Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ബന്ധം തകരുമെന്ന് ഉറപ്പിക്കും ലക്ഷണങ്ങള്‍ ഇതാണ്
ചില ബന്ധങ്ങള്‍ ജീവിത കാലം മുഴുവന്‍ യാതൊരു വിധത്തിലുള്ള കോട്ടവും സംഭവിക്കാതെ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ചില ബന്ധങ്ങള്‍ പെട്ടെന്ന് തന്നെ തകര്‍ച്ചയുടെ വക്കിലേക്ക് നീങ്ങുന്നു. എന്നാല്‍ പലരും ഇന്നത്തെ കാലത്ത് സമ്മര്‍ദ്ദകരമായ സാഹചര്യങ്ങളിലൂടെ പലരും കടന്നു പോവുന്നുണ്ട്. എന്നാല്‍ ഇത്തരം അവസ്ഥയില്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയെന്നത് നോക്കാം. പലപ്പോഴും ബന്ധങ്ങളില്‍ സമ്മര്‍ദ്ദം വരുമ്പോള്‍ അത് പലപ്പോഴും നിങ്ങളില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ആരും തികഞ്ഞവരല്ലെന്ന് ആദ്യം മനസ്സിലാക്കേണ്ടതാണ്.
സ്വന്തം പ്രശ്നങ്ങള്‍ ആദ്യം മനസ്സിലാക്കി മുന്നോട്ട് പോയാല്‍ നിങ്ങള്‍ക്ക് പലപ്പോഴും നിങ്ങളുടെ ജീവിതത്തിലെ പ്രശ്നങ്ങളെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നുണ്ട്. ടോക്സിക് സ്വഭാവം നിങ്ങളുടെ ബന്ധത്തെ കീഴടക്കാന്‍ തുടങ്ങിയോ എന്ന് മനസ്സിലാക്കിയാല്‍ ആദ്യം അറിഞ്ഞിരിക്കേണ്ട കാര്യം എന്ന് പറയുന്നത് ചില ലക്ഷണങ്ങള്‍ നിങ്ങളുടെ ബന്ധത്തില്‍ തന്നെ മനസ്സിലാക്കാന്‍ സാധിക്കുന്നു എന്നുള്ളതാണ്. അറിയാന്‍ ഈ ലേഖനം നിങ്ങളെ സഹായിക്കുന്നു.

നിങ്ങളുടെ പ്രശ്നങ്ങള്‍ക്ക് നിങ്ങള്‍ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നു
വളരെ അപൂര്‍വ്വമായി ഉണ്ടാവുന്ന ഒരു പ്രശ്നമാണെങ്കില്‍ പോലും പലപ്പോഴും നിങ്ങള്‍ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിന് തയ്യാറാവുന്നു. നമ്മുടെ ജീവിതത്തില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായാല്‍ അതില്‍ നല്ലൊരു പങ്ക് പലപ്പോഴും നിങ്ങളില്‍ തന്നെ ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് സ്വന്തം പ്രശ്നത്തിന്റെ പേരില്‍ ഇവര്‍ പലപ്പോഴും മറ്റുള്ളവരെ കുറ്റപ്പെടുത്തുന്ന അവസ്ഥയിലേക്ക് എത്തുന്നു.

ഗോസിപ്പ് എന്ന പ്രശ്നം
മറ്റുള്ളവരെക്കുറിച്ച് ഗോസിപ്പ് പറയുന്നത് ഇവര്‍ ശീലമാക്കുന്നു. ഗോസിപ്പ് നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. ഒരു ചെറിയ നിരുപദ്രവകരമായ സംഭാഷണം ആരെയും വേദനിപ്പിക്കില്ലെങ്കിലും, ഉപദ്രവകരമോ ദോഷകരമോ ആയ കാര്യങ്ങള്‍ പറയുമ്പോള്‍ അപകടം സംഭവിക്കുന്നു. അതുകൊണ്ട് ബന്ധങ്ങളില്‍ നിങ്ങള്‍ക്ക് സത്യസന്ധമായി മുന്നോട്ട് പോവാന്‍ സാധിക്കാതെ വരുമ്പോള്‍ പലപ്പോഴും ഗോസിപ്പ് എന്ന പ്രശ്നം അവിടെ ഉടലെടുക്കുന്നു.

സുഹൃത്തുക്കള്‍ ഇല്ലാതിരിക്കുന്നു
നിങ്ങള്‍ ഒരു ടോക്സിന് മനുഷ്യനായി മാറുകയാണ് എന്നുണ്ടെങ്കില്‍ പലപ്പോഴും നിങ്ങളുടെ സുഹൃത്തുക്കള്‍ നിങ്ങളെ വിട്ടു പോവുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്. നിങ്ങളുടെ സുഹൃത്തുക്കള്‍ നിങ്ങളെ ഉപേക്ഷിക്കുകയാണെങ്കില്‍, എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്നത് ആത്മപരിശോധന നടത്തേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്ക് എത്തുന്നുണ്ട്.

ജീവിതത്തിലെ നാടകീയത
നിങ്ങളുടെ ജീവിതത്തിലെ നാടകീയത അല്പം ശ്രദ്ധിക്കേണ്ടതാണ്. എന്തെങ്കിലും മറക്കാനും ഒളിക്കാനും ഉണ്ടാവുമ്പോഴാണ് പലപ്പോഴും ജീവിതത്തിലെ നാടകീയത കൂടുതല്‍ വെളിവാകുന്നത്. ടോക്സിക് ബന്ധങ്ങളാണ് നിങ്ങളില്‍ ഉള്ളത് എന്നുണ്ടെങ്കില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. കാരണം നിങ്ങളും ടോക്സിക് ആയി മാറുകയാണ് എന്നതാണ് ഇതിലൂടെ നിങ്ങള്‍ക്ക് കാണിക്കുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവേണ്ടത്.

നെഗറ്റീവ് കാര്യങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നു
നിങ്ങള്‍ നെഗറ്റീവ് കാര്യങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അത് പലപ്പോഴും നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നുണ്ട് എന്നാണ് കാണിക്കുന്നത്. കൂടുതല്‍ പോസിറ്റീവിറ്റി നിറക്കുന്നതിന് നിങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ നെഗറ്റീവ് കാര്യങ്ങളെ ഒരു പരിധി വരെ മനപ്പൂര്‍വ്വം മറക്കുന്നതിന് ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ നമുക്ക് നമ്മുടെ ഉള്ളിലെ ടോക്സിക് ബന്ധങ്ങളെ ഇല്ലാതാക്കാം.

മിക്ക സംഭാഷണങ്ങളിലും നിങ്ങള്‍ ആധിപത്യം പുലര്‍ത്തുന്നു
നിങ്ങള്‍ ഒരു സുഹൃത്തിനോട് അവസാനമായി സംസാരിച്ചത് ഓര്‍ക്കുക. സംഭാഷണം അങ്ങോട്ടും ഇങ്ങോട്ടും നീങ്ങുകയാണോ അതോ നിങ്ങള്‍ അവരില്‍ ആധിപത്യം ചെലുത്തുകയാണോ ചെയ്യുന്നത്. നിങ്ങളുടെ പ്രശ്നങ്ങളും താല്‍പ്പര്യങ്ങളും ചര്‍ച്ചയില്‍ ആധിപത്യം സ്ഥാപിക്കാന്‍ നിങ്ങള്‍ അനുവദിക്കുകയാണെങ്കില്‍, നിങ്ങള്‍ സ്വയം ഉള്‍ക്കൊള്ളുകയും മറ്റുള്ളവരുടെ വികാരങ്ങള്‍ അവഗണിച്ച് അവരെ അവഗണിക്കുകയും ചെയ്യുന്നു.



Click it and Unblock the Notifications
