Latest Updates
-
ഉഷ്ണതരംഗം വരുന്നു; തളരാതിരിക്കാൻ ഈ പാനീയങ്ങൾ കുടിക്കൂ -
ഉഷ്ണതരംഗം: മസിൽ വളർത്താൻ ഈ തെറ്റുകൾ വരുത്തരുത്! -
ഗർഭിണികൾ ശ്രദ്ധിക്കൂ, കഠിനമായ വേനൽച്ചൂട് കുഞ്ഞിനെ ബാധിക്കുമോ? -
കടുത്ത ചൂടിൽ വ്യായാമം ചെയ്യുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഗ്രഹമാറ്റം ഏപ്രിൽ 16: ജീവിതം മാറിമറിയുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇതാ -
രാജയോഗം തേടി അലയുന്നോ? സോഷ്യൽ മീഡിയയിലെ തട്ടിപ്പുകൾ തിരിച്ചറിയൂ -
ഗജകേസരി യോഗം: 5 രാശിക്ക് ഇന്ന് ഭാഗ്യത്തിന്റെ സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 16: കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ആർക്കൊക്കെ? -
രാശിഫലം: കരിയറിൽ വൻ കുതിപ്പ്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും!
Happy Chocolate Day 2023: ചോക്ലേറ്റിനേക്കാള്‍ മധുരമുള്ള പ്രണയവുമായി ചോക്ലേറ്റ് ഡേ
ഇന്ന് ചോക്ലേറ്റ് ഡേ, വാലന്റൈന്‍സ് വീക്കിന്റെ മൂന്നാമത്തെ ദിനം. ഈ ദിനത്തില്‍ നമ്മുടെ പ്രണയപങ്കാളിക്ക് നല്കാന് ഏറ്റവും മികച്ച സമ്മാനം ചോക്ലേറ്റ് തന്നെയാണ് എന്നതില്‍ സംശയം വേണ്ട. പ്രണയത്തിന് മാത്രമായുള്ള ചില ദിവസങ്ങള്‍ അതാണ് ഫെബ്രുവരിയിലെ ഓരോ ദിവസവും. സ്നേഹം മാത്രമാണ് എവിടേയും മാനദണ്ഡം. വാലന്റൈന്‍സ് ദിനത്തിന്റെ മൂന്നാമത്തെ ദിനമായ ഫെബ്രുവി 9-ന് എല്ലാവരും ചോക്ലേറ്റ് ഡേ ആഘോഷിക്കുന്നു. ഈ പ്രത്യേക ദിവസത്തില്‍ പ്രണയം മനസ്സില്‍ സൂക്ഷിക്കുന്ന ആര്‍ക്കും ചോക്ലേറ്റ് സമ്മാനമായി പരസ്പരം സമ്മാനിക്കാം.

പരസ്പരമുള്ള സ്നേഹത്തിന്റേയും വിശ്വാസത്തിന്റേയും പ്രതീകമായാണ് ഓരോ ചോക്ലേറ്റും നാം എല്ലാവരും പരസ്പരം നല്‍കുന്നത്. അത്രയേറെ മധുരതരമാണ് ഓരോ ബന്ധവും എന്നത് തന്നെയാണ് ഇത് സൂചിപ്പിക്കുന്നതും. ചോക്ലേറ്റ് ദിനത്തില്‍ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് അയക്കാവുന്ന സമ്മാനങ്ങളും സന്ദേശങ്ങളും ഇനി ഈ ലേഖനത്തില്‍ ഇതാ. നിങ്ങളുടെ ഈ സ്പെഷ്യല്‍ ദിനം സന്തോഷകരവും കൂടുതല്‍ മധുരതരവുമാക്കൂ....

ചോക്ലേറ്റ് ഡേ
എല്ലാവര്‍ഷവും ഫെബ്രുവരി 9-നാണ് ചോക്ലേറ്റ് ഡേ ആഘോഷിക്കപ്പെടുന്നത്. പ്രണയിക്കുന്നവര്‍ക്ക് പരസപ്രം ഇഷ്ടം പറഞ്ഞതിന് ശേഷം അവരുടെ സമ്മാനങ്ങള്‍ കൈമാറുന്നതിനുള്ള ആദ്യത്തെ ദിനമാണ് ഇന്ന്. നിങ്ങള്‍ക്ക് പങ്കാളിയോടൊപ്പമുള്ള ഓര്‍മ്മകള്‍ക്ക് മധുരം നല്കാന് ചോക്ലേറ്റ് ഡേ ആഘോഷിക്കാം. ഈ ദിനം പ്രിയപ്പെട്ടവനോ പ്രിയപ്പെട്ടവള്‍ക്കോ ഒരു പിടി ചോക്ലേറ്റ് നല്‍കുന്നതിലൂടെ നിങ്ങളുടെ പ്രണയം അവിടെ പൂത്തുലയുന്നു.

സമ്മാനങ്ങള്‍ നല്‍കാം
നിങ്ങളുടെ പ്രിയപ്പെട്ടവള്‍ക്കോ പ്രിയപ്പെട്ടവനോ ഈ ദിനത്തില്‍ ചോക്ലേറ്റ് മാത്രമല്ല സമ്മാനമായി നല്കാന് സാധികക്ുന്നത്. വാലന്റൈന്‍സ് ദിനത്തിലെ ഓരോ ദിനത്തിനും അത്രയേറെ പ്രാധാന്യമാണ് ഉള്ളത്. നിങ്ങള്‍ക്ക് ചോക്ലേറ്റുകള്‍, പൂക്കള്‍, സമ്മാനങ്ങള്‍, മധുരപലഹാരങ്ങള്‍, ഗാഡ്ജറ്റുകള്‍ എന്നിവയെല്ലാം സമ്മാനമാി നല്‍കാവുന്നതാണ്. പലരും സ്വന്തം കൈകൊണ്ട് തന്നെ നിര്‍മ്മിച്ച കേക്കും ചോക്ലേറ്റുകളും നല്കി ഒന്നു കൂടി ബന്ധത്തിന്റെ ആഴം ഉറപ്പിക്കുന്നു. ഇത് കൂടാതെ സ്നേഹ ചുംബനം, സ്നേഹത്തില്‍ പൊതിഞ്ഞ ഒരു ആലിംഗനം, ടെഡി ബിയര്‍ എന്നിവയെല്ലാം നിങ്ങള്‍ക്ക് പ്രണയിക്കുന്നവര്‍ക്ക് സമ്മാനമായി നല്‍കാം.

സന്ദേശങ്ങള്‍
ചോക്ലേറ്റ് ദിനത്തില്‍ നിങ്ങള്‍ക്ക് പ്രിയപ്പെട്ടവര്‍ക്ക് ചില സന്ദേശങ്ങള്‍ കൈമാറാവുന്നതാണ്.
* നീ കഴിക്കുന്ന ഓരോ ചോക്ലേറ്റിലും എന്റെ സ്നേഹത്തിന്റെ മാധുര്യവും നിനക്ക് അറിയാന്‍ സാധിക്കും... ഹാപ്പി ചോക്ലേറ്റ് ഡേ
* ഈ ചോക്ലേറ്റ് മധുരം പോലെ തന്നെ സന്തോഷകരവും അതിമധുരതരവുമാകട്ടെ നമ്മുടെ പ്രണയവും. ഹാപ്പി ചോക്ലേറ്റ് ഡേ....
* ചോക്ലേറ്റ് ഇഷ്ടമുള്ള എല്ലാവര്ക്കും.... ഹാപ്പി ചോക്ലേറ്റ് ഡേ....
* ഈ ചോക്ലേറ്റ് ദിനത്തില്‍, ഞാന്‍ നിനക്ക് ഏറെ പ്രിയപ്പെട്ട ഈ സ്വാദിഷ്ടമായ ചോക്ലേറ്റ് അയയ്ക്കുന്നു, കാരണം ഞാന്‍ എന്നേക്കും നിങ്ങളുടേതായിരിക്കാന് ആഗ്രഹിക്കുന്നു. ഹാപ്പി ചോക്ലേറ്റ് ഡേ...
* ചോക്ലേറ്റ് ഇല്ലാതെ, ചോക്ലേറ്റ് ഡേ പൂര്ണമാവുകയില്ല. യഥാര്‍ത്ഥ സ്നേഹമില്ലാതെ ജീവിതവും വിജയിക്കില്ല. നിനക്ക് എന്റെ പ്രണയമാകാന്‍ സാധിക്കുമോ? ചോക്ലേറ്റ് ദിനാശംസകള്‍, പ്രിയപ്പെട്ടവളേ....

വാലന്റൈന്‍സ് ഡേക്ക് വേണ്ടി കാത്തിരിപ്പ്
പ്രണയ ദിനങ്ങളിലെ ഓരോ ദിവസങ്ങള്‍ കഴിയുന്തോറും പ്രണയിതാക്കള്‍ കാത്തിരിക്കുന്ന വാലന്റൈന്‍സ് ഡേയിലേക്ക് അടുക്കുകയാണ്. നിങ്ങള്‍ ആരോടെങ്കിലും നിങ്ങളുടെ പ്രണയം തുറന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ അതിനുള്ള ദിവസമായിരുന്നു പ്രോപ്പോസ് ഡേ, നിങ്ങള്‍ക്ക് അവര്‍ക്ക് നല്കാവുന്ന ഏറ്റവും നല്ല സമ്മാനങ്ങളില്‍ ഒന്നാണ് ചോക്ലേറ്റ് ഡേ. പ്രണയിക്കുമ്പോള്‍ ഒരു ചോക്ലേറ്റ് എങ്കിലും പരസ്പരം കൈമാറാത്തവര്‍ ഉണ്ടായിരിക്കില്ല. നിങ്ങള്‍ സ്നേഹിക്കുന്നവര്ക്് ഒരു പെട്ടി നിറയേ ചോക്ലേറ്റ് നല്കി നോക്കൂ. അവരുടെ സ്നേഹം നിങ്ങള്‍ക്ക് ആ കണ്ണുകളില്‍ കാണാന്‍ സാധിക്കും.

ആരോഗ്യം പ്രശ്നമോ?
എന്നാല്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവും എന്ന ടെന്‍ഷനൊന്നും ഇനി വേണ്ട. കാരണം ചോക്ലേറ്റ് കഴിച്ചെന്ന് കരുതി അത് ആരോഗ്യത്തിന് പ്രശ്നങ്ങള്‍ വര്ദ്ധിപ്പിക്കുകയൊന്നും ഇല്ല. ദിവസവും ചോക്ലേറ്റ് കഴിക്കുന്നത് ആരോഗ്യത്തിന് യാതൊരു പ്രശ്നവും ഉണ്ടാക്കുന്നില്ല എന്ന് മാത്രമല്ല ഇത് ചര്‍മ്മത്തിന് തിളക്കം നല്‍കുകയും നിങ്ങളുടെ സമ്മര്‍ദ്ദം കുറക്കുകയും ചെയ്യുന്നു എന്നതാണ് സത്യം, അതുകൊണ്ട് കാമുകിക്കോ കാമുകനോ ചോക്ലേറ്റ് നല്‍കിയത് കൊണ്ട് അവരുടെ ആരോഗ്യം മോശമാവും എന്ന ഭയം ഇനി വേണ്ട.



Click it and Unblock the Notifications











