Latest Updates
-
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും
നിങ്ങളുടെ ഉള്ളിലെ പ്രണയം അവളെ അറിയിക്കൂ
സാധാരണയായി നമ്മുടെ ജീവിത ബന്ധങ്ങളിൽ ഉണ്ടാകുന്ന ചെറിയ മാന്ദ്യം പോലും ബന്ധങ്ങൾ തന്നെ ഇല്ലാതാക്കാറുണ്ട്, പക്ഷെ നമ്മൾ ഒരൽപം ശ്രദ്ധിച്ചാൽ നമുക്കത് ഒഴിവാക്കാനും സാധിക്കും. ദീർഘകാലം നിങ്ങളുടെ ബന്ധം ഒരു പുതുമയും ഇല്ലാതെ ഒരു ചാലിലൂടെ മന്ദീഭവിച്ചു ഒഴുകുന്നതിനോടും നിങ്ങൾക്ക് യോജിക്കാനാകില്ല. ബന്ധങ്ങളിലെ പുതുമ നിലനിർത്താൻ നിങ്ങൾ ഓരോ തവണ ശ്രമിക്കേണ്ടുന്നതും അതിന്റെ ഗതി വേഗം നിലനിർത്താൻ വേണ്ടത് അനുയോജ്യമായ സമയത്തു ചെയ്യേണ്ടതുമാണ്. നിങ്ങൾ എപ്പോളും ഗംഭീരമോ അതിരുകവിഞ്ഞതോ ആയ ഒരു ഭാവപ്രകടനങ്ങളും നടത്തേണ്ട കാര്യമില്ല. ആവർത്തന വിരസമായ ഒരു ജീവിത ശൈലിയിലേക്ക് പോകാതെ നൈസര്‍ഗ്ഗികമായി നിങ്ങൾക്ക് കാര്യങ്ങൾ ചെയ്യാനാകണം.

കാലാകാലങ്ങളായി എല്ലാവരും പിന്തുടരാറുള്ള സ്നേഹപ്രകടന രീതിയിലേക്ക് നിങ്ങൾ ഒതുങ്ങി പോകരുത്. സാദാരണയിൽ കവിഞ്ഞ സ്നേഹപ്രകടനത്തിലൂടെ അവൾ നിങ്ങൾക്ക് എത്രമാത്രം പ്രിയപ്പെട്ടവളാണെന്ന് മനസ്സിലാക്കി കൊടുക്കാൻ ശ്രമിക്കണം. നിങ്ങളുടെ ഹൃദയത്തിൽ അവൾക്ക് എന്ത് സ്ഥാനം ഉണ്ടെന്നു നിങ്ങളുടെ നിങ്ങളുടെ സ്നേഹപ്രകടനം അവൾക്ക് മനസ്സിലാക്കി കൊടുക്കട്ടെ.
പെൺകുട്ടികൾക്ക് ആകർഷണീയമായ തോന്നാറുള്ള ആൺകുട്ടികൾക്ക് സാധാരണ ചെയ്യാൻ പറ്റുന്ന 8 ചെറിയ കാര്യങ്ങൾ എന്തൊക്കെയാണെന്നു നമുക്കൊന്ന് നോക്കാം.

അവൾ ഏറ്റവും ഭംഗിയായിരിക്കുന്ന സമയത്തു ആകസ്‌മികമായി അവളുടെ ചിത്രങ്ങൾ എടുക്കുക.
ഒറ്റ നോട്ടത്തിൽ നിങ്ങൾ ഒരു മോശം പ്രവൃത്തി ആണ് ചെയ്യുന്നതെന്ന് തോന്നുമെങ്കിലും , തീർച്ചയായും അവൾ നിങ്ങളുടെ പ്രവൃത്തി അംഗീകരിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുമെന്ന് ഉറപ്പാണ്. നിങ്ങൾ എടുത്ത ചിത്രങ്ങൾ അവളെ കാണിക്കാൻ അനുയോജ്യമായ സമയം നിങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.
അതിസുന്ദരിയായ അവളുടെ ചിത്രങ്ങൾ എടുത്ത് സൂക്ഷിക്കാൻ നിങ്ങൾക്ക് കിട്ടുന്ന ഒരു അവസരങ്ങളും നിങ്ങൾ പാഴാക്കില്ലെന്ന് അവളോട് ഈ അവസരത്തിൽ പറയാവുന്നതാണ്.

അവൾക്ക് പൂക്കൾ സമ്മാനിക്കുക
പൂക്കൾ എല്ലായ്പ്പോഴും ഒരു പ്രത്യേക അവസരത്തിൽ മാത്രം ഉപയോഗിക്കണം എന്നില്ല. നിങ്ങൾക്ക് അവൾ പ്രതീക്ഷിക്കാതെ ഇരിക്കുമ്പോൾ പൂക്കൾ സമ്മാനിക്കാൻ കഴിഞ്ഞാൽ അതിന്റെ ഫലവും നിങ്ങൾക്ക് അനുകൂലമായിത്തീരും.
അവൾക്ക് പൂക്കൾ സമ്മാനിക്കാൻ നിങ്ങൾക്ക് ഒരു വിശേഷ ദിവസത്തിന്റെ ആവശ്യമില്ലെന്നും, നിങ്ങൾ അവളുടെ കൂടെ ഒരുമിച്ചുണ്ടാകുന്ന എല്ലാ ദിവസവും നിങ്ങൾക്ക് ഏറെ വിശേഷപ്പെട്ടതാണെന്നും അങ്ങനെയുള്ള ദിവസങ്ങളെല്ലാം നിങ്ങൾക്ക് അവളെ കൂടുതൽ ഇഷ്ട്ടപ്പെടാനുള്ള അവസരങ്ങൾ ആണെന്നും അവളോട് പറയുക.

സ്നേഹത്തിൽ പൊതിഞ്ഞ ചെറുകുറിപ്പുകളും കത്തുകളും അവൾക്കെഴുതുക
സാങ്കേതികവിദ്യ ഇത്രയും വ്യാപകമായ ഈ കാലത്തു പോലും ആളുകൾക്ക് സ്വന്തം കൈപ്പടയിൽ കത്തുകൾ എഴുതാനുള്ള കഴിവ് നഷ്ട്ടപ്പെട്ടുപോയതു പോലെയാണ് തോന്നുന്നത്. കാര്യങ്ങൾ അൽപ്പം മാറ്റി ചിന്തിക്കൂ , നിങ്ങളുടെ പഴയ സ്കൂൾ കാലത്തിലേക്ക് തിരിച്ചു പോകൂ, പഴയ കാലങ്ങളിൽ ആളുകൾ ചെയ്തതുപോലെ ഒരു യഥാർഥ പ്രണയ ലേഖനം നിങ്ങളുടെ കൈപ്പടയിൽ എഴുതി അവൾക്ക് നൽകൂ.
നിങ്ങളിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രണയ ലേഖനം കിട്ടുമ്പോൾ അവൾ അത്ഭുതപ്പെടുമെന്ന് തീർച്ചയാണ് . അവളോടുള്ള നിങ്ങളുടെ സ്നേഹം വെളിവാക്കുന്നതിനുള്ള ഏറ്റവും ലളിതമായതും ഭംഗിയുള്ളതുമായ മാർഗമാണിത്.

അപ്രതീക്ഷിതമായി നിങ്ങളുടെ ചിത്രങ്ങൾ അയക്കുക
നിങ്ങൾ രണ്ടാളും ഒരുമിച്ചുണ്ടായിരുന്ന മനോഹരമായ നിമിഷങ്ങളുടെ ചിത്രങ്ങൾ അവൾക്ക് അയച്ചു കൊടുക്കുക. നിങ്ങൾ ഇപ്പോൾ എങ്ങനെ നിങ്ങളുടെ ദിവസം ചിലവിടുന്നു എന്ന് ചിത്രങ്ങളിലൂടെ അവൾക്ക് മനസ്സിലാക്കിക്കൊടുക്കുക. തികച്ചും രസകരമായിരിക്കും ഇതെന്ന് പറയേണ്ടതില്ലല്ലോ.

സംസാരിക്കുമ്പോൾ അവൾ പറയുന്നത് നിങ്ങൾ ശ്രദ്ധിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
അവളോട് സംസാരിക്കുമ്പോൾ തീർച്ചയായും അവൾ പറയുന്ന ചെറിയ കാര്യങ്ങൾ പോലും നിങ്ങൾ ഓർത്തു വെക്കണം. അവൾ പറയുന്നത് നിങ്ങൾ ശ്രദ്ധിക്കുന്നുണ്ടെന്ന് അഭിനയിക്കാതെ, ആത്മാർഥമായി ശ്രദ്ധിക്കാൻ പരിശ്രമിക്കുക. അവളോട് വേറെ ഒരു അവസരത്തിൽ സംസാരിക്കുമ്പോൾ മുന്നേ ഓർത്തു വെച്ച ചെറിയ കാര്യങ്ങളെ കുറിച്ച നിങ്ങൾ പറയുമ്പോൾ അവൾക്ക് നിങ്ങളെ അഭിനന്ദിക്കാതിരിക്കാൻ പറ്റില്ല.
അവൾ പറയുന്ന ചെറിയ കാര്യങ്ങൾ വരെ നിങ്ങൾ ഓർത്തിരിക്കുന്നു എന്ന അവൾക്ക് മനസ്സിലാകും. അവളുടെ അഭിപ്രായത്തെ നിങ്ങൾ ശെരിക്കും വിലമതിക്കുന്നുവെന്നും അവൾ പറയുന്നതെന്താണെന്നറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെന്നും അവളോട് പറയുക.

ഫോണിൽ അവളോട് സംസാരിക്കുക.
ഇന്റർനെറ്റ് യുഗത്തിന് മുന്നേ ആളുകൾ എങ്ങനെ ഫോണിൽ സംസാരിച്ചിരുന്നു അതുപോലെ അവളോട് സംസാരിക്കാൻ സമയം കണ്ടെത്തുക.
വെറും സന്ദേശങ്ങൾ അയച്ചതുകൊണ്ടായില്ല, നിങ്ങളുടെ ശബ്ദം അവളെ കേൾപ്പിക്കുകയും നിങ്ങൾ അവളുടെ ശബ്ദം കേൾക്കുകയും ചെയ്യുക. ഒരു ഹൈ സ്കൂൾ കുട്ടികളുടെ പ്രണയം തുടങ്ങുന്നത് പോലെ ഭംഗിയുള്ളതാകട്ടെ നിങ്ങളുടെ പ്രണയം.

അവളെ പിന്തുണയ്ക്കുക
കഴിയാവുന്നിടത്തോളം അവളുടെ സ്വപ്നങ്ങളെയും ആഗ്രഹങ്ങളെയും നിങ്ങൾ പിന്തുണക്കുക. അവളുടെ മുന്നിൽ നിങ്ങൾ എപ്പോളും അവളെ സന്തോഷിപ്പിക്കുന്ന ആളായിരിക്കാൻ ശ്രദ്ധിക്കുക.
അവൾക്ക് ഊർജം കൊടുക്കുന്ന അവളുടെ ആഗ്രഹങ്ങൾക്ക് തടസ്സം നിൽക്കാതെ അവളെ പ്രോത്സാഹിപ്പിക്കുന്ന ഒരാളെയാണ് അവൾക്ക് സ്നേഹിക്കാൻ കഴിയുക എന്ന് മനസിലാക്കുക. അവര് ഒരുതരത്തിലും പിന്തിരിപ്പിക്കാതെ അവളെ നക്ഷത്രങ്ങൾ വരെ എത്തിക്കാൻ നിങ്ങൾ കൂടെയുണ്ടാകും എന്ന് അവളെ ബോധ്യപ്പെടുത്തുക. നല്ല ദമ്പതികൾ എപ്പോളും പരസ്പരം പ്രോത്സാഹിപ്പിക്കുകയും ലക്ഷ്യത്തിൽ എത്താൻ പങ്കാളിയെ സഹായിക്കുകയും ചെയ്യും.



Click it and Unblock the Notifications











