Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ഗയ്സ്, നിങ്ങളുടെ കാമുകിമാര്‍ക്കും ഈ ചിന്തയാണോ?
സ്ത്രീപുരുഷ സ്നേഹബന്ധത്തിനു പോലും ഇപ്പോള്‍ ശാസ്ത്രീയമായ വിശദീകരണം വരുന്ന കാലഘട്ടമാണ് ഇന്നുള്ളത്. പുരുഷന്മാരുടെ എന്തൊക്കെ ഗുണങ്ങളാണ് സ്ത്രീകളെ ആകര്‍ഷിക്കുന്നതെന്ന് നിങ്ങള്‍ക്കറിയാമോ?
തീര്‍ച്ചയായും സ്വഭാവ ഗുണമുള്ള പുരുഷനെയാണ് ഏത് സ്ത്രീയും ആഗ്രഹിക്കുക. എന്നാല്‍ സ്വഭാവം എന്ന ഘടകം മാറ്റി നിര്‍ത്തിയാല്‍ പുരുഷനിലേക്ക് സ്ത്രീയിലേക്കാകര്ഷിയ്ക്കുന്ന ചില ഘടകങ്ങളുണ്ട്. അറിഞ്ഞോ വാലന്റൈന്‍സ് വീക്കിന് തുടക്കമായി
ഓരോ തലമുറ പിന്നിടുമ്പോഴും ഇത്തരത്തിലുള്ള മാറ്റങ്ങള്‍ പ്രകടമാണ്. പുരുഷനില്‍ സ്ത്രീ ഇഷ്ടപ്പെടുന്ന ഗുണങ്ങളും സ്വഭാവവും രൂപവും എന്തൊക്കെയെന്ന് നമുക്ക് നോക്കാം. അപ്പോള്‍ ഇനി മുതല്‍ തയ്യാറായിക്കോളൂ നിങ്ങളുടെ പ്രിയതമയെ ഇംപ്രസ് ചെയ്യിപ്പിക്കാന്‍.

ഫാസ്റ്റ് ഡ്രൈവിംഗ് ഇഷ്ടപ്പെടുന്നവരെ
ഫാസ്റ്റ് ഡ്രൈവിംഗ് ചെയ്യുന്ന പുരുഷന്മാരെയാണ് പലപ്പോഴും സ്ത്രീകള്‍ക്ക് കൂടുതലിഷ്ടം. മാത്രമല്ല വേഗത്തില്‍ വാഹനമോടിക്കുമെങ്കിലും സുരക്ഷിതത്വത്തിനും ഇവര്‍ പ്രാധാന്യം നല്കുന്നു.

താടിയുള്ളത് അലങ്കാരം
ജോര്‍ജ്ജും ചാര്‍ലിയുമൊക്കെ ഇത്ര ഹിറ്റായത് താടി കൊണ്ട് കൂടിയാണ് എന്ന കാര്യത്തില്‍ സംശയമില്ല. പൊതുവേ പെണ്‍കുട്ടികള്‍ക്ക് താല്‍പ്പര്യം താടിയുള്ള പുരുഷന്മാരെയാണ്. താടിയുള്ളവര്‍ പക്വതയോടു കൂടി പെരുമാറുന്നവരും ഇവര്‍ക്ക് നല്ല പിതാവാകാന്‍ കഴിയും എന്നതുമാണ് താടിക്കാരെ പ്രിയങ്കരമാക്കുന്നത്.

ശബ്ദത്തിന്റെ ഗാംഭീര്യം
നല്ല ഗാംഭീര്യമുള്ള ശബ്ദം നിങ്ങള്‍ക്കുണ്ടോ, എന്നാല്‍ പെണ്‍കുട്ടികള്‍ നിങ്ങളുടെ പുറകേ വരും. നല്ല ഗാംഭീര്യമുള്ള ശബ്ദമുള്ളവരെയാണ് പെണ്‍കുട്ടികള്‍ക്ക് പ്രിയം എന്നാണ് സര്‍വ്വേ സൂചിപ്പിക്കുന്നത്.

അമിതരോമമുള്ളവരെ വേണ്ട
അമിത രോമമുള്ള പുരുഷന്മാരെ സ്ത്രീകള്‍ക്ക് ഇഷ്ടമല്ല. അതുകൊണ്ട് തന്നെ ഇന്നു മുതല്‍ എന്ത് ചെയ്തിട്ടാണെങ്കിലും അമിതരോമമെന്ന പ്രശ്നത്തോട് വിട പറഞ്ഞോളൂ.

അമിതപഞ്ചാരയും വേണ്ട
പെണ്‍കുട്ടികള്‍ക്ക് തങ്ങളെ സുഖിപ്പിക്കുന്നതൊക്കെ താല്‍പ്പര്യമുള്ള കാര്യം തന്നെയാണ്. എന്നാല്‍ അമിതമായി പഞ്ചാരയടിക്കുന്നവരെ പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമല്ല.

ബാഡ് ബോയ് ഇമേജ് നല്ലത്
ബാഡ് ബോയ് ഇമേജ് ഉള്ള ചെറുപ്പക്കാരെ പലപ്പോഴും പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമായിരിക്കും. മിസ്റ്റര്‍ പെര്‍ഫക്ട് എന്ന് കരുതി നടക്കുന്നവരെയാണ് പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമല്ലാത്തത്.

തളത്തില്‍ ദിനേശനാവണ്ട
തളത്തില്‍ ദിനേശനെ പോലെ തമാശ പറയുന്നവര്‍ക്ക് പെണ്‍കുട്ടികളുടെ മനസ്സില്‍ സ്ഥാനമില്ല. എന്നാല്‍ തമാശ പറയുന്നവരെ പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമാണ് എന്നതാണ് കാര്യം.

ഉയരം കൂടിയ പുരുഷന്
പലപ്പോഴും ഉയരം കൂടിയ പുരുഷന്മാരെയായിരിക്കും പെണ്‍കുട്ടികള്‍ക്ക് പ്രിയം. ഇവരോടൊപ്പം നില്ക്കുമ്പോള് സുരക്ഷിതത്വ ബോധം തോന്നുന്നു എന്നത് തന്നെയാണ് ഇവരെ പെണ്‍കുട്ടികള്‍ക്ക് പ്രിയപ്പെട്ടവരാക്കുന്നത്.



Click it and Unblock the Notifications
