Latest Updates
-
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും
സൈക്കോളജി....സ്ത്രീയെ വീഴ്ത്തും
സ്ത്രീയെ വീഴ്ത്തും സൈക്കോളജി....

പല പുരുഷന്മാര്‍ക്കും, പ്രത്യേകിച്ചു ചെറുപ്പക്കാര്‍ക്ക് ഉള്ള ഒരു പ്രധാന ലക്ഷ്യമായിരിയ്ക്കും, സ്ത്രീകളുടെ ശ്രദ്ധ ആകര്‍ഷിയ്ക്കുക എന്നത്. ഇതിനായി പഠിച്ച പണി പതിനെട്ടും നോക്കുന്നവരുണ്ട്. വസ്ത്രധാരണത്തിലൂടെയും മസിലുകളിലൂടെയും അവരോടുള്ള പെരുമാറ്റത്തിലൂടെയുമെല്ലാം സ്ത്രീകളെ ആകര്‍ഷിയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍.
എന്നാല്‍ സ്ത്രീകളെ ആകര്‍ഷിയ്ക്കണമെങ്കില്‍ ആദ്യമായി വേണ്ടത് അവരുടെ സൈക്കോളജി അറിയുകയെന്നതാണ്. അതായത് പുരുഷന്മാരില്‍ സ്ത്രീകളെ ആകര്‍ഷിയ്ക്കുന്ന ചില പ്രത്യേക ഘടകങ്ങളുണ്ട്. വയ്ക്തിപരമായി ഇതില്‍ വ്യത്യാസങ്ങള്‍ ഉണ്ടാകുമെങ്കിലും ഇതിനൊരു പൊതുസ്വഭാവമുണ്ടായിരിയ്ക്കും. തനിയ്ക്കു താല്‍പര്യമുള്ള പെണ്‍കുട്ടിയ്ക്കു തന്നോടും താല്‍പര്യം തോന്നണമെന്ന് ആഗ്രഹിയ്ക്കാത്ത പുരുഷന്മാര്‍ ചുരുങ്ങും. പതുക്കെ പ്രണയത്തിലേയക്കു കടക്കുന്ന താല്‍പര്യം. ഇത്തരം താല്‍പര്യം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ സ്ത്രീയുടെ സൈക്കോളജി കൂടിയറിയണം.
പുരുഷന്മാരിലേയ്ക്കു സ്ത്രീകളെ ആകര്‍ഷിയ്ക്കുന്ന ആ പ്രത്യേക കാര്യങ്ങള്‍, പുരുഷ ആകര്‍ഷണത്തിലേയ്ക്കുള്ള സ്ത്രീ സൈക്കോളജി, എന്നു പറയാം,ഇതെക്കുറിച്ചറിയൂ,
സൈക്കോളജിക്കല്‍ നീക്കം നടത്തണം. താന്‍ ഇഷ്ടപ്പെടുന്ന പെണ്‍കുട്ടി തന്നെ പ്രണയിക്കാന്‍ പുരുഷന്റെ ഭാഗത്തു നിന്നുണ്ടാകേണ്ട സൈക്കോളജിക്കല്‍ രീതികളെക്കുറിച്ചറിയൂ,

സ്ത്രീയെ വീഴ്ത്തും സൈക്കോളജി....
കഴിവുള്ള, സര്‍ഗാത്മകതയുള്ള പുരുഷന്മാരോടു സ്ത്രീകള്‍ക്കു പൊതുവെ താല്‍പര്യമേറും. ഇത്തരം കഴിവുകളുണ്ടെങ്കില്‍ ഇത് അവരുടെ മുന്നില്‍ വെളിപ്പെടുത്താന്‍ സാധിയ്ക്കുന്ന സാഹചര്യങ്ങളുണ്ടാക്കുക. എന്നാല്‍ ഇത് പൊങ്ങച്ചരീതിയിലൂടെയാകരുത്.കലാകാരന്മാരേയും സ്‌പോട്‌സുകാരേയും ഇഷ്ടപ്പെടുന്നവരാണ് പൊതുവേ മിക്കവാറും പെണ്‍കുട്ടികളും സ്ത്രീകളും.

അവളുടെ താല്‍പര്യങ്ങള്‍ കണ്ടെത്തുക
ഒരാളെക്കുറിച്ചു വിലയിരുത്താന്‍ കഴിയുന്നയാളാണു നിങ്ങളെങ്കില്‍ അവളുടെ താല്‍പര്യങ്ങള്‍ കണ്ടെത്തുക. അവളുടെ ഇഷ്ടങ്ങള്‍, അനിഷ്ടങ്ങള്‍, ഭയം തുടങ്ങിയ എല്ലാം. മനസു തുറന്നു സംസാരിയ്ക്കാന്‍ കഴിയുന്ന ഒരാളാണെന്നു തോന്നിയാല്‍ തനിക്കൊരു നല്ല കൂട്ട്, നല്ല കൂട്ടുകാരന്‍ എന്ന തോന്നല്‍ സ്ത്രീകളിലുണ്ടാക്കിയെടുക്കാന്‍ സാധിയ്ക്കും. ഇതെല്ലാം അവള്‍ക്കു തുറന്നു പറയാനുള്ള അടുപ്പം നിങ്ങള്‍ക്കു പതുക്കെ വളര്‍ത്തിയെടുക്കാം. ഇത്തരം കാര്യങ്ങള്‍ സ്ത്രീയെ പെട്ടെന്നു പുരുഷനിലേയ്ക്കടുപ്പിയ്ക്കും.

സ്ത്രീകള്‍ ഏറെ ഇഷ്ടപ്പെടുന്ന
സ്ത്രീകള്‍ ഏറെ ഇഷ്ടപ്പെടുന്ന, വില വയ്ക്കുന്ന ഒരു പുരുഷ സ്വാഭാവമാണ് കെയറിംഗ്. ഈ ശീലമുള്ള പുരുഷന്മാരെ, തങ്ങളെ കെയര്‍ ചെയ്യുന്നുവെന്നുള്ളവരോട് സ്ത്രീകള്‍ക്കു മനസില്‍ ചായ്‌വു വരുന്നത് സാധാരണയാണ്. ഇത്തരം കെയറിംഗ് കെയറിംഗ് സ്വഭാവം നിങ്ങള്‍ക്കെങ്കില്‍ ഇത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട ഒരു ഗുണമാണെന്നു തിരിച്ചറിയുക.

തന്റേടവും ആത്മവിശ്വാസവും
തന്റേടവും ആത്മവിശ്വാസവും ഉറച്ച തീരുമാനങ്ങളുമുള്ള പുരുഷനെയാണ് സ്ത്രീകള്‍ ആഗ്രഹിയ്ക്കുന്നതും ഇഷ്ടപ്പെടുന്നതും. ഭീരുക്കളായ പുരുഷന്മാരെ പൊതുവേ സ്ത്രീകള്‍ ഇഷ്ടപ്പെടുകയില്ല.ആത്മവിശ്വാസത്തോടെയും തന്റേടത്തോടെയും ധൈര്യത്തോടെയും പെരുമാറുക. സ്ത്രീയിഷ്ടപ്പെടുന്ന പുരുഷഗുണങ്ങളില്‍ മികച്ചവയാണിത്. തനിക്ക് ആശ്രയിക്കാന്‍ കഴിയുന്ന പുരുഷനാണിതെന്ന് അവള്‍ വിലയിരുത്തുന്ന ഗുണങ്ങള്‍.

നല്ല പെരുമാറ്റം
നല്ല പെരുമാറ്റം, സ്ത്രീകളോടുള്ള കരുതല്‍ തുടങ്ങിയവ സ്ത്രീകളുടെ കണ്ണില്‍ ഒരു പുരുഷനെ നല്ലവനാക്കുന്ന ഗുണങ്ങളാണ്. പൊതുവേ സല്‍സ്വഭാവികളായ, നല്ല പെരുമാറ്റമുള്ള പുരുഷന്മാരോട് സ്ത്രീകള്‍ക്കു താല്‍പര്യമേറും. ഇത്തരം കാര്യങ്ങള്‍ അവള്‍ക്കു മുന്നില്‍ തെളിയിക്കുക.

കണ്ണുകളിലേയ്ക്കു നോക്കി
കണ്ണുകളിലേയ്ക്കു നോക്കി സംസാരിയ്ക്കുക. നിങ്ങളുടെ ഇഷ്ടം കണ്ണുകളില്‍ നിന്നും വായിച്ചെടുക്കാന്‍ ഒരു പരിധി വരെ സ്ത്രീകള്‍ക്കു നോക്കും. ഇഷ്ടം പറയാതെ പറയാന്‍ കണ്ണുകള്‍ക്കു കഴിയും.നല്ല രീതിയിലുള്ള, ധൈര്യത്തോടെയുള്ള സംസാര, പെരുമാറ്റ ലക്ഷണവുമാണിത്. ഒരാളെ അഭിമുഖീകരിച്ചുള്ള സംസാരവും പെരുമാറ്റവും നല്ല ശരീരഭാഷയുടെ ഭാഗമാണ്.

ഓര്‍മിച്ചെടുക്കാവുന്ന സാഹചര്യങ്ങള്‍
ആ പെണ്‍കുട്ടിയ്ക്കു പിന്നീട് സന്തോഷത്തോടെ ഓര്‍മിച്ചെടുക്കാവുന്ന സാഹചര്യങ്ങള്‍ സൃഷ്ടിയ്ക്കുക. ഇത് രണ്ടുപേരും ഒരുമിച്ചു കാണുന്ന സിനിമയാകാം, ഒരുമിച്ചിരുന്ന കാപ്പി കുടിയ്ക്കുന്നതാകാം, ഇത്തരം സന്ദര്‍ഭങ്ങള്‍ അവള്‍ക്കു പിന്നീട് സന്തോഷത്തോടെയും താല്‍പര്യത്തോടെയും ഓര്‍മിച്ചെടുക്കാന്‍ കഴിയുന്നവയാകണം.



Click it and Unblock the Notifications











