Latest Updates
-
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ
അറിഞ്ഞുവച്ചോളൂ..പെണ്‍കുട്ടികള്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്നത് ആണിന്റെ ഈ 8 ശീലങ്ങള്‍
ഇന്നത്തെക്കാലത്ത് മിക്ക ബന്ധങ്ങളും അധികകാലം നിലനില്‍ക്കില്ല. തെറ്റായ ശീലങ്ങളും പരസ്പര ധാരണക്കുറവുമാണ് ഇതിന് പ്രധാന കാരണം. പെണ്‍കുട്ടികളെ ആകര്‍ഷിക്കാന്‍ ആണ്‍കുട്ടികള്‍ ചിലപ്പോള്‍ ചില തെറ്റുകള്‍ വരുത്തുന്നു. അതുമൂലം അവരുടെ ബന്ധം ദുര്‍ബലമാവുകയും തകരുകയും ചെയ്യുന്നു. നിങ്ങള്‍ ഒരു ബന്ധം ആരംഭിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍, ചില കാര്യങ്ങള്‍ മുന്‍കൂട്ടി മനസ്സില്‍ വയ്ക്കുക. അതുവഴി നിങ്ങളുടെ ബന്ധവും ദീര്‍ഘകാലം നിലനില്ക്കും.
ഒരു ബന്ധത്തിലായിരിക്കുമ്പോള്‍, ആണ്‍കുട്ടികളുടെ ഓരോ ശീലങ്ങളും പെണ്‍കുട്ടികള്‍ ശ്രദ്ധിക്കാറുണ്ട്. ഇതില്‍ ആണ്‍കുട്ടികളുടെ ശരീരഭാഷയും ഒരു പ്രധാന പങ്ക് വഹിക്കുന്നു. ആണ്‍കുട്ടികളുടെ ഏത് ശീലങ്ങളിലാണ് പെണ്‍കുട്ടികള്‍ ആകര്‍ഷിക്കപ്പെടുന്നത് എന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം. ആണ്‍കുട്ടികളുടെ ഈ 8 ശീലങ്ങളാണ് പെണ്‍കുട്ടികള്‍ ഏറ്റവും ഇഷ്ടപ്പെടുന്നത്.

ബഹുമാനം
മറ്റുള്ളവരെ ബഹുമാനിക്കാന്‍ അറിയാവുന്ന ആണ്‍കുട്ടികളെ പെണ്‍കുട്ടികള്‍ ഇഷ്ടപ്പെടുന്നു. സ്ത്രീകളായാലും മുതിര്‍ന്നവരായാലും എല്ലാവരേയും ബഹുമാനിക്കുന്ന ആണ്‍കുട്ടികളെ ഇഷ്ടപ്പെടുന്നതിന് പിന്നിലെ കാരണം, മറ്റുള്ളവരെ ബഹുമാനിക്കുന്ന ആണ്‍കുട്ടി തങ്ങളെയും ബഹുമാനിക്കുമെന്നും ഒരിക്കലും തങ്ങളോട് മോശമായി പെരുമാറില്ലെന്നും പെണ്‍കുട്ടികള്‍ കരുതുന്നു.

ആത്മവിശ്വാസം
പെണ്‍കുട്ടികള്‍ പലപ്പോഴും ആത്മവിശ്വാസമുള്ള ആണ്‍കുട്ടികളെ ഇഷ്ടപ്പെടുന്നു. ആത്മവിശ്വാസമുള്ള ആണ്‍കുട്ടികള്‍ പെണ്‍കുട്ടിയുടെ മുന്നില്‍ അവരുടെ ഹൃദയം തുറക്കാന്‍ മടിക്കില്ല. അവര്‍ വിശ്വസനീയരായിരിക്കേണ്ടതും പ്രധാനമാണ്. അതിനാല്‍ നിങ്ങള്‍ക്ക് ഒരു പെണ്‍കുട്ടിയെ ഇഷ്ടമാണെങ്കില്‍, ആദ്യം അവളുടെ വിശ്വാസം നേടിയെടുക്കുക. എന്തുവിലകൊടുത്തും അത് നിലനിര്‍ത്തുക.

ശുചിത്വം
നിങ്ങള്‍ ഒരു ബന്ധം തുടങ്ങാന്‍ പോകുകയാണെങ്കില്‍ ഉടന്‍ തന്നെ ശുചിത്വം പാലിക്കാന്‍ പഠിക്കുക. വൃത്തിയായി ജീവിക്കാത്ത ആണ്‍കുട്ടികളെ പെണ്‍കുട്ടികള്‍ക്ക് ഒട്ടും ഇഷ്ടമല്ല. പലപ്പോഴും ഇത്തരം ഒരു ശീലം ആണ്‍കുട്ടികളില്‍ കാണപ്പെടുന്നുണ്ട്. അത്ര വളരെ വൃത്തിയായി ജീവിക്കുന്നവരല്ല ആണ്‍കുട്ടികള്‍. നിങ്ങള്‍ക്കും അത്തരമൊരു ശീലമുണ്ടെങ്കില്‍, ഒരു പുതിയ ബന്ധം തുടങ്ങുന്നതിന് മുമ്പ് നിങ്ങളുടെ ശുചിത്വ ശീലം മെച്ചപ്പെടുത്തുക.

ഫാഷന്‍
ആരെങ്കിലും നിങ്ങളെ കാണുമ്പോള്‍ ആദ്യം നിങ്ങളുടെ വസ്ത്രങ്ങളും ശരീരവും മാത്രമേ ദൃശ്യമാകൂ. അതിനാല്‍ ആദ്യത്തെ കാഴ്ച മികച്ചതാക്കാന്‍ ആദ്യം നിങ്ങളുടെ വസ്ത്രവും ശരീരവും നല്ലതായിരിക്കണം. പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ ഫാഷന്‍ ട്രെന്‍ഡ് വളരെയേറെ ഇഷ്ടപ്പെടുന്നു. സ്റ്റൈലിഷും മാന്യവുമായ വസ്ത്രങ്ങള്‍ ധരിക്കുന്ന ആണ്‍കുട്ടികളെ അവര്‍ ഇഷ്ടപ്പെടുന്നു.

പക്വത
ഏതൊരു ബന്ധവും നിലനിര്‍ത്തുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യം തമ്മില്‍ തമ്മില്‍ മനസ്സിലാക്കുന്നതാണ്. നിങ്ങളുടെ നിസ്സാരമോ ബാലിശമോ ആയ പ്രവൃത്തികള്‍ പോലും പെണ്ണിന്റെ ഹൃദയത്തെ തകര്‍ക്കും. നിങ്ങളെയും നിങ്ങളുടെ പെരുമാറ്റത്തെയും നിയന്ത്രിക്കുക. നിങ്ങള്‍ക്ക് ഒരു പെണ്‍കുട്ടിയുടെ ഹൃദയം കീഴടക്കണമെങ്കില്‍ പക്വത അനിവാര്യമാണ്. അല്ലാത്തപക്ഷം ബന്ധത്തില്‍ കാര്യങ്ങള്‍ തെറ്റാനുള്ള സാധ്യത വളരെ കൂടുതലാണ്. പക്വതയോടെ കാര്യങ്ങളെ സമീപിക്കുന്ന ആണിനെ ഏതൊരു പെണ്ണം ഇഷ്ടപ്പെടുന്നു.

സൗഹൃദം
ഒരു പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ത്ഥന നടത്തുന്നതിനുമുമ്പ് നിങ്ങള്‍ ആദ്യം അവളുമായി സൗഹൃദം സ്ഥാപിക്കണം. അവരുമായി സൗഹൃദബന്ധം സ്ഥാപിക്കുന്നതിലൂടെ, നിങ്ങള്‍ക്ക് അവരോട് നിങ്ങളുടെ ഹൃദയം തുറക്കാന്‍ കഴിയും. കൂടാതെ, പെണ്‍കുട്ടികളുടെ മുന്നില്‍ നിങ്ങള്‍ പരിഭ്രാന്തരാകരുത്. സംസാരിക്കാന്‍ നിങ്ങള്‍ ഭയപ്പെടരുത്, ലജ്ജാശീലം പാടില്ല. അല്ലാത്തപക്ഷം പെണ്‍കുട്ടികള്‍ നിങ്ങളില്‍ നിന്ന് അകന്നുപോകും. അത്തരം ആണ്‍കുട്ടികളെ പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമല്ല.

ഫിറ്റ്നസ്
ശാരീരികക്ഷമതയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആണ്‍കുട്ടികളെ പെണ്‍കുട്ടികള്‍ വളരെയേറെ ഇഷ്ടപ്പെടുന്നു. ശാരീരികക്ഷമതയുടെ കാര്യത്തില്‍ ഗൗരവമുള്ള ആണ്‍കുട്ടികളിലേക്കാണ് പെണ്‍കുട്ടികള്‍ കൂടുതല്‍ ആകര്‍ഷിക്കപ്പെടുന്നത്.

കരുതല്‍
പെണ്‍കുട്ടികള്‍ എപ്പോഴും കരുതലുള്ള ആണ്‍കുട്ടികളെ ഇഷ്ടപ്പെടുന്നു. ആണ്‍കുട്ടികള്‍ എല്ലായ്പ്പോഴും തങ്ങളെ പരിപാലിക്കുമെന്ന് തോന്നുമ്പോള്‍ പെണ്‍കുട്ടികള്‍ അവരുടെ ഭാവി അവര്‍ക്കൊപ്പം കാണുന്നു. ആണ്‍കുട്ടികളുടെ കരുതല്‍ സ്വഭാവം പെണ്‍കുട്ടികളെ അവരിലേക്ക് ആകര്‍ഷിക്കുന്നു. പെണ്‍കുട്ടികള്‍ വളരെ വൈകാരികരാണ്. പെണ്‍കുട്ടികള്‍ അവരെ ശ്രദ്ധിക്കുന്ന ആണ്‍കുട്ടികളെയാണ് അധികം ഇഷ്ടപ്പെടുന്നത്.



Click it and Unblock the Notifications
