For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹഗ് ഡേ; അറിഞ്ഞിരിക്കണം പ്രണയം തുളുമ്പും ദിനത്തെക്കുറിച്ച്

|

ആലിംഗനം വേണ്ടെന്ന് ആര്‍ക്കെങ്കിലും പറയാന്‍ കഴിയുമോ? ഒരു മികച്ച ആലിംഗനം സംരക്ഷണവും വാത്സല്യവും പരിചരണവും പ്രകടിപ്പിക്കുന്നു. ഇത് ഒരു വ്യക്തിയെ ശാന്തവും സുഖപ്രദവുമാക്കാന്‍ സഹായിക്കുന്നു. ആരെയെങ്കിലും ആലിംഗനം ചെയ്യുമ്പോള്‍, രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുകയും സമ്മര്‍ദ്ദം കുറയ്ക്കുകയും ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്ന ഓക്‌സിടോസിന്‍ നമ്മുടെ ശരീരത്തിലേക്ക് പുറപ്പെടുന്നു. ആരോഗ്യപരമായ ഒരു പാട് ഗുണങ്ങള്‍ ഒരു കെട്ടിപ്പിടിക്കലിലൂടെ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത എന്ന് പറയുന്നത് തന്നെ ആലിംഗന ദിനം അഥവാ ഹഗ് ഡേ ആണ് എന്നുള്ളതാണ്.

ഇന്ന് പ്രണയം നിറക്കും പ്രോമിസ് ഡേ; അറിയാം പ്രത്യേകതകള്‍ഇന്ന് പ്രണയം നിറക്കും പ്രോമിസ് ഡേ; അറിയാം പ്രത്യേകതകള്‍

ശാസ്ത്രം അനുസരിച്ച്, ഒരു ആലിംഗനം നിങ്ങളെ തല്‍ക്ഷണം സന്തോഷിപ്പിക്കും! ആലിംഗനം എന്നത് നിങ്ങളുടെ ബന്ധത്തെ ശക്തിപ്പെടുത്തുകയും ഒരു വ്യക്തിയുടെ ഏകാന്തതയും വിഷാദവും ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന ഒരു വൈകാരിക എനര്‍ജിയാണ് എന്നുള്ളതാണ്. നിങ്ങളുടെ ദിവസം എത്ര മോശമായിരുന്നാലും നിങ്ങളുടെ മാനസികാവസ്ഥ മാറ്റാന്‍ ശരിയായ വ്യക്തിയില്‍ നിന്നുള്ള ഒരു ആലിംഗനത്തിന് ശക്തിയുണ്ട്. അതിനാല്‍, ആലിംഗന ദിനം മുഴുവന്‍ വാലന്റൈന്‍സ് ആഴ്ചയിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ്.

ഫെബ്രുവരിയിലെ ആലിംഗന ദിനം 2021 എപ്പോഴാണ്?

ഫെബ്രുവരിയിലെ ആലിംഗന ദിനം 2021 എപ്പോഴാണ്?

ഫെബ്രുവരി 7 ന് റോസ് ദിനത്തോടെ ആരംഭിച്ച വാലന്റൈന്‍സ് ആഴ്ചയുടെ അല്ലെങ്കില്‍ പ്രണയ വാരത്തിന്റെ നീണ്ട ആഘോഷങ്ങള്‍ ഫെബ്രുവരി 14 ന് വാലന്റൈന്‍സ് ദിനത്തോടെ അവസാനിക്കും. ചുംബന ദിനത്തിന് ഒരു ദിവസം മുമ്പും വാലന്റൈന്‍സ് ദിനത്തിന് രണ്ട് ദിവസം മുമ്പും ആഘോഷിക്കുന്ന വാലന്റൈന്‍സ് ആഴ്ചയുടെ അഞ്ചാം ദിവസമാണ് ഹഗ് ഡേ. ഈ ദിനം നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് ഒരു ഹഗ് അല്ലെങ്കില്‍ ആലംിഗനം നല്‍കുന്നത് എന്തുകൊണ്ടും ബന്ധത്തെ പരിപോഷിപ്പിക്കുന്നതാണ്.

ആലിംഗന ദിവസം 2021: തീയതിയും ദിവസവും

ആലിംഗന ദിവസം 2021: തീയതിയും ദിവസവും

ആലിംഗനം വാത്സല്യം, പരിചരണം, സ്‌നേഹം, പിന്തുണ, ജീവിതത്തിലെ എല്ലാ ആശങ്കകളും മറക്കാന്‍ ഒരാളെ സഹായിക്കുന്നു. എല്ലാ വര്‍ഷവും ഫെബ്രുവരി 12 നാണ് ആലിംഗന ദിനം ആഘോഷിക്കുന്നത്. ഈ വര്‍ഷം, ഇത് ഇന്ന് വെള്ളിയാഴ്ച ആഘോഷിക്കും. ഇത് എങ്ങനെ ആഘോഷിക്കാം എന്നുള്ളതാണ് ഓരോ പ്രണയിതാക്കളും അറിഞ്ഞിരിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഒരു ദിനം മാത്രമല്ല എല്ലാ ദിനവും പ്രിയപ്പെട്ടവര്‍ക്ക് ഒരു ഹഗ് നല്‍കേണ്ടതാണ്.

വര്‍ഷത്തില്‍ ഒരു തവണ

വര്‍ഷത്തില്‍ ഒരു തവണ

ആലിംഗന ദിനം വാലന്റൈന്‍സ് ആഴ്ചയിലെ ഏറ്റവും ആഘോഷിക്കപ്പെടുന്ന ദിവസമാണ്. ആലിംഗന ദിനത്തിന്റെ പ്രാധാന്യം അതിന്റെ പേരില്‍ വ്യക്തമാണ്. ഈ ദിവസം, ആളുകള്‍ ഊഷ്മളവും ആശ്വാസപ്രദവുമായ ആലിംഗനത്തിലൂടെ സ്‌നേഹം പ്രകടിപ്പിക്കാന്‍ സാധിക്കുന്നു. നിങ്ങളുടെ സ്‌നേഹം പ്രകടിപ്പിക്കാനുള്ള ഏറ്റവും ലളിതമായ മാര്‍ഗ്ഗമാണ് ആലിംഗനം, അതിനാല്‍ മുന്നോട്ട് പോയി നിങ്ങളുടെ സുഹൃത്തുക്കളെയും മാതാപിതാക്കളെയും പ്രിയപ്പെട്ടവരെയും ആലിംഗനം ചെയ്യുക. പ്രണയിനിക്ക് മാത്രമുള്ളതല്ല ആലിംഗനം. നിങ്ങള്‍ക്ക് പ്രിയപ്പെട്ടവര്‍ ആരായാലും അവരെയെല്ലാം ആലിംഗനം ചെയ്യാവുന്നതാണ്.

ബിയര്‍ ഹഗ്

ബിയര്‍ ഹഗ്

ഏറ്റവും സാധാരണമായ ആലിംഗനങ്ങളിലൊന്നായ ബിയര്‍ ഹഗ് ഏറ്റവും യഥാര്‍ത്ഥവും അര്‍ത്ഥവത്തായതുമാണ്. ഇത് നിങ്ങളുടെ സമ്മര്‍ദ്ദവും ഉത്കണ്ഠയും ഒഴിവാക്കാന്‍ സഹായിക്കുന്നു. ഈ ആലിംഗനം നിങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരാളെ ചുറ്റിപ്പിടിക്കുകയും നിങ്ങളുടെ ബന്ധത്തിന് ഉറപ്പ് നല്‍കുകയും ചെയ്യുന്നു എന്നാണ് അര്‍ത്ഥമാക്കുന്നത്. കരടി ചുറ്റിപ്പിടിക്കുന്നത് പോലെ പിടിക്കുന്നത് കൊണ്ടാണ് ബിയര്‍ ഹഗ് എന്ന് ഇതിനെ പറയുന്നത്.

നീണ്ട ഹഗ്

നീണ്ട ഹഗ്

നാമെല്ലാവരും സുഹൃത്തുക്കള്‍ക്കും മാതാപിതാക്കള്‍ക്കും പങ്കാളിക്കും പതിവായി ആലിംഗനം നല്‍കുന്നവരായിരിക്കും. ഈ ആലിംഗനങ്ങള്‍ ആരെയെങ്കിലും നിങ്ങളുടെ കൈയ്യില്‍ എടുക്കുകയും അവരോട് നിങ്ങളുടെ വികാരങ്ങള്‍ പങ്കിടാന്‍ അവരെ മുറുകെ പിടിക്കുകയും ചെയ്യുന്നു. ഇത് കൂടുതല്‍ സമയം നീണ്ട് നില്‍ക്കുന്നു. ഇതിനെയാണ് നീണ്ട ഹഗ് എന്ന് പറയുന്നത്.

റൊമാന്റിക് ചുംബനത്തോടെ കെട്ടിപ്പിടിക്കുക

റൊമാന്റിക് ചുംബനത്തോടെ കെട്ടിപ്പിടിക്കുക

നിങ്ങള്‍ ഒരു റൊമാന്റിക് ചുംബനം നല്‍കുന്നത് വാലന്റൈന്‍സ് വാരത്തില്‍ നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും മനോഹരമായ ഒന്നാണ്. ഇത് നിങ്ങളുടെ ആത്മാവുമായുള്ള ബന്ധം ശക്തിപ്പെടുത്താനും അവരോടുള്ള നിരുപാധികമായ സ്‌നേഹം പ്രകടിപ്പിക്കാനും സഹായിക്കുന്നു.

പുറകില്‍ നിന്നുള്ള ആലിംഗനം

പുറകില്‍ നിന്നുള്ള ആലിംഗനം

നിങ്ങളുടെ പ്രണയത്തിന് ഒരു സര്‍പ്രൈസ് നല്‍കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അവനോ അവളോ ഒരു ആലിംഗനം നല്‍കുന്നത് ഒരു മോശം ആശയമല്ല. എന്നാല്‍ പുറകില്‍ നിന്നുള്ള ആലിംഗനം നിങ്ങളുടെ പങ്കാളിയോട് താല്‍പ്പര്യമുണ്ടെന്നും രണ്ട് ആളുകള്‍ തമ്മിലുള്ള ശക്തമായ ബന്ധം കാണിക്കുന്നുവെന്നും സൂചിപ്പിക്കുന്നു.

സുഹൃത്തുക്കള്‍ക്കിടയില്‍ ആലിംഗനം '

സുഹൃത്തുക്കള്‍ക്കിടയില്‍ ആലിംഗനം '

സൈഡ്വേസ് ആലിംഗനം' എന്നറിയപ്പെടുന്ന ബഡ്ഡി ആലിംഗനങ്ങള്‍ ഒരു വ്യക്തിക്ക് സുഖകരമാകുന്നതിനായി ഒരു വ്യക്തിയുടെ തോളിലോ അരയിലോ കൈ വയ്ക്കുമ്പോള്‍ നല്‍കപ്പെടുന്നു. ഇത്തരത്തിലുള്ള ആലിംഗനം ദമ്പതികള്‍ക്കിടയില്‍ മാത്രമല്ല സുഹൃത്തുക്കള്‍ക്കിടയിലും വളരെ ജനപ്രിയമാണ്.

ഫ്‌ളര്‍ട്ടി ആലിംഗനം

ഫ്‌ളര്‍ട്ടി ആലിംഗനം

പേര് സൂചിപ്പിക്കുന്നത് പോലെ, പുതുമയുള്ള സ്‌നേഹം പ്രകടിപ്പിക്കുന്നതിനാണ് ഇത്തരത്തിലുള്ള ആലിംഗനം നല്‍കുന്നത്. ഇതില്‍ നേരിയ സ്പര്‍ശനം ഉള്‍പ്പെടുന്നു, ഒപ്പം നിങ്ങളുടെ പങ്കാളിയെ മധുരമുള്ള ആംഗ്യത്തിലൂടെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നതിനും ഈ ആലിംഗനം മികച്ചതാണ്.

English summary

Happy Hug Day 2022: Importance and significance of Hug day

Here in this article we are discussing about importance and significance of happy hug day 2022. Take a look.
X
Desktop Bottom Promotion