For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബന്ധങ്ങളിൽ നാം തേടുന്നത്

|

ബന്ധങ്ങൾ ഊഷ്മളമാകുന്നത് അതിൽ സ്നേഹവും ബഹുമാനവുമെല്ലാം ഇഴ ചേരുമ്പോഴാണ് . അതുവരെ രണ്ടായി നടന്നവർ ഒന്നായി ചിന്തിക്കാനും പരസ്പരം സ്നേഹത്തോടെയും സന്തോഷത്തോടെയും ഇടപഴകുവാനും തുടങ്ങുന്നു . എല്ലാ ബന്ധങ്ങളും നന്നായി മുന്നോട്ട് പോകാൻ ഒന്നിലധികം ഘടകങ്ങൾ ആവശ്യമാണ് .

j

എല്ലായ്പ്പോഴും ശരിയായ വ്യക്തിയെ ആയിരിക്കില്ല നമ്മൾ തിരഞ്ഞെടുക്കുന്നത് എന്ന് തിരിച്ചറിയുന്നത് ഏറെ വൈകിയിട്ടായിരിക്കും . ചെറിയ കാര്യങ്ങളിലൂടെ നിങ്ങൾ ശരിയായ ആളെയാണോ തിരഞ്ഞെടുത്തിരിക്കുന്നത് എന്ന് തിരിച്ചറിയാൻ കഴിയുന്നതാണ് .

 ദുഖങ്ങളും സന്തോഷവും ഇഴ കലർന്നിരിക്കും

ദുഖങ്ങളും സന്തോഷവും ഇഴ കലർന്നിരിക്കും

കുട്ടിക്കാലം മുതലേ സ്ഥിരമായി കണ്ടു വരുന്ന സിനിമകൾക്കെല്ലാം ഒരേ ചേരുവയാണ് . ആടിയും പാടിയും നിറമുള്ള പൂക്കളെ പോൽ അവർ ഒഴുകി നടക്കും എന്നാൽ യഥാർഥ ജീവിതത്തിൽ ഇങ്ങനെയാണോ ?അല്ലെന്നാകും പലരുടെയും ഉത്തരം , ജീവിതമാകുമ്പോൾ അതിൽ ദുഖങ്ങളും സന്തോഷവും ഇഴ കലർന്നിരിക്കും .

അവയെല്ലാം തിരിച്ചറിഞ്ഞ് മുന്നോട്ട് പോകുന്നവരാണ് യഥാർഥത്തിൽ ജീവിതത്തിൽ വിജയം നേടുന്നവർ . പ്രതിസന്ധികളെ തരണം ചെയ്ത് മുന്നോട്ട് പോകുന്നവർ മറ്റുള്ളവർക്കും മാതൃകയായി തീരുവാൻ ഇടവരുത്തുന്നു .നല്ല ഒരു ബന്ധത്തിൽ എന്തൊക്കെ വേണമെന്ന് നമുക്ക് നോക്കാം

 അം​ഗീകരിക്കുക

അം​ഗീകരിക്കുക

ഏതൊരു ബന്ധത്തിന്റെയും അടിത്തറ എന്ന് പറയുന്നത് പരസ്പരം അം​ഗീകരിക്കലിലാണ് . ഒരു വ്യക്തിയെ അവരുടെ കുറവും , കുറ്റങ്ങളും മനസിലാക്കി അവരായി തന്നെ സ്നേഹിക്കുന്നിടത്താണ് യഥാർഥ ജീവിത പങ്കാളി വിജയിക്കുന്നത് . പങ്കാളിയെ , സുഹൃത്തിനെ പൂർണ്ണമായും മനസിലാക്കി സന്തോഷത്തോടെ ജീവിക്കാൻ ഇത് സഹായിക്കും .

മറ്റുള്ളവരുടെ ഇഷ്ടങ്ങൽക്നുസരിച്ച് മാറ്റിയെടുക്കാൻ ശ്രമിക്കാതെ ഒരു വ്യക്തിയെ എല്ലാ തരത്തിലും അം​ഗീകരിക്കുക എന്നതിൽ കവിഞ്ഞ് ഇത്രയേറെ സന്തോഷം സമ്മാനിക്കുന്ന നിമിഷങ്ങൾ അപൂർവ്വമാണ് . അതിനാൽ തന്നെ ഒരു നല്ല ബന്ധത്തിൽ അം​ഗീകരിക്കുക എന്നത് അത്രമേൽ പ്രാധാന്യമുള്ള ഒന്നായി നില നിൽക്കുന്നു .

 തുറന്ന് സംസാരിക്കുക

തുറന്ന് സംസാരിക്കുക

അടിസ്ഥാന പരമായ ഒന്നായി കരുതുന്നാവുന്നതാണ് പരസ്പരം നന്നായി തുറന്ന് സംസാരിക്കുക എന്നത് . എല്ലാ കാര്യങ്ങളും പങ്ക് വയ്ക്കുന്നവർക്ക് മനസിലാക്കാൻ എളുപ്പമായിരിക്കും . ചെറിയ കാര്യങ്ങളെന്ന് തോന്നുന്നത് പോലും ഷെയർ‍ ചെയ്യുന്നത് ബന്ധം ഊട്ടി ഉറപ്പിക്കാൻ സഹായിക്കും .

ഭാര്യാ ഭർതൃ ബന്ധത്തിലും , പ്രണയത്തിലുമെല്ലാം ഇത്തരം പങ്കു വയ്ക്കപ്പെടലുകളും , തുറന്നുള്ള സംസാരവുമെല്ലാം അത്യന്താ പേക്ഷിതമാണ് . എല്ലാ പ്രശ്നങ്ങളും നിസാരമായി തീർക്കാൻ ഇത് സഹായിക്കുന്നു . തന്നെ മനസിലാക്കുന്ന , എല്ലാ കാര്യങ്ങളും പങ്ക് വയ്ക്കുന്ന ഒരു പങ്കാളിയുടെ സാന്നിധ്യം എല്ലായ്പ്പോഴും പോസ്റ്റീവ് എനർജി നിറക്കും . പല ബന്ധങ്ങളും ശിഥിലമാകുന്നത് തന്നെ പരസ്പരമുള്ള ആശയ വിനിമയം ഇല്ലാത്തതിനാലാണ് .

 സ്നേഹിക്കപ്പെടുക

സ്നേഹിക്കപ്പെടുക

മറ്റൊരാളുടെ ഹൃദയത്തിൽ നാമുണ്ടെന്ന് അറിയുന്നത് തന്നെ സന്തോഷം പകരുന്ന കാര്യമാണ് . എല്ലായ്പ്പോഴും ഹൃദയ ംകൊണ്ട ്സ്നേഹിക്കുക . സ്നേഹിക്കപ്പെടുന്നുണ്ടെന്ന് പങ്കാളിക്ക് ബോധ്യപ്പെടുകയും വേണം .

 സാന്നിധ്യം സന്തോഷം പകരണം ‍

സാന്നിധ്യം സന്തോഷം പകരണം ‍

പരസ്പരം കാണുമ്പോൾ , സംസാരി്കുമ്പോഴെല്ലാം അവരുടെ സാന്നിധ്യം നമുക്ക് തരേണ്ടത് ആശ്വാസവും സ്നേഹവുമാവണം , മറിച്ച് ദേഷ്യവും , സങ്കടവും മാത്രം പകരുന്ന ബന്ധങ്ങൾ ഏതൊരു വ്യക്തിയെയും മാനസികമായി തകർക്കുക തന്നെ ചെയ്യും . ബന്ധങ്ങൽ ബന്ധനങ്ങളായി മാറരുത്

 പ്രശ്നങ്ങളെ ഒരുമിച്ച് തരണം ചെയ്യണം

പ്രശ്നങ്ങളെ ഒരുമിച്ച് തരണം ചെയ്യണം

എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ ഒരുമിച്ച് നേരിടാൻ പഠിക്കണം , മറിച്ച് അത് ഒരു കാരണമായെടുത്ത് പരസ്പരം പിരിയരുത് .

 സുരക്ഷാബോധം ഉണ്ടാകണം

സുരക്ഷാബോധം ഉണ്ടാകണം

പങ്കാളി തന്നെ എല്ലാ പ്രശ്നങ്ങളിൽ നിന്നും സംരക്ഷിക്കും എന്ന ബോധം മനസിൽ ഉണ്ടായി വരണമെങ്കിൽ അത്തരത്തിലൊരു പെരുമാറ്റം നിങ്ങളിൽ നിന്നു തന്നെ വരേണ്ടിയിരിക്കുന്നു . ഏതൊരു പ്രശ്നങ്ങളെയും തരണം ചെയ്യാൻ ഇതവർക്ക് ധൈര്യം നൽകുന്നു .

മറിച്ച് ആപത്ത് കാലത്ത് കൈവിട്ട് മറ്റൊരാളെ തേടി പോകുന്നവരാകരുത് നിങ്ങൾ സ്നേഹിക്കുന്നവർ എന്ന് ഉറപ്പ് വരുത്തുക . എന്നെന്നും നില നിൽക്കുന്ന ബന്ധങ്ങൾ ഇത്തരത്തിലുള്ളവയായിരിക്കും എന്ന് നിസംശ്ശയം പറയാം .

 പങ്കാളിയെ കേൾക്കുക

പങ്കാളിയെ കേൾക്കുക

പങ്കാളിയുടെ കൊച്ചു കൊച്ചു കാര്യങ്ങൾ പോലും കേൾക്കാൻ സന്നദ്ധത പ്രകടിപ്പിക്കുകയും , സന്തോഷ പൂർവ്വം കേൾക്കുകയും ചെയ്യണം .

 സ്വപ്നങ്ങളെ സാധ്യമാക്കാൻ കൂടെയുണ്ടാകുക

സ്വപ്നങ്ങളെ സാധ്യമാക്കാൻ കൂടെയുണ്ടാകുക

എത്ര മനോഹരമായ നടക്കാത്ത കാര്യമെന്ന് വിചാരിക്കരുത് , സാധിക്കും നിങ്ങൾ ശ്രമിച്ചാൽ . കൂടെയുള്ളവരുടെ സ്വപ്നങ്ങളെ കൈപ്പിടിയിലൊതുക്കാൻ സഹായിക്കുക . ഇത് ബന്ധങ്ങൾ പൂർവ്വാധികം ശക്തിയോടെ നില നിർത്താൻ സഹായിക്കും .

 പ്രോത്സാഹിപ്പിക്കുക

പ്രോത്സാഹിപ്പിക്കുക

പങ്കാളിയെ എല്ലായ്പ്പോഴും കൂടെ നിന്ന് പ്രോത്സാഹിപ്പിക്കുക , എന്തെന്നാൽ നമ്മുടെ പ്രോത്സാഹനം അവരിൽ വരുത്തുന്ന മാറ്റം വളരെ വലുതായിരിക്കും , കൂടെ സപ്പോർട്ട് ചെയ്യാൻ ഒരാളുണ്ട് എന്ന ബോധം പങ്കാളിയെ കൂടുതൽ ഊർജ്വ സ്വലരും , മികവുറ്റവരുമാക്കി തീർക്കും.

 ക്ഷമയെന്ന ആയുധം

ക്ഷമയെന്ന ആയുധം

ഒരു ബന്ധത്തെ വളർത്താനനും തളർത്താനും ഉപകരിക്കുന്ന ഒന്നാണ് ക്ഷമ . ക്ഷമാ പൂർവ്വമുള്ള പെരുമാറ്റം പങ്കാളിയെ നിങ്ങളിലേക്ക് എന്നും ആകർഷിക്കുക തന്നെ ചെയ്യും . മറിച്ചായാൽ അതായത് തൊട്ടതിനും പിടിച്ചതിനുമെല്ലാം കോപിക്കുന്നവരാണ് നിങ്ങളെങ്കിൽ ആ ബന്ധം ഒരു കാരണവശാലും അധികകാലം നീണ്ടു നിൽക്കില്ല എന്ന് നിസംശ്ശയം പറയാം .

 നമ്മളെന്ന വ്യക്തിയെ തുറന്ന് കാട്ടുക

നമ്മളെന്ന വ്യക്തിയെ തുറന്ന് കാട്ടുക

ബന്ധങ്ങളിൽ ഒളിച്ച് വയ്ക്കലുകൾ പാടില്ല , നമ്മെ നാമായി തുറന്ന് കാട്ടുക . എങ്കിൽ മാത്രമേ നല്ല രീതിയിലുള്ള ബന്ധമായി അത് വളരുകയുള്ളൂ .

 ചുറ്റുപാടുകളെ അം​ഗീകരിക്കുക

ചുറ്റുപാടുകളെ അം​ഗീകരിക്കുക

മറ്റ് വ്യത്യസ്ത ചുറ്റുപാടുകളിൽ നിന്ന് വരുന്നവരാകാം നമ്മൾ , അതിനാൽ അവരുടെ ബന്ധങ്ങളെയും , ചുറ്റുപാടുകളെയും അം​ഗീകരിക്കുക എന്നത് പ്രധാനമാണ്

 പോസിറ്റീവായ സമീപനം

പോസിറ്റീവായ സമീപനം

ഒരേ മനസോടെ ജീവിതത്തെ നോക്കി കാണുക

രണ്ടുപേരും രണ്ട് വഴിക്ക് ചിന്തിക്കാതെ ഒരേ പോലെ ചിന്തിച്ച് മുന്നോട്ട് പോകുക

പോസിറ്റീവായ സമീപനം

കുറ്റപ്പെടുത്തലുകളും പരാതികളുമല്ലാതെ ജീവിതത്തെ പോസിറ്റീവായി കാണുക

ഇങ്ങനെ ഒരു ജീവിതത്തെ ചേർത്ത് നിർത്താൻ ഒട്ടേറെ ചേരുവകളുണ്ട്. അവയെല്ലാം തന്നെ പ്രധാനപ്പെട്ടവയാണ് .

English summary

-things-everyone-deserves-in-a-relationship

It's always late to realize that we're choosing not to be the right guy anymore.
Story first published: Monday, August 6, 2018, 7:20 [IST]
X
Desktop Bottom Promotion