Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
കാമുകിയെക്കുറിച്ച് ഇതെങ്കിലും അറിയേണ്ടേ?
പ്രണയത്തിലായിക്കഴിഞ്ഞാല്‍ പിന്നെ പ്രണയിതാക്കള്‍ പരസ്പരം അറിയാന്‍ ആഗ്രഹിക്കുന്ന ചില കാര്യങ്ങളുണ്ട്. തന്റെ പങ്കാളിയെക്കുറിച്ച് കൂടുതലായി അറിയാന്‍ പുരുഷന്മാരേക്കാള് ആഗ്രഹം സ്ത്രീകള്‍ക്കായിരിക്കും. എന്നാല്‍ ഇക്കാര്യത്തില്‍ പുരുഷന്മാരും ഒട്ടും പുറകിലല്ല.
തന്റെ പ്രണയിനിയെക്കുറിച്ചുള്ള ചെറിയ ചെറിയ കാര്യങ്ങള്‍ പോലും അറിയണമെന്നാഗ്രഹിക്കുന്നവരാണ് ഒരു കൂട്ടം ചെറുപ്പക്കാര്‍. എന്തൊക്കെ കാര്യങ്ങളാണ് പങ്കാളികളെക്കുറിച്ചറിയാന് ഇവര്‍ക്ക് ആഗ്രഹമെന്നു നോക്കാം. ആ ബന്ധം തകരാന്‍ കാരണം ഇതായിരുന്നോ?

സോഷ്യല്‍ മീഡിയ അക്കൗണ്ട് പാസ്വേഡ്
കാമുകിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിന്റെ പാസ്വേഡ് എന്താണെന്ന് അറിയാന്‍ പല കാമുകന്മാര്ക്കും ആഗ്രഹമുണ്ടാകും. പലരും അത് തുറന്നു ചോദിക്കില്ലെങ്കിലും പലപ്പോഴും ഇതൊരു ആഗ്രഹം തന്നെയായിരിക്കും.

ബന്ധത്തിലെ ആത്മാര്‍ത്ഥ
ബന്ധങ്ങളിലെ ആത്മാര്ത്ഥതയെക്കുറിച്ചറിയാനും ആഗ്രഹമുണ്ടാകും എന്നതാണ് കാര്യം. തന്നെ എത്രത്തോളം തന്റെ പ്രണയിനി സ്നേഹിക്കുന്നുണ്ടെന്നതും പലപ്പോഴും കാമുകന്മാര്ക്ക് അറിയാന്‍ ആഗ്രഹമുള്ള കാര്യമാണ്.

കഴിഞ്ഞ കാല പ്രണയം
പലപ്പോഴും കാമുകന്മാര്ക്ക് അറിയാന്‍ താല്‍പ്പര്യമുള്ള ഒന്നായിരിക്കും ഇത്. കാമുകിമാരുടെ കഴിഞ്ഞ കാല പ്രണയം. എന്നാല്‍ ഇത്തരത്തിലൊരു ബന്ധം ഉണ്ടായിരുന്നില്ലെന്ന് കേള്‍ക്കാനായിരിക്കും ഓരോ കാമുകനും ആഗ്രഹിക്കുന്നത്.

യുവാക്കളെക്കുറിച്ചുള്ള അഭിപ്രായം
സഹപ്രവര്‍ത്തകയെ പറ്റിയോ അല്ലെങ്കില്‍ മറ്റു യുവാക്കളെക്കുറിച്ചോ ഉള്ള കാമുകിയുടെ അഭിപ്രായം പലപ്പോഴും കാമുകന് കേള്‍ക്കാന്‍ ആഗ്രഹമുണ്ടായിരിക്കും.

രഹസ്യമായ ആഗ്രഹങ്ങള്‍
പങ്കാളിയുടെ രഹസ്യമായ ആഗ്രഹങ്ങള്‍ എന്താണെന്ന് അറിയാനും കാമുകന്മാര്ക്ക് ആഗ്രഹമുണ്ടാകും. അത് പലപ്പോഴും നേരിട്ട് ചോദിച്ചില്ലെങ്കില്‍ പോലും അവര്‍ പറയണമെന്നായിരിക്കും ഇവരുടെ ആഗ്രഹം.

പുരുഷ സുഹൃത്തുക്കളെക്കുറിച്ച്
പ്രണയിനിയുടെ പുരുഷ സുഹൃത്തുക്കളെക്കുറിച്ചറിയാന് പലപ്പോഴും കാമുകന്മാര്ക്ക് ആഗ്രഹമുണ്ടാകും. അതുകൊണ്ട് തന്നെ അതിനെക്കുറിച്ചായിരിക്കും പലപ്പോഴും ഇവരുടെ ചോദ്യം.

സ്ത്രീകള്‍ക്കിടയിലെ സംഭാഷണം
സ്ത്രീകള്‍ക്കിടയില്‍ നടക്കുന്ന സ്വകാര്യ സംഭാഷണങ്ങളെക്കുറിച്ചും അറിയാന്‍ പുരുഷന്മാര്ക്ക് താല്‍പ്പര്യമുണ്ടാകും എന്നത് സത്യമാണ്.



Click it and Unblock the Notifications
