Latest Updates
-
വിശ്വകർമ്മ പൂജ 2026: സർവാർത്ഥ സിദ്ധി യോഗത്തിൽ ഭാഗ്യം തെളിയുമോ? 12 രാശിക്കാർക്കും അറിയേണ്ട കാര്യങ്ങൾ -
2026 സെപ്റ്റംബർ 16 രാശിഫലം: ഇന്ന് ഭാഗ്യം തുണയ്ക്കുന്ന രാശികൾ ഇവ, സാമ്പത്തിക നേട്ടത്തിന് വഴിയൊരുങ്ങുന്നു -
സെപ്റ്റംബർ 16 നക്ഷത്രഫലം: വിശാഖം - അനിഴം മാറ്റം, നിങ്ങളുടെ രാശിയിൽ ഇന്ന് ഭാഗ്യമുണ്ടോ? -
15 സെപ്റ്റംബർ രാശിഫലം: ഇന്നത്തെ ഭാഗ്യനിറവും രാശികളുടെ പ്രത്യേകതകളും അറിയാം -
ഗണേശ ചതുർത്ഥി കഴിഞ്ഞു; ഇന്ന് രാത്രി ചന്ദ്രനെ കാണാൻ പാടുണ്ടോ? അറിയേണ്ടതെല്ലാം -
2026 സെപ്റ്റംബർ 16: ഗജകേസരി യോഗം ഇന്ന്; ഈ സമയത്ത് ചെയ്യുന്ന കാര്യങ്ങൾ ഇരട്ടി ഫലം നൽകും! -
ഗണേശോത്സവ തിരക്കിലും തിളങ്ങാം; വരി നിൽക്കുമ്പോൾ മേക്കപ്പും മുടിയും കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും ഇങ്ങനെ നോക്കാം -
സെപ്റ്റംബർ 17 മുതൽ ബുധാദിത്യ യോഗം: നിങ്ങളുടെ രാശിയിൽ എന്ത് മാറ്റങ്ങൾ സംഭവിക്കും? -
വീട്ടിൽ ഐശ്വര്യം നിറയാൻ പൂജമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പ്രകാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ബന്ധങ്ങള്‍ വേര്‍പെടുന്നതിനു പിന്നിലെ സത്യങ്ങള്‍
പലതരത്തിലുള്ള ബന്ധങ്ങളെക്കുറിച്ച് പഠിക്കുകയും ഗവേഷണം നടത്തുകയും ചെയ്ത വിദഗ്ദ്ധർ ഇതിനെക്കുറിച്ച്
ബന്ധങ്ങളെ മനോഹരമായൊരു യാത്ര പോലെ കണക്കാക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. ചിലരതിനെ ഒരു പ്രഹേളികയായി കാണുന്നു. മറ്റു ചിലരാകട്ടെ, ചില ബന്ധങ്ങൾ ജീവിതത്തിൽ പിണഞ്ഞ ഏറ്റവും വില കൊടുക്കേണ്ടിവന്ന അബദ്ധങ്ങളായും കാണുന്നു. ബന്ധങ്ങളെ ചതിയായി കാണുന്നവരും കുറവല്ല.
എന്തായാലും, നമുക്കെല്ലാവർക്കും വ്യത്യസ്തമായ കാഴ്ച്ചപ്പാടുകളുണ്ട്. അത് കാലത്തിനനുസരിച്ച് മാറുകയോ മാറാതിരിക്കുകയോ ചെയ്യാം. പക്ഷെ, പലതരത്തിലുള്ള ബന്ധങ്ങളെക്കുറിച്ച് പഠിക്കുകയും ഗവേഷണം നടത്തുകയും ചെയ്ത വിദഗ്ദ്ധർക്ക് ഇതിനെക്കുറിച്ച് പറയാൻ ചില അഭിപ്രായങ്ങളുണ്ട്.
അവർ കണ്ടെത്തിയ ചില താൽപര്യമുണർത്തുന്ന വസ്തുതകൾ കാൽപനികതയുളവാക്കുന്നത് അല്ലെങ്കിലും, അവയെല്ലാം സത്യത്തോട് ചേർന്നു നിൽക്കുന്നതാണ്. ആ വസ്തുതകൾ ഏതൊക്കെയെന്ന് നോക്കാം.

ബന്ധങ്ങളിൽ എപ്പോഴും അനിശ്ചിതത്ത്വം
നിങ്ങൾ പ്രേമത്തിലായിരിക്കുമ്പോൾ "അവസാനം ഞാനെന്‍റെ സ്വപ്നത്തിൽ കണ്ടതുപോലെയുള്ള പങ്കാളിയെ ഇതാ കണ്ടുമുട്ടിയിരിക്കുന്നു" എന്നൊരു തരത്തിലുള്ള ചിന്ത നിങ്ങൾക്കുണ്ടാകാം. പക്ഷെ, വിദഗ്ദ്ധരുടെ വാദമനുസരിച്ച്, നിങ്ങൾ നിങ്ങളുടെ ഉത്തമ പങ്കാളിയെ കണ്ടെത്തിയാൽത്തന്നെ ബന്ധങ്ങൾ അപ്പോഴും ഒരുതരം ചൂതാട്ടമായിത്തന്നെ നിൽക്കും. ബന്ധങ്ങളിൽ എപ്പോഴും അനിശ്ചിതത്ത്വം ഉണ്ട്. നിങ്ങൾക്കതിനെ നിസ്സാരമായി എടുക്കാൻ സാധിക്കില്ല.

ചെറിയ കാര്യങ്ങൾ വഹിക്കുന്ന പങ്ക്
പങ്കാളിയിൽ സന്തോഷം ജനിപ്പിക്കുന്ന ചില ചെറിയ ചെറിയ കാര്യങ്ങളുടെ പ്രാധാന്യത്തെ നമ്മളിൽ പലരും വില കുറച്ച് കാണുകയോ ശ്രദ്ധിക്കാതിരിക്കുകയോ ചെയ്യാറുണ്ട്. പക്ഷെ വിദഗ്ദ്ധരുടെ അഭിപ്രായമനുസരിച്ച്, ഒരു ബന്ധത്തിന്‍റെ ദീർഘകാലത്തെ നിലനിൽപ്പിന് ഇത്തരത്തിലുള്ള ചെറിയ ചെറിയ കാര്യങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നാണ്. കാരണം, ഇത്തരത്തിലുള്ള മനോഹരമായ ഓർമ്മകൾ ഉപബോധമനസ്സിൽ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്.

പങ്കാളിയുടെ എല്ലാ സ്വഭാവങ്ങളും ഇഷ്ടപ്പെടുക
പങ്കാളിയുടെ എല്ലാ സ്വഭാവങ്ങളും ഇഷ്ടപ്പെടുക എന്നുള്ളത് സാധിക്കുന്ന കാര്യമല്ല. നിങ്ങൾക്ക് അതിൽ ചിലത് ഇഷ്ടപ്പെടാം ചിലത് ഇഷ്ടപ്പെടാതിരിക്കാം. എന്നാൽ, പങ്കാളിയുടെ ഭൂരിഭാഗം സ്വഭാവഗുണങ്ങളും ഇഷ്ടപ്പെടാനും, അവരുടെ കുറവുകളെ സഹിക്കാനും നിങ്ങൾ തയ്യാറായാല്‍ അത് നിങ്ങളുടെ ബന്ധം ദീർഘകാലം നിലനിൽക്കാൻ സഹായിക്കും.

ശാരീരിക ഭംഗിയിൽ ആകർഷണം തോന്നുന്നത്
ഒരാൾക്ക് മറ്റൊരാളുടെ ശാരീരിക ഭംഗിയിൽ ആകർഷണം തോന്നുന്നത് സ്വഭാവികം. പക്ഷെ, അതിന് പുറമെ പങ്കാളിയുടെ വ്യക്തിത്വത്തോടും, അവരുടെ മൂല്യങ്ങളോടും, ചിന്തകളോടുമെല്ലാം ആകർഷണം തോന്നുന്നില്ല എങ്കിൽ, ആ ബന്ധം നിങ്ങൾക്ക് അധികകാലം മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കുന്നതല്ല.

തുടക്കത്തിൽ വളരെ ആവേശമുള്ളതായിരിക്കും
എല്ലാ ബന്ധങ്ങളും തുടക്കത്തിൽ വളരെ ആവേശമുള്ളതായിരിക്കും. എന്നാൽ, പോകെ പോകെ ഈ ആവേശത്തിന് കുറവ് സംഭവിക്കും. ഏറ്റവും മനോഹരമായ പ്രണയബന്ധങ്ങളിൽ പോലും സംഭവിക്കുന്നതാണ് ഇക്കാര്യം. എന്നിട്ടും എങ്ങനെയാണ് ചില ദമ്പതികൾക്ക് ജീവിതകാലം മുഴുവൻ ഒരുമിച്ച് ജീവിക്കാൻ സാധിക്കുന്നത്? അതിന്‍റെ കാരണം, ആവേശത്തിന് കുറവ് വരുമെങ്കിലും സന്തുഷ്ടിയും സമാധാനവും കാലത്തിനനുസരിച്ച് കുടിക്കൊണ്ടേയിരിക്കും എന്നതാണ്. പക്ഷെ ഈ സന്തുഷ്ടിയും സമാധാനവുമൊന്നും ഇടക്കാല ബന്ധങ്ങളിലും പ്രേമത്തിലുമൊന്നും നമുക്ക് അനുഭവിക്കാൻ സാധിക്കുകയില്ല.

ബന്ധങ്ങളില്‍ പൂര്‍ണ്ണത
ബന്ധങ്ങളില്‍ പൂര്‍ണ്ണത വേണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം ആളുകളും എങ്കിലും, എല്ലായെപ്പോഴും ആ പൂര്‍ണ്ണതയും ദൃഡതയും ബന്ധങ്ങളില്‍ അനുഭവിക്കുന്നത് സാധിക്കുന്ന കാര്യമല്ല. ഒരാള്‍ യഥാര്‍ത്ഥമായിട്ടുള്ള പൂര്‍ണ്ണത കണ്ടെത്തേണ്ടത് അയാളുടെ ഹൃദയത്തിലാണ്.

നിങ്ങളില്‍ പൂര്‍ണ്ണത കൈവരിക്കാന്‍
എന്തിന് വേണ്ടിയാണ് ബന്ധങ്ങള്‍?ഒരു നല്ല കൂട്ടും, അതിലൂടെ ലഭിക്കുന്ന ആനന്ദവും മാത്രമാണ് ഒരു നല്ല ബന്ധത്തില്‍ നിന്ന് നമ്മള്‍ പ്രതീക്ഷിക്കാവു. മനുഷ്യന്‍ എന്ന നിലയില്‍ നിങ്ങള്‍ അല്ലെങ്കിലെ പൂര്‍ണ്ണനാണ്. നിങ്ങളില്‍ പൂര്‍ണ്ണത കൈവരിക്കാന്‍ മറ്റൊരാളുടെ സഹായം ആവശ്യമില്ല. പക്ഷെ, നിങ്ങളുടെ സുഖദുഃഖങ്ങള്‍ പങ്കുവയ്ക്കുവാനും ജീവിതം ആഘോഷഭരിതമാക്കുവാനും ഒരാള്‍ വേണം.



Click it and Unblock the Notifications
