Latest Updates
-
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
കിടക്കയിലും പുതുമയാഗ്രഹിക്കുന്ന പെണ്ണിനെ അറിയണം
പങ്കാളികള്‍ പരസ്പരം മനസ്സിലാക്കി താല്‍പ്പര്യത്തോടെ ജീവിച്ചാല്‍ മാത്രമേ ജീവിതം പൂര്‍ണതയില്‍ എത്തുകയുള്ളൂ. പരസ്പരം മനസ്സിലാക്കുക എന്നാല്‍ അത് എല്ലാ തരത്തിലും മനസ്സിലാക്കുക എന്ന് തന്നെയാണ് അര്‍ത്ഥമാക്കുന്നത്. പങ്കാളിയുടെ മനസ്സ് കൃത്യമായി മനസ്സിലാക്കി അവര്‍ക്ക് വേണ്ടതെല്ലാം ചെയ്താല്‍ അത് നിങ്ങളുടെ ജീവിതം ഉഷാറായി മുന്നോട്ട് പോവുന്നതിന് സഹായിക്കുന്നുണ്ട്. കിടപ്പറയില്‍ സ്ത്രീ ആഗ്രഹിക്കുന്ന ചില കാര്യങ്ങള്‍ ഉണ്ട്. ഇത്തരം കാര്യങ്ങള്‍ ആദ്യം മനസ്സിലാക്കുകയാണ് പുരുഷന് ചെയ്യേണ്ടത്.
കിടപ്പറയില്‍ ഒരു സ്ത്രീ സ്വകാര്യമായി ആഗ്രഹിക്കുന്ന ചിലതുണ്ടാവും. എന്നാല്‍ ഇവ എന്താണെന്ന് പലപ്പോഴും പുരുഷന്മാര് മനസ്സിലാക്കുന്നില്ല. അതുകൊണ്ട് തന്ന ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധയോടെ വേണം. കുടുംബജീവിതത്തിന്റെ അടിത്തറ ഉറക്കേണ്ടത് നല്ല രീതിയില്‍ കുടുംബം കൊണ്ട് പോവുന്നതിന് അത്യാവശ്യമായിട്ടുള്ള ഒന്നാണ്. പുരുഷനില്‍ നിന്ന് സ്ത്രീ ആഗ്രഹിക്കുന്ന ചില കാര്യങ്ങള്‍ ഉണ്ട്. ലൈംഗികത എന്ന് പറയുന്നത് ജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങളില്‍ ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. എന്തൊക്കെയാണ് സ്ത്രീ തന്റെ പുരുഷനില്‍ നിന്ന് സ്വകാര്യമായി ആഗ്രഹിക്കുന്ന ചിലത് എന്ന് നമുക്ക് നോക്കാം.

അപകര്‍ഷതാ ബോധം
പല സ്ത്രീകളിലും കണ്ടു വരുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ് അപകര്‍ഷതാ ബോധം. തന്റെ ശരീരത്തെക്കുറിച്ച് പലപ്പോഴും പല വിധത്തിലുള്ള ചിന്തകള്‍ സ്ത്രീകളെ അലട്ടുന്നു. തനിക്ക് ഭര്‍ത്താവിനെ തൃപ്തിപ്പെടുത്തുന്നതിനോ ആകര്‍ഷിക്കുന്നതിനോ ഉള്ള കഴിവില്ല എന്നതാണ് പലപ്പോഴും പല സ്ത്രീകളേയും മാനസിക സമ്മര്‍ദ്ദത്തില്‍ ആക്കുന്നത്. എന്നാല്‍ ഭാര്യയുടെ ചെറിയ മാറ്റം പോലും ഭര്‍ത്താവ് അറിഞ്ഞിരിക്കണം. അത് ശാരീരികമാണെങ്കിലും മാനസികമാണെങ്കിലും ഭര്‍ത്താവ് പൂര്‍ണമായും ഭാര്യയെ അറിഞ്ഞിരിക്കണം. പങ്കാളിയുടെ സൗന്ദര്യത്തെക്കുറിച്ച് ഇടക്കെങ്കിലും പറയണം. ഇത് സ്ത്രീകളില്‍ ഒളിഞ്ഞിരിക്കുന്ന അപകര്‍ഷതാ ബോധത്തെ ഇല്ലാതാക്കി നല്ല ലൈംഗിക ജീവിതം നിങ്ങള്‍ക്ക് നല്കുന്നു.
പങ്കാളിയെ സന്തോഷിപ്പിക്കാന്‍
പങ്കാളിയെ സന്തോഷിപ്പിക്കുന്നതിനാണ് എപ്പോഴും ശ്രമിക്കേണ്ടത്. എന്നാല്‍ ലൈംഗിക ബന്ധത്തില്‍ രതിമൂര്ച്ഛയിലൂടെ മാത്രമേ അതിന് സാധിക്കൂ എന്ന് വിചാരിക്കുന്നത് മണ്ടത്തരമാണ്. കാരണം സ്ത്രീകള്‍ക്ക് സന്തോഷിക്കാന്‍ അതിന്റെ ആവശ്യമില്ല എന്നതാണ് സത്യം. കാരണം ഭര്‍ത്താവിന്റെ പിന്തുണയും സ്നേഹവും മാത്രമാണ് ഏതൊരു പെണ്ണും കിടക്കയില്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ രതിമൂര്ച്ഛക്കെല്ലാം രണ്ടാം സ്ഥാനം മാത്രമാണ് എപ്പോഴും പെണ്ണ നല്‍കുന്നത്. ഇത്തരം കാര്യങ്ങളെക്കുറിച്ച് ആലോചിച്ച് പുരുഷന് തലപുകക്കേണ്ട ആവശ്യമില്ല എന്നതാണ് സത്യം.
തലോടലും ആലിംഗനവും
സ്ത്രീ ഏറ്റവും ആഗ്രഹിക്കുന്നത് പങ്കാളിയുടെ തലോടലും ആലിംഗനവും എല്ലാമായിരിക്കും. എന്നാല്‍ സെക്സ് എന്നത് പുരുഷനെ സംബന്ധിച്ചിടത്തോളം വളരെ സീരിയസ് ആയിട്ടുള്ള കാര്യമായിരിക്കും. എപ്പോഴും വികാരപരമായി ചിന്തിക്കാനാണ് സ്ത്രീ ആഗ്രഹിക്കുന്നത്. എന്നാല്‍ പുരുഷനാകട്ടെ വളരെയധികം സീരിയസായി ഇതിനെ കാണുന്നു. പക്ഷേ സ്ത്രീക്കാവശ്യം റൊമാന്റിക് ആയി സംസാരിക്കുന്നതും തലോടലും ആലിംഗനവും ചുംബനങ്ങളും എല്ലാമാണ്. ഇത്തരം കാര്യങ്ങളെക്കുറിച്ച് പുരുഷന് അത്ര ബോധവാനായിരിക്കില്ല. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ക്ക് എപ്പോഴും കിടപ്പറയില്‍ പ്രാധാന്യം നല്‍കുക. എന്നാല്‍ മാത്രമേ അത് നിങ്ങളുടെ ലൈംഗിക ജീവിതം നല്ല രീതിയില്‍ മുന്നോട്ട് പോവുന്നതിന് സഹായിക്കുകയുള്ളൂ.



Click it and Unblock the Notifications
