Latest Updates
-
2026 ഓഗസ്റ്റ് 22 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം! -
രവി യോഗം: തടസ്സങ്ങൾ മാറി ഭാഗ്യം തെളിയുന്ന സമയം; ഈ നഗരങ്ങളിൽ ഇന്ന് ശ്രദ്ധിക്കുക -
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്? -
ഓഗസ്റ്റ് 21: സർവാർത്ഥ സിദ്ധി, രവി യോഗം; ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ ഇരട്ടി നേട്ടം! -
ഡെങ്കിപ്പനി ഭീതി വേണ്ട; കൊതുകുനിവാരിണികൾ ഉപയോഗിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സുരക്ഷിതരാകാം -
തിരുവോണം 2026: മഹാബലിയെ വരവേൽക്കാൻ ഒരുങ്ങുകയാണോ? പൂജയ്ക്കും സദ്യയ്ക്കും കൃത്യമായ സമയം ഇതാ -
ഓണം യാത്രയും ഷോപ്പിംഗും പ്ലാൻ ചെയ്യുന്നുണ്ടോ? ബുധൻ ചിങ്ങം രാശിയിലേക്ക് മാറുന്നത് ശ്രദ്ധിക്കുക -
ഓണത്തിന് സ്വർണം വാങ്ങിയോ? വീട്ടിൽ സുരക്ഷിതമായി സൂക്ഷിക്കാൻ വാസ്തുവും സുരക്ഷാ ടിപ്പുകളും ഇതാ -
ഓണസദ്യ വിളമ്പുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! വാസ്തു പ്രകാരം ഊണുമുറി ക്രമീകരിക്കേണ്ടത് എങ്ങനെ? -
ഓണം ബോണസ് കൈകാര്യം ചെയ്യാൻ 'വാലറ്റ് വാസ്തു'; ഈ ചെറിയ മാറ്റങ്ങൾ സാമ്പത്തിക അച്ചടക്കം നൽകും
അവൾക്ക് അയക്കാൻ പാടില്ലാത്ത സന്ദേശങ്ങൾ
മൊബൈൽ ഫോണുകൾ ഇപ്പോൾ കാര്യങ്ങളെല്ലാം എളുപ്പത്തിലാക്കി .അടുപ്പത്തിലാകാൻ സന്ദേശം അയയ്ക്കുക എന്നതാണ് മികച്ച മാർഗം .നിങ്ങളുടെ പ്രീയപ്പെട്ടവർക്ക് സന്ദേശം അയയ്ക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം .
നിങ്ങൾ മറ്റൊരാളിൽ നിന്നും അകലെയാണെങ്കിൽ ചില വാക്കുകൾ മാത്രമേ മറ്റൊരാളിൽ എത്തുന്നുള്ളൂ .ഇത് തെറ്റിദ്ധാരണയ്ക്ക് വഴിയൊരുക്കും .
നിങ്ങൾ അതിശയിക്കും എങ്ങനെ ഇങ്ങനൊരു കാര്യം സംഭവിച്ചുവെന്ന് .ഇതാ നിങ്ങൾ അവൾക്ക് ഒരിക്കലും അയക്കാൻ പാടില്ലാത്ത ചില സന്ദേശങ്ങൾ .

അവൾക്ക് അയക്കാൻ പാടില്ലാത്ത സന്ദേശങ്ങൾ
നിങ്ങൾ ഒരു ബന്ധം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ പോലും 'അത് കഴിഞ്ഞു ' എന്ന് അയയ്ക്കാതിരിക്കുക അവളെ വിളിക്കുകയോ ,തമ്മിൽ കാണുകയോ ചെയ്തു എന്തുകൊണ്ട് നിങ്ങളാ തീരുമാനം എടുത്തുവെന്നു പറയുക .പിന്മാറുക എന്നത് വളരെ വികാരമുള്ള ഒരു തീരുമാനം ആണ് .അതിനെ ആ വികാരത്തോടും കരുതലോടും കൂടെ എടുക്കുക .നിങ്ങൾ ഉത്തരവാദിത്തം ഇല്ലാത്ത വ്യക്തിയായി പെരുമാറാതിരിക്കുക .അതിനാൽ പ്രധാനപ്പെട്ട തീരുമാനങ്ങൾ സന്ദേശമായി അയയ്ക്കാതിരിക്കുക .

അവൾക്ക് അയക്കാൻ പാടില്ലാത്ത സന്ദേശങ്ങൾ
നിങ്ങൾ ഒരിക്കലും അക്ഷമനാകരുത് .നിങ്ങൾ ഒരു സന്ദേശം അയയ്ക്കുമ്പോൾ ഒരു മറുപടി പ്രതീക്ഷിക്കുന്നു .എന്നാൽ ഉടനെ മറുപടി കിട്ടിയില്ലെങ്കിൽ അവൾ തിരക്കിലായിരുന്നു ,അല്ലെങ്കിൽ മറുപടി അയയ്ക്കാൻ പറ്റിയ സാഹചര്യം ആയിരുന്നില്ല എന്ന് മനസിലാക്കുക .അതിനാൽ അക്ഷമനായി 'എന്തുകൊണ്ട് മറുപടി ചെയ്തില്ല 'എന്ന് ചോദിക്കുന്നതിൽ അർത്ഥമില്ല .

അവൾക്ക് അയക്കാൻ പാടില്ലാത്ത സന്ദേശങ്ങൾ
ഇങ്ങനെയുള്ള സന്ദേശം ശ്രദ്ധ തട്ടിയെടുക്കാൻ ശ്രമിക്കുന്ന ഒരു വ്യക്തി എന്ന മുൻവിധി ഉണ്ടാക്കിയെടുക്കും .അവൾ നിങ്ങളെ അവഗണിക്കുന്നുവെങ്കിൽ അതിന്റെ പിന്നിൽ ഒരു കാര്യം ഉണ്ടാകും എന്ന് മനസിലാക്കൂ .നിങ്ങൾ എന്നെ അവഗണിക്കരുത് എന്ന് പറഞ്ഞാലും കാര്യങ്ങൾ നേരെയാകില്ല .അതിനുപകരം അനുയോജ്യമായ സമയം വരെ കാത്തിരിക്കുക .അതിനുശേഷം അവളോട് സംസാരിക്കുക .

അവൾക്ക് അയക്കാൻ പാടില്ലാത്ത സന്ദേശങ്ങൾ
നിങ്ങൾ മദ്യലഹരിയിൽ വാഹനം ഓടിക്കുമ്പോൾ അവിടെ അപകടമുണ്ടാകാനുള്ള സാധ്യതയുണ്ട് .അതുപോലെ മദ്യപിച്ചിരുന്നുകൊണ്ടു അവൾക്ക് സന്ദേശം അയയ്ക്കുന്നതും അപകടമാണ് .അഭിപ്രായ വ്യത്യാസവും ,വൈരുധ്യവും ബന്ധം തകർക്കും .കൂടാതെ മദ്യപിക്കുമ്പോൾ നിങ്ങൾ കൂടുതൽ വികാരാധിനനാകും .അവളുടെ സ്ഥിരം തമാശയോ സംസാരമോ രസിക്കാതെ വരികയും ,നിങ്ങൾ പ്രതികരിക്കുകയും ചെയ്തേക്കാം .

അവൾക്ക് അയക്കാൻ പാടില്ലാത്ത സന്ദേശങ്ങൾ
അവളുടെ കൂടെ ആരെങ്കിലും ഉണ്ടായിരിക്കുകയും ,അത് നിങ്ങൾ അറിയണമെന്ന് അവൾ ആഗ്രഹിക്കുന്നുവങ്കിൽ ചിലപ്പോൾ ചോദിക്കാതെ നിങ്ങളോട് പറയും .അതിനാൽ നിങ്ങൾ അത് ചോദിക്കേണ്ട കാര്യമില്ല .ആ ചോദ്യം പ്രതികാരവും അരക്ഷിതാവസ്ഥയും ഉണ്ടാക്കും .

അവൾക്ക് അയക്കാൻ പാടില്ലാത്ത സന്ദേശങ്ങൾ
നിങ്ങളുടെ കുത്തുവാക്കുകൾ ഉള്ള തമാശ എല്ലാവരും സ്വീകരിക്കണമെന്നില്ല .അത്തരം സന്ദേശങ്ങൾ അവളെ വെറുപ്പിക്കും .അവൾ നിങ്ങളുടെ ഒപ്പമുണ്ടെങ്കിൽ ചിലപ്പോൾ അത് രസിക്കുകയും ചിരിക്കുകയും ചെയ്യും .എന്നാൽ അകലെയാണെങ്കിൽ അത്തരം സന്ദേശങ്ങൾ തെറ്റിദ്ധാരണയ്ക്ക് വഴിയൊരുക്കും .



Click it and Unblock the Notifications