Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
പ്രണയിക്കുന്നവര്‍ വായിച്ചറിയാന്‍.....
പ്രണയം ഒരു അനുഭൂതിയാണെന്നും ആവേശമാണെന്നുമെല്ലാം വര്‍ണനകള്‍ പലതുണ്ട്. എന്നാല്‍ പ്രണയിക്കുന്നവര്‍ പാലിയ്ക്കേണ്ട ചില മര്യാദകളുണ്ട്, അറിഞ്ഞിരിയ്ക്കേണ്ട ചില കാര്യങ്ങളുണ്ട്. പ്രണയം വിജയിക്കാന്‍, സന്തോഷം നല്കാന് ഇരുവരും ഒരുപോലെ സംതൃപ്താരാകാന് ഇതെല്ലാം അത്യാവശ്യവുമാണ്.
ഒരാളെ പ്രേമിയ്ക്കുമ്പോള്‍ അയാളുടെ എല്ലാ സ്വാതന്ത്ര്യത്തിലും കൈ കടത്തുകയെന്നര്ത്ഥമില്ല. അയാള്‍ എല്ലാ അര്‍ത്ഥത്തിലും നിങ്ങളുടേതായെന്നര്ത്ഥമില്ല. അവര്‍ക്ക് അവരുടേതായ സ്വാതന്ത്ര്യമുണ്ട്, ചിന്തകളും അതനുസരിച്ചു പ്രവര്‍ത്തിയ്ക്കാനുള്ള ന്യായങ്ങളുമുണ്ട്.

പ്രണയിക്കുമ്പോള്‍ നിങ്ങളായി തന്നെ പ്രണയിക്കുക. ഇല്ലാത്ത ഗുണങ്ങള്‍ പങ്കാളിയുടെ മുന്നില്‍ അഭിനിയിക്കരുത്, ദുസ്വഭാവങ്ങള്‍ മറച്ചു വയ്ക്കുകയുമരുത്. നിങ്ങളുടെ നന്മതിന്മകള് തിരിച്ചറിഞ്ഞു വേണം പ്രണയിക്കുന്നയാള്‍ നിങ്ങളെ സ്വീകരിയ്ക്കാന്‍. അല്ലെങ്കില്‍ ഭാവിയില്‍ ദോഷങ്ങളുറപ്പ്.

അവനവനെത്തെന്നെ അംഗീകരിയ്ക്കുക, ആത്മവിശ്വാസവും വേണം. ഇതല്ലെങ്കില്‍ പ്രണയത്തില്‍ പരാജയപ്പെട്ടു പോകും.

പരസ്പരവിശ്വാസം പ്രണയത്തില്‍ അത്യാവശ്യമാണ്. മറ്റുള്ളവര്‍ ശ്രമിച്ചാല്‍ തെറ്റിദ്ധാരണയുണ്ടാക്കാന്‍ പറ്റുന്ന ബന്ധമാകരുത് നിങ്ങളുടേത്.
പങ്കാളിയെ ബഹൂമാനിയ്ക്കാന് പഠിയ്ക്കുക. തീരുമാനങ്ങളെടുക്കുമ്പോള്‍ പങ്കാളിയുടെ തീരുമാനങ്ങള്‍ക്കും വില കല്‍പ്പിയ്ക്കുക.



Click it and Unblock the Notifications
