Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
എന്റെ പ്രണയം ഇതിലുണ്ട്???
പ്രണയിക്കാനും പ്രണയിക്കപ്പെടാനും ഇഷ്ടപ്പെടുന്നവരാണ് നമ്മളെല്ലാവരും. കാരണം അത്രയേറെ തീവ്രമാണ് പ്രണയത്തിന്റെ ഓരോ നിമിഷവും. പ്രണയ പരാജയമാണെങ്കിലും ആ വേദനയ്ക്ക് സുഖമുണ്ടാകുമെന്നാണ് അനുഭവസ്ഥര്‍ പറയുന്നതും. ഇതിനും ഡിവോഴ്സ് ചെയ്യുമോ?
എന്നാല്‍ മന:ശാസ്ത്രപരമായ കണ്ടു പിടുത്തങ്ങള്‍ അനുസരിച്ച് പ്രണയത്തിന് ഏഴ് മുഖങ്ങളുണ്ടെന്നാണ് പറയുന്നത്. ട്രയാങ്കുലര്‍ തിയറി ഓഫ് ലൗവ്വിലൂടെയാണ് ഇത് കണ്ടു പിടിയ്ക്കപ്പെട്ടിട്ടുള്ളത്. അവ ഏതൊക്കെയെന്ന് നോക്കാം.

ഇഷ്ടം അഥവാ സൗഹൃദം
നമുക്ക് പലരോടും ഇഷ്ടം തോന്നാം. ഇഷ്ടത്തിലുപരി പലപ്പോഴും മറ്റുള്ളവരേക്കാള്‍ കൂടുതല്‍ അടുപ്പം തോന്നാം. നമ്മുടെ ഏത് കാര്യവും തുറന്നു പറയാന്‍ കഴിയുന്ന ഒരാള്‍. എന്നാല്‍ ഇതിനെ പ്രണയം എന്ന് പറയാന്‍ കഴിയില്ല. പലപ്പോഴും ഇത്തരം ബന്ധങ്ങള്‍ക്ക് സ്നേഹമെന്നോ സൗഹൃദമെന്നോ മാത്രമേ അര്‍ത്ഥമുണ്ടാകൂ.

മറ്റൊരാളോടുള്ള ആഗ്രഹം അഥവാ ഇന്‍ഫാച്വേഷന്‍
പല സിനിമാ താരങ്ങളോടും ഉള്ള നമ്മുടെ ആരാധനയെയാണ് ഇന്‍ഫാച്വേഷന്‍ എന്ന വാക്ക് കൊണ്ട് സൂചിപ്പിക്കാന്‍ എളുപ്പം. എന്നാല്‍ ഇതൊരിക്കലും നീണ്ടു നില്‍ക്കണമെന്നില്ല. യാതൊരു വിധത്തിലുള്ള കമ്മിറ്റ്മെന്റ്സോ അടുപ്പമോ ഇത്തരം ബന്ധങ്ങളില്‍ തോന്നില്ല.

ശൂന്യമായ സ്നേഹം
സ്നേഹം എന്ന വികാരം ഉണ്ടാകും അതും അതികഠിനമായ അളവില്‍. എന്നാല്‍ അതിലൊരിക്കലും അടുപ്പമോ ആത്മാര്‍ത്ഥതയോ കാണില്ല. ഇതിനെയാണ് ശൂന്യമായ സ്നേഹം അഥവാ എംറ്റി ലൗവ് എന്നു പറയുന്നത്. പല കുടുംബങ്ങളിലും കാണുന്നതും ഇത്തരം സ്നേഹം തന്നെയാണ്.

റൊമാന്റിക് ലൗവ്
കമ്മിറ്റ്മെന്റ് തന്നെയാണ് ഏത് ബന്ധങ്ങളുടേയും അടിസ്ഥാനം. രണ്ട് വ്യക്തികള്‍ തമ്മില്‍ അടുപ്പവും ആഗ്രഹവും ഉണ്ടാകുമ്പോഴാണ് അതിനെ റൊമാന്റിക് ലൗവ് എന്നു പറയുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള പല ബന്ധങ്ങളും അധിക കാലം നീണ്ടു നില്‍ക്കില്ല.

കംപാനിയനേറ്റ് ലൗവ്
പ്രണയിച്ചു വിവാഹം കഴിച്ചവരിലായിരിക്കും ഇത്തരം ബന്ധങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യമുണ്ടാവുക. ഇവര്‍ക്കിടയില്‍ ഇന്റിമസിയും സ്നേഹവും പരസ്പര വിശ്വാസവും പരസ്പരം മനസ്സിലാക്കാമുള്ള കഴിവും കൂടുതലായിരിക്കും. പങ്കാളി എന്നതിനേക്കാളുപരി സുഹൃത്തിനെപ്പോലെയായിരിക്കും ഇവരുടെ പെരുമാറ്റവും.

ദുര്‍ബലമായ പ്രണയം
ഇന്നത്തെ കാലത്ത് നമ്മള് ഏറ്റവും കൂടുതല്‍ കണ്ടു വരുന്ന പ്രണയമാണ് ഇത്. ദുര്‍ബലമായ പ്രണയത്തില്‍ അടങ്ങാത്ത പാഷനും കമ്മിറ്റ്മെന്റും എല്ലാം ഉണ്ടായിരിക്കും. എന്നാല്‍ ഇന്റിമസി എന്നു പറഞ്ഞ സാധനം മാത്രം ഉണ്ടാവില്ല.

സമ്പൂര്‍ണമായ പ്രണയം
പ്രണയത്തിനു വേണ്ട എല്ലാ ചേരുവകളും ഇത്തരം ബന്ധങ്ങളില്‍ കാണാന്‍ കഴിയും. ഇന്റിമസിയും, സ്നേഹവും പ്രണയവും ഈ ബന്ധങ്ങളില്‍ ഉണ്ടാവും. ജീവിതകാലം ബന്ധത്തിന്റേതായ തീവ്രതയോട് കൂടി നിലനില്ക്കുന്നതും ഇത്തരം ബന്ധങ്ങളിലാണ്. എന്നാല്‍ ഇത്തരത്തിലുള്ള ബന്ധം ഇപ്പോള്‍ വളരെ കുറവാണ് എന്നതാണ് കാര്യം.



Click it and Unblock the Notifications
