Latest Updates
-
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്
സെക്സിനു ശേഷം ബാത്റൂമിലേക്കോടിയാല്.....
രാത്രിയില്‍ ആവേശകരമായ രതിയിലേര്‍പ്പെടുകയും അത് കഴിഞ്ഞാലുടനെ നിങ്ങളുടെ പങ്കാളി വായിക്കാനോ പഠിക്കാനോ പോകുകയോ അല്ലെങ്കില്‍ തിരിഞ്ഞുകിടന്ന് ഉറങ്ങുന്നതായോ ആലോചിച്ച് നോക്കുക.
ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് സെക്സ് തീര്‍ന്നാലുടനെ മറ്റ് ചില ജോലികള്‍ ചെയ്യാനായി നിങ്ങള്‍ കാത്തിരിക്കുകയാണ് എന്നാണ് സൂചിപ്പിക്കുന്നത്. അല്ലെങ്കില്‍ ചിലപ്പോള്‍ സെക്സിനിടയിലും നിങ്ങളുടെ മനസില്‍ മറ്റ് ചില കാര്യങ്ങളാണുള്ളത്.
സെക്സിന് ശേഷം ചെയ്യാനിടയുള്ള ചില പിഴവുകള്‍ ആണ് ഇവിടെ പറയുന്നത്. അടുത്തതവണ പങ്കാളിക്കൊപ്പം സെക്സിലേര്‍പ്പെട്ട് കഴിഞ്ഞാലുടനെ ഇക്കാര്യങ്ങള്‍ ചെയ്യാനായി പോകരുത്. സെക്സിന്റെ ആഹ്ലാദം നീണ്ടുനില്ക്കാന് അനുവദിക്കുക.

വേഗത്തില്‍ ഉറങ്ങുക
പലരും നേരിടുന്ന ഒരു പ്രശ്നമാണിത്. പങ്കാളികളിലൊരാളോ രണ്ടു പേരുമോ സെക്സ് കഴിഞ്ഞയുടനേ ഉറക്കത്തിലേക്ക് വീണുപോകും. സെക്സിന്റെ ഭംഗി കെടുത്തിക്കളയുന്ന ഒരു കാര്യമാണിത്.

ബാത്ത്റൂമിലേക്കുള്ള പോക്ക്
ഒരുമിച്ച് ഷവറില്‍ കുളിക്കുന്നത് ഒരു നല്ല രതിപൂര്‍വ്വ കേളിയായിരിക്കും. എന്നാല്‍ സെക്സ് കഴിഞ്ഞയുടനേ ബാത്ത്റൂമിലേക്ക് ഓടുന്നത് ശരിയായ കാര്യമല്ല. സെക്സിനിടയില്‍ പങ്കാളികള്‍ക്ക് മേല്‍ അഴുക്ക് പുരളുന്നത് സാധാരണമാണ്. അത് വൃത്തിയാക്കുന്നതിനും പ്രശ്നമില്ല. എന്നാല്‍ പങ്കാളി സെക്സിന്റെ മൂഡിലായിരിക്കുമ്പോള്‍ ഇങ്ങനെ കഴുകാനായി പോകുന്നത് ഒഴിവാക്കുക.

സുഹൃത്തിനെ വിളിക്കുക
സെക്സിന് ശേഷം പലരും ചെയ്യുന്ന ഒരു പിഴവാണിത്. വൈകിയ സമയത്ത് ഓഫീസ് കാര്യങ്ങള്‍ പറയാനായി വിളിക്കുന്നത് സാധാരണമായ കാര്യമല്ല. അത് പിറ്റേന്ന് രാവിലെ ചെയ്യാവുന്നതാണ്. സെക്സ് ആസ്വദിക്കേണ്ട സയത്ത് മൊബൈല്‍ ഫോണില്‍ മെസ്സേജോ മിസ്സ്ഡ് കോളോ കാത്തിരിക്കുന്നത് ഒഴിവാക്കുക.

പഠനം അല്ലെങ്കില്‍ ജോലിയിലേക്ക് മടങ്ങുക
സെക്സിനിടയില്‍ പങ്കാളികള്‍ ചിന്തിക്കുന്നത് എന്താണെന്നത് ഇനിയും ഉത്തരം കിട്ടാത്ത ചോദ്യമാണ്. സെക്സിന് ശേഷം പഠനമേശയിലേക്ക് പോകുന്നവര്‍ അതിന് ഉത്തരം നല്‍കും. സെക്സിനിടയില്‍ പുസ്തകങ്ങളെക്കുറിച്ചും വായനയെക്കുറിച്ചും ചിന്തിക്കുന്നത് അബദ്ധമാണ്. സെക്സിന്റെ നിമിഷങ്ങള്‍ ആസ്വദിക്കുക. ഇത് സെക്സിന് ശേഷമുള്ള നിമിഷങ്ങളും ആസ്വാദ്യകരമാക്കുന്നതിന് പ്രധാനമാണ്.

മാറിക്കിടന്നുള്ള ഉറക്കം
പങ്കാളികള്‍ മാറിക്കിടന്ന് ഉറങ്ങുന്ന ശീലമുണ്ടാകാം. ഒരു പ്രത്യേക ദിവസം സെക്സിന് ശേഷം ഇത്തരത്തില്‍ ടെറസിലോ, അതിഥി മുറിയിലോ കിടക്കുന്നതിന് കുഴപ്പമില്ല. എന്നാല്‍ സെക്സിന് ശേഷം പതിവായി തലയിണയും വിരിപ്പുമെടുത്ത് മറ്റൊരു മുറിയിലേക്ക് ഉറങ്ങാന്‍ പോകുന്നത് ഒഴിവാക്കേണ്ട ആശയമാണ്.

കുട്ടികളെ ഒപ്പം കിടത്തല്‍ -
നിങ്ങളുടെ ലൈംഗിക സ്വകാര്യതയിലേക്ക് ആരെയെങ്കിലും കടക്കാനനുവദിക്കുന്നത് അതിന്റെ ആഹ്ലാദത്തെ ഇല്ലാതാക്കും. കുട്ടികള്‍ക്കും ഇതില്‍ നിന്ന് ഒഴിവില്ല. പല അമ്മമാരും തങ്ങള്‍ക്കൊപ്പം കുട്ടികളെയും കിടത്തും. ഇത് സെക്സിന് ശേഷമാണെങ്കില്‍ കുഴപ്പമില്ല.

വീണ്ടും ഭക്ഷണം കഴിക്കുക
കാമാസക്തിയുണ്ടാക്കുന്ന ഭക്ഷണം സെക്സിന് മുമ്പായി പങ്കാളിക്കൊപ്പം കഴിക്കുന്നത് നല്ല കാര്യമാണ്. എന്നാല്‍ സെക്സിന് ശേഷം എന്തെങ്കിലും കഴിക്കാന്‍ തിരഞ്ഞ് അടുക്കളയിലേക്ക് പോകുന്നത് ഒഴിവാക്കുക.



Click it and Unblock the Notifications
