Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
എന്നും കേള്‍ക്കാന്‍ കൊതിയ്ക്കുന്ന വാക്കുകള്‍
നനഞ്ഞ വിറകടുപ്പിനരികില്‍ നിന്ന് ആര്‍ക്കെങ്കിലും പ്രേമിക്കാന്‍ പറ്റുമോ? സര്‍വ്വകലാശാല എന്ന മോഹന്‍ലാല്‍ ചിത്രത്തിലാണ് ഇത്തരമൊരു ഡയലോഗ് ഉള്ളത്. എന്നാല്‍ ഈ പറഞ്ഞതില്‍ അല്പം സത്യമില്ലേ എന്നതാണ് ആലോചിക്കേണ്ടത്. കാരണം പ്രണയമാണെങ്കില്‍ അല്പസ്വല്പം ഇണക്കങ്ങലും പിണക്കങ്ങളും എല്ലാം വേണ്ടേ?
കാമുകനില്‍ നിന്നും കാമുകി കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ചില കാര്യങ്ങളുണ്ടാവും. പലപ്പോഴും അത്തരത്തിലുള്ള കാമുകന്റെ വാക്കുകളായിരിക്കും കാമുകിയെ സന്തോഷിപ്പിക്കുന്നതും. എന്തൊക്കെയാണ് ഇത്തരത്തില്‍ കാമുകിയെ സന്തോഷിപ്പിക്കുന്ന അല്ലെങ്കില്‍ കാമുകി കേള്‍ക്കാനാഗ്രഹിക്കുന്ന വാക്കുകള്‍ എന്നു നോക്കാം.

നീയാണ് ഏറ്റവും സുന്ദരി
ഏത് പെണ്ണും മൂക്കും കുത്തി വീഴുന്നതാണ് ഈ ഡയലോഗ്. ഏറ്റവും സുന്ദരിയാണ് നീ എന്ന് പറഞ്ഞാല്‍ പിന്നെ കാമുകനെ അവള് സ്നേഹിച്ച് കൊല്ലും എന്നതാണ് സത്യം.

വസ്ത്രം നന്നായി ചേരുന്നു
ഏത് വസ്ത്രം ധരിച്ചാലും അത് നല്ല ഭംഗിയുണ്ടെന്നു പറയുന്നതും പെണ്‍കുട്ടികളെ സന്തോഷിപ്പിക്കും. മാത്രമല്ല ആ വസ്ത്രത്തില്‍ അവളുടെ സൗന്ദര്യത്തെക്കുറിച്ചു കൂടി പുകഴ്ത്തി പറഞ്ഞാല്‍ പിന്നെ ഒന്നും നോക്കണ്ട.

എന്റെ ജീവിതത്തിലെ ആദ്യത്തെ പെണ്ണ്
തന്റെ ജീവിതത്തിലെ ആദ്യത്തെ പെണ്ണാണ് നീ എന്ന് പറയുന്നതായിരിക്കും പലപ്പോഴും കാമുകിമാരെ ഏറ്റവും കൂടുതല്‍ സന്തോഷിപ്പിക്കുക. നിന്നെ സ്നേഹിക്കുന്ന പോലെ വേറെ ആരെയും സ്നേഹിച്ചിട്ടില്ലെന്നു കൂടി പറഞ്ഞാല്‍ പിന്നെ നോക്കണ്ട.

നിനക്കൊരു നല്ല അമ്മയാകാന്‍ കഴിയും
ഏത് സ്ത്രീയും കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന വാക്കുകളാണ് ഇത്. അമ്മയെന്നതാണ് സ്നേഹത്തിന്റെ ആദ്യാവസാനം.

ഞാന്‍ ഭാഗ്യവാനാണ്
നിന്നെ കിട്ടിയതു കൊണ്ട് ഞാന്‍ ഭാഗ്യവാനാണ് എന്ന് പറയുന്നവരും ഒട്ടും കുറവല്ല. പലപ്പോഴും ഇത്തരം വാക്കുകള്‍ നിങ്ങളുടെ ബന്ധത്തില്‍ വിശ്വാസവും സ്നേഹവും വര്‍ദ്ധിപ്പിക്കും.

ഐ ലവ് യു
ഏത് കാമുകിയും എപ്പോഴും കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന വാക്കുകളാണ് ഇത്. അതുകൊണ്ട് തന്നെ പ്രണയിതാക്കള്‍ തമ്മിലുള്ള ബന്ധത്തിന്റെ ആഴം വര്‍ദ്ധിപ്പിക്കാന്‍ ഇത് ഏറ്റവും കൂടുതല്‍ സഹായിക്കും.



Click it and Unblock the Notifications
