Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
നിങ്ങള്‍ക്കുണ്ടോ നല്ല കാമുകനാവാനുള്ള യോഗ്യത
ഓരോ പെൺകുട്ടിയും തന്റെ കാമുകനിൽ നിന്നും ചില കാര്യങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. പ്രണയിക്കുമ്പോഴാണെങ്കിലും വിവാഹശേഷമാണെങ്കിലും ഒരു പെണ്‍കുട്ടിയ്ക്ക് തന്റെ കാമുകനില്‍ അല്ലെങ്കില്‍ ഭര്‍ത്താവില്‍ ചില അവകാശങ്ങളും കടമകളും എല്ലാം ഉണ്ട്. എന്നാല്‍ ഇതൊന്നും പലപ്പോഴും കാമുകന്‍ അറിയില്ലായിരിക്കും. ഞങ്ങള്‍ വെറും കൂട്ടൂകാര്‍ മാത്രം!!
തന്നെ സ്നേഹിക്കുന്ന ആളിൽ നിന്നും ചിലത് പ്രതീക്ഷിക്കുന്നത് സ്വാഭാവികമാണ് .നല്ല കാമുകന്റെ പട്ടികയിൽ ഉൾപ്പെടണമെങ്കിൽ ഓരോ പുരുഷനും ഈ 10 കാര്യങ്ങൾ വേണം. എന്തൊക്കെയാണ് ഇത്തരത്തില്‍ കാമുകനില്‍ നിന്നും കാമുകി പ്രതീക്ഷിക്കുന്ന കാര്യങ്ങള്‍ എന്നു നോക്കാം.

അഭിനന്ദിക്കാൻ പിശുക്ക് കാണിക്കാതിരിക്കുക
അവളെ അഭിനന്ദിക്കാൻ പിശുക്ക് കാണിക്കാതിരിക്കുക.ഒരു പെൺകുട്ടി അവൾ സുന്ദരിയാണെന്ന് നിങ്ങൾ പറയാൻ ആഗ്രഹിക്കുന്നു .കൂടാതെ അവളുടെ പുതിയ ഡ്രെസ്സിൽ അഭിനന്ദിക്കുക ഇങ്ങനെ നിങ്ങളുടെ നല്ല വാക്കുകൾ അവൾ ആഗ്രഹിക്കുന്നു .

സത്യസന്ധതയും സമഗ്രതയുമുള്ള പുരുഷൻ ആയിരിക്കുക
തന്റെ വക്കിൽ ഉറച്ചു നിലക്കാത്ത , സത്യസന്ധനല്ലാത്ത പുരുഷനെ ഒരു സ്തീയും ആഗ്രഹിക്കില്ല അഭിപ്രായത്തിലോ നിലപാടുകളിലോ .വ്യത്യാസം ഉണ്ടായാലും സ്ത്രീകൾ സത്യസന്ധനായ പുരുഷനെയാണ് ഇഷ്ട്ടപ്പെടുന്നത് .

ശുദ്ധമായ അത്മബന്ധം
ആഴത്തിലുള്ള ആത്മബന്ധം അവളുമായി സ്ഥാപിക്കുക .അവളുടെ മുന്നിൽ വ്യാജ മുഖംമൂടി അണിയാതിരിക്കുക .ഒരു പെൺകുട്ടി അവളുടെ ഒപ്പം നിൽക്കുന്ന അവളുടെ വികാരങ്ങളെ മുറിപ്പെടുത്താത്ത ഒരാളുമായുള്ള ബന്ധമായിരിക്കും ആഗ്രഹിക്കുക .

നിങ്ങൾക്കുവേണ്ടി സമയം കണ്ടെത്തുക
എല്ലാവർക്കും അറിയാം നിങ്ങൾ തിരക്കുള്ള വ്യക്തിയാണെന്ന് . എന്നാൽ പെൺകുട്ടികൾ തിരക്കിനിടയിലും തങ്ങൾക്കുവേണ്ടി സമയം കണ്ടെത്തുന്ന ആളെ ആയിരിക്കും ഇഷ്ട്ടപ്പെടുക . അവൾക്കു നിങ്ങളെയും നിങ്ങളുടെ സമയത്തെയും ആവശ്യമാണ് .

അഭിമാനത്തോടെ കൂട്ടുകാർക്കും കുടുംബാംഗങ്ങൾക്കും പരിചയപ്പെടുത്തുക
ഒരു നല്ല ബന്ധത്തിൽ സുതാര്യത ആവശ്യമാണ് .നിങ്ങൾ അവളെ കൂട്ടുകാർക്കും കുടുംബാംഗങ്ങൾക്കും പരിചയപ്പെടുത്തുക വഴി അവളുടെ ആത്മവിശ്വാസം കൂടുന്നു .

അവളുടെ സ്വപ്നങ്ങളെ പിന്തുണയ്ക്കുക
പെൺകുട്ടികൾ എപ്പോഴും അവളുടെ ആഗ്രഹങ്ങളെയും , സ്വപ്നങ്ങളെയും പിന്തുണയ്ക്കുന്ന ,കൂട്ടുനിൽക്കുന്ന പുരുഷനെയാകും ഇഷ്ട്ടപ്പെടുന്നത് .

തീരുമാനങ്ങളെ ബഹുമാനിക്കുക
ബഹുമാനം എല്ലാ പെൺകുട്ടികളും ആഗ്രഹിക്കുന്നു .തന്നെപ്പോലെ അവളുടെ തീരുമാനങ്ങളെയും , അവളെയും ബഹുമാനിക്കുക .

അവളുടെ വശം നിൽക്കുക .ഒറ്റയ്ക്കാക്കാതിരിക്കുക
സാഹചര്യങ്ങളിൽ അവളെ ഒറ്റപ്പെടുത്താതെ അവളുടെ ഒപ്പം നിൽക്കുന്ന പുരുഷനെയാണ് പെൺകുട്ടികൾ സ്നേഹിക്കുക .വീഴ്ചകളിൽ നിങ്ങളുടെ സാമീപ്യം അവൾ ആഗ്രഹിക്കുന്നു . നേരിട്ട് പറ്റിയില്ലെങ്കിൽ മാനസികമായ പിന്തുണ നൽകുക .

ഉറച്ചു നിൽക്കുക
ദുർബല മനസ്സുള്ളവരെ പെൺകുട്ടികൾ സ്വീകരിക്കില്ല .തന്റെ വാക്കിൽ ഉറച്ചു നിൽക്കുന്ന പുരുഷനെയാണ് അവൾ ആഗ്രഹിക്കുന്നത് .

തുറന്ന ചിന്താഗതി
ഒരു നല്ല കാമുകൻ തുറന്ന ചിന്തഗതിക്കാരനായിരിക്കണം .യാഥാസ്ഥിതികത വിട്ടു അവൾക്കു കൂടി സ്പയിസ് നൽകാൻ പഠിക്കണം .എന്നാൽ ഓവർ പൊസ്സെസ്സീവ്നെസ് ആത്മഹത്യ പോലുള്ളവയിലേക്ക് നയിക്കും എന്ന് കൂടി ഓർക്കുക .



Click it and Unblock the Notifications
