For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശക്തമായ സ്‌നേഹബന്ധത്തിന്‌ 10 വഴികള്‍

By Lekshmi S
|

എല്ലാം തികഞ്ഞ ഒരാളെ കണ്ടുമുട്ടുമ്പോള്‍ അല്ല പ്രണയം മൊട്ടിടുന്നത്,
കുറവുകളുള്ള ഒരു വ്യക്തിയെ ശരിയായി മനസ്സിലാക്കാന്‍ കഴിയുമ്പോഴാണ്.''

-സാം കീന്‍

വിവാഹത്തിന് മുമ്പ് ഞാന് നിരവധി പുരുഷന്മാരെ പരിചയപ്പെട്ടിട്ടുണ്ട്.
ഇതില് ചിലത് പ്രണയബന്ധങ്ങളായി മാറുകയും ചെയ്തു. അന്ന് എന്റെ
പ്രായം ഇരുപതിനും മുപ്പതിനും ഇടയ്ക്കാണ്. സിനിമകളിലും കഥകളിലും
കാണുന്നതാണ് പ്രണയം, സ്‌നേഹം എന്നായിരുന്നു എന്റെ ധാരണ.
അതുപോലെയൊക്കെ ചെയ്താല്‍ മാത്രമേ അത് സ്‌നേഹമാകൂവെന്നും ഞാന്‍
ധരിച്ചു. ബന്ധങ്ങൾ സിനിമാക്കഥ പോലെയല്ലെന്ന് ഞാന് മനസ്സിലാക്കിയത്
പിന്നെയും വർഷങ്ങൾ കഴിഞ്ഞാണ്.

tr

കഥകളിലും സിനിമകളിലും കാണുന്നത് പോലെയാണ് സ്‌നേഹമെന്ന് പലപ്പോഴും തെറ്റിദ്ധരിക്കാറുണ്ട്.കാല്പിനതയ്ക്കു കുറവ് വന്നാൽ ബന്ധത്തിൽ കുഴപ്പമുണ്ടെന്ന് കരുതുന്നവരാണ് ഭൂരിപക്ഷവും. ഞാനും അത്തരത്തിൽ
ഒരാളായിരുന്നു. എന്റെ രാജകുമാരനെ കണ്ടെത്തി കഴിഞ്ഞാൽ ജീവിതം
സ്വര്ഗ്ഗതുല്യമാകുമെന്നായിരുന്നു എന്റെ ചിന്ത. ഞാന് വിവാഹം കഴിച്ചത്
സ്വപ്നത്തിലെ രാജകുമാരനെ തന്നെയാണ്. പക്ഷെ അദ്ദേഹവും ഒരു
മനുഷ്യനാണ്. കുറ്റങ്ങളും കുറവുകളുമുള്ള മനുഷ്യൻ.മനുഷ്യരാണെന്നും .. പറ്റുന്ന തെറ്റുകൾ മറക്കാനും പൊരുത്തപ്പെടാനും കഴിയുമെന്നും ഉറച്ച ബോധ്യം ഉണ്ടെങ്കിൽ ജീവിതം പ്രശ്നങ്ങൾ ഇല്ലാതെ മുന്നോട്ടു കൊണ്ട് പോകാം

ബന്ധങ്ങളിൽ സന്തോഷം

ബന്ധങ്ങളിൽ സന്തോഷം

ജീവിതം കഥകളില്‍ നിന്ന് ഏറെ അകലെയാണ്.

അത് മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ജീവിതത്തില്‍ സങ്കടങ്ങള്‍ മാത്രമാകും ബാക്കിയാകുന്നത്.

ആഴത്തിലുള്ള ഹൃദയബന്ധത്തിന് പകരമായാണ് പലപ്പോഴും കാല്പ്പനിക പ്രണയം വിലയിരുത്തപ്പെടുന്നത്. എങ്ങനെ ബന്ധങ്ങളിൽ സന്തോഷം നിറയ്ക്കാൻ കഴിയും? ഇതിന് ആദ്യം നാം യഥാര്ത്ഥ സ്‌നേഹം എന്താണെന്ന് തിരിച്ചറിയുകയും സങ്കൽപ്പങ്ങൾക്ക് വിട നല്കുകയും വേണം.ആരോഗ്യകരമായ സ്‌നേഹബന്ധങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നതിനുള്ള

വഴികളാണ് ഇവിടെ നിങ്ങളോട് പങ്കുവയ്ക്കുന്നത്.

ഒന്നാവണ്ട, രണ്ടായി തുടരാം

ഒന്നാവണ്ട, രണ്ടായി തുടരാം

രണ്ടുപേർ ചേർന്ന് ഒന്നാവുന്നതല്ല യഥാർത്ഥ ബന്ധം. രണ്ടുപേരും പരസ്പരം മനസ്സിലാക്കി ഒത്തൊരുമയോടെ മുന്നോട്ട് പോകുന്നതാണ് ഏതൊരു ബന്ധത്തിന്റെയും വിജയരഹസ്യം. അടുപ്പത്തിനൊപ്പം ചെറിയൊരു അകൽച്ചയും ഉണ്ടെങ്കിലേ സ്‌നേഹം നിലനിൽക്കുകയുള്ളൂ .

 വ്യക്തികളെ ഉൾക്കൊള്ളുക

വ്യക്തികളെ ഉൾക്കൊള്ളുക

നമ്മൾ സ്‌നേഹിക്കുന്ന വ്യക്തി എല്ലാം തികഞ്ഞ ആളായിരിക്കണമെന്ന് കരുതുന്നത് തെറ്റല്ല. എന്നാല് അവരെ പ്രണയ പ്രതീകമായി മാറ്റരുത്. നിങ്ങളുടെ പങ്കാളിയെ അടുത്ത് അറിയാനുള്ള അവസരം ഇതുമൂലം നഷ്ടപ്പെടും.

പങ്കാളിയെ നന്നായി മനസ്സിലാക്കുക. അവരുടെ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും അറിയാൻ ശ്രമിക്കുക. ഇത്തരം ബന്ധങ്ങളില്‍ സ്‌നേഹം സ്വാഭാവികമായി നിലനില്‍ക്കും.

കണ്ടുപഠിക്കുക

കണ്ടുപഠിക്കുക

പങ്കാളിയെ കണ്ണാടിയായി കരുതി അവരിൽ നിന്ന് നല്ല കാര്യങ്ങള് പഠിക്കുക.

എന്തെങ്കിലും വിഷമങ്ങള് ഉണ്ടായാൽ പങ്കാളിയെ പഴിക്കുന്നതിന് പകരം എന്താണ് യഥാർത്ഥ പ്രശ്‌നമെന്ന് മനസ്സിലാക്കി പരിഹാരം കാണുക. ബന്ധങ്ങളില്‍ അനാവശ്യ ഈഗോ ഇല്ലാതാക്കിയാല്‍ ഇത് എളുപ്പം നേടാന്‍ കഴിയും. പരസ്പരം തുറന്ന് സംസാരിക്കാന്‍ മടിക്കരുത്.

ഒറ്റയ്ക്കിരിക്കാൻ ശീലിക്കുക

ഒറ്റയ്ക്കിരിക്കാൻ ശീലിക്കുക

ഏകാന്തതയിൽ നിന്ന് നിങ്ങളെ രക്ഷിക്കാൻ പ്രണയത്തിന് കഴിയില്ലെന്ന് തിരിച്ചറിഞ്ഞ് ഒറ്റയ്ക്കിരിക്കാൻ ശീലിക്കുക. ഏകാന്തതയിലും സുരക്ഷിതത്വവും സമാധാനവും കണ്ടെത്താൻ കഴിഞ്ഞാൽ നിങ്ങൾക്ക് പൂർണത വരും. സന്തോഷം പിന്നീട് ഒരിക്കലും നിങ്ങളെ വിട്ടകലുകയുമില്ല. നിങ്ങളുടെ സന്തേഷവും സമാധാനവും മറ്റാരിലുമല്ല, അത് നിങ്ങളില്‍ തന്നെയാണ്.

 വഴക്കിന്റെ തുടക്കം കണ്ടുപിടിക്കുക

വഴക്കിന്റെ തുടക്കം കണ്ടുപിടിക്കുക

ദമ്പതികൾക്കിടയിൽ വഴക്കും പിണക്കവും സ്വാഭാവികമാണ്. ഇതേക്കുറിച്ച് തലപുകയ്‌ക്കേണ്ട കാര്യമില്ല. എന്നാല്‍ ഇത് ബന്ധത്തിൽ അസ്വസ്ഥതകൾ സൃഷ്ടിക്കാന്‍ തുടങ്ങിയാല്‍ ചില കാര്യങ്ങള്‍ ആലോചിക്കുക.

ആദ്യം വഴക്കിന്റെ മൂലകാരണം കണ്ടെത്തുക. എവിടെയാണ് വഴക്ക് തുടങ്ങുന്നതെന്ന് മനസ്സിലാക്കി പരിഹാരം കണ്ടാൽ നിങ്ങളുടെ സ്‌നേഹം കൂടുതൽ ദൃഢമാകും.പലപ്പോഴും നിസ്സാര കാര്യങ്ങളായിരിക്കും വലിയ വഴക്കിലേക്കും പിണക്കത്തിലേക്കും നയിക്കുന്നത്. അത്തരം കാര്യങ്ങള്‍ തിരിച്ചറിഞ്ഞ് ഒഴിവാക്കുവാന്‍ പരമാവധി ശ്രമിക്കുക.

സ്വയം മനസ്സിലാക്കുക

സ്വയം മനസ്സിലാക്കുക

നമ്മൾ ഇഷ്ടപ്പെടുന്ന എന്തെങ്കിലും ഗുണങ്ങളുള്ള ആളുമായായിരിക്കും മിക്കവരും സ്‌നേഹത്തിലാകുന്നത്. ചിലപ്പോള് പ്രതീക്ഷിച്ചത് കിട്ടാതെ വരാം. നിരാശപ്പെടരുത്. ആദ്യം നിങ്ങളെ സ്‌നേഹിക്കുക. നിങ്ങൾക്ക് സ്വയം നല്കാൻ

കഴിയാത്തത് മറ്റൊരാളിൽ നിന്ന് പ്രതീക്ഷിക്കരുത്.

 സ്വാഭാവികതയെ സ്വീകരിക്കുക

സ്വാഭാവികതയെ സ്വീകരിക്കുക

ആദ്യദിവസങ്ങളിലെ ആരവങ്ങൾ കഴിയുമ്പോൾ ബന്ധം സാധാരണനിലയിലാകും. ഇനിയാണ് നിങ്ങൾ സ്നേഹത്തിന്റെ ആഴം ശരിക്കും മനസ്സിലാക്കാൻ പോകുന്നത്. ഓരോ നിമിഷവും പങ്കുവച്ചു മുന്നോട്ട്

പോകുമ്പോൾ ജീവിതം അവിസ്മരണീയവും സന്തോഷകരവുമാകും. ആദ്യത്തെപ്പോലെ ഇപ്പോള്‍ എന്നോട് സ്‌നേഹമില്ലേ എന്ന സംശയം ഉയരാം.

എന്നാല്‍ അത് ജീവിത്തിലെ സ്വാഭാവികതയാണ്. ഈ ഘട്ടത്തില്‍ പരസ്പരം മനസ്സിലാക്കി സന്തോഷത്തോടെ തുടരാന്‍ കഴിഞ്ഞാല്‍ ജീവിതത്തില്‍ എക്കാലവും പുതുമ നിലിനില്‍ക്കും.

 ഹൃദയം വിശാലമാക്കുക

ഹൃദയം വിശാലമാക്കുക

സന്തോഷമായിരിക്കാൻ ആ്ഗ്രഹിക്കുന്നവരാണ് നാം എല്ലാവരും. സ്നേഹിക്കുന്നവർ ഒപ്പമുണ്ടാകുമ്പോഴാണ് സന്തോഷത്തിന്

അര്ത്ഥമുണ്ടാകുന്നത്. നിങ്ങളുടെ നന്മകൾ തിരിച്ചറിഞ്ഞ് ഹൃദയവിശാലതയോടെ ഇരിക്കുക. നിങ്ങളുടെ നന്മ തിരിച്ചറിയാൻ കഴിഞ്ഞാൽ പങ്കാളിയുടെ ഗുണങ്ങളും നിങ്ങൾക്കു മനസ്സിലാക്കാനാകും

ഇതോടെ സ്‌നേഹം നിങ്ങളെ തേടിവരും. വിശാല ഹൃദയമുള്ളൊരാളിന് മറ്റുള്ളവരെ മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും എളുപ്പമായിരിക്കും.സുദൃഢമായ ബന്ധത്തിന് ഇത് ആവശ്യമാണ്.

 സ്‌നേഹം നല്കാൻ ശ്രദ്ധിക്കുക

സ്‌നേഹം നല്കാൻ ശ്രദ്ധിക്കുക

നമ്മുടെ ഗുണങ്ങളിൽ അഭിരമിക്കുന്നതല്ല യഥാര്ത്ഥ സന്തോഷം, മറ്റുള്ളവർ നമ്മളെ സ്‌നേഹിക്കുന്നതിലാണ്. അതിനുമപ്പുറം നമ്മൾ മറ്റുള്ളവരെ എത്രത്തോളം സ്‌നേഹിക്കുന്നു എന്നതും പ്രധാനമാണ്. സ്‌നേഹം കൊടുത്താല് ഇരട്ടിയായി തിരികെ കിട്ടും. അതുകൊണ്ട് മനസ്സിലുള്ള സ്‌നേഹം ഒരിക്കലും മറച്ചുവയ്ക്കരുത്. അത് പ്രകടിപ്പിക്കുക.

അമിത പ്രതീക്ഷകൾ വേണ്ട

ഏകാന്തത മറക്കാൻ സ്‌നേഹവും ഒരുമിച്ചുള്ള ജീവിതവും നിങ്ങള് സ്വപ്നം കണ്ടേക്കാം. ഇത് പലപ്പോഴും നിങ്ങളെ വിഷമത്തിലേക്ക് നയിക്കും. പ്രത്യേക രീതിയില് സ്‌നേഹം കിട്ടണമെന്ന് ഒരിക്കലും വാശിപിടിക്കരുത്. ഈ

രീതിയിലുള്ള സ്‌നേഹമാണ് യഥാര്‍ത്ഥ സ്‌നേഹം എന്ന തരത്തിലുള്ള ചിന്തകള്‍ ഒരിക്കലും മനസ്സില്‍ വളര്‍ത്തരുത്. സ്വയം സ്നേഹിക്കാൻ പഠിക്കുക. അത് ഏകാന്തതയിൽ നിന്നും അമിത അമിത പ്രതീക്ഷകളിൽ നിന്നും നിങ്ങളെ മോചിപ്പിക്കും.

പങ്കാളിയുടെ സ്‌നേഹം തിരിച്ചറിഞ്ഞ് സന്തോഷത്തോടെ മുന്നോട്ട് പോകാനും ഇതിലൂടെ കഴിയും.

English summary

ways-to-create-a-strong-intimate-relationship

Relationships aren’t about having another person complete you, but coming to the relationship whole and sharing your life interdependently,
X
Desktop Bottom Promotion