Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
സേഫ് സെക്സ് പുരുഷനാണ് ആനന്ദവും അലംഭാവവും
കുടുംബത്തിന്റെ ഭദ്രതക്കും സന്തോഷത്തിനും ആനന്ദത്തിനും ലൈംഗികതക്കുള്ളല പങ്ക് ചില്ലറയല്ല. ഏത് പ്രായത്തിലും പുരുഷന്മാര്ക്ക് ലൈംഗിക തൃഷ്ണ അല്പം കൂടുതലാണ്. മനുഷ്യരുടെ നിലനില്‍പ്പിന് ഏറ്റവും അധികം അത്യാവശ്യമുള്ള ഘടകങ്ങളില്‍ പ്രധാനപ്പെട്ടതാണ് ലൈംഗിക ബന്ധം. ഭാര്യ ഭര്‍തൃബന്ധത്തിന്റെ അടിസ്ഥാനം വിശ്വാസവും സ്നേഹവും മാത്രമല്ല. നല്ല കരുതലുള്ള സുരക്ഷിതമായ ലൈംഗിക ബന്ധം കൂടിയാണ് അത്യാവശ്യമായിട്ടുള്ളത്. മലയാളിയുടെ ലൈംഗിക സമീപനത്തില്‍ ഏറ്റവും അധികം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
സേഫ് സെക്സ് എന്നത് ഏറ്റവും അധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. ലൈംഗിക രോഗങ്ങള്‍ മുതല്‍ ഡിപ്രഷന് പോലുള്ള അസ്വസ്ഥതകള്‍ വരെ ലൈംഗിക ബന്ധത്തില്‍ സുരക്ഷിതത്വം ഇല്ലെങ്കില്‍ ഉണ്ടാവുന്നതാണ്. അസംതൃപ്തമായ സെക്സ് കുടുംബ ജീവിതത്തെ വളരെയധികം ബാധിക്കുന്നുണ്ട്. സെക്സ് ആരോഗ്യകരവും ആനന്ദകരവും ആക്കുന്നതിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

ശരീരസ്രവങ്ങള്‍ ശ്രദ്ധിക്കണം
ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ശരീര സ്രവങ്ങള്‍ പലപ്പോഴും കലരുന്നുണ്ട്. ഇത് പരസ്പരം പകരാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ചുംബിക്കുമ്പോഴും ലിംഗ യോനീ സംഭോഗത്തില്‍ ഏര്‍പ്പെടുമ്പോഴും പലപ്പോഴും സ്രവങ്ങള്‍ പരസ്പരം കലരുന്നുണ്ട്. ഇത് സുരക്ഷിതമല്ലെങ്കില്‍ അത് എയ്ഡ്സ് പോലുള്ള രോഗങ്ങള്‍ വരെ ഉണ്ടാക്കുന്നതിന് കാരണമാകുന്നുണ്ട്. ഇതെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍
ലൈംഗികാവയവങ്ങളില്‍ എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകളോ മുറിവുകളോ ഉണ്ടെങ്കില്‍ വളരെയധികം ശ്രദ്ധിക്കണം. മാത്രമല്ല അത് മാറുന്നത് വരെ ലൈംഗിക ബന്ധത്തില്‍ നിന്ന് വിട്ടു നില്‍ക്കണം. എന്തെങ്കിലും തരത്തിലുള്ള രോഗ ലക്ഷണങ്ങളോ മറ്റോ കണ്ടെത്തിയാല്‍ അത് മറച്ച് വെക്കാതെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കുക. പെട്ടെന്ന് തന്നെ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്.

അണുബാധ
അണുബാധ പോലുള്ള പ്രശ്നങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പുരുഷന്മാര് ലൂബ്രിക്കേറ്റഡ് കോണ്ടം ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം. ഇത് പലപ്പോഴും ലൈംഗികാവയവങ്ങളില്‍ അണുബാധ ഉണ്ടാവുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഉപയോഗിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇവയില്‍ സൂക്ഷ്മ രോഗാണുക്കള്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ലൂബ്രിക്കന്റുകള്‍ ഉപയോഗിക്കാം
ലൂബ്രിക്കന്റുകള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം. ഇവ വാട്ടര്‍ ബേസ്ഡ് ആയവ തിരഞ്ഞെടുക്കുക. ഒരിക്കലും ഓയില്‍ ബേസ്ഡ് ആയവ തിരഞ്ഞെടുക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. മാത്രമല്ല ചിലര്‍ സ്വകാര്യഭാഗത്ത് വെളിച്ചെണ്ണ പോലുള്ളവ ഉപയോഗിക്കുന്നുണ്ട്. ഇത് അണുബാധ പോലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. ഇത് പലപ്പോഴും ലൈംഗികാവയവങ്ങളില്‍ അണുബാധയുണ്ടാവുന്നതിനും കാരണമാകുന്നുണ്ട്.

വ്യത്യസ്ത പൊസിഷനുകള്‍
വ്യത്യസ്ത പൊസിഷനുകള്‍ പരീക്ഷിക്കുന്നവരിലും പലപ്പോഴും സുരക്ഷിത സെക്സ് നടക്കണം എന്നില്ല. അതുകൊണ്ട് ലൈംഗികാവയവങ്ങള്‍ നല്ലതു പോലെ വൃത്തിയാക്കിയ ശേഷം മാത്രമേ ലൈംഗിക ബന്ധത്തില്‍ വ്യത്യസ്തത പരീക്ഷിക്കാവൂ.. അല്ലെങ്കില്‍ അത് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ചിലര്‍ക്ക് സംതൃപ്തി ലഭിക്കാത്ത അവസ്ഥ വരെ ഉണ്ടാവുന്നുണ്ട്. ഇവര്‍ ഏറെ കരുതല്‍ ഓരോ പൊസിഷനിലും സ്വീകരിക്കേണ്ടതാണ്.

സുരക്ഷാ മാര്‍ഗ്ഗങ്ങള്‍
സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ സേഫ് സെക്സിന് വളരെ അത്യാവശ്യമാണ്. എന്നാല്‍ സ്ത്രീകളേക്കാള്‍ പുരുഷന്മാരാണ് സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നവരില്‍ അലംഭാവം കാണിക്കുന്നത്. ഇത് ലൈംഗികാനന്ദം വര്‍ദ്ധിപ്പിക്കുമെങ്കിലും എയ്ഡ്സ്, ലൈംഗിക രോഗങ്ങള്‍, സെര്‍വ്വിക്കല്‍ ക്യാന്‍സര്‍ പോലുള്ള പ്രശ്നങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. 18-നും 25-നും ഇടയില്‍ പ്രായമുള്ള സ്ത്രീകളിലും പുരുഷന്മാരിലും ആണ് ഇത്തരം അലംഭാവം കാണപ്പെടുന്നത്.

കോണ്ടം ഉപയോഗിക്കുന്നവരില്‍
എന്നാല്‍ പങ്കാളിയോടുള്ള ആഴം മൂലം പല സ്ത്രീകളും കോണ്ടം ഉപയോഗിക്കുന്നതില്‍ നിന്ന് പങ്കാളിയെ പിന്‍വലിക്കുന്നു. ഇത് ഇവരെ തന്നെ അപകടത്തിലേക്ക് ആക്കുന്ന അവസ്ഥയിലേക്കാണ് എത്തിക്കുന്നത്. ഇതിന് ഏറ്റവും അധികം ശ്രദ്ധിക്കേണ്ടതും ചെറുപ്പക്കാരാണ്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധയോടെ കാണേണ്ടതാണ്. അതുകൊണ്ട് ശ്രദ്ധിക്കുക. സുരക്ഷിത ബന്ധത്തിന് കോണ്ടം വളരെ അത്യാവശ്യമാണ്. അല്ലെങ്കില്‍ ഇത് പലപ്പോഴും അനാവശ്യ ഗര്‍ഭധാരണം പോലുള്ളവയിലേക്കും നയിക്കുന്നു.



Click it and Unblock the Notifications
