പ്രണയ ബന്ധങ്ങള്‍ തകിടം മറിയുന്നുവോ? കാരണം നക്ഷത്രങ്ങളാകാം

നിങ്ങളുടെ നക്ഷത്രം അനുസരിച്ച് വ്യക്തിയെന്ന നിലയില്‍ നിങ്ങള്‍ക്ക് പിഴക്കുന്നത് എവിടെ എന്ന് നോക്കാം.

By Anjaly Ts

റിലേഷന്‍ഷിപ്പ് കോട്ടമൊന്നും തട്ടാതെ മുന്നോട്ടു കൊണ്ടുപോകുന്നതിനുള്ള പ്രയത്‌നങ്ങളെല്ലാം ഫലം കാണാതെ പോകുന്നതിന്റെ നിരാശയിലാണോ നിങ്ങള്‍? എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്നോര്‍ത്ത് തലപുകഞ്ഞ് ആലോചിച്ച് നിങ്ങള്‍ സമയം ഒരുപാട് കളഞ്ഞിട്ടുമുണ്ടാകും.

Efd

എന്നാല്‍ ഈ അവസരങ്ങളില്‍ വില്ലനായി എത്തിയിട്ടുണ്ടാവുക രാശി നക്ഷത്രങ്ങളുമായിരിക്കും. നെറ്റിച്ചുളിക്കേണ്ട. ഒരു വ്യക്തിയുടെ ജീവിതത്തില്‍ നടക്കുന്ന കാര്യങ്ങളില്‍ എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്ന് പറയാന്‍ രാശി നക്ഷത്രങ്ങള്‍ക്ക് സാധിക്കും. ഇവിടെ ഈ ആര്‍ട്ടിക്കിളിലൂടെ എന്തുകൊണ്ട് നിങ്ങളുടെ റിലേഷനില്‍ താളപ്പിഴകള്‍ ഉണ്ടാകുന്നുവെന്നതിന് കാരണം രാശി നക്ഷത്രങ്ങളിലൂടെ നിങ്ങള്‍ക്ക് ബോധ്യപ്പെടാനാവും....

നിങ്ങളുടെ നക്ഷത്രം അനുസരിച്ച് വ്യക്തിയെന്ന നിലയില്‍ നിങ്ങള്‍ക്ക് പിഴക്കുന്നത് എവിടെയൊക്കെ എന്ന് നോക്കാം...

 മേടം

മേടം

വളരെ ആക്ടീവായ വ്യക്തിയായിരിക്കും നിങ്ങള്‍. എപ്പോഴും എന്തെങ്കിലും പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന പ്രകൃതം. ജീവിതത്തിലെ അടുത്ത സാഹസികത എന്ത് എന്നായിരിക്കും നിങ്ങള്‍ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നത്. ബോറടിച്ചിരിക്കുക എന്ന അവസ്ഥയെ വെറുക്കുന്ന നിങ്ങള്‍ക്ക് അത്ര ആക്ടീവ് അല്ലാത്ത പങ്കാളിയാണ് ലഭിക്കുന്നത് എങ്കിലോ? നിങ്ങള്‍ക്കുള്ളില്‍ അത് നിരാശ നിറയ്ക്കും.

നിങ്ങള്‍ പ്രതീക്ഷിക്കുന്ന സാഹസികത പങ്കാളിയുടെ ഭാഗത്ത് നിന്നും ഇല്ലാതെ വരുമ്പോള്‍ ആ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുന്ന പ്രവര്‍ത്തികള്‍ നിങ്ങളുടെ ഭാഗത്ത് നിന്നുതന്നെ ആരംഭിച്ചു തുടങ്ങും. നിങ്ങള്‍ ഇഷ്ടപ്പെടുന്നതിനെ സ്‌നേഹിക്കുന്ന പങ്കാളിയെ ആയിരിക്കും നിങ്ങള്‍ ആഗ്രഹിക്കുക. സാഹസികതയെ സ്‌നേഹിക്കുന്ന പങ്കാളിയെ ആവാം ഉദാഹരണത്തിന്. എന്നാല്‍ ആ പൊരുത്തം എപ്പോഴും നിങ്ങള്‍ക്ക് ലഭിക്കണമെന്നില്ല.

 ഇടവം

ഇടവം

ഇടവരാശിക്കാര്‍ക്ക് കഴിഞ്ഞു പോയ നാളുകളെ മനസില്‍ നിന്നും മായ്ച്ചു കളയാന്‍ കുറച്ച് ബുദ്ധിമുട്ടായിരിക്കും ഈ നാളുകളില്‍. അത് നിങ്ങളില്‍ പ്രതിസന്ധി തീര്‍ക്കും. എത്ര സമയം കടന്നു പോയാലും മറ്റുള്ളവരോട് നിങ്ങളുടെ ഉള്ളില്‍ ആ വിദ്വേഷം അങ്ങിനെ തന്നെ കിടപ്പുണ്ടാകും. കഴിഞ്ഞു പോയ നാളിലെ സാഹചര്യങ്ങള്‍ ചൂണ്ടി പങ്കാളിയോട് മോശം രീതിയില്‍ പ്രവര്‍ത്തിക്കാനും നിങ്ങള്‍ മുതിര്‍ന്നേക്കും. ഇതിലൂടെ റിലേഷന്‍ഷിപ്പിനെ നശിപ്പിക്കുകയാണ് നിങ്ങള്‍ ചെയ്യുന്നതെന്ന് ഓര്‍ക്കുക. കഴിഞ്ഞു പോയ കാര്യങ്ങളെ അതിന്റെ വഴിക്ക് വിടുക. അല്ലെങ്കില്‍ അത് നിങ്ങളുടെ പ്രണയ ജീവിതത്തില്‍ കല്ലുകടി തീര്‍ക്കും.

 മിഥുനം

മിഥുനം

തുടര്‍ച്ചയായി മാറി മറിഞ്ഞുകൊണ്ടിരിക്കുകയായിരിക്കും നിങ്ങളുടെചിന്തകള്‍. ഒരു പ്രത്യേക കാര്യത്തില്‍ ശ്രദ്ധ ചെലുത്തുന്നത് നിങ്ങള്‍ക്ക് പ്രയാസമായി തോന്നും. അക്കരപച്ച എന്ന തോന്നലില്‍ നില്‍ക്കുന്ന നിങ്ങള്‍ റിലേഷന്‍ഷിപ്പ് സ്വയം നശിപ്പിക്കുകയാണെന്ന് മറക്കരുത്. നിങ്ങള്‍ക്ക് വേണ്ടി മറ്റൊരു വ്യക്തി കാത്തിരിക്കുന്നു എന്ന് തോന്നലില്‍ ഈ റിലേഷന്‍ഷിപ്പില്‍ നിങ്ങള്‍ തുടര്‍ന്നാല്‍ നിങ്ങളുടെ ജീവിതം വിജയിക്കില്ല. ഇപ്പോള്‍ എന്താണോ നിങ്ങളുടെ കയ്യിലുള്ളത് അതിനെ അംഗീകരിക്കുക.

 കര്‍ക്കടകം

കര്‍ക്കടകം

ഈ ബന്ധത്തിന്റെ പൂര്‍ണ നിയന്ത്രണം നിങ്ങളുടെ കൈക്കുള്ളിലായിരിക്കണം എന്ന നിലപാടായിരിക്കും നിങ്ങളുടേത്. പങ്കാളിയുമായി വളരെ അധികം വൈകാരികമായി അടുക്കാനായിരിക്കും നിങ്ങളുടെ ശ്രമം. അവരുടെ ചെറിയ കാര്യങ്ങള്‍ പോലും, എല്ലാ നിമിശവും അറിയുന്നതിന് വേണ്ടി നിങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കും. എന്നാല്‍ പങ്കാളിക്കൊന്ന് ശ്വാസം വിടാന്‍ സമയം കൊടുത്ത് നിങ്ങളിലേക്ക് അടുക്കാന്‍ അവരെ അനുവദിക്കുകയാണ് വേണ്ടത് എന്നത് ഓര്‍ക്കുക.

 ചിങ്ങം

ചിങ്ങം

നിങ്ങള്‍ ആഗ്രഹിക്കുന്ന വഴിയെ കാര്യങ്ങള്‍ പോകണം എന്ന പിടിവാശി ആയിരിക്കും റിലേഷന്‍ഷിപ്പ് തകരുന്നത് കാരണമാകുന്നത്. നിങ്ങള്‍ മുന്നോട്ടു വയ്ക്കുന്ന ആശയങ്ങള്‍ വിജയകരമായി പ്രാവര്‍ത്തികമാക്കാന്‍ സാധിക്കുന്നവയായിരിക്കും. എന്നാല്‍ നിങ്ങളോട് യോജിച്ച് നിങ്ങളുടെ വഴിയെ വരുവാന്‍ താത്പര്യമില്ലാത്തവരെ നിര്‍ബന്ധിച്ച് കീഴ്‌പ്പെടുത്താന്‍ നിങ്ങള്‍ മുതിരും. എന്നാല്‍ റിലേഷന്‍ഷിപ്പില്‍ വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറായില്ല എങ്കില്‍ പിന്നെ നിങ്ങള്‍ എന്ത് ചെയ്തിട്ടും കാര്യമില്ലെന്ന് ഓര്‍ക്കുക.

 കന്നി

കന്നി

ജീവിതത്തിലെ ചെറിയ കാര്യങ്ങള്‍ക്ക് പോലും പരാതിയും പരിഭവവുമായിരിക്കും നിങ്ങളില്‍ നിന്നും വരിക. പെട്ടെന്ന് മാറുന്ന ചിന്തഗതിയായിരിക്കും നിങ്ങളുടേത്. എന്നാല്‍ നിങ്ങളില്‍ നിന്നും വരുന്ന നെഗറ്റീവ് ഘടകങ്ങള്‍ പങ്കാളിയെ വളരെ അധികം നിരാശപ്പെടുത്തിയേക്കാം. നിങ്ങളുടെ ജീവിതത്തില്‍ നെഗറ്റിവിറ്റിയെ കളിക്കാന്‍ അനുവദിച്ച് ആ ബന്ധത്തെ തകര്‍ക്കുകയാണ് നിങ്ങള്‍ ചെയ്യുന്നത്. നിങ്ങള്‍ സ്വയം സന്തുഷ്ടനായില്ല എങ്കില്‍ മറ്റുള്ളവര്‍ക്ക് നിങ്ങളെ സന്തോഷപ്പെടുത്താന്‍ സാധിക്കില്ല എന്ന കാര്യം തിരിച്ചറിയുക.

 തുലാം

തുലാം

നിര്‍മലമായ ഹൃദയത്തിന് ഉടമയായിരിക്കും നിങ്ങള്‍. നിങ്ങള്‍ അഭിമാനത്തോടെ ഉയര്‍ത്തിപ്പിടിക്കേണ്ട ഘടകം തന്നെയാണ് അത്. എന്നാല്‍ ചില സമയം നിങ്ങള്‍ കുറച്ച് കൂടുതല്‍ ലോലഹൃദയരായി പോകും. മറ്റുള്ളവരുടെ തമാശയ്ക്ക് പാത്രമാകാന്‍ നിങ്ങള്‍ തയ്യാറാവില്ല. കാരണം അവസാനം അത് നിങ്ങളെ വേദനിപ്പിക്കുന്നതായിരിക്കും.

നിങ്ങളുടെ ഈ സെന്‍സിറ്റിവ് പ്രകൃതം റിലേഷന്‍ഷിപ്പിനേയും ദോഷകരമായി ബാധിക്കും. വെറുതെ ഒരു കാരണവും ഇല്ലാത്ത കാര്യങ്ങള്‍ നിങ്ങള്‍ വലിയ വിഷയമായി എടുക്കും. എന്നാല്‍ നിങ്ങള്‍ ആക്രമണത്തിന് ഇരയാവുന്നു എന്ന തോന്നലിലായിരിക്കും നിങ്ങള്‍. ബന്ധങ്ങള്‍ എപ്പോഴും അതീവ ഗൗരവത്തില്‍ എടുക്കേണ്ടതല്ലെന്ന് മനസിലാക്കുക.

 വൃശ്ചികം

വൃശ്ചികം

വ്യക്തികളെ ജീവിതത്തില്‍ നിന്നും അകറ്റിയും ഈ ബന്ധത്തെ നിങ്ങള്‍ തന്നെ തകര്‍ക്കാം. മറ്റുള്ളവരുമായി പെട്ടെന്ന് അടുക്കാനായിരിക്കും നിങ്ങള്‍ക്ക് ആഗ്രഹം. എന്നാല്‍ നിങ്ങളെ ബോധ്യപ്പെടുത്തുന്നതിനുള്ള സാവകാശം നിങ്ങള്‍ പങ്കാളിക്ക് നല്‍കില്ല. എന്നാല്‍ നിങ്ങള്‍ ആ അവസരം നല്‍കിയാല്‍ അവരുടെ തന്ത്രങ്ങളില്‍ അലോസരപ്പെട്ട് നിങ്ങള്‍ ആ ബന്ധം തകര്‍ക്കുന്നതിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കും.

 ധനു

ധനു

ലാളനകളും സന്തോഷങ്ങളുമായിരിക്കും നിങ്ങള്‍ ധനുരാശിക്കാരെ നയിക്കുക. ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും നിങ്ങളുടേതായ കരവിരുത് കൊണ്ടുവരാന്‍ നിങ്ങള്‍ ശ്രമിക്കും, പ്രണയത്തിന്റെ കാര്യത്തില്‍ പ്രത്യേകിച്ചും.

നിങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ പങ്കാളിക്ക് ഉയരാന്‍ സാധിച്ചില്ല എങ്കില്‍ അത് നിങ്ങളെ നിരാശപ്പെടുത്തും. അഭിനിവേഷങ്ങളുടേയും കഴിവിന്റേയും കാര്യത്തില്‍ ഉയര്‍ന്ന നിലവാരം എന്നത് നിങ്ങള്‍ അളവുകോലാക്കിയാല്‍ അത് നിങ്ങളുടെ റിലേഷന്‍ഷിപ്പിനെ ബാധിക്കും.

 മകരം

മകരം

വികാരങ്ങളെ മൂടിവയ്ക്കാനായിരിക്കും നിങ്ങളുടെ തോന്നല്‍. ചുറ്റും ഒരു മതില്‍ നിങ്ങള്‍ സ്വയം തീര്‍ത്തിട്ടുണ്ടാകും. അതിനാല്‍ വൈകാരികമായി നിങ്ങളെന്ന വ്യക്തിക്ക് ഉണ്ടാകുന്ന തോന്നലുകള്‍ മറ്റൊരാള്‍ക്ക് മനസിലാക്കാന്‍ സാധിക്കില്ല. ഹൃദയം വേദനിക്കപ്പെടുന്നതില്‍ നിന്നും സ്വയം സംരക്ഷിച്ച് നിര്‍ത്തുകയാണ് നിങ്ങള്‍ ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

എന്നാല്‍ പങ്കാളിയുമായി മനസ് തുറക്കാന്‍ തയ്യാറാവാതെ നിങ്ങള്‍ റിലേഷന്‍ഷിപ്പിനെ തകര്‍ക്കുകയുമാണ് ചെയ്യുന്നത്. നിങ്ങളെ വേദനിപ്പിക്കാതിരിക്കാന്‍ അവര്‍ ഓരോ കാര്യങ്ങളെ മറച്ചു വയ്ക്കുന്നതിലൂടെ അവരില്‍ നിന്നും നിങ്ങളുടെ ചിന്തകള്‍ മറച്ചു വയ്ക്കാന്‍ നിങ്ങളും മുതിരും.

 കുംഭം

കുംഭം

ഒന്നിലും ശ്രദ്ധ വയ്ക്കാത്ത സ്വഭാവമായിരിക്കും കുംഭം രാശിക്കാരുടെ ബന്ധങ്ങളെ തകര്‍ക്കുക. പങ്കാളിയക്ക് വേണ്ട സ്‌നേഹവും കരുതലും നല്‍കാന്‍ നിങ്ങള്‍ മുതിരും. എന്നാല്‍ പ്രവര്‍ത്തിയില്‍ അത് കാണാന്‍ സാധിക്കില്ല. പ്രണയ ബന്ധത്തിലേക്ക് വരുമ്പോഴും അലസത നിങ്ങളില്‍ ഉണ്ടാകും. എത്രമാത്രം പങ്കാളി നിങ്ങള്‍ക്ക് പ്രധാനപ്പെട്ടതാണ് എന്ന് അവരെ ബോധ്യപ്പെടുത്താന്‍ നിങ്ങള്‍ക്ക് സാധിക്കില്ല. ബന്ധം നിലനിര്‍ത്താന്‍ നിങ്ങളുടെ ഭാഗത്ത് നിന്നും ശ്രമം വേണം.

 മീനം

മീനം

ഫ്‌ലിര്‍ട്ടിങ് നിങ്ങളില്‍ കുറച്ചു കൂടുതലാണെന്ന തോന്നല്‍ പങ്കാളിക്കുണ്ടാകുന്നത് ആ ബന്ധത്തെ ഉലയ്ക്കും. എല്ലാവരോടും ഏത് സമയവും സംസാരിക്കുന്നതിന് താത്പര്യമുള്ള വ്യക്തിയായിരിക്കും നിങ്ങള്‍. അതൊരു നല്ല ശീലമാണെങ്കിലും ചിലപ്പോഴത് എതിരായും വരാം. മറ്റുള്ളവരുമായി സംവദിക്കുന്നതില്‍ നിയന്ത്രണമില്ലെങ്കില്‍, കൂടുതല്‍ തുറന്ന് നിങ്ങള്‍ ഇടപഴകുന്നത് പങ്കാളിക്ക് ഇഷ്ടപ്പെടണം എന്നില്ല.

X
Desktop Bottom Promotion