Latest Updates
-
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം
ലൈംഗികബന്ധത്തിനു ശേഷം സ്ത്രീ ഇങ്ങനെയോ?
നിങ്ങളിലെ പങ്കാളിയുമായുള്ള അടുപ്പത്തെ സൂചിപ്പിക്കുന്നു. എങ്ങനെയെന്ന് നോക്കാം
പരസ്പരം സ്‌നേഹവും ബഹുമാനവും ഇഷ്ടവും ആത്മാര്‍ത്ഥതയും എല്ലാം തോന്നേണ്ട ഒന്നാണ് സ്ത്രീപുരു, ബന്ധം. പങ്കാളികള്‍ തമ്മിലുള്ള അടുപ്പവും സ്‌നേഹവും വിശ്വാസവും വര്‍ദ്ധിക്കുമ്പോഴാണ് അതൊരു ശാരീരിക ബന്ധത്തിലേക്ക് എത്തുന്നത്. എന്നാല്‍ ഇത്തരത്തില്‍ ഒരു ബന്ധത്തിനു ശേഷം സ്ത്രീയുടെ പെരുമാറ്റം നോക്കി പല കാര്യങ്ങളും പങ്കാളിക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. പങ്കാളികള്‍ തമ്മിലുള്ള ആത്മബന്ധം പോലെ തന്നെയാണ് ഇത് മനസ്സിലാക്കേണ്ടതും. ലൈംഗിക ബന്ധത്തിനു ശേഷമുള്ള പങ്കാളികള്‍ തമ്മിലുള്ളപെരുമാറ്റം മനസ്സിലാക്കിയാല്‍ അവര്‍ തമ്മിലുള്ള ബന്ധത്തിന്റെ ആഴം മനസ്സിലാക്കാവുന്നതാണ്.
സാധാരണ ശാരീരിക സുഖം മാത്രമല്ല ലൈംഗിക ബന്ധം നല്‍കുന്നത്, പങ്കാളികള്‍ തമ്മിലുള്ള മാനസിക അടുപ്പത്തെക്കൂടിയാണ് ഇതിലൂടെ സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ വെറും നേരം പോക്ക് മാത്രമായി അതിനെ കാണുന്നവര്‍ മനസ്സിലാക്കേണ്ട പല കാര്യങ്ങളും ഉണ്ട്. വിവാഹ ശേഷമാണെങ്കിലും വിവാഹത്തിന് മുന്‍പാണെങ്കിലും ശാരീരിക സുഖത്തിന് വേണ്ടി മാത്രം സെക്‌സ് എന്ന കാര്യത്തെ കണക്കാക്കരുത്. കാരണം പങ്കാളികള്‍ തമ്മിലുള്ള മാനസികവും ശാരീരികവുമായ അടുപ്പത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. ഇതിലൂടെ പങ്കാളികള്‍ മനസ്സിലാക്കേണ്ടതും ഇത് തന്നെയാണ്.
ഏത് പ്രണയബന്ധത്തിന്റേയും അവസാനം ശാരീരിക ബന്ധം വേണമെന്ന് ശഠിക്കുന്നവരല്ല സ്ത്രീയും പുരുഷനും. എന്നാല്‍ പലപ്പോവും സാഹചര്യങ്ങള്‍ പലരേയും ഇത്തരം അവസ്ഥകളിലേക്ക് എത്തിക്കുന്നു. വിവാഹ ശേഷമാണെങ്കിലും വിവാഹത്തിന് മുന്‍പ് ആണെങ്കിലും അത് ഏതൊക്കെ രീതിയില്‍ സ്ത്രീ പുരുഷ ജീവിതത്തെ ബാധിക്കുന്നു എന്ന് അറിയണം. ഇന്നത്തെ കാലത്ത് വിവാഹത്തിനു മുന്‍പുള്ള ശാരീരിക ബന്ധം ഒരു തെറ്റായി കണക്കാക്കുന്ന തലമുറയല്ല ഉള്ളത്. തനിക്ക് സെക്‌സ് വേണമെന്ന് മടിയില്ലാതെ വിളിച്ച് പറയുന്നതിന് സ്ത്രീയും പുരുഷനും തയ്യാറാവുന്നു. ചിലപ്പോള്‍ ആ ബന്ധം അതോടെ അവസാനിക്കാം. എന്നാല്‍ ഒരിക്കലും സെക്‌സ് എന്ന് ഒരു പദത്തിന്റെ പേരില്‍ ജീവിതം ഹോമിക്കാന്‍ ഇന്നത്തെ തലമുറ തയ്യാറല്ല.
ലൈംഗിക ബന്ധത്തിനു ശേഷ് പങ്കാളികള്‍ തമ്മിലുള്ള അടുപ്പം കുറയുകയാണോ കൂടുകയാണോ എന്ന് പലര്‍ക്കും മുന്‍കൂട്ടി മനസ്സിലാക്കാം. അതിനായി ചില കാര്യങ്ങള്‍ പങ്കാളികള്‍ ശ്രദ്ധിച്ചാല്‍ മതി. ഇത്തരം ബന്ധത്തിന് ശേഷം കിടക്കുന്ന രീതി നോക്കിയാല്‍ മതി. ഇത് നിങ്ങളിലെ പങ്കാളിയുമായുള്ള അടുപ്പത്തെ സൂചിപ്പിക്കുന്നു. എങ്ങനെയെന്ന് നോക്കാം.

പരസ്പരം ചേര്‍ന്ന് കിടക്കുക
പരസ്പരം ചേര്‍ന്ന് കിടക്കുന്ന രീതിയില്‍ ആണ് നിങ്ങള്‍ കിടക്കുന്നതെങ്കില്‍ അത് പങ്കാളികള്‍ തമ്മിലുള്ള ആത്മാര്‍ത്ഥതയേയും സ്‌നേഹത്തേയും സൂചിപ്പിക്കുന്നു. ഒരിക്കലും പരസ്പരം വിട്ടു പോവുകയില്ല എന്നതാണ് ഇതിലൂടെ കാണിക്കുന്നത്. പരസ്പരമുള്ള വിശ്വാസത്തിന്റെ പേരിലാണ് ഇത്തരത്തില്‍ ഒരു ബന്ധത്തിന് തയ്യാറായത് എന്നതാണ് ഇത്തരമൊരു കിടപ്പിലൂടെ കാണിക്കുന്നത്. പരസ്പരം ചേര്‍ന്നാണ് കിടക്കുന്നതെങ്കിലും മുഖം തിരിഞ്ഞ് കിടക്കുന്നവരായിരിക്കും ഒരു കൂട്ടര്‍.

കട്ടിലിന് ഇരുവശത്തേക്ക്
പങ്കാളികള്‍ ലൈംഗിക ബന്ധത്തിന് ശേഷം കട്ടിലിന്റെ ഇരുവശത്തേക്കും തിരിഞ്ഞ് കിടക്കുകയാണെങ്കില്‍ അത് സൂചിപ്പിക്കുന്നത് അവര്‍ക്കിടയില്‍ കാര്യമായ അകല്‍ച്ചയുണ്ട് എന്നതാണ്. മാത്രമല്ല പങ്കാളിയിലുള്ള താല്‍പ്പര്യക്കുറവും സ്‌നേഹക്കുറവും ആണ് ഇത്തരത്തില്‍ ഒരു കിടത്തത്തിലേക്ക് ഇവരെ എത്തിക്കുന്നത്. ഇത്തരക്കാരില്‍ ബന്ധങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ട് കൊണ്ട് പോവുകയില്ല എന്നതാണ് കാണിക്കുന്നത്.

നെഞ്ചില്‍ മുഖം ചേര്‍ത്ത്
നെഞ്ചില്‍ മുഖം ചേര്‍ത്ത് കിടക്കുന്നവരാണെങ്കില്‍ അതിന്റെ അര്‍ത്ഥം പങ്കാളികള്‍ക്കിടയില്‍ ഒരിക്കലും തകര്‍ക്കാന്‍ പറ്റാത്ത വിശ്വാസം ഉണ്ട് എന്നതാണ്. മാത്രമല്ല ഇവര്‍ തമ്മിലുള്ള ആത്മബന്ധത്തെയാണ് ഇതിലൂടെ സൂചിപ്പിച്ചിരിക്കുന്നത്. മാത്രമല്ല എല്ലാ വിധത്തിലും ജീവിതത്തില്‍ ഏത് പ്രതിസന്ധിയിലും കൂടെയുണ്ടാവും എന്നതായിരിക്കും ഇതിന്റെ അര്‍ത്ഥം.

പുരുഷന്റെ പിന്നിലായി കിടക്കുന്നത്
പുരുഷന്റെ പിന്നിലായി അവനോട് ചേര്‍ന്ന് കിടക്കുന്നത് പരസ്പരമുള്ള സ്‌നേഹത്തെയാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല സ്ത്രീ എല്ലാ വിധത്തിലുള്ള സ്‌നേഹവും കരുതലും പുരുഷന് കൊടുക്കുന്നുണ്ട് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ആത്മാര്‍ത്ഥമായ കളങ്കമായ സ്‌നേഹമാണ് ഇതിന്റെ പിന്നില്‍ എന്നൊരു ചിന്തയും ഇതിന് പിന്നിലുണ്ട്.

കമിഴ്ന്ന് കിടക്കുന്ന പുരുഷന്‍
ലൈംഗിക ബന്ധത്തിനു ശേഷം പുരുഷന്‍ കമിഴ്ന്ന് കിടക്കുകയും പങ്കാളിയെ സ്പര്‍ശിക്കാതെയും കിടക്കുകയാണെങ്കില്‍ അതിനര്‍ത്ഥം ഇവര്‍ തമ്മില്‍ എന്തൊക്കെയൊ പൊരുത്തക്കേടുകള്‍ ഉണ്ടെന്നതാണ്. മാത്രമല്ല എല്ലാ വിധത്തിലും യോജിച്ച് പോവാന്‍ പറ്റാത്ത രീതിയില്‍ ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഈ പങ്കാളികള്‍ക്കിടയിലുള്ള പ്രശ്‌നങ്ങള്‍ക്ക് ആക്കം കൂട്ടും.

സ്ത്രീക്ക് പുറകില്‍ പുരുഷന്‍
ലൈംഗിക ബന്ധത്തിനു ശേഷം സ്ത്രീക്ക് പുറകിലായി കിടക്കുന്ന പുരുഷനാണെങ്കില്‍ അതിനര്‍ത്ഥം അത് സ്ത്രീക്ക് കൂടുതല്‍ പരിഗണനയും സ്‌നേഹവും നല്‍കുന്നു എന്നാണ് സൂചിപ്പിക്കുന്നത്. ആത്മാര്‍ത്ഥമായ സ്‌നേഹത്തിന്റെ നിറകുടമായിരിക്കും ഈ പങ്കാളികള്‍. സ്‌നേഹവും സംരക്ഷണവും നല്‍കുന്നതോടൊപ്പം ഏത് പ്രതിസന്ധിയിലും കൂടെയുണ്ടാവും എന്നും ആണ് ഇത് സൂചിപ്പിക്കുന്നത്.

പുരുഷന്റെ തോളില്‍
പുരുഷന്റെ തോളില്‍ മുഖം വെച്ച് കിടക്കുന്ന സ്ത്രീയാണ് നിങ്ങളുടെ പങ്കാളിയെങ്കില്‍ അതിനര്‍ത്ഥം ഭര്‍ത്താവിനോടുള്ള സ്‌നേഹവും ബഹുമാനവും ആണെന്നതാണ്. താന്‍ എപ്പോഴും വിധേയപ്പെട്ട് ഇരിക്കുന്നു എന്നാണ് ഇതിലൂടെ കാണിക്കുന്നത്. എന്നാല്‍ ഇതൊരിക്കലും അടിയറവ് പറയലോ അടിമപോലെ കണക്കാക്കുന്നതോ അല്ല പങ്കാളിയുടെ സ്‌നേഹമാണ് ഇതിലൂടെ വെളിവാകുന്നത്.

അഭിമുഖമായി കിടക്കുന്നത്
ലൈംഗിക ബന്ധത്തിനു ശേഷം അഭിമുഖമായി പരസ്പരം സ്പര്‍ശിക്കാതെ കിടക്കുന്നത് പങ്കാളികള്‍ തമ്മിലുള്ള അടുപ്പക്കുറവിനെയാണ് സൂചിപ്പിക്കുന്നത്. ലൈംഗിക ബന്ധം എന്നത് എല്ലാ വിധത്തിലും നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ് എന്ന ചിന്ത മാത്രമേ ഉണ്ടാവുകയുള്ളൂ. അതുകൊണ്ട് തന്നെ ഇത് പലപ്പോഴും അടുപ്പക്കുറവിനെയാണ് സൂചിപ്പിക്കുന്നത്. പല വിധത്തില്‍ ഇത് പങ്കാളികള്‍ ഇനിയും സ്‌നേഹിക്കണം വിശ്വസിക്കണം എന്നതാണ് സൂചിപ്പിക്കുന്നത്.

കൈകള്‍ ചേര്‍ത്ത് വെക്കുന്നത്
കൈകള്‍ പരസ്പരം ചേര്‍ത്ത് വെച്ച് മുഖത്തോട് മുഖം നോക്കി കിടക്കുന്നവരും ചില്ലറയല്ല. ഇതിനര്‍ത്ഥം ഇവര്‍ക്ക് പങ്കാളിയോട് അമിതമായ വിശ്വാസം ഉണ്ടെന്നതാണ് സൂചിപ്പിക്കുന്നത്. ഇത് എല്ലാ വിധത്തിലും ജീവിതത്തില്‍ അങ്ങോളം ഉണ്ടാവും എന്നും സൂചിപ്പിക്കുന്നു. പലപ്പോഴും ഇവരുടെ ഊഷ്മളമായ ബന്ധത്തെയാണ് ഇത് സൂചിപ്പിക്കുന്നത്.



Click it and Unblock the Notifications











