Latest Updates
-
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം
ആണറിയേണ്ട ആദ്യരാത്രി കാര്യങ്ങള്...
ആണറിയേണ്ട ആദ്യരാത്രി കാര്യങ്ങള്...
സെക്സ് സ്ത്രീ പുരുഷ സംഗമമാണെന്നു പറഞ്ഞാല് തെറ്റില്ല. ശാരീരിക സുഖം എന്നതിനുപരിയായി പല തരത്തിലെ ആരോഗ്യപരമായ, മാനസികമായ, പ്രതുല്പാദനപരമായ ഗുണങ്ങള് നല്കുന്ന ഒന്നാണിത്.
ആദ്യ സെക്സിനെ കുറിച്ചു പ്രതീക്ഷകളുള്ളതു പോലെ തന്നെ ആശങ്കകളും സാധാരണമാണ്. സ്ത്രീയേക്കാള് പുരുഷന്മാര്ക്കാണ് ഇതു കൂടുതല് എന്നാണ് പഠനങ്ങള് പറയുന്നത്. കാരണം പുരുഷനെ സംബന്ധിച്ചിടത്തോളം പുരുഷത്വം എന്നത് സെക്സുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. സ്ത്രീയെ സംതൃപ്തയാക്കാന് സാധിയ്ക്കാത്തത് തങ്ങളുടെ പൗരുഷക്കുറവാണെന്ന ചിന്തയും പുരുഷ വര്ഗത്തിനു പൊതുവേയുണ്ട്.
ഇത്തരം കാരണങ്ങള് കൊണ്ടു തന്നെ ആദ്യ സെക്സില് അമിതാവേശം കാട്ടി പണി കിട്ടുന്നവരുമുണ്ട്. ആദ്യ സെക്സില് പുരുഷന്മാര് അറിയേണ്ട ചില സുപ്രധാന കാര്യങ്ങളുമുണ്ട്. ഇതെക്കുറിച്ചറിയൂ.

ഉത്കണ്ഠയോടെ
ഉത്കണ്ഠയോടെ സെക്സിനെ സമീപിയ്ക്കരുത്. ഇത് ആദ്യത്തെ ഒരു ദിവസം കൊണ്ടു ശരിയാകുന്നതല്ല എന്നു മനസിലാക്കുക. എല്ലാവര്ക്കും ആദ്യ അനുഭവം അത്ര വിജയമാകണമെന്നില്ല. എന്നു കരുതി നിരാശപ്പെടേണ്ടതുമില്ല.

നീണ്ടു നില്ക്കുന്ന ഉദ്ധാരണം
നീണ്ടു നില്ക്കുന്ന ഉദ്ധാരണം, അതും മണിക്കൂറുകള് സിനിമകളില് മാത്രമേ കാണാനാകൂവെന്നു തിരിച്ചറിയുക. ഇതു പ്രതീക്ഷിച്ചിരുന്നാല് നിരാശയാകും, ഫലം. പഠനങ്ങള് പ്രകാരം മിക്ക പുരുഷന്മാരിലും ലൈംഗിക ബന്ധം ആരംഭിച്ച് 3 മുതല് 5 മിനുട്ടിനുള്ളില് സ്ഖലനം സംഭവിക്കും.

ലിംഗത്തിന്റെ വലിപ്പക്കുറവു കാരണം
ലിംഗത്തിന്റെ വലിപ്പക്കുറവു കാരണം പ്രയാസമനുഭവിയ്ക്കുന്ന പുരുഷന്മാരുമുണ്ട്. എന്നാല് ലിംഗവലിപ്പമല്ല, സെക്സിന്റെ, സ്ത്രീ സംതൃപ്തിയുടെ അളവു കോല്. അമിത വലിപ്പമുള്ള ലിംഗം പൊതുവേ സ്ത്രീകള്ക്കു വേദനയുളവാക്കുകയാണ് ചെയ്യുക.

ഗര്ഭധാരണം
ഗര്ഭധാരണം വേണ്ടായെങ്കില് ഉചിതമായ ഗര്ഭനിരോധനോപാധികള് ഉപയോഗിയ്ക്കുക. കോണ്ടംസ് പോലുള്ള ലൈംഗികജന്യ രോഗങ്ങളില് നിന്നും സംരക്ഷണം നല്കുകയും ചെയ്യും. ആര്ത്തവങ്ങള്ക്കിടയിലുള്ള പ്രത്യേക സമയത്ത് ഗര്ഭനിരോഘന മാര്ഗ്ഗങ്ങള് ഉപയോഗിക്കാതെയുള്ള സെക്സ് സുരക്ഷിതമാണെന്ന് ചിലര് പറയും.എന്നാല് സുരക്ഷിത സമയം എന്നറിയപ്പെടുന്ന ഈ കാലയളവിലും ഗര്ഭധാരണ സാധ്യതയുണ്ട്.

പങ്കാളിയുടെ ഇഷ്ടവും
പങ്കാളിയുടെ ഇഷ്ടവും മാനസിക നിലയുമെല്ലാം പ്രധാനം. നിര്ബന്ധ സെക്സ് ദോഷം വരുത്തും. പങ്കാളിയെ വേദനിപ്പിയ്ക്കാതെ സെക്സിന് മുന്കയ്യെടുക്കുക.ഉഭയകക്ഷി സമ്മതത്തോടെയല്ലാതെ സെക്സിന് മുതിരരുത്. ഇത് പരസ്പരമുള്ള ബന്ധം തന്നെ വഷളാക്കിയേക്കും.ബലം തെളിയിക്കാനുള്ള ഉപകരണമല്ല, സ്ത്രീ ശരീരമെന്ന കാര്യവും ഓര്മയില് വേണം.



Click it and Unblock the Notifications
