Latest Updates
-
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം
നിങ്ങളുടെ പ്രണയം യഥാര്‍ത്ഥമാണോ?
ആദ്യഘട്ടം റോമാന്റിക്ക് ആണെങ്കില്‍ രണ്ടാംഘട്ടം തീര്‍ത്തും റിയലിസ്റ്റിക്കാണ്.
'പ്രണയത്തിന് കണ്ണില്ല' എന്നത് പണ്ടുകാലം മുതല്‍ മലയാളികള്‍ ഉപയോഗിച്ച് പോരുന്ന ഒരു പഴമൊഴിയാണ്. എന്നാല്‍ ജീവിതവും സാഹചര്യങ്ങളും ഒന്നും നോക്കാതെയുള്ള പ്രണയങ്ങള്‍ ഈ കാലത്ത് വളരെ കുറവ്. എന്നിരുന്നാലും പ്രണയം ആര്‍ക്കും എപ്പോഴും തോന്നാവുന്ന ഒരു വികാരം തന്നെയാണ്. ഒരു വ്യക്തിയോട് പ്രണയം തോന്നിക്കഴിഞ്ഞാല്‍ അത് ശരീയായ പ്രണയമാണോ എന്നത് പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ്.

നമ്മള്‍ക്ക് പലപ്പോഴും തോന്നുന്ന പല പ്രണയങ്ങളും ആ വ്യക്തിയുടെ ശരീരത്തിനോടെ പ്രവൃത്തികളോടെ നമ്മള്‍ക്ക് തോന്നുന്ന വെറുമെരു ആകര്‍ഷണം മാത്രമാണ്. നമ്മള്‍ക്ക് ഇഷ്ടപ്പെടുന്ന എന്തെങ്കിലും സ്വഭാവസവിശേഷയതോയ അതോ നമ്മളുടെ കാഴ്ച്ചകളെ പിടിച്ച് ഉലയ്ക്കാന്‍ സാധിക്കുന്ന ശരീരിക സവിശേഷതകളോ ഉള്ള വ്യക്തികളോട് നമ്മള്‍ക്ക് തീര്‍ച്ചയായും ഒരു ആകര്‍ഷണം തോന്നും അത് വെറും ആകര്‍ഷണം മാത്രമാണ് പ്രണയമല്ല.

ഉദാഹരണത്തിന് നല്ല മുടിയുള്ള പെണ്‍കുട്ടികളെ ഇഷ്ടപെടുന്ന ഒരു ആണ്‍ കുട്ടി കോളജില്‍ തന്റെ ജൂനിയറായി വന്ന നല്ല മുടിയുള്ള ഒരു പെണ്‍കുട്ടിയെ കാണുന്നു.
അവന് ആ പെണ്‍കുട്ടിയുടെ മുടി കണ്ടപ്പോള്‍ മുതല്‍ അവളോട് വല്ലാത്ത ഒരു ആര്‍ഷണം തോന്നുന്നു. എന്നാല്‍ ആ മുടിയുടെ കൗതുകവും ആകര്‍ഷണവും ഇല്ലാതെയാകുമ്പോള്‍ അവന്റെ ആകര്‍ഷണവും കുറഞ്ഞ് വരുന്നു. ഇത്തരത്തില്‍ പ്രണയമെന്ന് ധരിച്ച് പലതും വെറു ആകര്‍ഷണവും. വെറും ഒരു ക്രഷ് എന്ന് കരുതിയതൊക്ക് പ്രണയവുമായി മാറാറുണ്ട് ഇത്തരത്തില്‍ യഥാര്‍ത്ഥ പ്രണയത്തെ കണ്ടെത്താനുള്ള കറുക്ക് വഴികളാണ് ഇവിടെ പറയുന്നത്.

1. പ്രവൃത്തികളിലെല്ലാം സന്തോഷം തുളുമ്പും
നിങ്ങള്‍ യഥാര്‍ത്ഥ പ്രണയത്തിലാണെങ്കില്‍ പങ്കാളിക്ക് വേണ്ടി ചെയ്യുന്ന കാര്യങ്ങളിലെല്ലാം നിങ്ങള്‍ സന്തോഷം കണ്ടെത്തും. ആ വ്യക്തിയുടെ താല്പര്യങ്ങളും അഭിരുചികളും മനസ്സിലാക്ക് ആയാള്‍ക്ക് വേണ്ടി ഏറ്റവും നല്ലത് ചെയ്യ്ത് കൊടുക്കാന്‍ നമ്മള്‍ക്ക് എപ്പോഴും താല്പര്യമായിരിക്കും. പ്ങ്കാളിയില്‍ നിന്ന്് തരിച്ച് യാതൊന്നും കിട്ടാതെ വരുമ്പോഴും അവര്‍ക്കു വേണ്ടി ചെയ്യ്്ത കാര്യങ്ങളില്‍ നമ്മള്‍ സംത്ൃപ്തരും പരാതി പറയാത്തവരുമാണെങ്കില്‍ നമ്മള്‍ യഥാര്‍ത്ഥ പ്രണയത്തിലാണ്.

2. എപ്പോഴും ചിന്ത അയാളെക്കുറിച്ച്
നിങ്ങളുടെ പങ്കാളിയെക്കുറിച്ച് മാത്രം. പങ്കാളിക്ക് മാത്രം ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്ന ഗ്രഹമായി മാറുന്നുവെങ്കില്‍, നിങ്ങള്‍ എടുക്കുന്ന ചെറുതും വലുതുമായ ഏതൊരു തീരുമാനവും അയാളെ കൂടി ഓര്‍മ്മിച്ചുകൊണ്ട്ള്ളതാണെങ്കില്‍, ആ വ്യക്തിയുടെ സന്തോഷത്തെ പ്രധാനമായി കണ്ടുകൊണ്ടുള്ളതാണെങ്കില്‍ നിങ്ങള്‍ ആ വ്യക്തിയെ സ്‌നേഹിക്കുന്നു.

3. എല്ലാം തികഞ്ഞത് നിങ്ങളുടെ ഇണ മാത്രം
നിങ്ങളുടെ പങ്കാളിയെക്കാല്‍ സൗന്ദര്യവും കഴിവുകളും സമ്പത്തുമെക്കെയുളളവരെ ചുറ്റും കാണുമ്പോഴും നിങ്ങള്‍ക്ക് നിങ്ങളുടെ ഇണയെ എല്ലാം തികഞ്ഞ ഒരു വ്യക്തിയായി കാണാന്‍ സാധിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ ആ വ്യക്തിയുമായി യഥാര്‍ത്ഥത്തില്‍ പ്രണയത്തിലാണ്. ഇന്നത്തെ സമൂഹത്തെ കൂടുതല്‍ നല്ലത് കിട്ടുമ്പോള്‍ അതിലേക്ക് മാറുന്ന പ്രണയങ്ങളാണ് കൂടുതലും കണ്ട് വരുന്നത്. പണവും സൗന്ദര്യവും മാത്രം പരിഗണന വിഷയങ്ങളാകുന്ന ഇത്തരം പ്രണയങ്ങളുടെ ആയുസ്സും വളരെക്കുറവാണ്.

4. മരണം വരെ കൂടെയുണ്ടാകണം
ജീവിത്തിന്റെ തുടിപ്പുകള്‍ നിറഞ്ഞ യൗവ്വനത്തില്‍ മാത്രമല്ല നിങ്ങളുടെ പങ്കാളി മരണം വരെ കൂടെയുണ്ടാകണം എന്ന ചിന്ത നിങ്ങള്‍ക്ക് എപ്പോഴും തോന്നുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ ആ വ്യക്തിയുമായി പ്രണയത്തിലാണ്. പ്രണത്തിന്റെ ആഴം പരിശേധിക്കപ്പെടുന്നതും ഇത്തരം ചിന്തകളില്‍ തന്നെയാണ്.

5. സ്‌നേഹിക്കും കുറവുകളോട്
നിങ്ങള്‍ പ്രണയത്തിലായിരിക്കുന്ന വ്യക്തിയെ അവരുടെ ശരീരികമയോ ബുദ്ധിപരമായോ എന്ത് കുറവുണ്ടെ്ങ്കിലും അത് പൂര്‍ണ്ണ മനസ്സിലാക്കി ഒള്ള് തുറന്ന് നിങ്ങളുടെ പ്ങ്കാളിയെ നിങ്ങള്‍ക്ക് പ്രണയിക്കാന്‍ സാധിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ ആ വ്യക്തിയുമായി പ്രണയത്തിലാണ്. പ്രണയിക്കുന്ന ആളിനെ കാണുമ്പോള്‍ ആ വ്യക്തിയിലുള്ള കുറവുകള്‍ നിങ്ങളുടെ മനസ്സിലേക്ക് വരുന്നുണ്ടെങ്കില്‍ നിങ്ങളുടെ ്പ്രണയത്തെക്കുറിച്ച് ഒരു പുനര്‍ചിന്ത ആവശ്യമാണ

പ്രണയത്തിന്റെ വിവിധ ഘട്ടങ്ങള്‍
1. സ്വപ്നങ്ങളും പ്രതീക്ഷകളും ആകുന്നു
താന്‍ പ്രണയിക്കുന്ന വ്യക്തി തന്റെ ഏറ്റവും നല്ല ചോയ്‌സ് ആണെന്നും, തുടര്‍ന്നുള്ള ജീവിതം ഒന്നിച്ചായിരിക്കും എന്ന് ഉറപ്പിക്കുന്നതാണ് ഒന്നാമത്തെ ഘട്ടം!. ഓക്‌സിടോസിന്‍,സേരാടോണിന്‍,ഡോപ്പമിന്‍ ഹോര്‍മോണുകളുടെ ഉല്‍പ്പാദനം വര്‍ദ്ധിയ്ക്കുന്നതോടെ തീവ്രമായ അനുരാഗം ഈ ഘട്ടത്തില്‍ കാണുന്നു. മനുഷ്യന് മാത്രമല്ല ഈ പ്രണയഘട്ടം ഉണ്ടാകുക എല്ലാ ജീവികളിലും കാണാം എന്നാണ് ഗവേഷണം പറയുന്നത്.

2. പ്രണയം ജീവിതം
ആദ്യഘട്ടം റോമാന്റിക്ക് ആണെങ്കില്‍ രണ്ടാംഘട്ടം തീര്‍ത്തും റിയലിസ്റ്റിക്കാണ്. പ്രണയം പ്രയോഗികമാകുന്ന സന്ദര്‍ഭം എന്ന് പറയാം. പങ്കാളി,കുട്ടികള്‍,വീട് തുടങ്ങിയ പദ്ധതികള്‍ പങ്കുവയ്ക്കപ്പെടുന്ന ഘട്ടമാണ് ഇത്. ഒട്ടുമിക്ക പങ്കാളികളും സംതൃപ്തരാകുന്ന ഘട്ടമാണ് ഇത്, പക്ഷെ ഭാവിയെക്കുറിച്ചുള്ള ആശങ്ക ചെറുതായി ഉണ്ടായേക്കാം.

3. നിര്‍ണ്ണായകഘട്ടം
ഒന്നും രണ്ടു ഘട്ടത്തിന്റെ ഡെയ്ഞ്ചര്‍ സോണ്‍ എന്ന് പറയാം. പങ്കാളികള്‍ തമ്മില്‍ എന്തിനും കുറ്റം,വഴക്ക്. പരസ്പരം സുരക്ഷിതത്വം ഇല്ലായ്മയും വിശ്വാസ തകര്‍ച്ചയും തോന്നിതുടങ്ങുന്നു. ഒരുമിച്ച് ജീവിയ്ക്കാന്‍ തീരുമാനിച്ചതു തന്നെ അബദ്ധമായി എന്നു തോന്നിത്തുടങ്ങുന്ന ഘട്ടമാണ് ഇത്. പല പ്രണയങ്ങളും ഈ ഘട്ടത്തില്‍ നിന്നു പോകും. എന്നാല്‍ ഈ പരീക്ഷണ ഘട്ടം വിജയകരമായി അതിജീവിയ്ക്കുന്നവര്‍ക്ക് പിന്നീടുള്ള കാലം മനോഹരമായിരിക്കും എന്നാണ് ഗവേഷണം പറയുന്നത്. ഇതിനായി പരസ്പരം പ്രണയിതാക്കള്‍ ഒരു കരാര്‍ ഉണ്ടാക്കുന്നതോ, തുറന്ന് സംസാരിക്കുന്നതോ അഭികാമ്യമെന്ന് ഗവേഷകന്‍ പറയുന്നു.

4. യഥാര്‍ത്ഥ പ്രണയം
മൂന്നാമത്തെ ഘട്ടത്തിലെ അനുഭവങ്ങള്‍ പഠിപ്പിച്ച പാഠങ്ങളിലൂടെ എത്തുന്ന തിരിച്ചറിവിന്റെ ഘട്ടം. പരസ്പരം മുറിവുകള്‍ ഉണക്കാന്‍ പങ്കാളികള്‍ ശ്രമിച്ചു തുടങ്ങും. ഒരുകാലത്തു നഷ്ടപ്പെട്ടു എന്നു വിശ്വസിച്ചിരുന്ന സ്‌നേഹം കൂടുതല്‍ പക്വതയോടെ കൂടുതല്‍ ആഴത്തില്‍ തിരിച്ചു വരുന്ന ഘട്ടമാണിത്. ജീവിതത്തിലെ ഏറ്റവും നല്ല ഒരു കാലം.

5. ലോകത്തെ സ്‌നേഹിക്കുന്ന കാലം
ഇതു നാലാം ഘട്ടത്തിന്റെ തുടര്‍ച്ചയാണ്.പരസ്പ്പരം സ്‌നേഹത്തില്‍ പൂര്‍ണ്ണരാകുന്നു എന്നതിനപ്പുറം ആ സ്‌നേഹം ചുറ്റുമുള്ളവരിലേയ്ക്കും വ്യാപിപ്പിയ്ക്കും. പങ്കാളികള്‍ ഒരുമിച്ച് മറ്റുള്ളവര്‍ക്ക് നന്മ നല്‍കുന്ന കാര്യങ്ങളില്‍ ഒക്കെ തല്പ്പരര്‍ ആയേക്കാവുന്ന ഒരു കാലം കൂടിയാണിത്. ഒരുപാട് ഘട്ടം കഴിഞ്ഞ് ഒരുമിച്ച് നേടിയ തിരിച്ചറിവോടെ ജീവിതം അര്‍ത്ഥ പൂര്‍ണ്ണമാക്കുന്ന അവസാന ഘട്ടം.



Click it and Unblock the Notifications












