Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
ആ ബന്ധം തകരാന്‍ കാരണം ഇതായിരുന്നോ?
ഒരു പ്രണയ ബന്ധം നല്ല രീതിയില്‍ മുന്നോട്ട് പോകണമെങ്കില്‍ പല തരത്തിലുള്ള ഒത്തു തീര്‍പ്പുകളും അഡ്ജസ്റ്റ്മെന്റുകളും ആവശ്യമാണ്. എന്നാല്‍ എത്രയൊക്കെ ശ്രദ്ധിച്ചാലും നിങ്ങളുടെ കാമുകിക്ക് പലപ്പോഴും നിങ്ങളുടെ പല സ്വഭാവങ്ങളും ഇഷ്ടപ്പെടണം എന്നില്ല.
പെണ്ണാകെ അപ്സെറ്റാ....
പ്രത്യേകിച്ച് ഇന്നത്തെ തലമുറയില്‍ എന്തൊക്കെ കാര്യങ്ങളാണ് കാമുകിക്ക് ഇഷ്ടപ്പെടാത്തത് എന്നു നോക്കാം. ഇത്തരം കാര്യങ്ങളില്‍ അല്പം ശ്രദ്ധിച്ചാല്‍ ബന്ധം തമ്മില്‍ തല്ലാതെ നിങ്ങള്‍ക്ക് മുന്നോട്ട് കൊണ്ട് പോകാം. മാത്രമല്ല ഇത് പങ്കാളികള്‍ തമ്മിലുള്ള പരസ്പര വിശ്വാസവും സ്നേഹവും വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

അമിത ദേഷ്യം
കാമുകന്റെ അമിത ദേഷ്യം പലപ്പോഴും ബന്ധം തന്നെ വേണ്ടെന്നു വെയ്ക്കാന്‍ കാമുകിയെ സന്നദ്ധയാക്കും. ഏത് ചെറിയ കാര്യത്തിനും ദേഷ്യപ്പെടുന്നത് പലപ്പോഴും ബന്ധങ്ങളില്‍ പ്രശ്നമുണ്ടാക്കുന്നു.

പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിക്കുക
പറഞ്ഞ കാര്യങ്ങള്‍ തന്നെ വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നതും ഇത്തരം പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നതാണ്. ആവര്‍ത്തന വിരസതയും ബന്ധം ബോറാവാന്‍ കാരണമാകും.

വസ്ത്രധാരണത്തില്‍ അങ്ങനെ വേണം
പലപ്പോഴും തന്റെ കാമുകി ഇങ്ങനെ വസ്ത്രം ധരിയ്ക്കണം, ഇങ്ങനെ മുടി കെട്ടണം എന്നു ശഠിയ്ക്കുന്ന കാമുകന്മാര് ഒട്ടും കുറവല്ല. എന്നാല്‍ ഇത്തരത്തില്‍ സ്ത്രീകള്‍ക്കിഷ്ടമുള്ള വസ്ത്രം പോലും ധരിയ്ക്കാന്‍ അനുവദിയ്ക്കാത്തതും അഭിപ്രായം പറയുന്നതും ബന്ധങ്ങളിലെ വിള്ളലിന് കാരണമാകും.

വ്യക്തി സ്വാതന്ത്ര്യം ഹനിയ്ക്കുക
പല കാര്യങ്ങളിലും വ്യക്തി സ്വാതന്ത്ര്യം ഇല്ലാതാക്കുന്നതും പുരുഷ മേധാവിത്വം കാണിയ്ക്കുന്നതും പല കാമുകിമാരും സഹിക്കാത്തതാണ്. പുരുഷന്റെ ഇഷ്ടമനുസരിച്ച് സ്ത്രീ നടക്കണം എന്നുള്ളത് തന്നെയാണ് പല ബന്ധങ്ങളിലും പ്രശ്നങ്ങള്‍ക്ക് കാരണം.

സെക്സിനെക്കുറിച്ചുള്ള സംസാരം
ഏത് സമയത്തും സെക്സിനെക്കുറിച്ചും അതുപോലുള്ള കാര്യങ്ങളെക്കുറിച്ചുമുള്ള സംസാരം പലപ്പോഴും പെണ്‍കുട്ടികള്‍ക്ക് ഇഷ്ടപ്പടണമെന്നില്ല.

പൂര്വ്വകാമുകിമാരെ കുറിച്ച് പറയുക
പഴയ ബന്ധങ്ങളെപ്പറ്റിയും അവരുടെ ഇഷ്ടങ്ങളെപ്പറ്റിയും പുതിയ കാമുകിയുമായി താരതമ്യം ചെയ്യുന്നതും ഒരു പെണ്ണും സഹിക്കാത്തതാണ്. മാത്രമല്ല ഏത് സമയവും അവരങ്ങനെയായിരുന്നു ഇങ്ങനെയായിരുന്നു എന്ന് പറയുന്നത് സൂക്ഷിച്ചു വേണം.

മറ്റുള്ള സ്ത്രീകളെ പുകഴ്ത്തുക
കാമുകി കൂടെയുള്ളപ്പോഴും മറ്റുള്ള സ്ത്രീകളെ നോക്കുകയും അവരുടെ സൗന്ദര്യത്തെപ്പറ്റി പുകഴ്ത്തി പറയുകയും ചെയ്യുന്നതും അല്പം സൂക്ഷിച്ചു വേണം. ഇതും ബന്ധങ്ങളെ തകര്‍ക്കുന്നു.



Click it and Unblock the Notifications
