For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പഴയ പ്രണയത്തെ സുഹൃത്തായി നിലനിർത്താൻ

|

നമുക്ക് എല്ലാവർക്കും അറിയാം ഒരു പ്രേമബന്ധം തകർന്നതിന് ശേഷമുള്ള അവസ്ഥ എത്രത്തോളം പ്രയാസകരമാണെന്.

g

അതിനേക്കാൾ പ്രയാസമാണ് പൂർവ കാമുകനെയോ കാമുകിയെയോ സുഹൃത്തായി സ്വീകരിക്കുക എന്നത്. പക്ഷെ അതിനായി കുറച്ച് വഴികളുണ്ട്. അത് ഏതൊക്കെയെന്ന്‌ നമുക്ക് നോക്കാം.

 പൂർവ്വ കാമുകനെ/കാമുകിയെ സുഹൃത്താക്കുവാനുള്ള 9 മാർഗ്ഗങ്ങൾ 1. എല്ലാ പൂർവ്വ കാമുകീകാമുകന്മാരും സുഹൃത്തിക്കളാക്കുവാൻ കഴിയുന്നവരല്ല എന്ന് തിരിച്ചറിയുക :

പൂർവ്വ കാമുകനെ/കാമുകിയെ സുഹൃത്താക്കുവാനുള്ള 9 മാർഗ്ഗങ്ങൾ 1. എല്ലാ പൂർവ്വ കാമുകീകാമുകന്മാരും സുഹൃത്തിക്കളാക്കുവാൻ കഴിയുന്നവരല്ല എന്ന് തിരിച്ചറിയുക :

പൂർവ്വ കാമുകനെ/കാമുകിയെ സുഹൃത്തായി സ്വീകരിക്കാൻ കഴിയാത്തതിന് ഒരുപാട് കാരണങ്ങൾ ഉണ്ടായേക്കാം. അവന്റെ ഹൃദയം ഇപ്പോഴും അവൾക്കായി തുടിക്കുകയാവാം അങ്ങിനെയെങ്കിൽ വെറും സുഹൃത്തായി അവന്റെ കൂടെ നടക്കുന്നത് ക്രൂരതയാണ്. മറുവശത്ത് നിന്ന് നോക്കുമ്പോൾ ചിലപ്പോൾ ന്യായമുണ്ടാവാം. നിങ്ങൾ ഒരിക്കലും ഒന്നിക്കാൻ കഴിയാത്തവണ്ണം പിരിഞ്ഞതിന് ചിലപ്പോൾ അതിന് വ്യക്തമായ കാരണങ്ങളുണ്ടാവാം. നിങ്ങളിൽ ആരെങ്കിലും ഒരാൾ വളരെ അധികം വേദനിച്ചിട്ടുണ്ടെങ്കിൽ, ഞങ്ങൾ പരസ്പരം ഒരു അകലം പാലിക്കുന്നതാണ് നല്ലത്.

ഞങ്ങളുടെ പൂർവ്വകാമുകൻ വൈകാരികമായി ദൃഢതയുള്ള മനസ്സുള്ള ആളാണെങ്കിലും, നിങ്ങളുടെ പൂർവ്വബന്ധത്തിൽ യാതൊരുവിധ മുറിവുകളും അവശേഷിക്കുന്നില്ലെങ്കിലും പോലും ഞങ്ങൾക്ക് അയാളെ വീണ്ടും കാണണം എന്ന് തോന്നണമെന്നില്ല. സത്യത്തിൽ, പൂർവ്വ കാമുകീകാമുകന്മാർ വീണ്ടും സുഹൃത്തുകളാകണം എന്ന് നിർബന്ധമൊന്നുമില്ല.

നിങ്ങൾക്ക് പരസ്പരം സുഹൃത്തുക്കളായി നിൽക്കുന്നതിൽ പ്രശ്നമില്ലെന്ന് ഉറപ്പുവരുത്തുക:

നിങ്ങൾക്ക് പരസ്പരം സുഹൃത്തുക്കളായി നിൽക്കുന്നതിൽ പ്രശ്നമില്ലെന്ന് ഉറപ്പുവരുത്തുക:

നിങ്ങൾക്ക് പൂർവ്വകാമുകി/കാമുകനുമായി സുഹൃദ്ബന്ധം വേണമെന്ന് ആഗ്രഹം തോന്നിയാലും, മറ്റേ ആൾക്ക് കുറച്ച് നാൾ ഒറ്റയ്ക്ക് ജീവിക്കണം എന്നാണ് ആഗ്രഹമെങ്കിൽ പരസ്പരം അകലം പാലിക്കുകയെ നിവർത്തിയുള്ളൂ. ഈ ഒരു ഘട്ടം പ്രധാനമാണ്. ഈ വൈകാരിക സമയത്ത്, ഞങ്ങൾ രണ്ടുപേരും പരസ്പരം സുഹൃത്തുക്കളായി നിൽക്കുന്നതിൽ വിരോധമില്ല എന്ന് ഉറപ്പുവരുത്തേണ്ടത് പ്രധാനമാണ്.

അകലം പാലിക്കുക

അകലം പാലിക്കുക

പങ്കാളിയുമായി പിരിഞ്ഞതിനുശേഷം അടുത്ത ദിവസം തന്നെയോ, അല്ലങ്കിൽ അടുത്ത ആഴയോ മാസമോ പോലും പരസ്പരം കൂട്ടുകാരായി കണ്ട് പുറത്തുപോയി ഉല്ലസിക്കുവാൻ നിങ്ങൾക്ക് കഴിഞ്ഞെന്ന് വരില്ല. നിങ്ങൾ രണ്ടുപേർക്കും കുറച്ച് അകലം ആദ്യമേ ആവശ്യമായി വരും. ആദ്യം, ജീവിതം ശരിയായ ദിശയിലേക്ക് തിരികെ കൊണ്ടുവരിക. ജീവിതകാലം മുഴുവൻ ആ ഒരാളെ തന്നെ ഓർത്ത് സമയവും ജീവിതവും നഷ്ടപ്പെടുത്താതിരിക്കുക.

ഹൃദയത്തിനേറ്റ മുറിവ് ഉണങ്ങുവാനും, കാര്യങ്ങൾ മനസ്സിലാക്കുവാനും, കരയുവാനുമെല്ലാം നിങ്ങൾക്ക് സമയം വേണ്ടിവരും. ഇത് വളരെ പ്രയാസകരവും വേദനാജനകവുമായ ഘട്ടമാണ്. പൂർവ്വ കാമുകനെ/കാമുകിയെ സുഹൃത്താക്കുന്നതിന് മുൻപായി, അയാൾ/അവൾ ഇല്ലാതെ ജീവിക്കാൻ കഴിയും എന്നുള്ള ഉറപ്പ് വരുത്തുക.

ക്ഷമിക്കുക, മറക്കുക

ക്ഷമിക്കുക, മറക്കുക

നിങ്ങൾക്ക് ഇപ്പോഴും ദേഷ്യവും വിഷമവും ഉത്തരം കിട്ടാത്ത ചോദ്യങ്ങളും മനസ്സിൽ അവശേഷിക്കുന്നുണ്ടെങ്കിൽ, അതെല്ലാം അയാളെ അറിയിച്ചതിനുശേഷം മാത്രം സുഹൃദ്ബന്ധത്തിനായി പോകുക. അയാൾ നിങ്ങൾക്ക് കേൾക്കേണ്ടതോ അല്ലാത്തതോ ആയ ഉത്തരങ്ങൾ നൽകിയാൽ പോലും നിങ്ങൾ അയാളോട് ക്ഷമിക്കുകയും എല്ലാം മറക്കുകയും ചെയ്ത്, ദുഷിച്ച ചിന്തകളും എടുത്തു കളയുക. അതും സൗഹൃദം സ്ഥാപികണമെങ്കിൽ മാത്രം.

ഒരു പുതിയ സുഹൃദ്ബന്ധം എളുപ്പത്തിൽ തകർക്കുവാനുള്ള മാർഗ്ഗമാണ്, കഴിഞ്ഞുപോയ കാര്യങ്ങൾ പിന്നെയും എടുത്ത് ചികയുന്നത്. അതിനാൽ, സുഹൃത്തുക്കളാകണം എന്നുണ്ടെങ്കിൽ പണ്ട് സംഭവിച്ച മോശം കാര്യങ്ങൾ എല്ലാം തന്നെ മറക്കുക.

 ഒന്നും മാറിയിട്ടില്ല എന്ന് ഭാവിക്കാതിരിക്കുക :

ഒന്നും മാറിയിട്ടില്ല എന്ന് ഭാവിക്കാതിരിക്കുക :

പൂർവ്വകാമുകീകാമുകന്മാർ സുഹൃത്തുക്കളാകുമ്പോൾ സംഭവിക്കുന്ന ഏറ്റവും വലിയ തെറ്റുകളിൽ ഒന്നാണ്, പഴയത് ഒന്നും മാറിയിട്ടില്ല എന്ന ഭാവത്തിൽ പെരുമാറുന്നത്. നിങ്ങളിൽ ഒരാൾ ഇങ്ങനെ പെരുമാറിയാൽ, അത് മറ്റേ ആൾക്ക് ബുദ്ധിമുട്ട് വരുത്തുന്നതാണ്. അതിനാൽ, പിരിഞ്ഞു എന്ന യാഥാർത്ഥ്യം മനസ്സിലാക്കി സുഹൃദ്ബന്ധം തുടരുക.

എല്ലാത്തരം ആകർഷണങ്ങൾക്കും വിലങ്ങിടുക

എല്ലാത്തരം ആകർഷണങ്ങൾക്കും വിലങ്ങിടുക

പൂർവ്വ കാമുകൻ/കാമുകിയുമായി സുഹൃത്ബന്ധം വേണമെന്നുണ്ടെങ്കിൽ അവരോട് ലൈംഗിക വികാരങ്ങൾ അല്ല വേണ്ടത്. മറിച്ച് സൗഹൃദം എന്ന വികാരമായിരിക്കണം ഉണ്ടാകേണ്ടത്. ഇത് ബുദ്ധിമുട്ടേറിയ കാര്യമാണെങ്കിൽ പോലും, സൗഹാർദ്രപരമായ ബന്ധം നിലനിർത്തുവാൻ ഇത് ആവശ്യമാണ്. കൊഞ്ചിക്കുഴയുവാൻ ശ്രമിക്കുക, കെട്ടിപ്പിടിക്കുക, ചുംബിക്കുക, അസൂയപ്പെടുക എന്നിങ്ങനെയുള്ള കാര്യങ്ങളൊന്നും അരുത്.

രണ്ടുപേരും തമ്മിൽ ഉണ്ടായ സുഖമുള്ള ഓർമ്മകളെ കുറിച്ച് ചിന്തിക്കാതിരിക്കുക

രണ്ടുപേരും തമ്മിൽ ഉണ്ടായ സുഖമുള്ള ഓർമ്മകളെ കുറിച്ച് ചിന്തിക്കാതിരിക്കുക

പിരിഞ്ഞതിന് ശേഷം, നിങ്ങൾ തമ്മിൽ പണ്ട് ഉണ്ടായിട്ടുള്ള സുഖമുള്ള ഓർമ്മകളെ കുറിച്ച് ചിന്തിക്കുന്നത് ശരിയല്ല. നിലവിലുള്ള അവസ്ഥയെ കുറിച്ച് മാത്രം ചിന്തിക്കുക. നിങ്ങൾ എന്തെങ്കിലും തരത്തിലുള്ള ലക്ഷ്യങ്ങൾ മനസ്സിൽ വയ്ക്കുക. ഉദാഹരണത്തിന്, വീട് വൃത്തിയാക്കുക, വായിച്ചുകൊണ്ടിരുന്ന നോവലിന്റെ അവസാനഭാഗം വരെ വായിച്ചുതീർക്കുക, എന്നിങ്ങനെ.

കരയണമെന്നുണ്ടെങ്കിൽ കരഞ്ഞുതീർക്കുക

കരയണമെന്നുണ്ടെങ്കിൽ കരഞ്ഞുതീർക്കുക

നിങ്ങൾക്ക് വിഷമം കറഞ്ഞുതീർക്കണം എന്നുണ്ടെങ്കിൽ ഒരു മടിയും വിചാരിക്കാതെ കരഞ്ഞുതീർക്കുക. അത് എത്ര ദിവസം എടുത്തിട്ടാണെങ്കിലും ശാരി. ഇതിനായി ഒരു ദിവസം സിക്ക് ലീവ് എടുത്ത് ഓഫീസിൽ പോകാതിരുന്നാലും കോളേജിൽ നിന്ന് ഒരു ദിവസം ലീവ് എടുത്താലും സാരമില്ല. ഒരു ബോക്‌സ് ചോക്ലേറ്റും കുറച്ച് ടിഷ്യൂവും എടുക്കുക, തുറന്ന് സംസാരിക്കാൻ ഒരു സുഹൃത്തും ഉണ്ടെങ്കിൽ നല്ലത്. നിങ്ങളുടെ വിഷമങ്ങളും വികാരങ്ങളും മറച്ചുപിടിക്കേണ്ടതില്ല. മനസ്സിനേറ്റ മുറിവുണങ്ങാൻ ഏറ്റവും നല്ലത് കരഞ്ഞുതീർക്കുക എന്നതാണ്. ഇപ്പോൾ കരഞ്ഞുതീർത്താൽ പിന്നീട് ഇതിന്റെ പേരിൽ നിങ്ങൾക്ക് പറയേണ്ടി വരില്ല.

പുതിയ ബന്ധങ്ങൾ ഉണ്ടാക്കുക

പുതിയ ബന്ധങ്ങൾ ഉണ്ടാക്കുക

പഴയ ബന്ധം പിരിഞ്ഞതിനുശേഷം നിങ്ങൾക്ക് പുതിയതായി ഒരു കാമുകൻ/കാമുകി ഉണ്ടാകേണ്ടത് ആവശ്യമാണ്. എന്നാൽ, പുതിയ ബന്ധത്തിൽ ഏർപ്പെടുമ്പോൾ കഴിഞ്ഞതൊക്കെയും ആ പങ്കാളിയുമായി നിങ്ങൾ തുറന്നു സംസാരിക്കണം. ചിലപ്പോൾ എത്ര നന്നായി മനസ്സിലാക്കുന്ന പങ്കാളി ആണെങ്കിൽ പോലും കുറച്ച് അസൂയ വരാൻ സാധ്യതയുണ്ട്.

എന്നാൽ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം, പഴയ പങ്കാളിയുമായി യാതൊരുവിധ ബന്ധങ്ങളുമില്ലെന്ന് പങ്കാളിയോട് ശാന്തമായി വ്യക്തമായി പറഞ്ഞു മനസ്സിലാക്കുക എന്നതാണ്.നിങ്ങൾ പങ്കാളിയോട് പറഞ്ഞതിലും ഏറെ സമയം ഇപ്പോൾ സുഹൃത്തായ പഴയ പങ്കാളിയുമൊത്ത് ചിലവഴിക്കാതിരിക്കുക.

English summary

how-to-be-friends-with-an-ex-boyfriend-or-girlfriend-9

you must open up with the partner what you are doing when you are new to a new relationship.
Story first published: Sunday, August 12, 2018, 0:32 [IST]
X
Desktop Bottom Promotion