അവൻ നിങ്ങളെ ഇഷ്ടപ്പെടുന്നതിന്റെ 10 അടയാളങ്ങൾ

Posted By: Siya K.P
Subscribe to Boldsky

മറ്റെല്ലാം മറന്നു കൊണ്ട് നിങ്ങൾ ഈ വ്യക്തിയുടേത് മാത്രമാകുന്നു. എല്ലാം മികച്ച രീതിയിൽ മുന്നോട്ടു പോകുന്നതായി തോന്നുന്നു. ഈ ലോകത്തിലെ ഒരേയൊരു പെൺകുട്ടിയെന്നതുപോലെ അവൻ നിങ്ങളെ ഒരു രാജ്ഞിയെപ്പോലെ പരിചരിക്കുന്നു. നിങ്ങൾക്കിടയിലെ രസകരമായ ഈ അടുപ്പമോ അല്ലെങ്കിൽ ആകർഷണ ശക്തിയോ ആർക്കും നിഷേധിക്കാനാവില്ല.

നിങ്ങൾക്കൊപ്പം സമയം ചിലവഴിക്കാൻ അയാൾ ഇഷ്ടപ്പെടുന്നുവെന്നത് വ്യക്തമാണ്. നിങ്ങൾ അവനിൽ സ്വയം കീഴടങ്ങുന്നു എന്നു നിങ്ങൾ സ്വയം സമ്മതിക്കണം, എന്നാൽ ഇവിടെ ഒരു പ്രശ്നം ഉണ്ട്: നിങ്ങളെക്കുറിച്ച് അവൻ എന്തു ചിന്തിക്കുന്നു എന്നതിനെക്കുറിച്ചു ഒരു ഊഹവും നിങ്ങൾക്കില്ല. കാരണം അവൻ അതിനെക്കുറിച്ച് ഒരു വാക്കുപോലും ഇതുവരെ പറഞ്ഞിട്ടില്ല.

 ചില വഴികൾ

ചില വഴികൾ

സ്ത്രീകളിൽ നിന്ന് വ്യത്യസ്തമായി, ഹൃദയവികാരങ്ങൾ വാക്കുകളാൽ പ്രകടിപ്പിക്കുന്നതിൽ പുരുഷന്മാർ പിറകിലാണ്. പുരുഷൻമാർക്ക് തങ്ങളുടേതായ കാരണങ്ങൾ ഉണ്ടാകും. എന്നാൽ,നിങ്ങളുടെ പുരുഷന് അങ്ങനെ തോന്നുന്നില്ലെങ്കിൽ അല്ലെങ്കിൽ അയാൾ എങ്ങനെ അനുഭവപ്പെടുന്നു എന്നതിനെക്കുറിച്ച് സംസാരിക്കില്ലെങ്കിൽ, താഴെ പറയുന്ന അഞ്ച് കാര്യങ്ങളിൽ ഒന്നോ അതിലധികമോ ആയിരിക്കാം.

ഈ ബന്ധം പ്രതീക്ഷിച്ചതിനും വളരെ നേരത്തെ തന്നെ ആണ്.

അവൻ പ്രണയത്തിലാകാൻ ഭയപ്പെടുന്നു.

കഴിഞ്ഞ കാലങ്ങളിൽ അദ്ദേഹത്തിന് പ്രണയത്തിൽ നിന്നും മുറിവേൽക്കുകയും ഇനി മറ്റൊരു തിരസ്കരണത്തെ ഭയപ്പെടുകയും ചെയ്യുന്നു.

അവൻ ഒരു സാധാരണക്കാരൻ ആണെങ്കിലും സ്വന്തം വികാര വിചാരങ്ങൾ നിഷ്പ്രയാസം പറഞ്ഞു പ്രകടിപ്പിക്കുന്നതിൽ നിന്നും പലതും ചെയ്തു കാണിക്കാൻ ഇഷ്ടപ്പെടുന്നു.

അവൻ നിങ്ങൾക്കായി കീഴടങ്ങും പക്ഷേ അങ്ങനെ പറയാൻ വളരെയധികം ഭയപ്പെടുകയും ചെയ്യുന്നു.

തീർച്ചയായും അവൻ എങ്ങനെയാണ് ചിന്തിക്കുന്നതെന്നു നിങ്ങൾക്കറിയണം, എന്നാൽ അതിനായി കൂടുതൽ ആകാംഷ ഉണ്ടാകരുത്. അവനെ ഒഴിവാക്കാതെ ഈ ബന്ധം പുരോഗമിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നു

നിങ്ങൾ ഇത്തരത്തിലുള്ള വിഷമത്തിലാണ് ഉള്ളതെങ്കിൽ, പ്രതീക്ഷ നഷ്ടപ്പെടുത്തരുത്. നിങ്ങളെക്കുറിച്ചുള്ള യഥാർത്ഥ വികാരങ്ങൾ എന്തൊക്കെയാണെന്നു നിർബന്ധിച്ചു പറയിപ്പിക്കാതെ അതു മനസ്സിലാക്കാനുള്ള ചില വഴികൾ ഉണ്ട്.

 യഥാർത്ഥ വികാരങ്ങൾ

യഥാർത്ഥ വികാരങ്ങൾ

അവരുടെ വാക്കുകളിലൂടെയല്ല, പുരുഷന്മാർ തങ്ങളുടെ പ്രവൃത്തികളാൽ സ്വയം വെളിപ്പെടുത്തുന്നതായി പറയപ്പെടുന്നു. ഒരാൾ എങ്ങനെ പെരുമാറും എന്നത് പലപ്പോഴും അവന്റെ യഥാർത്ഥ വികാരങ്ങൾ തുറന്നു കാട്ടുന്നു.

താഴെ കൊടുത്തിരിക്കുന്ന ആദ്യ പത്ത് സൂചനകൾ നിങ്ങളുടെ പുരുഷൻ നിങ്ങളെ എത്രമാത്രം സ്നേഹിക്കുന്നു എന്നത് വ്യക്തമാക്കുന്നു, പക്ഷേ അത് അംഗീകരിക്കാൻ പേടി തോന്നുന്നു. പെൺകുട്ടികളെ, നിങ്ങൾ തയ്യാറാണോ?

അവൻ നിങ്ങളെ ഇഷ്ടപ്പെടുന്നതിന്റെ 10 അടയാളങ്ങൾ, പക്ഷേ അത് സമ്മതിക്കാൻ അവനു ബുദ്ധിമുട്ടാണ്.

എല്ലായിടത്തും എല്ലായ്പോഴും മറ്റാരെക്കാളും അവൻ നിങ്ങളോടൊത്തുണ്ടായിരിക്കും.

പ്രത്യേക അവസരങ്ങൾ അവൻ ഓർക്കുന്നു.

നിങ്ങൾ പറയുന്നതും പ്രവർത്തിച്ചതും അവൻ ഓർക്കുന്നു.

നിങ്ങളുടെ മോശം ദിവസങ്ങളിൽ നിങ്ങളുടെ മാനസികാവസ്ഥയെ അവൻ നല്ല രീതിയിൽ കൊണ്ടുവരുന്നു.

അവൻ എപ്പോഴും നിങ്ങൾക്ക് സംരക്ഷണം നൽകുന്നു.

പറയാൻ ഭയപ്പെടുന്നത് അയാളുടെ കണ്ണുകൾ നിങ്ങളോട് പറയുന്നു.

നിങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ അവൻ ആഗ്രഹിക്കുന്നു.

നിങ്ങളുമായുള്ള ഭാവിയെക്കുറിച്ച് സംസാരിക്കുന്നു.

ഫോൺ കാളിങ്നോ അല്ലെങ്കിൽ സന്ദേശങ്ങൾക്കോ മറുപടി നൽകാതിരിക്കുമ്പോൾ അവൻ അസ്വസ്ഥനാകും.

നിങ്ങളോടുള്ള അവന്റെ ഇഷ്ടത്തെ കാണിക്കാൻ അവൻ ഇഷ്ടപ്പെടുന്നു.

എല്ലായിടത്തും എല്ലായ്പോഴും മറ്റാരെക്കാളും അവൻ നിങ്ങളോടൊത്തുണ്ടായിരിക്കും.

എല്ലായിടത്തും എല്ലായ്പോഴും മറ്റാരെക്കാളും അവൻ നിങ്ങളോടൊത്തുണ്ടായിരിക്കും.

അവൻ നിങ്ങളോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ അവൻ എന്തൊക്കെ ചെയ്യുന്നുവെന്ന് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? ഇത് നിങ്ങളുടെ പുരുഷനെക്കുറിച്ചു വിശദീകരിക്കുന്നുണ്ടെങ്കിൽ, നിങ്ങൾക്കതൊരു വലിയ അടയാളമാണ് കാണിച്ചു തരുന്നത്, ഒരു സുഹൃത്തിനപ്പുറം അദ്ദേഹം നിങ്ങളെ സ്നേഹിക്കുന്നു.

നിങ്ങൾക്ക് വേണ്ടി മറ്റ് ഉത്തരവാദിത്തങ്ങൾ മാറ്റിവെക്കുന്നുണ്ടെങ്കിൽ, നിങ്ങളുടെ സൌജന്യ സമയം അവനോടൊപ്പം ചിലവഴിക്കാൻ അവന്റെ പരിപാടികൾ മാറ്റി വെക്കുന്നുണ്ടെകിൽ, അല്ലെങ്കിൽ ഭാവിയിൽ നിങ്ങളോടൊത്തുണ്ടാകാൻ പോകുന്ന ജീവിതം ആസൂത്രണം ചെയ്യുന്നുണ്ടെങ്കിൽ, അവൻ നിങ്ങളിൽ വീണു പോയിരിക്കുന്നു.

നിങ്ങൾ ഒന്നിച്ചുചേർന്ന് അവന്റെ ചില സുഹൃത്തുക്കളോടൊപ്പം പോയിട്ടുണ്ടോ, അവരോടൊപ്പം സമയം ചിലവഴിക്കുന്നതിനു പകരം അവൻ നിങ്ങളോടൊത്തു നിന്നിട്ടുണ്ടോ? അവൻ പലപ്പോഴും ചങ്ങാതിമാരോടൊപ്പം ഒരു രാത്രിയും ഒരു വാരാന്ത്യവും ഉപേക്ഷിച്ചാൽ, നിങ്ങൾ ഒരു ഭാഗ്യശാലിയാണ്. അത് നിങ്ങളിലെ അവന്റെ താല്പര്യത്തിന്റെ ഒരു ഉറപ്പായ അടയാളമാണ്.

ഈ ലളിതമായ പ്രവൃത്തികൾ നിങ്ങളുടെ കാലഘട്ടത്തെ അവൻ നിങ്ങളോടൊപ്പം സ്നേഹിക്കുന്നുവെന്നാണ് സൂചിപ്പിക്കുന്നത്. നിങ്ങളെ ശ്രദ്ധിക്കാൻ പറ്റാത്ത ഒരു വ്യക്തിക്ക് ഇങ്ങനെ ചെയ്യാൻ കഴിയില്ല. അവന്റെ ഹൃദയത്തിൽ ഒരു പ്രത്യേക ഇടം നിങ്ങൾക്കുണ്ടെന്നുള്ളതിന്റെ ഒരു സൂചനയാണിത്. അത് പറയാൻ അയാൾക്ക് വളരെ ഭയമുണ്ടെങ്കിൽപ്പോലും.

അവൻ പ്രത്യേക സന്ദർഭങ്ങൾ ഓർക്കുന്നു.

അവൻ പ്രത്യേക സന്ദർഭങ്ങൾ ഓർക്കുന്നു.

ജന്മദിനമോ വാർഷികമോ പോലുള്ള പ്രത്യേക അവസരങ്ങളെ ഓർക്കുന്നത് പുരുഷന്റെ പ്രകൃതി തത്വ സ്വഭാവമല്ല. വാസ്തവത്തിൽ, ഈ സ്വഭാവം ബന്ധങ്ങളിൽ ചെറിയ ചെറിയ പൊരുത്തക്കേടുകൾ ഉണ്ടാക്കും.

നിങ്ങൾ സ്നേഹിക്കുന്ന ഒരാൾ നിങ്ങളോട് ഒരുപാട് അർത്ഥമുള്ള തീയതികൾ ഓർക്കാൻ ശ്രമിക്കുന്നുവെങ്കിൽ, അയാൾ യഥാർത്ഥത്തിൽ നിങ്ങളിലാണ് ജീവിക്കുന്നത് എന്നതിന്റെ മറ്റൊരു തെളിവാണ്. നിങ്ങളുടെ ജീവിതത്തിലെ സുപ്രധാന തീയതികൾ, പ്രത്യേകിച്ച് നിങ്ങൾ കണ്ടുമുട്ടിയ സമയം, എന്ത് സംഭവിച്ചു, നിങ്ങൾ മുടി കെട്ടിയത് എങ്ങനെ, വസ്ത്രത്തിൻറെ നിറം എന്നിങ്ങനെ ചെറിയ ചെറിയ കാര്യങ്ങളും ഓർമ്മിക്കുന്നു.

അപ്രതീക്ഷിതവും പ്രത്യേകവുമായ എന്തോ ഒന്ന് ചെയ്യാൻ അവൻ ഒരുങ്ങുന്നുണ്ടെങ്കിൽ, നിങ്ങൾ തീർച്ചയായും ഭാഗ്യശാലിയായ ഒരു സ്ത്രീയാണ്. നിങ്ങൾ ഭാഗ്യ ശാലിയാണ്, കാരണം അയാൾ നിങ്ങളെ കേൾക്കുന്നതും നിങ്ങളോടൊപ്പം ജീവിക്കാനും ആഗ്രഹിക്കുന്നു. നിങ്ങൾക്ക് പ്രത്യേകമായി തോന്നാൻ അദ്ദേഹം തീർച്ചയായും ദൃഢനിശ്ചയത്തിലാണ്.

നിങ്ങൾക്ക് എന്തെങ്കിലും മധുരം ലഭിക്കാൻ അവൻ എന്തെങ്കിലും ഒഴികഴിവ് നൽകുന്നുണ്ടോ? നിങ്ങൾ ആ അപരാധിയായ ഈർപ്പമുള്ള ചോക്ലേറ്റ് കേക്ക് നോക്കിക്കൊണ്ടിരിക്കുകയാണെന്ന കാര്യം അവൻ ശ്രദ്ധിച്ചിരുന്നോ. (അതിനുശേഷം നിങ്ങളുടെ പ്രീയപ്പെട്ട മധുര പലഹാര കടയുടെ മുൻപിലൂടെ പോയെന്നു പറഞ്ഞു അവനത് നിങ്ങൾക്ക് കൊണ്ടു തന്നിട്ടുണ്ടാവാം.)

ഇത് മനസ്സിൽ നിന്നും പുറത്തുവരാൻ പറ്റാത്ത യഥാർത്ഥ പ്രണയമാണ്. അവൻ നിങ്ങൾക്കായി എത്രയധികം ആത്മാർഥമായി കരുതുന്നുവെന്നത് ഇത്തരം ചെറിയ കാര്യങ്ങളാണ് സൂചിപ്പിക്കുന്നത്.

നിങ്ങൾ പറയുന്നതും ചെയുന്നതുമായ കാര്യങ്ങൾ അവൻ ഓർക്കുന്നു

നിങ്ങൾ പറയുന്നതും ചെയുന്നതുമായ കാര്യങ്ങൾ അവൻ ഓർക്കുന്നു

നിങ്ങളുടെ പുരുഷൻ നിങ്ങളുടെ എല്ലാ കാര്യങ്ങളെക്കുറിച്ചും ഓർമ്മിക്കുന്നു. അത് എത്ര നിസാരമാണെങ്കിലും. അവൻ നിങ്ങളോടൊപ്പമുണ്ട്. സ്റ്റാർബക്സിലെ നിങ്ങളുടെ പ്രിയപ്പെട്ട കാപ്പിയും, ടൈറ്റാനിക് കാണുമ്പോഴെല്ലാം നിങ്ങൾ ഇപ്പോഴും കരയുന്നത്, ആദ്യം കാണുമ്പോഴുള്ള നിങ്ങളുടെ വസ്ത്രത്തിന്റെ നിറം, ഇവയൊക്കെ അവൻ ഓർക്കുകയാണെങ്കിൽ അവനിൽ നിങ്ങൾ തുളഞ്ഞു കയറിയിട്ടുണ്ടെന്ന് 100% ഉറപ്പാണ്. നിങ്ങളെ വളരെയധികം സ്നേഹിക്കുകയും നിങ്ങളോട് അത്രയും കരുതലും ഉള്ള ആളിനു മാത്രമേ ഇത്തരം ചെറിയ കാര്യങ്ങൾ പോലും ഓർക്കാൻ സാധിക്കുകയുള്ളു...

നിങ്ങളെ മോചിപ്പിക്കുന്നു

നിങ്ങളെ മോചിപ്പിക്കുന്നു

നിങ്ങൾക്ക് ഒരു മോശം ദിവസം ഉണ്ടെങ്കിൽ നിങ്ങളുടെ സന്തോഷമല്ലാത്ത മാനസികാവസ്ഥയിൽ നിന്നും അവൻ നിങ്ങളെ മോചിപ്പിക്കുന്നു

നിങ്ങളുടെ വികാരങ്ങൾ മനസ്സിലാക്കുകയും നിങ്ങളുടെ ഓരോ ദിവസവും എങ്ങനെയാണെന്ന ബോധം അവനുണ്ടോ?നിന്റെ ആത്മാവിനെ ഉയർത്തിപ്പിടിക്കാനും നിന്റെ സന്തോഷം നിറഞ്ഞ പുഞ്ചിരി കാണാനും അവൻ ഏതറ്റം വരെയും പോകാറുണ്ടോ? മറ്റെല്ലാറ്റിനേക്കാളും നിങ്ങൾ കൂടുതൽ സന്തോഷിക്കണമെന്നു അവൻ ആഗ്രഹിക്കുന്നു.

നിങ്ങളുടെ സംസാരങ്ങളും പരാതികളോടും അവൻ ക്ഷമയോടെ കേൾക്കുന്നെങ്കിൽ അവന്റെ ഉള്ളിൽ നിങ്ങൾക്കായുള്ള പ്രത്യേക വികാരങ്ങൾ പ്രതിഫലിപ്പിക്കുന്നു.

അവൻ നിങ്ങളെ വളരെയധികം സംരക്ഷിക്കുന്നു.

അവൻ നിങ്ങളെ വളരെയധികം സംരക്ഷിക്കുന്നു.

അവൻ നിങ്ങളുടെ സംരക്ഷകനായി പ്രവർത്തിക്കുകയും നിങ്ങൾ എല്ലായ്പ്പോഴും സുരക്ഷിതരാണ് എന്ന് ഉറപ്പു വരുത്തുകയും ചെയ്താൽ അത് നിങ്ങളോടുള്ള അദ്ദേഹത്തിന്റെ ആഴമായ സ്നേഹത്തിന്റെ അടയാളമാണ്. നിങ്ങൾ ഒന്നിച്ചു നടക്കുമ്പോഴെല്ലാം അവൻ നിങ്ങൾക്ക് അടുത്തായി നിൽക്കുമോ? നടപ്പാതയുടെ സുരക്ഷിത ഭാഗത്ത് അയാൾ നിങ്ങളെ എപ്പോഴും നടക്കാൻ അനുവദിക്കാമോ?

പ്രണയത്തിലാകുന്ന ഒരാൾ തന്റെ കാമുകി വീട്ടിൽ സുരക്ഷിതമായി മടങ്ങി എത്തിയെന്നു ഉറപ്പുവരുത്തും (അല്ലെങ്കിൽ വീട്ടിലേക്ക് മടങ്ങിവരുമെന്ന് ഉറപ്പുവരുത്താൻ ഒരു ഫോൺ കാൾ എങ്കിലും ചെയ്യും). ഇവ ചെറിയ കാര്യങ്ങളായി തോന്നിയേക്കാം, എന്നാൽ നിങ്ങൾ സുരക്ഷിതരാണെന്നു ഉറപ്പുവരുത്തുന്നതിന് അവന്റെ ഒരു അടയാളം കൂടിയാണ്.

പറയാൻ പേടിയുള്ളത് അവന്റെ കണ്ണുകൾ വ്യക്തമാക്കുന്നു.

പറയാൻ പേടിയുള്ളത് അവന്റെ കണ്ണുകൾ വ്യക്തമാക്കുന്നു.

കണ്ണുകൾ ആത്മാവിന്റെ ജാലകമാണ്, അവന്റെ തീക്ഷണമായ നോട്ടം (വേട്ടക്കാരന്റെ നോട്ടം അല്ല!) നിങ്ങളോട് സംസാരിക്കുമ്പോൾ അയാളുടെ വാക്കുകൾ പ്രകടിപ്പിക്കാൻ കഴിയാത്തത് കണ്ണുകൾക്ക് പറയാൻ കഴിയുന്നു. അവന്റെ നോട്ടവും നോക്കിനിൽക്കുന്ന രീതിയും അദ്ദേഹത്തിനു നിങ്ങളോടുള്ള താൽപര്യത്തെ കാണിക്കുന്നു. ഒരു വ്യക്തി തന്റെ ഭാവനയുടെ അടിസ്ഥാനത്തിലാണ് ഓരോ കാര്യങ്ങളെയും നോക്കിക്കാണുന്നതെന്ന് നിങ്ങൾക്ക് അറിയാമല്ലോ!

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    English summary

    signs-he-s-fallen-for-you

    Unlike women, men's heartbeat is behind men's words. Men have their own reasons
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more