Latest Updates
-
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും
പുരുഷന്‍ കിടക്കയില്‍ ഈ തെറ്റുകള്‍ ആവര്‍ത്തിക്കും
ലൈംഗിക ബന്ധം എന്ന് പറയുന്നത് ജീവിതത്തില്‍ വളരെയധികം അത്യാവശ്യമുള്ള ഒന്നാണ്. എന്നാല്‍ പലപ്പോഴും ഇത് കൃത്യമായി അല്ല ജീവിതത്തില്‍ സംഭവിക്കുന്നത് എന്നുണ്ടെങ്കില്‍ അത് കൂടുതല്‍ അപകടത്തിലേക്കും ബന്ധങ്ങളിലെ താളപ്പിഴകളിലേക്കും ആണ് നിങ്ങളെ എത്തിക്കുന്നത്. പ്രത്യേകിച്ച് കിടക്കയില്‍ മിടുക്കനെന്ന് ധരിക്കുന്ന പുരുഷനില്‍ പല വിധത്തിലുള്ള തെറ്റുകളും സംഭവിക്കുന്നുണ്ട്. ഇത് പങ്കാളിയില്‍ ഉണ്ടാക്കുന്ന അസ്വസ്ഥത എന്ന് പറയുന്നത് ചില്ലറയല്ല. ഏറ്റവും മികച്ചത് എന്ന് അവര്‍ കരുതുന്ന പലതും ശരിയായിരിക്കില്ലെന്ന് പുരുഷന്മാര്‍ പലപ്പോഴും മനസിലാക്കുന്നില്ല. പ്രത്യേകിച്ചും നിങ്ങളുടെ ലൈംഗിക ജീവിതത്തെക്കുറിച്ച്.
നിങ്ങളുടെ ചിന്തയിലെ ഒരു ചെറിയ മാറ്റം പോലും നിങ്ങളുടെ ലൈംഗിക ജീവിതത്തില്‍ വളരെയധികം നല്ല മാറ്റങ്ങള്‍ വരുത്തും. നിങ്ങള്‍ ചെയ്യുന്ന ഏഴ് തെറ്റുകളുടെ ഒരു ലിസ്റ്റ് ഇവിടെയുണ്ട്, ഈ ഏഴ് തെറ്റുകള്‍ ഒരു തിരുത്താന്‍ ശ്രമിച്ചാല്‍ നിങ്ങള്‍ക്ക് നല്ലൊരു ലൈംഗിക ജീവിതവും കുടുംബ ജീവിതവും ലഭിക്കുന്നുണ്ട്. ഇവ ഏതൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത്തരം കാര്യങ്ങളെക്കുറിച്ച് നമുക്ക് ചില കാര്യങ്ങള്‍ നോക്കാം. വിവാഹം കഴിച്ചവരും വിവാഹം കഴിക്കാന്‍ പോണവരും എല്ലാം ഇത് അറിഞ്ഞിരിക്കണം.

കിടക്കയില്‍ നിന്ന് തുടക്കം
മിക്ക പുരുഷന്മാരും കരുതുന്നത് കിടപ്പുമുറിയാണ് പ്രണയത്തിനും ലൈംഗികതകക്കും പറ്റി ഏറ്റവും നല്ല സ്ഥലമെന്ന്, എന്നാല്‍ എല്ലായ്‌പ്പോഴും അങ്ങനെയല്ല. സെക്‌സ് തെറാപ്പിസ്റ്റ് ഇയാന്‍ കെര്‍ണറുടെ അഭിപ്രായത്തില്‍, ഒരു പുരുഷന്‍ പ്രകാശം പോലെ വേഗത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പക്ഷേ സ്ത്രീകള്‍ ആരംഭിക്കാന്‍ സമയമെടുക്കും. ആലിംഗനങ്ങളും ചുംബനങ്ങളും നല്‍കുന്നതിന് പലരും മടിക്കുന്നു. ഇവിടെ ലൈംഗിക ബന്ധത്തിന്റെ സമയത്ത് മാത്രമല്ല ആലിംഗനങ്ങളും ചുംബനങ്ങളും വേണ്ടത്. അല്ലാതിരിക്കുമ്പോഴുംനിങ്ങളുടെ പ്രണയം മുന്നോട്ട് വെക്കേണ്ടതാണ് ഈ ആലിംഗനങ്ങളും ചുംബനങ്ങളും. 30 സെക്കന്‍ഡ് ആലിംഗനം ചെയ്യുന്നത് സ്ത്രീകളിലെ ഹോര്‍മോണായ ഓക്‌സിടോസിന്‍ ഉത്തേജിപ്പിക്കുകയും ബന്ധവും വിശ്വാസവും സൃഷ്ടിക്കുകയും ചെയ്യുന്നു.

അവളുടെ ഇഷ്ടം
അവള്‍ക്ക് എന്താണ് വേണ്ടതെന്ന് നിങ്ങള്‍ക്കറിയാമെന്ന് കരുതുക. എങ്കില്‍ അതനുസരിച്ച് പ്രവര്‍ത്തിക്കുക.അല്ലാത്ത പക്ഷം കിടപ്പറയിലും പലപ്പോഴും ആണ്‍പെണ്‍ വ്യത്യാസവും ഭരണവും നടക്കുന്നു. ലൈംഗിക വേളയില്‍ നിങ്ങളുടെ പങ്കാളിയോട് അവരവരുടെ ഇഷ്ടങ്ങള്‍ ചോദിക്കുന്നത് എല്ലായ്‌പ്പോഴും നല്ലതാണ്. 20 അല്ലെങ്കില്‍ 30 വര്‍ഷം മുമ്പുള്ളതുപോലെ ഇന്ന് പല സ്ത്രീകളും വ്യാജ രതിമൂര്‍ച്ഛ അഭിനയിക്കുന്നു. ഇതിന് ഒരു പരിധി വരെ കാരണം പുരുഷനാണ്. അവള്‍ക്ക് വ്യത്യസ്തമായതോ അതില്‍ കൂടുതലോ എന്തെങ്കിലും ആവശ്യമുണ്ടോ എന്ന് ചോദിക്കാന്‍ ഒരിക്കലും മടിക്കരുത്. നല്‍കാന്‍ ശ്രമിക്കുക, ഇത് നിങ്ങളുടെ ലൈംഗിക ജീവിതത്തില്‍ ആവശ്യമായ ഒരുഘടകം തന്നെയാണ് പരസ്പരം അറിഞ്ഞ് മുന്നോട്ട് പോവുക എന്നുള്ളത്.

മിഥ്യാധാരണകള്‍
പല വിധത്തിലുള്ള മിഥ്യാധാരണകളോടെയാണ് പുരുഷന്‍ പലപ്പോഴും സ്ത്രീയെ സമീപിക്കുന്നത്. എന്നാല്‍ സ്ത്രീയുടെ ആര്‍ത്തവ ചക്രത്തെക്കുറിച്ചും അവള്‍ ഇപ്പോള്‍ തന്നെ ആഗ്രഹിക്കുന്നുണ്ടോ എന്നുള്ളതിനെക്കുറിച്ചും എല്ലാം അറിഞ്ഞിരിക്കണം. രണ്ടു പേര്‍ക്കും താല്‍പ്പര്യമുള്ള സമയത്ത് മാത്രമേ ഇത്തരം ബന്ധങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ശ്രമിക്കാവൂ. വേണ്ടത്ര സമയം ശാരീരിക ബന്ധത്തിന്റെ സമയത്ത് സ്ത്രീക്ക് നല്‍കുക. പുരുഷന്റെ ഓരോ നീക്കങ്ങളും ആസ്വദിക്കുന്നതിനുള്ള സമയം സ്ത്രീക്ക് അനുവദിക്കുക. ധൃതിയോടെ ഒരു കാര്യവും ചെയ്ത് തീര്‍ക്കാന്‍ ശ്രമിക്കരുത്. നിങ്ങളുടെ സ്പര്‍ശനത്തോട് അവള്‍ എങ്ങനെ പ്രതികരിക്കുന്നു എന്ന് ആദ്യം മനസ്സിലാക്കുക.

ശരീരം മാത്രമല്ല മനസ്സും
ശരീരം മാത്രമല്ല സത്രീയുടെ മനസ്സും ഈ കാര്യത്തില്‍ വളരെയധികം സെന്‍സിറ്റീവ് ആണ്. പുരുഷന്മാര്‍ പലപ്പോഴും ശാരീരികബന്ധത്തിന് പ്രാധാന്യം നല്‍കുമ്പോള്‍ സ്ത്രീകള്‍ അതിനെ വൈകാരികമായാണ് യസമീപിക്കുന്നത്. പലരും ശാരീരിക ബന്ധത്തിനിടക്ക് സംസാരിക്കുന്നതിന് വിമുഖത കാണിക്കുന്നു. എന്നാല്‍ ഒരു സ്ത്രീ ശാരീരിക ബന്ധത്തിനിടക്ക് പ്രണയാതുരമായ കാര്യങ്ങള്‍ കേള്‍ക്കുന്നതിനും ഇടക്കിടെയുള്ള ചുംബനങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. പുരുഷനെ സംബന്ധിച്ചിടത്തോളം സെക്‌സ് എന്ന് പറയുന്നത് ശാരീരികമായി മാത്രം സംഭവിക്കുന്ന ഒന്നാണ്. എന്നാല്‍ സ്ത്രീകള്‍ക്ക് സെക്‌സ് എന്ന് പറയുന്നത് അവരുടെ വൈകാരിക തലത്തെ കൂടി സ്പര്‍ശിക്കുന്ന ഒന്നാണ്.

അവളുടെ ഓര്‍ഗാസം
പലപ്പോഴും ഓര്‍ഗാസം എന്നുള്ളത് സ്ത്രീകളെ കൂടുതല്‍ ഉത്തേജിതയാക്കുന്നു. എന്നാല്‍ മിക്ക ലൈംഗിക നിലകളും സ്ത്രീകളില്‍ ഓര്‍ഗാസം ഉണ്ടാവുന്നില്ല. നേരിട്ട് ഉത്തേജിപ്പിക്കുന്നില്ല. ഓറല്‍ സെക്സിന് ലൈംഗിക ബന്ധത്തേക്കാള്‍ കൂടുതല്‍ രതിമൂര്‍ച്ഛ നല്‍കുന്നുവെന്ന് വിദഗ്ദ്ധര്‍ പറയുന്നു. സ്ത്രീകള്‍ക്ക് കൂടി കംഫര്‍ട്ട് ആവുന്ന തരത്തിലുള്ള പൊസിഷന്‍ പരീക്ഷിക്കാന്‍ ശ്രദ്ധിക്കുക. അല്ലാത്ത പക്ഷം അത് കൂടുതല്‍ ബുദ്ധിമുട്ട് സ്ത്രീകളില്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് പുരുഷന്‍ സ്ത്രീയെ അറിഞ്ഞ് വേണം ഇത്തരം കാര്യങ്ങള്‍ക്ക് മുന്‍കൈയ്യെടുക്കുന്നതിന്.

മോശമായി സംസാരിക്കുക പെരുമാറുക
ഭാര്യക്കും ഭര്‍ത്താവിനും കുടുംബ ജീവിതത്തില്‍ തുല്യ സ്ഥാനമാണ് ഉള്ളത്. ഇത് പോലെ തന്നെയാണ് ലൈംഗിക ജീവിതത്തിന്റെ കാര്യത്തിലും. കാരണം ബെഡ്‌റൂമില്‍ ഭാര്യ ഭര്‍ത്താവിന്റെ അടിമയാണ് എന്നുള്ള ചിന്തയിലൂടെ സ്ത്രീകള്‍ കടന്നു പോയിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. തനിക്ക് വേണ്ടതെല്ലാം ചെയ്യാവുന്ന ലൈംഗികതക്ക് ഉപയോഗിക്കുന്ന ഒരു ഉപകരണം എന്ന് തരത്തില്‍. എന്നാല്‍ ഇതെല്ലാം ഇന്ന് മാറി. പെണ്ണിന് എന്താണ് ആവശ്യം എന്നുള്ളത് ഇന്ന് പെണ്ണ് തുറന്ന് പറയുന്ന അവസ്ഥയിലേക്ക് നമ്മള്‍ എത്തിയിട്ടുണ്ട്. ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോഴും അല്ലെങ്കിലും പെണ്ണിന് അല്ലെങ്കില്‍ പങ്കാളിക്ക് അര്‍ഹിക്കുന്ന ബഹുമാനം കൊടുക്കാന്‍ ശ്രദ്ധിക്കണം.

ബന്ധപ്പെട്ട ശേഷം
ബന്ധപ്പെട്ട ശേഷം പുരുഷന്‍മാര്‍ അതീവ ക്ഷീണിതരായിരിക്കും. എന്നാല്‍ ഈ സമയം തിരിഞ്ഞ് കിടക്കുകയോ പങ്കാളിയെ അവഗണിച്ച് ഉറങ്ങുകയോ ചെയ്യുന്നത് സ്ത്രീകളില്‍ പിന്നീട് ഇത്തരം ബന്ധത്തില്‍ നിന്ന് അകന്നു പോവുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നുണ്ട്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ പുരുഷന്‍മാര്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ടതാണ്. പങ്കാളിക്ക് പ്രാധാന്യം നല്‍കുക എന്നുള്ളത് തന്നെയാണ് ഇതിലൂടെ അര്‍ത്ഥമാക്കുന്നത്. ഒരിക്കലും പങ്കാളിയെ അവഗണിക്കരുത് എന്നുള്ളതാണ് ഏതൊരു പുരുഷനും ശ്രദ്ധിക്കേണ്ടത്.



Click it and Unblock the Notifications











