Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഇതൊക്കെയാണോ കാമുകന്മാര് ആഗ്രഹിക്കുന്നത്....
സ്ത്രീ ദുരൂഹത ഉള്ളില്‍ സൂക്ഷിക്കുന്നവരാണെന്ന് നമുക്കെല്ലാം അറിയാം. പുരുഷന്മാര് അത്തരത്തിലുള്ളവരല്ല. എന്നാല്‍ പുരുഷന്മാരിലും ചില രഹസ്യമായ ആഗ്രഹങ്ങളുണ്ടായിരിക്കും. പങ്കാളി നിങ്ങളില്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍
കൂടുതല്‍ വികാരപ്രകടനം നടക്കുമെന്നതിനാല്‍ ചില കാര്യങ്ങള്‍ തങ്ങള്‍ക്ക് താല്പര്യമുള്ളവരോട് പറയാന്‍ അവര്‍ ലജ്ജിക്കും. ചില ഭ്രാന്തന് താല്പര്യങ്ങളെക്കുറിച്ചല്ല നമ്മള് ഇവിടെ പറയുന്നത്. തങ്ങളുടെ ചുറ്റുമുള്ള എല്ലാ സ്ത്രീകളുമായും സംസാരിക്കാന്‍ ആഗ്രഹിക്കുന്നവരാണ് പുരുഷന്മാര്.
എന്നാല്‍ നിങ്ങളെ ദേഷ്യം പിടിപ്പിക്കുന്ന അത്തരം കാര്യങ്ങള്‍ ഇവിടെ പറയുന്നില്ല. എല്ലാ പുരുഷന്മാരിലും ഉണ്ടാകാവുന്ന ചില രഹസ്യമായ ആഗ്രഹങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുക.

സമ്മാനമായി ബിയര്‍
ഏതൊരു പുരുഷന്റെയും മനസിളക്കാന്‍ പോന്ന സമ്മാനമാണിത്. മിക്കവാറും എല്ലാ പുരുഷന്മാരും തങ്ങളുടെ മനസില്‍ രഹസ്യമായി ആഗ്രഹിക്കുന്ന കാര്യമാണ് തങ്ങളുടെ പങ്കാളിയില്‍ നിന്ന് ഒരു ബിയര്‍ സമ്മാനമായി ലഭിക്കുക എന്നത്.

ഭാര്യയായി അഭിനയിക്കുക
നിങ്ങള്‍ സുഹൃത്തുക്കളാണെങ്കില്‍ പോലും ഏതാനും നിമിഷത്തേക്ക് ഭാര്യയായി അഭിനയിക്കുകയും അയാളുടെ ജീവിതത്തിലും, ഭാവിയിലുമൊക്കെ താല്പര്യം കാണിക്കുകയും ചെയ്യുക.

ചുംബനം
പല തരത്തിലുള്ള ചുംബനങ്ങളുണ്ട്. ചിലത് ഔപചാരികമാണെങ്കില് ചിലത് റൊമാന്റിക്കാണ്. നിങ്ങളുടെ അയാളോടുള്ള എല്ലാ താല്പര്യങ്ങളും പ്രകടമാക്കുന്ന വിധത്തില്‍ നെറ്റിയില്‍ ഒരു ചുംബനം നല്‍കുക.

ഭക്ഷണം നല്കല്
എല്ലാ പുരുഷന്മാരുടെയും മനസ്സില്‍ ഒരു കുട്ടിയുണ്ട്. ഒരു അമ്മയേപ്പോലെ അയാള്‍ക്ക് ഭക്ഷണം നല്‍കുന്നത് നിങ്ങളുടെ പ്രണയം നീണ്ടുനില്ക്കാന് സഹായിക്കും.

പ്രശംസ
മറ്റുള്ളവരുടെ മുന്നില്‍ വെച്ച് പ്രശംസിക്കുമ്പോള്‍ അയാളുടെ കണ്ണുകളിലേക്ക് നോക്കുക. പുരുഷന്മാര് അത്തരം നിസാരമായ ആഗ്രഹങ്ങള്‍ പ്രകടിപ്പിക്കില്ല. പൊതുവേദിയില്‍ ഒരു സ്ത്രീ തങ്ങളെ പ്രശംസിക്കുന്നത് അവരെ ഏറെ സന്തോഷിപ്പിക്കും.

മസാജ്
താന്‍ ക്ഷീണിച്ചിരിക്കുന്നു എന്ന് പറയുമ്പോള്‍ രഹസ്യമായി ഒരു മസാജ് അദ്ദേഹം ആഗ്രഹിക്കുന്നുണ്ടാകും. അത് മനസിലാക്കാനുള്ള ബുദ്ധി നിങ്ങള്‍ക്കുണ്ടെങ്കില്‍ മുന്നോട്ട് പോവുക.

സ്പര്‍ശനം
അയാള്‍ എല്ലായ്പ്പോഴും നിങ്ങളെ സ്പര്‍ശിക്കാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ചിലപ്പോളൊക്കെ നിങ്ങള്‍ അയാളെ സ്പര്‍ശിക്കുന്നതിന് ആഗ്രഹിക്കുന്നുണ്ടാകും.

അമ്മയെ അത്താഴത്തിന് കൊണ്ടുപോകുക
ഇത്തരം താല്പര്യങ്ങള് പ്രകടമാക്കില്ലെങ്കിലും നിങ്ങള്‍ അദ്ദേഹത്തിന്റെ അമ്മയുമായി നന്നായി ഇടപെടുന്നത് ആഗ്രഹിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ അമ്മയെ ഒരു അത്താഴം കഴിക്കാനായി ക്ഷണിച്ച് പുറത്തു കൊണ്ടു പോയാല്‍ അദ്ദേഹം നിങ്ങളെ ഏറെ ഇഷ്ടപ്പെടും

മെസേജ് അയക്കല്‍
പൊതുവെ സംഭാഷണങ്ങള്‍ ആരംഭിക്കാന്‍ തുടക്കമിടുന്നത് പുരുഷന്മാരാണ്. എന്നാല്‍ സ്ത്രീകള്‍ ആദ്യം സന്ദേശങ്ങളയക്കാന്‍ പുരുഷന്മാര് രഹസ്യമായി ആഗ്രഹിക്കുന്നുണ്ട്. സ്ത്രീകള്‍ അപൂര്‍വ്വമായേ ഇത് ചെയ്യാറുള്ളുവെങ്കിലും.



Click it and Unblock the Notifications
