For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു പ്രണയിനിയുടെ കുറിപ്പ്,

By Anjaly Ts
|

ഇപ്പോള്‍ ഒപ്പമുള്ള ഗേള്‍ഫ്രണ്ട്രസ് ഞാന്‍ നല്‍കിയതിനേക്കാള്‍ കൂടുതല്‍ സന്തോഷം നിനക്ക് നല്‍കുന്നില്ലേ? അതിന്റെ സന്തോഷത്തില്‍ മതിമറന്നു നില്‍ക്കുകയാണോ നീ? ഞാന്‍ എഴുതിയ മറ്റ് ബ്ലോഗുകളില്‍ ഒന്നും തന്നെ നിന്നെ വിഷയമായിരുന്നില്ല. കാരണം അപരിമിതമായ ഒരു ഓര്‍മയാണ് നീ. എന്നാല്‍ ഇപ്പോള്‍, മറ്റ് ഗേള്‍ഫ്രണ്ട്‌സിന്റെ ഫോട്ടോകളും കമന്റ്‌സുമെല്ലാം നിന്റെ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളില്‍ നിറയുമ്പോള്‍ ഞാന്‍ ഇനിയും എഴുതാന്‍ വൈകിക്കൂടാ...

a

നിന്റെ അധ്യായം ഞാന്‍ അടയ്‌ക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നിങ്ങളുമായി ഡേറ്റിങ്ങിലായിരുന്ന 3.5 വര്‍ഷം. സുഹൃത്തുക്കളായിരുന്ന കഴിഞ്ഞ 1.5 വര്‍ഷം. ഇതിനിടയില്‍ വൈകാരികത നിറഞ്ഞ കുറേ നിമിഷങ്ങള്‍ നിങ്ങള്‍ എനിക്ക് സമ്മാനിച്ചു. എന്നാലിന്ന്, മറ്റൊരു വ്യക്തിയുമായി റിലേഷന്‍ഷിപ്പിലേര്‍പ്പെടുവാന്‍ എന്നെ നിര്‍ബന്ധിക്കുകയാണ് നീ. അത് എന്റെ ഹൃദയത്തെ ഉടയ്ക്കുന്നുണ്ട്. എങ്ങിനെ അത് പറയാനാവുന്നു എന്ന ചോദ്യമാണ് എന്റെ ഹൃദയത്തില്‍ നിന്നും നിനക്ക് നേരെ ഉയരുന്നത്.

മറ്റൊരു വ്യക്തി എന്നെ സ്്നേഹം തുളുമ്പുന്ന പേരുകളിട്ട് വിളിക്കുന്നത് നിനക്ക് സഹിക്കാന്‍ സാധിക്കുമോ? ചുംബിക്കുമ്പോള്‍ എന്റെ മുലകളില്‍ മറ്റൊരു വ്യക്തി പിടിക്കുമ്പോള്‍ നിനക്ക് ഒന്നും തോന്നില്ലേ? ആ വ്യക്തിയുടെ നെഞ്ചില്‍ തലവെച്ചു കിടക്കുമ്പോള്‍ എന്റെ നെറ്റിയില്‍ ഉമ്മ വയ്ക്കുന്നതും നിനക്ക് പ്രശ്‌നമല്ലേ? നിനക്കിതൊന്നും പ്രശ്‌നമായിരിക്കില്ല. പക്ഷേ എനിക്കങ്ങിനെയല്ല. എന്നൊടൊപ്പമുള്ള ഭാവിയായിരിക്കില്ല നീ ആഗ്രഹിക്കുന്നത്. എന്നാലെന്റെ ഹൃദയം ഇപ്പോഴും വിതുമ്പുകയാണ്. കാരണം നമുക്ക് ജനിക്കുന്ന പെണ്‍കുഞ്ഞിന് ഇടുന്നതിനായി കരുതിവെച്ചിരിക്കുന്ന പേര് തന്നെയാണ് കുഞ്ഞിനിടുന്നതിനായി ഇപ്പോഴും ഞാന്‍ തീരുമാനിച്ചിരിക്കുന്നത്.

wae

മുന്‍പ് സ്‌നേഹം നിറച്ച് വിളിച്ചിരുന്ന ചെല്ലപ്പേരുകള്‍ക്ക് പകരം ഇപ്പോള്‍ എന്റെ പേര് നീ വിളിക്കുമ്പോള്‍ കണ്ണുനീര്‍ എന്റെ കവിളുകളിലൂടെ ഒഴുകുന്നുണ്ടാകും. എന്നാല്‍ ഒരു വാക്കുപോലും അതിനെ ചൊല്ലി പറയാന്‍ ഞാന്‍ മുതിര്‍ന്നിട്ടില്ല. കാരണം നിന്റെ അധിക്ഷേപങ്ങള്‍ എനിക്കിപ്പോള്‍ ഒരു വിഷയമേ അല്ലാതായിരിക്കുന്നു. എന്റെ ശരീരവും വ്യക്തിത്വവും നിനക്ക് ആകര്‍ഷകമല്ലതായി തോന്നിയ സമയം മുതല്‍ തന്നെ നമുക്കിടയിലുള്ള അടുപ്പം ഇല്ലാതായെന്ന് എനിക്കറിയാം. സുഹൃത്തുക്കളായിരിക്കാം എന്ന് നീ പറഞ്ഞ സമയം തന്നെ ഇനിയൊന്നും ചെയ്യാനില്ല എന്നെനിക്ക് വ്യക്തമായിരുന്നു. ജന്മദിനം ആഘോഷിക്കുന്ന വൈകുന്നേരും ഞാന്‍ കരയുന്നത് നിനക്ക് വിഷയമല്ലാതായപ്പോള്‍ തന്നെ ഞാന്‍ അറിഞ്ഞു, അകലുകയാണെന്ന്. രാത്രി നിന്റെ കോളിനായി എന്റെ ഫോണ്‍ കാത്തിരിക്കുകയാണ്.

യാത്ര പോകുവാന്‍ ഞാന്‍ ആഗ്രഹിക്കുന്ന ചില സ്ഥലങ്ങളുണ്ട്. പക്ഷേ നിന്നോടൊപ്പം പോകുവാന്‍ മാത്രമായിരുന്നു ആഗ്രഹം. ചെയ്യാന്‍ ആഗ്രഹിക്കുന്ന ചില കാര്യങ്ങളുമുണ്ട്, പക്ഷേ നിന്നോടൊപ്പം മാത്രം. സംസാരിക്കാന്‍ ആഗ്രഹിക്കുന്ന ചില കാര്യങ്ങളുമുണ്ട്. അതും നിന്നോട് മാത്രം സംസാരിക്കാന്‍ ആഗ്രഹിക്കുന്നതാണ്. എനിക്കൊന്നും വേണ്ട. സുന്ദരി എന്ന് എന്നെ ഒരിക്കല്‍ കൂടി വിളിക്കണം...ഒരിക്കല്‍ കൂടി മാത്രം. ഞാനും മറ്റൊരു വ്യക്തിയുമായി ഡേറ്റിങ്ങിലായിരിക്കും. പക്ഷേ നിന്നോടുള്ള സോഫ്റ്റ് കോണര്‍ എനിക്ക് ഇപ്പോഴുമുണ്ട്. മറ്റൊരു വ്യക്തിക്ക് കീഴിലോ, മുകളിലോ ആയിരിക്കാം ഞാന്‍. പക്ഷേ നീ അവിടെ എല്ലാമുണ്ട്.

u

ഞാന്‍ അതിജീവിച്ചിരിക്കുന്നു എന്ന് ഒരുപക്ഷേ എനിക്ക് പറയാനായേക്കും. പക്ഷേ മറ്റൊരാള്‍ക്കും നിനക്ക് പകരമാകുവാന്‍ സാധിക്കില്ല. നിന്നെക്കാള്‍ എന്നെ സ്‌നേഹിക്കുകയും എനിക്ക് ബഹുമാനം തരുകയും ചെയ്യുന്ന മറ്റൊരു വ്യക്തി കടന്നു വന്നേക്കാം. പക്ഷേ നിന്നെ സ്‌നേഹിച്ചത് പോലെ ആ വ്യക്തിയെ എനിക്ക് സ്‌നേഹിക്കാന്‍ സാധിക്കില്ല.

എന്റെ ഭാവിയോട് എന്റെ ഹൃദയം നീതിപുലര്‍ത്തില്ല എന്നെനിക്ക് ഉറപ്പാണ്. അതിന് കാരണം നീ മാത്രമാണ്. നിന്റെ പുലര്‍ച്ചെയുള്ള മണം, ശബ്ദം, ശ്വാസം,സ്പര്‍ഷം, നെറ്റിയിലെ ചുംബനങ്ങള്‍ വരണ്ട മണ്ണില്‍ പെയ്യുന്ന മഴ പോലെ ഈ ഓര്‍മകളെല്ലാം എന്നെ പിടിച്ചുണര്‍ത്തുകയാണ്. എന്നാല്‍ ഉള്ളിന്റെ ഉള്ളില്‍ ഞാന്‍ തിരിച്ചറിയുന്നുണ്ട്. നീ എന്നില്‍ നിന്നും പൊയ്ക്കഴിഞ്ഞു, ഇനി തിരിച്ചു വരില്ല എന്ന്.

y

എന്റെ ജന്മദിനത്തിന് നീ വിളിക്കുകയോ അല്ലെങ്കില്‍ സന്ദേഷം അയക്കുകയോ ചെയ്യുമായിരിക്കും. എന്നാലത് നിന്നോടൊപ്പം ജന്മദിനം ആഘോഷിക്കുന്നതിന് തുല്യമാകില്ലല്ലോ..എന്റെ കോളുകള്‍ അറ്റന്റ് ചെയ്ത് തുടങ്ങുകയും എന്റെ സന്ദേശങ്ങള്‍ക്ക് റിപ്ലേ നല്‍കുകയും ചെയ്യുമായിരിക്കും ചിലപ്പോള്‍. പക്ഷേ പണ്ട് നമുക്കിടയില്‍ പിറന്ന മനോഹരങ്ങളായ സംഭാഷണങ്ങള്‍ ഇനിയുണ്ടാവില്ലല്ലോ.

എന്നെങ്കിലും ഒരു ദിവസം എന്നെ നീ കണ്ടേക്കാം. പക്ഷേ അത് ഡേറ്റിങ് ആയിരിക്കില്ല. സാഹചര്യത്തിന്റെ തീവ്രതയില്‍ എന്നെ നീ ചുംബിച്ചേക്കാം. പക്ഷേ ആ ചുംബനത്തിന് സ്‌നേഹവും കരുതലും ഉണ്ടാകില്ല. എന്നെ സംബന്ധിക്കുന്ന കാര്യങ്ങള്‍ ചോദിച്ചറിയാന്‍ നീ തയ്യാറായേക്കാം. പക്ഷേ അറിയുന്ന കാര്യങ്ങളില്‍ കരുതലും ശ്രദ്ധയുമൊന്നും നിന്നിലുണ്ടാവില്ല.

ghgf

എന്നെ സ്‌നേഹിക്കുന്നില്ല എങ്കിലും എന്നോട് ഒരു സോഫ്റ്റ് കോണര്‍ നിനക്ക് ഉണ്ടെന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. ആദ്യ പ്രണയം എന്നത് നിറയെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. മായ്ച്ചു കളയാന്‍ സാധിക്കാത്ത ഒന്നാണ് അത്. ആദ്യ മഴയില്‍ മണ്ണില്‍ നിന്നും ഉയരുന്ന മണം പോലെ, ഒരിക്കലും മറക്കാന്‍ സാധിക്കാത്തത്. ജീവിതത്തില്‍ ഉടനീളം നിങ്ങളുടെ ഹൃദയം സൂക്ഷിക്കുന്ന ഒന്നാണ് ആദ്യ പ്രണയം.

നീ എന്റെ മുന്‍ കാമുകനായിരിക്കും. പക്ഷേ എന്റെ ഹൃദയത്തില്‍ നിന്നും ഒരിക്കലും ഇറങ്ങിപ്പോകാത്ത അതിഥി കൂടിയാണെന്ന് ഓര്‍ക്കുക. സ്വന്തമായിരുന്ന അതിഥി പക്ഷേ ഇപ്പോള്‍ ഒരു മുറിപ്പാടാണ്, ജീവിതകാലം മുഴുവനുമുള്ള ഓര്‍മയുമാണ്. മറ്റൊരു വ്യക്തിയില്‍ ഞാന്‍ അമ്മ ആവുകയാണെങ്കില്‍ എന്റെ മക്കള്‍ക്ക് ആദ്യ പ്രണയം എത്രമാത്രം മനോഹരമാണെന്ന് ഞാന്‍ അവര്‍ക്ക് പറഞ്ഞു കൊടുക്കും. ഒപ്പം ശരീയായ വ്യക്തിയെ തെരഞ്ഞെടുക്കേണ്ടത് എങ്ങിനെ എന്നും.

wed

എന്റ കുട്ടികള്‍ക്ക് മുന്നിലെത്തുമ്പോള്‍ അവര്‍ എന്നെക്കുറിച്ചുള്ള ഓര്‍മ നിന്നില്‍ ഉണര്‍ത്തണം എന്നെനിക്ക് ആഗ്രഹമുണ്ട്. എന്നാല്‍ എന്നെ അവഗണിച്ചത് പോലെ നീ അവരേയും അവഗണിച്ചാലും എനിക്ക് പ്രശ്‌നമില്ല. ആദ്യ പ്രണയത്തെ കുറിച്ച് പറയുമ്പോള്‍ നിന്നെ കുറിച്ചും ഞാന്‍ എന്റെ വളര്‍ന്നു വന്ന മകളോട് പറയുമായിരിക്കും. പക്ഷേ പേടിക്കേണ്ട. നിന്നെ അവര്‍ വെറുക്കും വിധമാകില്ല എന്റെ വാക്കുകള്‍. നിന്നെ അവര്‍ ബഹുമാനിക്കുന്നുണ്ടെന്ന് ഞാന്‍ ഉറപ്പു വരുത്തും

എന്നെങ്കിലും എന്റെ ഈ കുറിപ്പ് നിന്റെ കണ്‍മുന്നിലേക്ക് എത്തും എന്നാണ് എന്റെ വിശ്വാസം. എന്നാല്‍ ഞാന്‍ അനുഭവിച്ച അതേ വേദന നിന്നിലേക്കും വരരുത്. നിനക്കൊരിക്കലും ബുദ്ധിമുട്ടനുഭവപ്പെടരുത് എന്നാണ് എനിക്ക്. ഞാന്‍ സ്‌നേഹിച്ചതിനേക്കാളും പതിന്മടങ്ങ് സ്‌നേഹം ഇപ്പോഴുള്ള ഗേള്‍ഫ്രണ്ട് നിനക്ക് നല്‍കുന്നുണ്ടാകും.

ഒത്തിരിയൊത്തിരി സ്‌നേഹത്തോടേയും സന്തോഷത്തോടേയും നിന്റെ മുന്‍ പ്രണയിനി....

English summary

a-letter-to-the-ex-who-never-made-an-exit

This is a love letter written by a girl who lost her first love
Story first published: Tuesday, July 10, 2018, 10:22 [IST]
X
Desktop Bottom Promotion