Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
പെണ്ണൊളിച്ചു വെയ്ക്കും ചില ആഗ്രഹങ്ങള്‍...
ഏതൊരു ബന്ധത്തിലായാലും സ്ത്രീകള്‍ അവരുടെ പങ്കാളികളില്‍ നിന്നും ആഗ്രഹിക്കുന്ന ചില കാര്യങ്ങളുണ്ട്. പലപ്പോഴും പല തരത്തിലുള്ള വഴക്കുകളും ആരംഭിയ്ക്കുന്നതും സ്ത്രീകളുടെ ആഗ്രഹപ്രകാരം പുരുഷന്മാര് പ്രവര്‍ത്തിക്കാത്തതു കൊണ്ടാണ്. എന്നാല്‍ പല പുരുഷന്മാര്ക്കും അറിയില്ല എന്താണ് അവരുടെ പങ്കാളി അവരില്‍ നിന്ന് ആഗ്രഹിക്കുന്നതെന്ന്.
സെക്സ് വെറും നേരം പോക്കല്ല
പലപ്പോഴും പലവിധത്തിലുള്ള പ്രകടനങ്ങളിലൂടെയായിരിക്കും പുരുഷന്മാരെ തങ്ങളുടെ ആഗ്രഹങ്ങള്‍ അറിയിക്കാന്‍ സ്ത്രീകള്‍ ശ്രമിക്കുന്നതും. എന്തക്കെയാണ് തങ്ങളുടെ പങ്കാളിയില്‍ നിന്ന് സ്ത്രീകള്‍ ആഗ്രഹിക്കുന്നതെന്ന് നോക്കാം.

പ്രഥമ സ്ഥാനം
ഏത് കാര്യത്തിനും പ്രഥമസ്ഥാനം ഇവര്ക്കായിരിക്കണം എന്നതാണ് സ്ത്രീകളുടെ ആഗ്രഹം. ഇരുപത്തിനാല് മണിക്കൂറും ഇവരെക്കുറിച്ച് മാത്രമായിരിക്കണം ചിന്തിച്ചിരിക്കേണ്ടത് എന്നതാണ് എല്ലാ സ്ത്രീകളുടേയും ആഗ്രഹം.

അവരെ കേള്‍ക്കാന്‍
പലപ്പോഴും ഭാര്യമാരുടെ വാക്കുകള്‍ക്ക് ഭര്ത്താക്കന്മാര് ചെവി കൊടുക്കാറില്ല. ഭാര്യയും കാമുകിയും പറയുന്ന കാര്യങ്ങള്‍ പലപ്പോഴും അത്ര തന്നെ പ്രാധാന്യത്തോടെ അവര്‍ എടുക്കാറില്ല എന്നതും പ്രശ്നമാണ്. എന്നാല്‍ തങ്ങള്‍ പറയുന്ന കാര്യങ്ങള്‍ക്ക് പങ്കാളി പ്രാധാന്യം നല്‍കണം എന്നതാണ് എല്ലാ സ്ത്രീകളുടേയും ആഗ്രഹം.

സുരക്ഷിതത്വം
എപ്പോഴും തന്റെ പ്രിയപ്പെട്ടവനടുത്തുണ്ടെങ്കില് താന്‍ സുരക്ഷിതയായിരിക്കും എന്നത് ഏതൊരു പെണ്‍കുട്ടിയുടേയും വിശ്വാസമാണ്. സുരക്ഷിതത്വമാണ് ഏതൊരാണില് നിന്നും സ്ത്രീ ആഗ്രഹിക്കുന്ന കാര്യം.

കാര്യങ്ങളിലുള്ള ശ്രദ്ധ
പങ്കാളി തന്റെ കാര്യങ്ങളില്‍ ശ്രദ്ധിക്കണമെന്ന് ഏതൊരു പെണ്ണിന്റേയും ആഗ്രഹമാണ്.ചെറിയ കാര്യങ്ങളില്‍ പോലും ഭര്‍ത്താവ് അല്ലെങ്കില്‍ കാമുകന് നല്കുന്ന ശ്രദ്ധയും പരിചരണവുമാണ് സ്ത്രീയുടെ ആഗ്രഹങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത്.

ഇടയ്ക്കിടയ്ക്കുള്ള പുകഴ്ത്തല്‍
പുകഴ്ത്തുന്ന കാര്യത്തില്‍ പലപ്പോഴും ഭര്ത്താക്കന്മാര് പുറകിലായിരിക്കും. നല്ല കാര്യങ്ങള്‍ക്ക് ഇടയ്ക്കിടയ്ക്ക് പുകഴതത്തുന്നത് കേള്‍ക്കാനും ഏതൊരു ഭാര്യയും ആഗ്രഹിക്കുന്ന കാര്യമാണ്.

പ്രണയം നിറഞ്ഞ ജീവിതം
ജീവിതത്തില്‍ ദു:ഖവും സന്തോഷവും എല്ലാം ഒരു പോലെ ഉണ്ടാകുമെങ്കിലും പ്രണയാതുരമായിരിക്കണം ജീവിതം എന്ന് ആഗ്രഹിക്കുന്നവരാണ് ഓരോ പെണ്‍കുട്ടിയും. അതുകൊണ്ട് തന്നെ തന്റെ ഭര്‍ത്താവ് അല്ലെങ്കില്‍ കാമുകന് എപ്പോഴും പ്രണയം മനസ്സില്‍ സൂക്ഷിക്കുന്നവനായിരിക്കണം എന്നാണ് എല്ലാ സ്ത്രീകളുടേയും ആഗ്രഹം.



Click it and Unblock the Notifications
