Latest Updates
-
വ്രതകാലത്തും മഴക്കാലത്തും ചർമ്മം തിളങ്ങണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ടത് -
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും -
ശ്രാവണ മാസത്തിൽ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും നിറയ്ക്കാം! -
കൊൽക്കത്തയിൽ കനത്ത മഴ; ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
ചൊവ്വ മിഥുനം രാശിയിലേക്ക്: കരിയറിൽ വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ഗ്രഹസംഗമം: പ്രണയത്തിലും പണമിടപാടിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കുക! -
ജൂലൈ 30: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം; ഈ ശുഭമുഹൂർത്തങ്ങൾ വഴിമാറും -
ജൂലൈ 30: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും സന്തോഷവും തേടിയെത്തും! -
കുംഭക്കൂറിൽ ചന്ദ്രൻ: 2026 ജൂലൈ 30-ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ശുഭമുഹൂർത്തങ്ങൾ അറിയാം!
Happy Hug Day 2023: ഈ ഒരു ആലിംഗനത്തില്‍ തീരാത്ത പ്രശ്നങ്ങളില്ല, പ്രണയം ഇങ്ങനെയുമാണ്
ആലിംഗനം എന്നതിന് മനുഷ്യ ജീവിതത്തില്‍ വളരെയധികം പ്രാധാന്യമുള്ള ഒന്നാണ്. ഹഗ് ഡേ, വീര്‍പ്പുമുട്ടലുകളും പ്രശ്നങ്ങളും പ്രതിസന്ധികളും സങ്കടവും ദേഷ്യവും എല്ലാം ചിലപ്പോള്‍ ഒരു ആലിംഗനത്തില്‍ നീര്‍ക്കുമിള പോലെ ഇല്ലാതാവുന്നു. ഇത് നിങ്ങള്‍ക്ക് സുരക്ഷിതത്വവും സംരക്ഷണവും പരിചരണവും നല്കുന്നു. നിങ്ങളെ ശാന്തമാക്കുന്നതിനും സുന്ദരമാക്കുന്നതിനും ഈ ഒരു ആലിംഗനത്തിലൂടെ സാധിക്കുന്നു. ഹഗ് ഡേ അഥവാ ആലിംഗനത്തിന് വേണ്ടിയുള്ള ഒരു ദിനം, ഈ ദിനത്തില്‍ നാം അറിഞ്ഞിരിക്കേണ്ടതും നാം ശ്രദ്ധിക്കേണ്ടതുമായ ചില പ്രധാന കാര്യങ്ങള്‍ ഉണ്ട്. കാരണം ഒരു ആലിംഗനം നല്‍കുന്നത് മാനസിക സന്തോഷം മാത്രമല്ല അത് നമ്മുടെ ആരോഗ്യത്തേയും മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു എന്നതാണ് സത്യം. കാരണം ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഒരു ആലിംഗനത്തിലൂടെ സാധിക്കുന്നു. നമ്മള് ഒരു വ്യക്തിയെ ആലിംഗനം ചെയ്യുമ്പോള്‍ ശരീരം ഓക്സിടോസിന്‍ എന്ന ഹോര്‍മോണ്‍ പുറപ്പെടുവിക്കുന്നു. ഇത് നിങ്ങളുടെ ശരീരത്തിന് സമ്മര്‍ദ്ദം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. സമ്മര്‍ദ്ദം കുറയുമ്പോള്‍ തന്നെ അത് ഹൃദയാരോഗ്യത്തിന് ഗുണകരമായി മാറുന്നു. എന്നാല്‍ ഈ ദിവസത്തിന്റെ പ്രത്യേകത എന്ന് പറയുന്നത് തന്നെ ആലിംഗന ദിനം അഥവാ ഹഗ് ഡേ ആണ് എന്നുള്ളതാണ്.

ശാസ്ത്രം അനുസരിച്ച്, ഒരു ആലിംഗനം നിങ്ങളെ തല്‍ക്ഷണം സന്തോഷിപ്പിക്കും എന്ന് നമുക്കറിയാം. രണ്ട് വ്യക്തികള്‍ തമ്മിലുള്ള ബന്ധത്തെ ശക്തിപ്പെടുത്തുകയാണ് ഓരോ ആലിംഗനവും ചെയ്യുന്നത്. ഇത് ഒരു വ്യക്തിയുടെ ഏകാന്തതയും വിഷാദവും ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങള്‍ എത്തിക്കുന്നു. മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ ശക്തമായ ഒരു പങ്ക് ആലിംഗനം നല്‍കുന്നുണ്ട്. വാലന്റൈന്‍സ് വീക്കിലെ ആരോഗ്യകരവും അതേ സമയം പ്രണയാതരവുമായ ഒരു ദിനമാണ് ഹഗ് ഡേ അഥവാ ആലിംഗന ദിനം. ഫെബ്രുവരി 12-നാണ് ഹഗ് ഡേ ആഘോഷിക്കപ്പെടുന്നത്. വാലന്റൈന്‍സ് വീക്കിലെ അഞ്ചാമത്തെ ദിനത്തിലാണ് ഹഗ്ഡേ ആഘോഷിക്കുന്നത്. ആലിംഗനം വാത്സല്യം, പരിചരണം, സ്നേഹം, പിന്തുണ, ജീവിതത്തിലെ എല്ലാ ആശങ്കകളും ഇല്ലാതാക്കുന്നു തുടങ്ങി നിരവധി ഗുണങ്ങളാണ് ഒരു ആലിംഗനം നിങ്ങള്‍ക്ക് നല്‍കുന്നത്. ഈ ദിനം എങ്ങനെ ആഘോഷിക്കാം എന്നതാണ് ഓരോരുത്തരും അറിയേണ്ടത്. പ്രിയപ്പെട്ടവര്‍ക്ക് ഈ ദിനത്തില്‍ ചില സ്നേഹ സന്ദേശങ്ങളും കൈമാറാം.

പ്രണയ സന്ദേശങ്ങള്‍
ഓരോ തവണയും നീ എന്നെ ആലിംഗനം ചെയ്യുമ്പോള്‍ സ്നേഹം എന്നില്‍ വര്‍ദ്ധിക്കുന്നു... ഹാപ്പി ഹഗ് ഡേ....
നിന്റെ ആലിംഗനം എന്നെ സന്തോഷിപ്പിക്കുന്നു,, ഈ ദിനത്തില്‍ നിനക്ക് ഞാന്‍ എന്റെ പ്രണയം നല്‍കാം. ഹാപ്പി ഹഗ് ഡേ....
നിന്റെ കൈകള്‍ എനിക്ക് ആശ്വാസം നല്കുന്നു, നിന്റെ ചിരിയാണ് ലോകത്തിലെ ഏറ്റവും മികച്ച പ്രകാശം. ഹാപ്പി ഹഗ് ഡേ....

എന്റെ ജീവിതത്തിലെ ഏറ്റവും മോശം ദിനങ്ങളില്‍ നീ എനിക്കൊപ്പം നിന്നതിന് നന്ദി. എന്റെ ഉള്ളിലെ സങ്കടങ്ങളെ ഇല്ലാതാക്കിയതിന് നന്ദി... ഹാപ്പി ഹഗ് ഡേ....
നിന്റെ ആലിംഗനമാണ് എന്റെ സ്ട്രെസ് ബസ്റ്റര്‍, അത് എന്നെ എത്രത്തോളം ശാന്തമാക്കുന്നു എന്ന് നിനക്കറിയില്ല .. ഹാപ്പപി ഹഗ് ഡേ.....
ഞാന്‍ നല്കുന്ന ഓരോ ആലിംഗനത്തിലും സുരക്ഷിതത്വവും സ്നേഹവും വാത്സല്യവുമാണ്.... ഹാപ്പി ഹഗ് ഡേ....

ആയിരം വാക്കുകളേക്കാള്‍ വലുതാണ് സ്നേഹത്തോടെയുള്ള ഒരു ആലിംഗനം. ഹാപ്പി ഹഗ് ഡേ....
പരസ്പരം ആലിംഗനം ചെയ്യുമ്പോള്‍ ലോകം തന്നെ മാറി മറിയുന്നു... ഹാപ്പി ഹഗ് ഡേ....



Click it and Unblock the Notifications
