Latest Updates
-
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ്
Happy Kiss Day 2023: ചുംബനദിനം: പ്രിയപ്പെട്ടവര്‍ക്ക് ഈ സന്ദേശങ്ങള്‍ അയക്കാം
ഫെബ്രുവരിയിലെ രണ്ടാമത്തെ ആഴ്ച പ്രണയിക്കുന്നവര്‍ക്ക് സന്തോഷം നല്കുന്ന ആഴ്ചയായാണ് കണക്കാക്കുന്നത്. പ്രണയമെന്ന കത്തിജ്വലിച്ച് നില്ക്കുന്ന ഓര്‍മ്മകള്‍ നിറയുന്ന ദിനമാണ് ഈ കിസ് ഡേ അഥവാ ചുംബന ദിനം. ആറ് ദിവസങ്ങള്‍ക്ക് ശേഷം വരുന്ന വാലന്റൈന്‍സ് ദിനം എല്ലാ പ്രണയിതാക്കളും വളരെയധികം സന്തോഷത്തോടെയാണ് വരവേല്‍ക്കുന്നത്. ഫെബ്രുവരി 13-നാണ് കിസ് ഡേ വരുന്നത്. രണ്ട് പേര് ചുംബിക്കുമ്പോള്‍ ലോകം മാറുന്നു എന്ന വാക്യം നമ്മുടെയെല്ലാം മനസ്സിലുണ്ട്. മധുരകരമായ ചുംബനം സൂചിപ്പിക്കുന്നത് തന്നെ നമ്മുടെ ജീവിതത്തിലെ ബന്ധങ്ങളുടെ ശക്തിയെയാണ് കണക്കാക്കുന്നത്. പരിശുദ്ധ പ്രണയവും ഒരു ചുംബനമില്ലാതെ കടന്നു പോകുന്നില്ല. പ്രണയത്തെ ഇത് പലപ്പോഴും ഉന്നതിയില്‍ എത്തിക്കുന്നു. പരസ്പര വിശ്വാസത്തിന്റെ അടയാളത്തെയാണ് ചുംബനം സൂചിപ്പിക്കുന്നത്. ബന്ധം കൂടുതല്‍ ശക്തമാണെന്ന് തീരുമാനിക്കുന്നതാണ് ഓരോ ചുംബനവും.

നല്ലൊരു ചുംബനത്തിലൂടെ പ്രണയം ആഘോഷിക്കാവുന്നതാണ്. പരസ്പര ബഹുമാനവും സ്നേഹവും എല്ലാം ഒരു ചുംബനത്തിലൂടെ വര്‍ദ്ധിക്കുന്നു. ചുംബനം ചില ആരോഗ്യ ഗുണങ്ങള്‍ കൂടി നല്കുന്നു. സൗഹൃദം പ്രകടിപ്പിക്കുന്നതിന് കവിളില്‍ നല്കുന്ന ചുംബനവും ചുണ്ടില്‍ നല്കുന്ന ചുംബനം പ്രണയത്തേയും ആണ് സൂചിപ്പിക്കുന്നത്. പരസ്പരം ഉള്ളറിഞ്ഞ് കൈമാറാവുന്ന ഒരു വിലപ്പെട്ട സമ്മാനം കൂടിയാണ് ഓരോ ചുംബനങ്ങളും. പല സംസ്കാരങ്ങള്‍ അനുസരിച്ച് ചുംബനത്തിനും വിവിധ അര്‍ത്ഥങ്ങള്‍ ഉണ്ട്. ചുംബനം എപ്പോഴും നാം പ്രിയപ്പെട്ട ഒരാള്‍ക്ക് വേണ്ടി കരുതി വെക്കുന്നു. സ്നേഹാര്‍ദ്രമായ ഒരു വികാരം തന്നെയാണ് ഓരോ തുംബനങ്ങളും. ലോകം നമ്മളിലേക്ക് മാത്രമായി ചുരുങ്ങിപ്പോവുന്നതാണ് ഓരോ ചുംബനങ്ങളും. അത്രമേല്‍ മനോഹരമായ ഒന്നാണ് ഓരോ ചുംബനങ്ങളും.
സന്ദേശങ്ങള്‍
ചുംബന ദിനത്തില്‍ നാം പ്രിയപ്പെട്ടവര്‍ക്ക് അയക്കേണ്ട ചില സന്ദേശങ്ങള്‍ ഉണ്ട്.
നിന്നില്‍ നിന്ന് എന്നിലേക്ക് വന്ന് ചേരുന്ന ഓരോ ചുംബനത്തിനും വലുതായി മറ്റൊന്നുമില്ല. ഹാപ്പി കിസ് ഡേ..
നിന്റെ സ്നേഹത്തിനും മധുര ചുംബനങ്ങള്‍ക്കും വേണ്ടിയാണ് എന്റെ ജീവിതം, എപ്പോഴും എന്റെ തൂടെ തന്നെയുണ്ടാവണം എന്ന് ആഗ്രഹിക്കുന്ന.. ചുംബനദിനാശംസകള്

സ്നേഹത്തിന്റെ ഏറ്റവും പരിശുദ്ധ രൂപമാണ് ചുംബനങ്ങള്‍. ഒരു ചുംബനം കൊണ്ട് തന്നെ ജീവിതത്തില്‍ പല മാറ്റങ്ങളും വരുന്നു. ഹാപ്പി കിസ് ഡേ....
നിന്റെ ചുംബനങ്ങള്‍ എന്റെ ജീവനാകുന്നു. അത് നിനക്ക് പകര്‍ന്ന് തരുന്നതിന് ഈ ജീവിതം മുഴുവന്‍ നിനക്കുണ്ട്.. ഹാപ്പി കിസ് ഡേ.....
ഒരു നൂറ് ചുംബനങ്ങള്‍ ഞാന്‍ നിനക്ക് അയക്കാം, ഇതെന്റെ ജീവനാണ്... നിന്റെ ഹൃദയത്തോട് ചേര്‍ത്ത് വെക്കാം... ഹാപ്പി കിസ് ഡേ....
എന്തുകൊണ്ട് ചുംബന ദിനം?

എന്തുകൊണ്ടാണ് നാം ചുംബന ദിനം ആഘോഷിക്കുന്നത് എന്ന് നോക്കാം. സ്നേഹം പ്രകടിപ്പിക്കുന്നതിനുള്ള ഒരു പ്രധാനപ്പെട്ട മാര്‍ഗമാണ് ചുംബനം എന്ന് പറയുന്നത്. ഇത് മാനസിക ഗുണങ്ങളും ആരോഗ്യ ഗുണങ്ങളും എല്ലാം നല്‍കുന്നതാണ്. പങ്കാളിയെ വളരെയധികം വിലമതിക്കുന്നതിനും ഓരോ ചുംബനവും സഹായകമാവുന്നത്. കവി റൂപര്‍ട്ട് ബ്രൂക്ക് ശരിയായി പറഞ്ഞതുപോലെ, 'ഒരു ചുംബനം ഹൃദയത്തെ വീണ്ടും ചെറുപ്പമാക്കുകയും പ്രായത്തെ വേഗത്തില്‍ കുറക്കുകയും ചെയ്യുന്നു'. നിരവധി ആരോഗ്യ ഗുണങ്ങള്‍ ഒരു ചുംബനത്തിന് നല്കാന് സാധിക്കും എന്നത് തന്നെയാണ് ഈ ദിനത്തിന്റെ പ്രത്യേകത.
ഹോര്‍മോണ്‍ മാറ്റങ്ങള്‍

ചുംബനം സന്തോഷകരമായ ഹോര്‍മോണുകളെ പുറത്തുവിടുന്നു എന്ന് നമുക്കെല്ലാം അറിയാം. നിങ്ങളില്‍ വാത്സല്യത്തിന്റേയും സന്തോഷത്തിന്റേയും വികാരങ്ങള്‍ക്ക് ഈ ഹോര്‍മോണ്‍ മാറ്റങ്ങള്‍ സഹായിക്കുന്നു. ഈ സന്തോഷകരമായ ഹോര്ണോമുകള്, അതായത്, ഓക്സിടോസിന്‍, ഡോപാമൈന്‍, സെറോട്ടോണിന്‍ എന്നിവ നിങ്ങള്‍ക്ക് സന്തോഷം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇത് നിങ്ങളുടെ ശരീരത്തിലെ സ്ട്രെസ് ഹോര്‍മോണ്‍ ഇല്ലാതാക്കുന്നു.
ചുംബന ദിനത്തിന് ശേഷം വാലന്റൈന്‍സ് ദിനം
ചുംബന ദിവസത്തിന്റെ അടുത്ത ദിവസമാണ് ഏറെ പ്രതീക്ഷയോടെ എല്ലാവരും കാത്തിരിക്കുന്ന പ്രണയ ദിനം അഥവാ വാലന്റൈന്‍സ് ദിനം. പ്രിയപ്പെട്ട പ്രണയിതാക്കളോടൊപ്പം ആഘോഷിക്കുന്ന ദിനമാണ് ഇത്. വാലന്റൈന്‍സ് ആഴ്ചയിലെ ആഘോഷങ്ങള്‍ ആളുകളുടെ മുഖത്ത് പുഞ്ചിരി വിടര്‍ത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട. ജീവിതത്തില്‍ വളരെയധികം സന്തോഷമാണ് ഓരോ വാലന്റൈന്‍സ് ദിനവും നിങ്ങള്‍ക്ക് നല്‍കുന്നത്. എല്ലാവര്ക്കും ഹാപ്പി കിസ് ഡേ....



Click it and Unblock the Notifications

