ങളും അതിലൂടെ നാം നല്കുന്ന ഉറപ്പും. ഇത് നിങ്ങളുടെ പ്രണയത്തെ ബന്ധത്തെ ശക്തിപ്പെടുത്തുകയും പങ്കാളികള്‍ തമ്മിലുള്ള വിശ്വാസവും സ്നേഹവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് പ്രത്യേക വാഗ്ദാനങ്ങള്‍ നല്‍കാനും അവ നിറവേറ്റുന്നതിനായി നിങ്ങള്‍ ഈ സമയം അല്പ സമയമെങ്കിലും മാറ്റി വെച്ച് നോക്കൂ. ജീവിതം സന്തോഷകരമായി മാറും.

പ്രോമിസ് ഡേയില്‍ സമ്മാനം
നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് പ്രോമിസ്ഡേയില് നല്കാവുന്ന ചില സമ്മാനങ്ങള്‍ ഉണ്ട്. അതില്‍ മോതിരം സമ്മാനമായി നല്‍കാവുന്നതാണ്. ഇത് ബന്ധത്തെ കൂടുതല്‍ തീവ്രമായതും ശക്തിപ്പെടുത്തുന്നതും ആവുന്നു. ഇത് ബന്ധത്തിന്റെ ഭാവി വികസനത്തിനുള്ള പ്രതീക്ഷയെയാണ് സൂചിപ്പിക്കുന്നത്. കൂടാതെ പ്രിയപ്പെട്ടവര്‍ക്കായി എന്നെന്നും ഒരു വിളിപ്പാടകലെ നിങ്ങളുണ്ടാവുമെന്ന പ്രതീക്ഷയും ഈ സമ്മാനത്തിലൂടെ നിങ്ങള്‍ക്ക് ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നു. വിശ്വാസത്തിന്റെ അടിസ്ഥാനമാണ് ഓരോ പ്രോമിസ് ഡേയും എന്നത് ഓരോരുത്തരും മനസ്സിലാക്കണം.

നിങ്ങള്‍ക്ക് നല്കാവുന്ന മറ്റ് സമ്മാനങ്ങള്‍
നിങ്ങള്‍ക്കും നിങ്ങളുടെ പങ്കാളിക്കും 'അവന്റെ', 'അവളുടെ' പ്രിയപ്പെട്ട സമ്മാനങ്ങള്‍ നല്കി ഈ ദിനം ആഘോഷകരമാക്കാം. ഫോട്ടോ പെന്ഡന്ുകള് നിങ്ങള്‍ക്ക് പ്രിയതമക്ക് നല്‍കാവുന്നതാണ്. അവര്‍ ഇഷ്ടമുള്ള ഫോട്ടോ പെന്‍ഡന്റുകള്‍ നിങ്ങള്‍ക്കും നിങ്ങളുടെ പങ്കാളിക്കും അവിസ്മരണീയമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്നു. കാരണം നിങ്ങള്‍ക്ക് പരസ്പരം ഫോട്ടോ പെന്‍ഡന്റില്‍ ഇടാനും അവ എല്ലായ്പ്പോഴും നിങ്ങളുടെ ഹൃദയത്തോട് അടുപ്പിക്കാനും കഴിയും. ഇതെല്ലാം നിങ്ങളുടെ പ്രണയത്തെ കൂടുതല്‍ തീവ്രമാക്കുന്നു. എല്ലാവര്ക്കും പ്രോമിസ് ഡേ ആശംസകള്‍.



Click it and Unblock the Notifications